പന്നിമുക്ക് മൂത്തചെട്ട്യാന്‍ വീട്ടില്‍ ബിജു അന്തരിച്ചു

ചെറുവണ്ണൂര്‍: പന്നിമുക്ക് മൂത്തചെട്ട്യാന്‍ വീട്ടില്‍ ബിജു (42) അന്തരിച്ചു. പന്നിയങ്കര പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫിസറാണ്. അച്ഛന്‍: പരേതനായ ചന്തുക്കുട്ടി. അമ്മ: ദേവി. ഭാര്യ: ബിനു. മകള്‍: ആരാധ്യ. സഹോദരന്‍: ഷൈജു.

മീത്തലെ വീട്ടില്‍ ഇബ്രാഹീം മുസ്ലിയാര്‍ അന്തരിച്ചു

ചെറുവണ്ണൂര്‍ : പ്രമുഖ പണ്ഡിതനും ദീര്‍ഘകാലം ചെറുവണ്ണൂര്‍ മഹല്ല് ഖത്തീബും നൂറുല്‍ ഇസ്‌ലാം മദ്രസ്സാ അധ്യാപകനും ആയിരുന്ന മീത്തലെ വീട്ടില്‍ ഇബ്രാഹീം മുസ്ലിയാര്‍(86) അന്തരിച്ചു. മക്കള്‍ അബ്ദുറഹീം സൈനി(ചെറുവണ്ണൂര്‍ മഹല്ല് ഖത്തീബ്), ആയിഷ, സൈനബ മരുമക്കള്‍ ഇബ്രാഹീം മുസ്ലിയാര്‍ (എരവട്ടൂര്‍), അമ്മദ് (ചെറുവണ്ണൂര്‍), സക്കീന (ചേനായി). സഹോദരങ്ങള്‍ മറി...


ജനപ്രതിനിധികള്‍ക്ക് സ്വീകരണവും പാലിയേറ്റീവ് ഉപകരണ കൈമാറ്റവും നടത്തി

  ചെറുവണ്ണൂര്‍ :  ചെറുവണ്ണൂര്‍ കക്കറ മുക്കിലെ കരുണ പാലിയേറ്റിവ് കെയര്‍ സെന്റര്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച സെന്റര്‍ പരിധിയിലെ ജനപ്രതിനിധികള്‍ക്ക് സ്വീകരണവും പാലിയേറ്റിവ് ഉപകരണത്തിന്റെ കൈമാറ്റ ചടങ്ങും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.ടി. രാധ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എന്‍.കെ. ഇബ്രായി അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെമ്പര്‍ സ...

എംഎസ്എഫ് സമര ചുമര് പരിപാടി സംഘടിപ്പിച്ചു

മേപ്പയ്യൂര്‍: എംഎസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തിവരുന്ന സമര ചുമര് എന്ന പരിപാടിയുടെ പേരാമ്പ്ര മണ്ഡലം ഉദ്ഘാടനം മുയിപ്പോത്ത് പടിഞ്ഞാറക്കരയില്‍ എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍ നിര്‍വഹിച്ചു. ജ.സെക്രട്ടറി അജിനാസ് കാരയില്‍ അധ്യക്ഷനായി. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രഡിഡന്റ് എന്‍.എം കുഞ്ഞബ്ദുള്ള, പി. കുഞ്ഞമ്മദ് ഹാ...

ചെറുവണ്ണൂര്‍ നാഗം പുതുക്കുടി നാരായണി അന്തരിച്ചു

പേരാമ്പ്ര : ചെറുവണ്ണൂര്‍ നാഗം പുതുക്കുടി പരേതനായ ചെക്കോട്ടിയുടെ ഭാര്യ നാരായണി (84) അന്തരിച്ചു. മക്കള്‍ ലീന (സിപിഐ (എം) പടിഞ്ഞാറക്കര ബ്രാഞ്ച് അംഗം), എന്‍.പി. ആശോകന്‍ (അധ്യാപകന്‍ ചെറുവണ്ണൂര്‍ ഗവ. ഹൈസ്‌കൂള്‍), എന്‍.പി. ശോഭ (മേപ്പയ്യൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്), അനില (ചാനിയംകടവ്). മരുമക്കള്‍ നാരായണന്‍ (മുയിപ്പോത്ത്), ലിന്‍സ (കീഴരിയൂര്‍...

