News Section: ചെറുവണ്ണൂര്‍

പടയൊരുക്കത്തിന് നവംബര്‍ 7 ന് പേരാമ്പ്രയില്‍ സ്വീകരണം

October 12th, 2017

പടയൊരുക്കത്തിന് നവംബര്‍ 7 ന് പേരാമ്പ്രയില്‍ സ്വീകരണം പേരാമ്പ്ര : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ജാഥയായ പടയൊരുക്കം നവംബര്‍ 7 ന് പേരാമ്പ്രയില്‍ എത്തിച്ചേരും.   ജാഥയുടെ സ്വീകരണ പരിപാടി വിജയിപ്പിക്കന്നയിനെ കുറിച്ച് ആലോചിക്കുന്നതിനായി ഒക്‌ടോബര്‍ 15 ഞായറാഴ്ച നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റി യോഗം ചേരുന്നു. യോഗത്തില്‍ എല്ലാ കമ്മിറ്റിയംഗങ്ങളും മണ്ഡലം പഞ്ചായത്ത് ഭാരവാഹികളും ജനപ്രതിനിധികളും സഹകരണസംഘം പ്രസിഡന്റുമാരും എത്തിച്ചേരണമെന്ന് ന...

Read More »

ചരമം കല്ലിങ്കല്‍ ബാലന്‍

October 12th, 2017

  ബാലന്‍ പാലേരി: വടക്കുമ്പാട് കല്ലിങ്കല്‍ ബാലന്‍(72) അന്തരിച്ചു. ഭാര്യ: കല്ല്യാണി. മക്കള്‍: ബിന്ദു, ബിജു, ബൈജു. മരുമക്കള്‍: രാജന്‍,ഷീലജ. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, ലീല, മീനാക്ഷി.

Read More »

തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്താൻ അംഗീകൃത തിരിച്ചറിയൽ കാർഡ് നൽകണം.

October 12th, 2017

ഫോട്ടോഗ്രാഫർമാരുടെ തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്താൻ ഗവൺമെന്റ് അംഗീകൃത തിരിച്ചറിയൽ കാർഡ് നൽകണം. പേരാമ്പ്ര:  കേരളത്തിലെ ഫോട്ടോഗ്രാഫർമാരുടെ തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്തുന്നതിനായി ഗവൺമെന്റ് അംഗീകൃത തിരിച്ചറിയൽ കാർഡ് നൽകണമെന്ന്    ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ പേരാമ്പ്ര യൂണിറ്റ് വാർഷിക സമ്മേളനം ആവശ്യപ്പെട്ടു. മേഖല പ്രസിഡന്റ് സുഭീഷ് യുവ ഉൽഘാടനം ചെയ്തു . പ്രസിഡന്റ് ജിജീഷ് എല്ലോറ അദ്ധ്യക്ഷത വഹിച്ചു. സുരേഷ് അലീന, ശ്രീജേഷ് പേരാമ്പ്ര, വിപി റാനിയ തുടങ്ങിയവർ പ്രസംഗിച്ചു.  ഭാരവാഹികളായി ഷിജുഗായത്...

Read More »

പി. എസ്. സി. ബുള്ളറ്റിൻ പ്രകാശനം ചെയ്തു.

October 12th, 2017

പി. എസ്. സി. ബുള്ളറ്റിൻ പ്രകാശനം ചെയ്തു. പേരാമ്പ്ര: പി. എസ്. സി പഠിതാക്കൾക്കായി പേരാമ്പ്ര എയിം കോച്ചിംഗ് സെന്റർ പി. എസ്. സി മാസാന്ത  ബുള്ളറ്റിൻ പുറത്തിറക്കി.  മാഗസിന്റെ പ്രകാശനം തൊഴിൽ എക്സൈസ് വകുപ്പു മന്ത്രി ടി. പി. രാമകൃഷ്ണൻ നിർവ്വഹിച്ചു.  എം. വി. ഗോവിന്ദൻ മാസ്റ്റർ ഏറ്റുവാങ്ങി.  എല്ലാമാസവും ആദ്യത്തെ ആഴ്ച്ച ബുള്ളറ്റിൻ പുറത്തിറക്കുമെന്ന് എയിം മാനേജിംഗ് ഡയറക്ടർ പി. കെ. ഷിനോജ് അറിയിച്ചു.  എസ്. ബി.  കൃഷ്ണജ,  വിപിൻ കായണ്ണ, നിഖിൽ വിനായക് കൂത്താളി, സലീഷ് വാളൂർ, ശ്രീനാഥ് ആയഞ്ചേരി ,ഷിജിൽ കെ. കട...

