News Section: ചെറുവണ്ണൂര്‍

നിരീക്ഷണത്തില്‍ കഴിയവെ മുങ്ങിയ യുവാവിനെതിരെ കേസെടുത്തു

April 8th, 2020

പേരാമ്പ്ര: വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെ നാടുവിട്ട യുവാവിനെതിരെയും നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ നിര്‍ദ്ദേശം ലംഘിച്ച് മത്സ്യ വില്പന നടത്തിയതിന് മറ്റൊരു യുവാവിനെതിരെയും ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയവെ നാടുവിട്ട  ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ കുട്ടോത്ത് പൂവ്വില്ലോത്ത് മുസ്തഫ (40) യ്ക്ക് എതിരെയാണ് മേപ്പയ്യൂര്‍ പൊലീസ് കേസെടുത്തത്. മാര്‍ച്ച് ഇരുപത്തി അഞ്ചാം തിയ്യതി വയനാട്ടില്‍ നിന്നുമാണ് ഇദ്ദേഹം നാട്ടിലെത്തിയത്. വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യ വക...

Read More »

ജനതാദള്‍ എസ് പ്രവര്‍ത്തകര്‍ വീടുകളില്‍ ഉപവാസം നടത്തി

April 6th, 2020

പേരാമ്പ്ര : രാജ്യത്ത്  കേവിഡ് 19 പടരുമ്പോള്‍ പ്രതീകാത്മക പ്രഖ്യാപനങ്ങള്‍ മാത്രം നടത്തുന്ന പ്രധാനമന്ത്രിയുടെ നിലപാടിനെതിരേയും, കര്‍ണാടക അതിര്‍ത്തികള്‍ അടച്ചിട്ട് രോഗികള്‍ ഉള്‍പടെയുള്ളവരുടെ ജീവന്‍ പന്താടുന്ന രാഷ്ട്രീയക്കളിക്കെതിരേയും, ജനതാദള്‍ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നേതാക്കളും, പ്രവര്‍ത്തകരും, കുടുബാഗങ്ങളോടൊപ്പം വീടുകളില്‍ പന്ത്രണ്ട് മണിക്കൂര്‍ ഉപവസിച്ചു. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച നാമമാത്രമായ പാക്കേജില്‍ പോലും കേരളത്തോട് വിവേചനപരമായ സമീപനമാണ് കാണിച്ചിരിക്കുന്നത്. കര്‍ണാടക ...

Read More »

ലീവ് റദ്ദാക്കി വില്ലേജ് ഓഫീസര്‍ പ്രജീഷ് കുരുവമ്പത്ത് കൊറോണ പ്രതിരോധത്തിന്റെ തിരക്കിലാണ്

April 3rd, 2020

പേരാമ്പ്ര : കൊറോണ ഭീതി പടര്‍ന്ന് പിടിക്കുന്ന ഇക്കാലത്ത് എങ്ങനെയെങ്കിലും ലീവെടുത്ത് വീട്ടിലിരിക്കാന്‍ ശ്രമിക്കുമ്പോള്‍ നിലവിലുള്ള ലീവ് റദ്ദ് ചെയ്ത് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ അപേക്ഷ നല്‍കി ജോലിയില്‍ പ്രവേശിച്ചിരിക്കയാണ് കൊയിലാണ്ടി താലൂക്ക് ഇരിങ്ങല്‍ വില്ലേജ് ഓഫീസ്, സെപഷ്യല്‍ വില്ലേജ് ഓഫീസര്‍ പ്രജീഷ് കുരുവമ്പത്ത്. ഏപ്രില്‍ 11 ന് നടക്കേണ്ടിയിരുന്ന ഗൃഹപ്രവേശനത്തിന്റെ തയ്യാറെടുപ്പിന് വേണ്ടി മാര്‍ച്ച് 9 മുതല്‍ കമ്യൂട്ടഡ് ലീവില്‍ ആയിരുന്നപ്പോഴാണ് കൊറോണ വ്യാപകമായതും, കോഴിക്കോട് ജില്ലാ കലക്ടര്‍ 144 പ്രഖ്യാപിച...

