News Section: ചക്കിട്ടപ്പാറ

ചക്കിട്ടപ്പാറ നരിനട പ്ലാന്റേഷൻ ഭാഗത്ത്കാട്ടാനക്കൂട്ടം; പ്രദേശവാസികൾ പരിഭ്രാന്തിയിൽ

October 8th, 2017

ചക്കിട്ടപ്പാറ: ചക്കിട്ടപ്പാറ നരിനട പ്ലാന്റേഷൻ ഭാഗത്ത്കാട്ടാനക്കൂട്ടം; പ്രദേശവാസികൾ പരിഭ്രാന്തിയിൽ .ഇന്ന്  വൈകിട്ടോടെ  ചക്കിട്ടപ്പാറ നരിനട പ്ലാന്റേഷൻ ഭാഗത്ത് കാണപ്പെട്ട കാട്ടാനക്കൂട്ടം. ഡാം സൈറ്റിൽ വെള്ളം കുടിക്കാനെത്തിയതാണ് രണ്ട് കുട്ടികളുൾപ്പെടെ ഏഴോളം കാട്ടാനകൾ. കൂടെയുണ്ടായിരുന്ന കൊമ്പൻ റിസർ റോയറിൽ ഇറങ്ങാതെ കാട്ടിനകത്തു തന്നെ നില്പുണ്ടായിരുന്നു. റിസർവോയറിന്റെ ഒരു കര പ്ലാന്റേഷൻ കോർപ്പറേഷന്റെ തോട്ടവും മറുകര നരിനട ജനവാസ കേന്ദ്രവുമാണ് . രണ്ട് മാസത്തിന് മുമ്പ് ഇവിടെ കാട്ടാന ഇക്കരെ എത്തി ഭീതി പടർത്തി യിരുന്നു....

Read More »

നാടക പ്രതിഭ അവാര്‍ഡ് മുഹമ്മദ്‌പേരാമ്പ്രക്ക്

October 8th, 2017

നാടക പ്രതിഭ അവാര്‍ഡ് മുഹമ്മദ്‌പേരാമ്പ്രക്ക് പേരാമ്പ്ര : അഖില മലയാളി മഹിള അസോസിയേഷന്‍ ചെന്നൈ നാടക കൂട്ടായ്മ ഏര്‍പ്പെടുത്തിയ കാവാലം നാരായണപ്പണിക്കര്‍ സമ്ാരക നാടക പ്രതിഭ അവാര്‍ഡ് പേമുഖ സിനിമ നാടക നടനായ മുഹമ്മദ് പേരാമ്പ്രക്ക്. ഒക്‌ടോബര്‍ 29 ന് ചെന്നൈ കേരള സമാജത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും. സംവിധായകന്‍ രവിഗുപ്തന്‍, മോഹിനിയാട്ട നര്‍ത്തകി കാവാലത്തിന്റെ പൗത്രി കല്ല്യാണി കൃഷ്ണന്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

Read More »

നൂറ് പിന്നിട്ട പാത്തുമ്മയെ ക്ഷേത്രകമ്മറ്റി ആദരിച്ചു.

October 7th, 2017

    നൂറ് പിന്നിട്ട പാത്തുമ്മയെ ക്ഷേത്രകമ്മറ്റി ആദരിച്ചു. പേരാമ്പ്ര : കിഴക്കന്‍ പേരാമ്പ്ര പാലയാട് ശ്രീകൃഷ്ണ ക്ഷേത്രകമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വയോജന ദിനത്തോടനുബന്ധിച്ച് പ്രദേശത്തെ ഏറ്റവും പ്രായംചെന്ന വ്യക്തിയായ വയലാളി പാത്തുമ്മയെ ആദരിച്ചു. വയോജന ദിനത്തില്‍ വര്‍ഷം തോറും പ്രദേശത്തെ തലമുതിര്‍ന്ന വ്യക്തിത്വങ്ങളെ ആദരിക്കന്നതിന്റെ ഭാഗമായാണ് നൂറ് പിന്നിട്ട പാത്തുമ്മയെ ക്ഷേത്രകമ്മറ്റി ഭാരവാഹികളും വിശ്വാസികളും വീട്ടിലെത്തി പൊന്നാടയണിയിച്ച് ഉപഹാരം നല്‍കി ആദരിച്ചു. 102 വയസ്സ് പ്രായമുള്ള പാത്തുമ...