Read More »

ആയുർവേദാശുപത്രിയിൽ രോഗികൾ വലയുന്നു

October 12th, 2017

പേരാമ്പ്ര: ജില്ലയിലെ കിടത്തി ചികിതസ സൗകര്യമുളള ആയുർവേദആശുപത്രിയിൽ രോഗികൾക്ക് തികഞ്ഞ അവഗണന. നൊച്ചാട് പഞ്ചായത്തിലെ ചാത്തോത്ത് താഴ- ഹെൽത്ത് സെന്റർ ഭാഗത്ത് പ്രവർത്തിച്ചു വരുന്ന ആയുർവേദാശുപത്രിയിൽ ദിനേന നൂറ് കണക്കിന് രോഗികൾ ചികിത്സ തേടി വരുന്നുണ്ട്. ഡോക്ടറുടെ സേവനം കൃത്യമായി ഉണ്ടാവുന്നുണ്ടെങ്കിലും ആവശ്യത്തിന് മരുന്നും ഫാർമസിസ്റ്റും ഇവിടെ ഇല്ല. ആശുപത്രിയിൽ ആവശ്യത്തിന് സ്റ്റാഫ് ഇല്ലാത്തതും ആശുപത്രിയുടെതായനിലവാരമില്ലാത്ത അവസ്ഥയും വാരിവിതറിയ രീതിയിൽ അങ്ങിങ്ങ് സൂക്ഷിച്ച ഫർണീച്ചറുകളും ഇവിടെ നിത്യ കാഴ്ചകളാണ്. രോഗികൾക്ക് വ...

Read More »

കോഴിക്കോട് റവന്യു ജില്ല കലോത്സവം പേരാമ്പ്രയിൽ.

October 12th, 2017

കോഴിക്കോട് റവന്യു ജില്ല കലോത്സവം പേരാമ്പ്രയിൽ. പേരാമ്പ്ര : റവന്യു ജില്ലാ സ്ക്കൂൾ കലോത്സവം ഡിസംബർ 5മുതൽ 8 വരെ പേരാമ്പ്ര ഹയർ സെക്കണ്ടി സ്ക്കൂളിൽ വെച്ച് നടക്കുന്നു. ഹയർ സെക്കണ്ടറി, ഹൈസ്ക്കൂൾ, പ്രൈമറി വിഭാഗങ്ങളിലായി 10000 ത്തോളം വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കും. കലോത്സവത്തിന്റെ സ്വാഗത സംഘം രൂപീകരണം ഒക്ടോ: 19 ന് 2 മണിക്ക് പേരാമ്പ്ര ഹയർ സെക്കണ്ടറി സ്ക്കൂളിൽ ചേരുന്നു.

Read More »

നാടക പ്രതിഭ അവാര്‍ഡ് മുഹമ്മദ്‌പേരാമ്പ്രക്ക്

October 8th, 2017

നാടക പ്രതിഭ അവാര്‍ഡ് മുഹമ്മദ്‌പേരാമ്പ്രക്ക് പേരാമ്പ്ര : അഖില മലയാളി മഹിള അസോസിയേഷന്‍ ചെന്നൈ നാടക കൂട്ടായ്മ ഏര്‍പ്പെടുത്തിയ കാവാലം നാരായണപ്പണിക്കര്‍ സമ്ാരക നാടക പ്രതിഭ അവാര്‍ഡ് പേമുഖ സിനിമ നാടക നടനായ മുഹമ്മദ് പേരാമ്പ്രക്ക്. ഒക്‌ടോബര്‍ 29 ന് ചെന്നൈ കേരള സമാജത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും. സംവിധായകന്‍ രവിഗുപ്തന്‍, മോഹിനിയാട്ട നര്‍ത്തകി കാവാലത്തിന്റെ പൗത്രി കല്ല്യാണി കൃഷ്ണന്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

