പ്രീ പ്രൈമറി അധ്യാപകരെ സര്‍ക്കാര്‍ ജീവനക്കാരായി അംഗീകരിക്കണം: കെപിഎസ്ടിഎ

പേരാമ്പ്ര: എയ്ഡഡ് - ഗവണ്‍മെന്റ് മേഖലയിലെ മുഴുവന്‍ പ്രീ പ്രൈമറി അധ്യാപകര്‍ക്കും അംഗീകാരം നല്‍കണമെന്ന് കെപിഎസ്ടിഎ പേരാമ്പ്ര ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സ്പാര്‍ക്കിലെ അപാകതകള്‍ പരിഹരിച്ച് അധ്യാപകരുടെയും ജീവനക്കാരുടെയും വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ള നടപടികള്‍ സുഗമമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. ഉപജില്ലാ സമ്മേളനവും യാത്രയയപ്പ...

നാരായണി അമ്മ അന്തരിച്ചു

കടിയങ്ങാട്: കോവുമ്മല്‍ മീത്തല്‍ നാരായണി അമ്മ(77) അന്തരിച്ചു. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ മുന്‍ ജീവനക്കാരിയായിരുന്നു. ഭര്‍ത്താവ്: കുഞ്ഞിക്കുട്ടി നായര്‍. മക്കള്‍: ഗീത(ആയഞ്ചേരി), പത്മിനി(പന്തിരിക്കര), സുരേഷ്, ഷിജി( ഉള്ള്യേരി). മരുമക്കള്‍: അച്ചുതന്‍ നായര്‍, രാമകൃഷ്ണന്‍, അനീഷ്, ഷീബ  


മഹിമ നഗര്‍ യുണിറ്റ് ഡിവൈഎഫ്‌ഐ ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു

പേരാമ്പ്ര : കടിയങ്ങാട് മഹിമ നഗര്‍ യുണിറ്റ് ഡിവൈഎഫ്‌ഐ ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. മഹിമ നഗറില്‍ നടന്ന ടൂര്‍ണമെന്റ് ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉണ്ണി വേങ്ങേരി ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ കായിക താരങ്ങള്‍ക്ക് വളര്‍ന്നു വരാന്‍ മഹിമ നഗറിലുള്ള ഗ്രൗണ്ട് നവീകരിച്ച് ഗ്രാമീണ സ്റ്റേഡിയമാക്കി മാറ്റുമെന്ന് അദ്ദേഹം പ്രഖ്യാപിച...

കടിയങ്ങാട് മഹിമ നഗറിലെ മഠപ്പറമ്പില്‍ ഗംഗാധരന്‍ നായര്‍ അന്തരിച്ചു

പേരാമ്പ്ര : കടിയങ്ങാട് മഹിമ നഗറിലെ മഠപ്പറമ്പില്‍ ഗംഗാധരന്‍ നായര്‍ (70) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാത്രി 10 മണിക്ക് വീട്ടു വളപ്പില്‍. ഭാര്യ സതീദേവി. മക്കള്‍ സരിത, ഇ.ടി സരീഷ് (മെമ്പര്‍ ചങ്ങരോത്ത് ഗ്രാമ പഞ്ചായത്ത്), സജിത. മരുമക്കള്‍: പരേതനായ സുരേന്ദ്രന്‍ (ചാലിക്കര), മനോജ് (ഏകരൂല്‍).  

തന്തമല അംഗന്‍വാടിയുടെ കിണര്‍ താഴ്ന്നിറങ്ങുന്നു

പേരാമ്പ്ര: കടിയങ്ങാട് കല്ലൂര്‍ റോഡില്‍ ജിമ്മി സ്റ്റേഡിയത്തിന് സമീപം തന്തമലയില്‍ അംഗനവാടിയുടെ ശുദ്ധജല സ്രോതസ്സായ കിണറിന്റെ ചെറുപ്പടി സ്റ്റെപ്പും ആള്‍മറയും ഭൂമിയിലേക്ക് താഴ്ന്നിറങ്ങിയിട്ടു മാസങ്ങളായി. ലോക്ഡൗണ്‍ കാലമായതിനാല്‍ കുട്ടികളും രക്ഷിതാക്കളും അംഗനവാടിയില വരാതിരുന്നതിനാലാണ് വന്‍ അപകടം ഒഴിവായത്. ഭൂമിയുടെ ഘടന മനസ്സിലാക്കാതെയുള്ള അശാസ്ത...