Read More »

എം.കെ.ജോസഫ് മാസ്റ്റര്‍ അന്തരിച്ചു

October 5th, 2017

എം.കെ.ജോസഫ് മാസ്റ്റര്‍ പേരാമ്പ്ര : കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍ റിട്ട. പ്രധാനാദ്ധ്യാപകനായിരുന്ന ചക്കിട്ടപാറ പിള്ളപ്പെരുവണ്ണയിലെ മഞ്ഞക്കാട്ടില്‍ എം.കെ.ജോസഫ് മാസ്റ്റര്‍ (78) അന്തരിച്ചു. സംസ്‌കാരം നാളെ (വെള്ളി) ഉച്ചകഴിഞ്ഞ് 3.30 ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍യില്‍. ഭാര്യ: അമ്മിണി ആലക്കോട് ഉറുമ്പില്‍ കുടുംബാംഗം - (റിട്ട. അദ്ധ്യാപിക, സെന്റ് ആന്റണീസ് എല്‍.പി.സ്‌കൂള്‍, ചക്കിട്ടപാറ). മക്കള്‍: ജിബി, ഫാ.ജോബി മഞ്ഞക്കാട്ടില്‍ (ഡോണ്‍ ബോസ്‌കോ സഭാംഗം, ഷില്ലോങ്ങ്), ജിനു (മലയാള മനോരമ കോഴ...

Read More »

നാട്ടുകാര്‍ക്കു തണലിനായി കുഞ്ഞിക്കണ്ണന്‍ മരങ്ങള്‍ നടുന്നു. അന്നും ഇന്നും

August 5th, 2017

പേരാമ്പ്ര : ചക്കിട്ടപ്പാറ കോമത്ത്പാറമുക്ക് സ്വദേശി വി.വി.കുഞ്ഞിക്കണ്ണന്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പ്രകൃതി സ്‌നേഹിയായ ഇദ്ദേഹം മരങ്ങള്‍ വെച്ചു പിടിപ്പിക്കുന്നത് പലരും ചെയ്യുന്നതുപോലെ പരസ്യത്തിനു വേണ്ടിയല്ല. അത് കൊണ്ട് തന്നെ കുഞ്ഞിക്കണ്ണന്‍ മരങ്ങള്‍ നടുന്നത് തനിച്ചാണ്. ഇവിടെ ഫേട്ടോക്ക് ഫോസ് ചെയ്യാന്‍ ആള്‍ക്കൂട്ടമോ മിന്നിമറയുന്ന കൃാമറകണ്ണുകളോ ഉണ്ടാവാറില്ല. മരങ്ങളോടുള്ള ഇഷ്ടം മൂലമാണ് വനവത്കരണത്തിലേര്‍പ്പെടുന്നതെന്ന് ഇദ്ദേഹം പറയുന്നു. ചക്കിട്ടപാറ നരിനട റൂട്ടിലെ കോമത്ത് പാറ മുക്...

Read More »

ചവറംമൂഴി പാലം സ്ഥല പരിശോധന ആരംഭിച്ചു. പ്രതീക്ഷയോടെ നാട്ടുകാര്‍

August 5th, 2017

നാദാപുരം പേരാമ്പ്ര നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ചു കോണ്‍ക്രീറ്റ് പാലം നിര്‍മ്മിക്കുന്ന കുറ്റ്യാടിപ്പുഴയുടെ ചവറംമൂഴിഭാഗത്തു പാറയുടെ ഉറപ്പ്' പരിശോധിക്കാനുള്ള നടപടി യുടെ ഭാഗമായി മണ്ണ് കുഴിച്ചപ്പോള്‍ പേരാമ്പ്ര : പേരാമ്പ്ര നാദാപുരം നിയോജക മണ്ഡലങ്ങളിലെ ചവറംമൂഴിയേയും മരുതോങ്കരയേയും ബന്ധിപ്പിച്ചു ചവറംമൂഴിയില്‍ കുറ്റ്യാടിപ്പുഴക്കു കുറുകെ കോണ്‍ക്രീറ്റ് പാലമെന്ന മലയോര നിവാസികളുടെ ചിരകാല സ്വപ്‌നം സാക്ഷാത്കാത്തിലേക്ക്. നിലവില്‍ കുറ്റ്യാടി ജലസേചന പദ്ധതിയുടെ നീര്‍പാലം പുതിയ പലമെന്ന നാട്ടുകാരുടെ ദീര്‍ഘകാലത്തെ ആവശ്യത്തിനാ...

