News Section: ചെമ്പനോട
ചെമ്പനോട പറമ്പുകാട്ടില്‍ ബ്രിജിത്ത (അച്ചാമ്മ) അന്തരിച്ചു
ചെമ്പനോട : പറമ്പുകാട്ടില്‍ ആദ്യകാല കുടിയേറ്റ കര്ഷകന് പരേതനായ ചാക്കോയുടെ ഭാര്യ കുണ്ടുതോട് തെക്കേല്‍ കുടുംബാംഗം ബ്രിജിത്ത (അച്ചാമ്മ 90) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചക്ക് 2.30 ന് ചെമ്പനോട സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍. മക്കള്‍ ജോസ് (ചെമ്പനോട), പി.സി. കുട്ടിയച്ചന്‍ (റിട്ട. ലൈബ്രേറിയന്‍ നിര്‍മ്മലഗിരി കോളേജ് കൂത്തുപറമ്പ്), ബാബു ജേക്കബ...
മരുതോങ്കര ചെന്നക്കാട്ട് കുന്നേല്‍ ഏലിയാമ്മ ജോസഫ് അന്തരിച്ചു
മരുതോങ്കര : ചെന്നക്കാട്ട് കുന്നേല്‍ പരേതനായ സിഡി ജോസഫ് മാസ്റ്ററുടെ ഭാര്യയും ചെമ്പനോട വാഴേക്കടവത്ത് കുടുംബാംഗവുമായ ഏലിയാമ്മ ജോസഫ് (85) അന്തരിച്ചു. സംസ്കാരം നാളെ കാലത്ത് 9 മണിക്ക് മരുതോങ്കര സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയില്‍. മക്കള്‍ സിസ്റ്റര്‍ നിഷ (ഉര്‍സുലൈന്‍ സഭ, സുല്‍ത്താന്‍ ബത്തേരി), എല്‍സി ചാലുങ്കല്‍ (പടത്തുകടവ്), രാജു ചെമ്പ...
മരുതോങ്കര സെന്റ് മേരീസ് ഹൈസ്ക്കൂള് റിട്ട. അധ്യാപിക സി.ഒ. മറിയാമ്മ അന്തരിച്ചു
പേരാമ്പ്ര : മരുതോങ്കര സെന്റ് മേരീസ് ഹൈസ്ക്കൂള് റിട്ട. അധ്യാപിക ചെമ്പനോടയിലെ അടൂര്‍ ചക്കലത്ത് പടിഞ്ഞാറ്റേല് സി.ഒ. മറിയാമ്മ (69) അന്തരിച്ചു. സംസ്കാരം നാളെ(ശനി) കാലത്ത് 10.30 ന് ചെമ്പനോട സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍. ഭര്‍ത്താവ് മരുതോങ്കര സെന്റ് മേരീസ് ഹൈസ്ക്കൂള് റിട്ട. പ്രധാനാധ്യാപകന് കൊറ്റനാല്‍ ജോര്‍ജ്ജ് കുട്ടി ജോര്‍ജ്ജ്. ...
ഗാന്ധിജി സ്റ്റഡി സെന്റര്‍ നിര്‍മ്മിച്ചു നല്കിയ സ്നേഹ വീടിന്റെ താക്കോല്‍ കൈമാറി
ചെമ്പനോട (2020 Nov 07) : പ്രകൃതി ക്ഷോഭത്തില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട ഒരു കുടുംബത്തിന് കോഴിക്കോട് ജില്ലയില്‍ ചെമ്പനോട ഗാന്ധിജി സ്റ്റഡി സെന്റര്‍ ജനപങ്കാളിത്വത്തോടെ നിര്‍മ്മിച്ച് നല്കുന്ന സ്നേഹ വീടിന്റെ താക്കോല്‍ കൈമാറി. ഗാന്ധിജി സ്റ്റഡീ സെന്റര്‍ ചെയര്‍മാനും കേരളാ കോണ്‍ഗ്രസ്സ് (എം) വര്‍ക്കിംങ് ചെയര്‍മാനുമായ പി.ജെ. ജോസഫ് എംഎല്‍എ, സ്നേഹവീട...
കേരളാ കോണ്‍ഗ്രസ്സ് (എം) നിര്‍മ്മിച്ചു നല്കുന്ന സ്നേഹ വീടിന്റെ താക്കോല്‍ ദാനം നാളെ
പേരാമ്പ്ര (2020 Nov 04) : ചെമ്പനോട പ്രകൃതി ദുരന്തത്തില്‍ വീടും സ്ഥലവും പൂര്‍ണ്ണമായും നഷ്പപ്പെട്ട ഒരു കുടുംബത്തിന് കേരളാ കോണ്‍ഗ്രസ്സ് (എം) നിര്‍മ്മിച്ചു നല്കുന്ന സ്നേഹ വീടിന്റെ താക്കോല്‍ ദാനം നാളെ. കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്മാന് ഇന്‍ചാര്‍ജ് വര്‍ക്കിംഗ് ചെയര്മാന് പി.ജെ. ജോസഫ് എംഎല്‍എ ചെയര്‍മാനായും അപു ജോണ്‍ ജോസഫ് വൈസ് ചെയര്‍മാനും ആ...