Read More »

ചെറുവണ്ണൂരില്‍ നമോ കിറ്റുകള്‍ വിതരണം ചെയ്തു

April 2nd, 2020

പേരാമ്പ്ര: കോവിഡ് 19 ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ബിജെപി ദേശിയ നേത്യത്വത്തിന്റെ ആഹ്വാന മനുസരിച്ച് ദുരിതത്തില്‍ കഴിയുന്നവര്‍ക്ക് ബിജെപി പ്രവര്‍ത്തകര്‍ ചെറുവണ്ണൂരില്‍ നമോ കിറ്റുകള്‍ വിതരണം ചെയ്തു. ചെറുവണ്ണൂരിലെ വിവിധ ഭാഗങ്ങളിലെ അറുപതിലധികം കുടുംബങ്ങള്‍ക്കാണ് കിറ്റുകള്‍ വിതരണണം ചെയ്തത്. ചെറുവണ്ണൂരില്‍ നടന്ന ചടങ്ങില്‍ ബിജെപി ജില്ല ജനറല്‍ സെക്രട്ടറി എം. മോഹനന്‍ ഉദ്ഘാടനം ചെയ്തു. അരി, പഞ്ചസാര, ചായപ്പൊടി, ഉപ്പ്, സവാള, വെളിച്ചെണ്ണ, മുളക് പൊടി, കടല തുടങ്ങിയ സാധനങ്ങള്‍ അടങ്ങിയതാണ് നമോ കിറ്റ്. കര്‍ഷകമോ...

Read More »

കൊറോണ; ചെറുവണ്ണൂര്‍ ആയൂര്‍വേദ ആശുപത്രി ശുചീകരിച്ചു

March 27th, 2020

പേരാമ്പ്ര : കൊറോണ നിരീക്ഷണ വാര്‍ഡ് തയ്യാറാക്കുന്നതിന് വേണ്ടി വിട്ടു നല്‍കിയ ചെറുവണ്ണൂര്‍ ആയൂര്‍വേദ ആശുപത്രി എഐവൈഎഫ് പ്രവര്‍ത്തകര്‍ ശുചീകരിച്ചു. ചെറുവണ്ണൂര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ശുചീകരണം നടത്തിയത്. എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗം അജയ് ആവള, അഖില്‍ കേളോത്ത്, കെ.എം. ലനീഷ്, ശശി പൈതോത്ത്, ബി.ബി. ബിനീഷ്, എ.ബി. ബിനോയ്, എം.കെ ജയകൃഷ്ണന്‍, അശ്വിന്‍ ആവള എന്നിവരുടെ നേതൃത്വത്തിലാണ് ആശുപത്രി വൃത്തിയാക്കിയത്.

Read More »

കെ.കെ രജിഷ് കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി

March 23rd, 2020

പേരാമ്പ്ര : കര്‍ഷകമോര്‍ച്ച കോഴിക്കോട് ജില്ല ജനറല്‍ സെക്രട്ടറി കെ.കെ.രജീഷിനെ കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറിയായി കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് അഡ്വ: ജയസൂര്യന്‍ നിയമിച്ചു. എബിവിപി ആവള ഗവ. ഹൈസ്‌കൂള്‍ യൂണിറ്റ് പ്രസിഡണ്ട്, ആര്‍എസ്എസ് ശാഖാ മുഖ്യശിക്ഷക്, യുവമോര്‍ച്ച ചെറുവണ്ണൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്. വിദ്യാര്‍ത്ഥി സെല്‍ മേപ്പയ്യൂര്‍ മണ്ഡലം കണ്‍വീനര്‍, യുവമോര്‍ച്ച മേപ്പയ്യൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി, പ്രസിഡണ്ട്, യുവമോര്‍ച്ച പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡണ്ട്, ബിജെപി പേരാമ്പ്ര നിയോജക മണ്ഡലം ജനറല്‍...

Read More »