Read More »

നാട്ടുകാര്‍ക്കു തണലിനായി കുഞ്ഞിക്കണ്ണന്‍ മരങ്ങള്‍ നടുന്നു. അന്നും ഇന്നും

August 5th, 2017

പേരാമ്പ്ര : ചക്കിട്ടപ്പാറ കോമത്ത്പാറമുക്ക് സ്വദേശി വി.വി.കുഞ്ഞിക്കണ്ണന്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പ്രകൃതി സ്‌നേഹിയായ ഇദ്ദേഹം മരങ്ങള്‍ വെച്ചു പിടിപ്പിക്കുന്നത് പലരും ചെയ്യുന്നതുപോലെ പരസ്യത്തിനു വേണ്ടിയല്ല. അത് കൊണ്ട് തന്നെ കുഞ്ഞിക്കണ്ണന്‍ മരങ്ങള്‍ നടുന്നത് തനിച്ചാണ്. ഇവിടെ ഫേട്ടോക്ക് ഫോസ് ചെയ്യാന്‍ ആള്‍ക്കൂട്ടമോ മിന്നിമറയുന്ന കൃാമറകണ്ണുകളോ ഉണ്ടാവാറില്ല. മരങ്ങളോടുള്ള ഇഷ്ടം മൂലമാണ് വനവത്കരണത്തിലേര്‍പ്പെടുന്നതെന്ന് ഇദ്ദേഹം പറയുന്നു. ചക്കിട്ടപാറ നരിനട റൂട്ടിലെ കോമത്ത് പാറ മുക്...

Read More »

ചവറംമൂഴി പാലം സ്ഥല പരിശോധന ആരംഭിച്ചു. പ്രതീക്ഷയോടെ നാട്ടുകാര്‍

August 5th, 2017

നാദാപുരം പേരാമ്പ്ര നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ചു കോണ്‍ക്രീറ്റ് പാലം നിര്‍മ്മിക്കുന്ന കുറ്റ്യാടിപ്പുഴയുടെ ചവറംമൂഴിഭാഗത്തു പാറയുടെ ഉറപ്പ്' പരിശോധിക്കാനുള്ള നടപടി യുടെ ഭാഗമായി മണ്ണ് കുഴിച്ചപ്പോള്‍ പേരാമ്പ്ര : പേരാമ്പ്ര നാദാപുരം നിയോജക മണ്ഡലങ്ങളിലെ ചവറംമൂഴിയേയും മരുതോങ്കരയേയും ബന്ധിപ്പിച്ചു ചവറംമൂഴിയില്‍ കുറ്റ്യാടിപ്പുഴക്കു കുറുകെ കോണ്‍ക്രീറ്റ് പാലമെന്ന മലയോര നിവാസികളുടെ ചിരകാല സ്വപ്‌നം സാക്ഷാത്കാത്തിലേക്ക്. നിലവില്‍ കുറ്റ്യാടി ജലസേചന പദ്ധതിയുടെ നീര്‍പാലം പുതിയ പലമെന്ന നാട്ടുകാരുടെ ദീര്‍ഘകാലത്തെ ആവശ്യത്തിനാ...

Read More »

മദ്യനയത്തിന് പിന്നിൽ അഞ്ഞൂറു കോടിയുടെ അഴിമതി : എം എം ഹസ്സന്‍

August 5th, 2017

പേരാമ്പ്ര: മദ്യലോബിയ്ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റിക്കൊണ്ടുള്ള ഇടതുസര്‍ക്കാറിന്റെ മദ്യനയത്തിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും അതന്വേഷിക്കണമെന്നും കെ.പി സി.സി പ്രസിഡന്റ് എം എം ഹസ്സന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച 24 മണിക്കൂർ ദിനരാത്ര പ്രതിരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മദ്യനയത്തിന് പിന്നിൽ നടന്ന അഴിമതിയിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്റെ പങ്ക് അന്വേഷണത്തിലൂടെ വെളിച്ചത്തു കൊണ്ടുവരണം. മദ്യരാജാക്കൻമാർക്കും റിസോർട്ട് മുതലാളിമാർ...

Read More »