ചെമ്പനോട മോണ്‍. റെയ്മണ്ട് മെമ്മോറിയല്‍ സ്കൂളില്‍ കലോത്സവം ഓണ്‍ ലൈനില്‍
പേരാമ്പ്ര (2020 Nov 04) : ഓണ്‍ലൈന്‍ സാധ്യത ഉപയോഗപ്പെടുത്തി കുട്ടികളുടെ കലാ സാംസ്ക്കാരിക പുരോഗതിക്ക് അധ്യാപകര്‍ നല്ല രീതിയില്‍ ഇടപെടുന്നത് മാതൃകപരമാണെന്നും, അധ്യാപകര്‍ വിചാരിക്കാതെ ഒരു വിദ്യാര്‍ത്ഥിയും ഒരു സ്കൂളും മെച്ചപ്പെടില്ലെന്നും മന്ത്രി ടി.പി രാമകൃഷ്ണന് പറഞ്ഞു. ചെമ്പനോട മോണ്‍. റെയ്മണ്ട് മെമ്മോറിയല്‍ സ്കൂള്‍ ഓണ്‍ ലൈന്‍ കലോത്സവം ഓണ...
രക്തദാനത്തില്‍ മാതൃകയായി ചെമ്പനോട ഫ്രണ്ട്സ് ഫോര്‍ എവര്‍ വാട്സപ്പ് കൂട്ടായ്മ
പേരാമ്പ്ര (2020 Oct 31): കോവിഡ് കാലത്ത് രക്തദാനം നടത്തി ചെമ്പനോടയിലെ ഫ്രണ്ട്സ് ഫോര്‍ എവര്‍ എന്ന വാട്സ് കൂട്ടായ്മ. കൂട്ടായ്മയിലെ അമ്പതോളം അംഗങ്ങള്‍ ഇന്ന് മെഡിക്കല്‍ കോളേജില്‍ രക്തം ദാനം നടത്തി മാതൃകയായി. കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ബിരിയാണി ഫെസ്റ്റും, ചികിത്സാ സഹായ നിധിയും, പെരുവണ്ണാമുഴി മുതല്‍ പൂഴിത്തോട് റോഡിന് ഇരുവശവും ഉള്ള ക...
പശുക്കടവിലെ ചീരമറ്റം ഏലിക്കുട്ടി അന്തരിച്ചു
പേരാമ്പ്ര (2020 Oct 25): പശുക്കടവിലെ ആദ്യകാല കുടിയേറ്റ കര്ഷകന് ചീരമറ്റം പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (87) അന്തരിച്ചു. സംസ്കാരം ഇന്ന് വൈകിട്ട് 5 മണിക്ക് പശുക്കടവ് സെന്റ് തെരേസ ദേവാലയ സെമിത്തേരിയില്‍. മക്കള്‍ തയ്യാമ്മ, ലീലാമ്മ, പാപ്പച്ചന്, തങ്കച്ചന്, തങ്കമ്മ, ജോസുകുട്ടി, ലിസ്സി, റോസമ്മ, സാലി, സിലി. മരുമക്കള്‍ ജോര്‍ജ്ജ് കളപ്പു...
മുതുകാട്, ചെമ്പനോട ഭാഗങ്ങളില്‍ കാട്ടുപന്നി ശല്യം രൂക്ഷം
പേരാമ്പ്ര (2020 Sept 16): ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ മുതുകാട്, ചെമ്പനോട ഭാഗങ്ങളില്‍ കാട്ടുപന്നികള്‍ കൂട്ടമായെത്തി വ്യാപകമായി കൃഷി നശിപ്പിക്കുന്നത് പതിവാകുന്നു. മലയോര മേഖലയില്‍ കാട്ടുമൃഗശല്യം കാരണം കൃഷിചെയ്താല്‍ വിളവെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് ഇവിടുത്തെ കര്‍ഷകര്‍. കഴിഞ്ഞ ദിവസം മുതുകാട് താഴെ അങ്ങാടിക്ക് സമീപം വട്ടോത്ത് ജിജോയുടെ കൃഷിയ...
ബഫര്‍ സോണ്‍: കേരള കോണ്‍ഗ്രസ് (എം) മനുഷ്യ മതില് തീര്‍ത്തു
പേരാമ്പ്ര (2020 Sept 03): മലബാര്‍ വന്യജീവി സങ്കേതത്തിനു ചുറ്റും ഒരു കിലോമീറ്റര്‍ വായു ദൂരത്തില്‍ കൃഷിക്കാരുടെയും കര്‍ഷക തൊഴിലാളികളുടെയും വീടുകളൂം പറമ്പും ഉള്‍പ്പടെ പരിസ്ഥിതി ലോല പ്രദേശമാക്കിയ കരട് വിജ്ഞാപനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടു കേരളാ കോണ്‍ഗ്രസ് (എം) കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മനുഷ്യ മതില് തീര്‍ത്തു. ജില്ലാത...