Read More »

മദ്യനയത്തിന് പിന്നിൽ അഞ്ഞൂറു കോടിയുടെ അഴിമതി : എം എം ഹസ്സന്‍

August 5th, 2017

പേരാമ്പ്ര: മദ്യലോബിയ്ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റിക്കൊണ്ടുള്ള ഇടതുസര്‍ക്കാറിന്റെ മദ്യനയത്തിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും അതന്വേഷിക്കണമെന്നും കെ.പി സി.സി പ്രസിഡന്റ് എം എം ഹസ്സന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച 24 മണിക്കൂർ ദിനരാത്ര പ്രതിരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യനയത്തിന് പിന്നിൽ നടന്ന അഴിമതിയിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്റെ പങ്ക് അന്വേഷണത്തിലൂടെ വെളിച്ചത്തു കൊണ്ടുവരണം. മദ്യരാജാക്കൻമാർക്കും റിസോർട്ട് മുതലാളിമാർ...

Read More »

വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

August 5th, 2017

പേരാമ്പ്ര : ഭർത്തൃമതിയായ 36 കാരിയെ പീഡിപ്പിച്ച കേസിൽ ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ.വീരാൻ കുട്ടി, ഫൈസൽ, ഫസൽ എന്നീ പേരുകളിൽ അറിയപ്പെടുന്ന കൊണ്ടോട്ടി പുളിക്കൽ സ്വദേശി കുഞ്ഞാപ്പു (40) ആണ് ഇന്നലെ അറസ്റ്റിലായത്. കൂരാച്ചുണ്ട് സ്വദേശിനിയെ 2017 ജനുവരിയിൽ ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് പീഡിപ്പിച്ചതായി കൂരാച്ചുണ്ട് പോലീസിൽ നൽകിയ പരാതിയിലെ പ്രതിയെ ഇന്നലെ പേരാമ്പ്ര മാർക്കറ്റ് പരിസരത്ത് വെച്ച് പേരാമ്പ്ര സർക്കിൾ ഇൻസ്പക്ടർ കെ.പി സുനിൽകുമാറും സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു. പേരാമ്പ്ര കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല...

Read More »

അനധികൃത മദ്യവില്പനക്കു 14 പേർ; സഹികെട്ടു നാട്ടുകാർ

August 5th, 2017

ചക്കിട്ടപാറ: കീശയിലും അരയിലുമായി അനധികൃത മദ്യവില്പനയുമായി 14 പേർ സജീവമായി രംഗത്ത്. വീട്ടിലും നാട്ടിലും പൊറുതിമുട്ടിക്കുന്ന ഈ പരിപാടി നടക്കുന്നത് ചക്കിട്ടപാറ അങ്ങാടിയിലാണ്. മാന്യ തൊഴിലെടുത്ത് ജീവിച്ചിരുന്ന പലരും എളുപ്പത്തിൽ പണമുണ്ടാക്കാൻ കണ്ടെത്തിയ വഴി ഇപ്പോൾ മദ്യവില്പനയാണു്. അമിത പണം ഈടാക്കുന്ന ഇവരുടെ കുടിയും മറ്റു കുടിയൻമാരുടെ ചെലവിൽ നടക്കും. മദ്യവില്പനയും കുടിയും കൂടിയതോടെ പല കുടുംബങ്ങളിലും പട്ടിണിയാണ്. സ്വസ്ഥതയും നശിച്ചു. ചില മദ്യവില്പനക്കാർ അങ്ങാടിയിൽ മുറി വാടകക്കെടുത്ത് താമസിച്ചാണ് പരിപാടി നടത്ത...

Read More »