അക്രമത്തിന് പിന്നില്‍ സിപിഎം; ചെറുവണ്ണൂരില്‍ നാളെ ഹര്‍ത്താല്‍: യുഡിഎഫ്

പേരാമ്പ്ര : ആവള പെരിഞ്ചേരിക്കടവില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടി പരിക്കേല്പിച്ച സംഭവത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് യുഡിഎഫ് ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് നാളെ ചെറുവണ്ണൂരില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ആഹ്വാനം ചെയ്തു. കഴിഞ്ഞ ദിവസം സിപിഎം ഹിറ്റ് ലിസ്റ്റ് പുറത്തിറക്കിയിരുന്നെന്നും അതില്‍ മനോജിന്...

ആവള പെരിഞ്ചേരിക്കടവില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു

പേരാമ്പ്ര : ആവള പെരിഞ്ചേരിക്കടവില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന് വെട്ടേറ്റു. പെരിഞ്ചേരി താഴ പി.ടി. മനോജി(46)നാണ് വെട്ടേറ്റത്. ഇന്ന് രാത്രി എട്ടു മണിയോടെയാണ് സംഭവം. വീടിന് സമീപം നില്‍ക്കുകയായിരുന്ന മനോജിനെ ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നു.  ബൈക്കുകളിലയി എത്തിയ സംഘമാണ് വെട്ടിയതെന്ന് പറയുന്നു. തലയുടെ പിന്‍വശത്ത് ചെവിയോട് ചേര്‍ന്ന് ...

ആശാവര്‍ക്കറില്‍ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് പദവിയിലേക്ക് ആവളക്കാരുടെ രാധേച്ചി

പേരാമ്പ്ര : ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഭരണസാരഥ്യം മുന്നണിയിലെ ചര്‍ച്ചകള്‍ക്കൊടുവില്‍ സിപിഐ തിരികെ പിടിച്ചപ്പോള്‍ പ്രസിഡന്റ് സ്ഥാനത്ത്  പാര്‍ട്ടിക്ക് രാധ എന്നൊരു പേരുണ്ടായിരുന്നു. യുഡിഎഫിന്റെ കരുത്തയായ സ്ഥാനാര്‍ത്ഥിയും മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ശ്രീലേഖ പയ്യത്തിനെ കടുത്ത മത്സരത്തിലൂടെ അടിയറവ് പറയിച്ച് വാര്‍ഡും ഗ്രാമപഞ്ചായത്ത...

ചെറുവണ്ണൂര്‍ വീണ്ടും സിപിഐ ഭരിക്കും, ഇ.ടി. രാധ സാരഥിയാവും

പേരാമ്പ്ര : വര്‍ഷങ്ങളായി ചെവുവണ്ണൂരിന്റെ ഭരണ കൈയ്യാളിയിരുന്നതും പിന്നീട് കൈവിട്ടു പോയതുമായ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ ഭരണ സാരഥ്യത്തിലേക്ക് വീണ്ടും സിപിഐ തിരിച്ചെത്തുന്നു. സിപിഐ പ്രതിനിധിയായി 15 ാം വാര്‍ഡില്‍ നിന്ന് മത്സരിച്ച് ജയിച്ച ഇ.ടി. രാധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റാവും. തുടര്‍ച്ചയായി കാല്‍ നൂറ്റാണ്ടു കാലം  സിപിഐയുടെ അംഗങ്ങളായിരുന്ന...

വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് ശ്രീഷ ഗണേഷ്

പേരാമ്പ്ര : ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് രേഖയില്‍ ഒരു പുതിയ റോഡ് കൂടെ കൂട്ടിച്ചേര്‍ത്ത് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് ഗ്രാമപഞ്ചായത്ത് 14 ാം വാര്‍ഡ് അംഗം ശ്രീഷ ഗണേഷ്. കക്കറ മുക്കിലെ അറക്കല്‍ പാലം - മാലേരി റോഡ് നാട്ടുകാരുടെ വര്‍ഷങ്ങളായുളള ആവശ്യമായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് നല്‍കിയ വാഗ്ദാനങ്ങളില്‍ പ്രധാനമായിരുന്നു റോഡ് യാഥ...