കാക്കകള്‍ ചത്തത് നാട്ടുകാരെ പരിഭ്രാന്തരാക്കി

March 15th, 2020

പേരാമ്പ്ര : ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ എടക്കയില്‍ കാക്കകളെ ചത്ത നിലയില്‍ കണ്ടത് നാട്ടുകരില്‍ പരിഭ്രാന്തി പടര്‍ത്തി. എടക്കയില്‍ പാമ്പിരിക്കുന്ന് സ്‌ക്കൂളിന് സമീപത്തെ രമണീയത്തില്‍ മണി, കിഴക്കെ ഈന്തന്‍ കണ്ടി ബാലകൃഷ്ണന്‍ എന്നിവരുടെ വീടുകളിലാണ് ഇന്ന് രാവിലെ കാക്കകളെ ചത്ത നിലയില്‍ കാണുന്നത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പക്ഷിപനി കണ്ടെത്തിയ സാഹചര്യത്തില്‍ ജനങ്ങള്‍ ആശങ്കാകുലരായി. വിവരമറിഞ്ഞ് ഗ്രാമപഞ്ചായത്ത് അംഗം കെ.കെ. കുഞ്ഞബ്ദുള്ള ഉള്‍പ്പെടെ നിരവധി ഇവിടെ എത്തിച്ചേര്‍ന്നു. ജനങ്ങള്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത...

Read More »

കക്കറമുക്കില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടര്‍ കത്തി നശിച്ചു

March 12th, 2020

പേരാമ്പ്ര: ചെറുവണ്ണൂരിന് സമീപം കക്കറമുക്കില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടര്‍ കത്തി നശിച്ചു. കക്കറമുക്ക് സ്വദേശി ചാലില്‍ മീത്തല്‍ മമ്മൂട്ടിയുടെ ആക്‌സസ് സ്‌കൂട്ടറിനാണ് യാത്രക്കിടെ തീ പിടിച്ചത്. കുറൂര്‍ക്കടവ് റോഡില്‍ ഇന്ന് രാത്രി 9 മണിയോടെയാണ് സംഭവം. വീട്ടില്‍ നിന്ന് കക്കറമുക്കിലേക്ക് പോകുന്നതിനിടെ വാഹനത്തില്‍ നിന്നും പുക ഉയരുന്നത് കണ്ട് വണ്ടി നിര്‍ത്തി ഇറങ്ങിയതുകൊണ്ട് മമ്മൂട്ടിക്ക് അപകടമൊന്നും സംഭവിച്ചില്ല. പിന്നീട് ഇദ്ദേഹവും ഓടി കൂടിയവരും തീ അണച്ചെങ്കിലും വണ്ടി പൂര്‍ണമായും കത്തിനശിച്ചിരുന്നു. തീ പിടുത...

Read More »

കോണ്‍ഗ്രസ് വില്ലേജ് ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി

March 2nd, 2020

പേരാമ്പ്ര : കേരള സര്‍ക്കാര്‍ വില്ലേജ് ഓഫീസില്‍ നിന്ന് ലഭിക്കുന്ന സേവനങ്ങള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തിയ നടപടി റദ്ദാക്കണമെന്നും വര്‍ദ്ധിപ്പിച്ച ഭുമിയുടെ രജിസ്‌ട്രേഷന്‍ ഫീസ് പിന്‍വലിക്കണമെന്നും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് വിവിധ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വില്ലേജ് ഓഫീകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. പേരാമ്പ്ര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മേഞ്ഞാണ്യം വില്ലേജ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണയും ഡിസിസി ജനറല്‍ സെക്രട്ടറി കെ.ക...

Read More »

ചെറുവണ്ണൂരില്‍ സാമൂഹ്യ വിരുദ്ധ ശല്യം

February 26th, 2020

പേരാമ്പ്ര : ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ പെട്ട വലിയപറമ്പില്‍ ഭാഗത്ത് ഒരു മാസത്തോളമായി സാമൂഹ്യ വിരുദ്ധരുടെ ശല്യം കാരണം പ്രദേശവാസികള്‍ ഭീതിയിലാണ്. രാത്രി സമയത്ത് വീടുകളില്‍ ജനല്‍ വഴി ഒളിഞ്ഞു നോക്കുകയും ചിലപ്പോള്‍ ശബ്ദമുണ്ടാക്കുകയും ചെയ്തപ്പോള്‍ ആളുകള്‍ ഉറക്കമൊഴിഞ്ഞു പ്രതിയെ പിടിക്കാന്‍ ഒന്നിക്കുകയായിരുന്നു. അതിനിടയിലാണ് ഔമോട്ടോര്‍ സൈക്കിളും മുഖംമൂടിയും ലഭിക്കുന്നത് വിവരം മേപ്പയ്യൂര്‍ പോലീസ് സ്റ്റേഷനില്‍ അറിയിച്ചു. വണ്ടി അവര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട് കുറ്റവാളികളെ കണ്ടെത്തി തക്ക ശിക്ഷ ന...

Read More »