രക്തം നല്‍കി ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് രക്തദാനസേന

പേരാമ്പ്ര : പുതിയ ഭരണ സമിതി അധികാരമേറ്റെടുക്കുന്നതിനോട് അനുബന്ധിച്ച് മെഡിക്കല്‍ കോളേജില്‍ രക്തദാനം നടത്തി ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്. പഞ്ചായത്തില്‍ എല്ലാ വാര്‍ഡുകളിലും രക്തദാനസേന രൂപീകരിക്കും എന്ന ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ പ്രഖ്യാപനത്തിന്റെ ഭാഗമായാണ് രക്തദാനം നടത്തിയത്. എല്ലാ വാര്‍ഡുകളിലും രക്ത ഗ്രൂപ്പ് നിര്‍ണ്ണയ ക്യാമ്പ്...

ചങ്ങരോത്ത് ഭരണം പിടിച്ച് ഇടതുമുന്നണി

പേരാമ്പ്ര : യുഡിഎഫിന്റെ കുത്തകയായ ചങ്ങരോത്ത് ഗ്രാമപഞ്ചായത്തില്‍ ഭരണം പിടിച്ച് ഇടതുമുന്നണി. മാറണം ചങ്ങരോത്ത് എന്ന മുദ്രാവക്യവുമായി തെരഞ്ഞെടുപ്പ് ഗോദയിലേക്ക് ഇറങ്ങിയ മുന്നണിക്കൊപ്പം പഞ്ചായത്തിലെ ജനങ്ങള്‍ നിന്നതോടെ യുഡിഎഫിന്റെ വര്‍ഷങ്ങളായുള്ള തുടര്‍ ഭരണത്തിന് തടയിടാന്‍ ഇടത് ക്യാമ്പിനായി. ഇടതു മുന്നണിയുടെ ചിട്ടയായ പ്രവര്‍ത്തനങ്ങളും എതിര്‍ ...

ഇടതുപക്ഷ ഭരണം നിലനിര്‍ത്തേണ്ടത് പൊതുജനങ്ങളുടെ ആവശ്യം: റോഷി അഗസ്റ്റിന്‍

പേരാമ്പ്ര : മാണിസാര്‍ വിഭാവനം ചെയ്ത വികസന കേരളം പിണറായിയുടെ ഭരണത്തിലൂടെ സാധ്യമായെന്ന് റോഷി അഗസ്റ്റിന്‍ എംഎല്‍എ. കോവിഡ് പ്രതിസന്ധി മറികടക്കാന്‍ ആവിഷ്‌കരിച്ച സുഭിക്ഷ കേരളം പദ്ധതി ഇതിന് ഉദാഹരണമാണ്. ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഇടതുപക്ഷ ഭരണം നിലനിര്‍ത്തേണ്ടത് പൊതുജനങ്ങളുടെ ആവശ്യമാണ്. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിയെ വിജ...

യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനംചെയ്തു

  പേരാമ്പ്ര : ചങ്ങരോത്ത് പഞ്ചായത്ത് യുഡിഎഫ് വെല്‍ഫെയര്‍പാര്‍ട്ടി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കടിയങ്ങാട് അങ്ങാടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി എസ്.പി കുഞ്ഞമ്മദ് ഉദ്ഘാടനംചെയ്തു. അസീസ് ഫൈസി അധ്യക്ഷത വഹിച്ചു. കെ.വി. രാഘവന്‍, കല്ലൂര്‍ മുഹമ്മദലി, പ്രകാശന്‍ കന്നാട്ടി, ആനേരി നസീര്‍, എന്‍.പി. വിജയന്‍, മൂസ ...

തെക്കേടത്ത് കടവ് – നിരത്ത് കടവ് റോഡില്‍ ഗതാഗതം നിരോധിച്ചു

പേരാമ്പ്ര (2020 Nov 06) : നവീകരണ പ്രവൃത്തി നടക്കുന്ന തെക്കേടത്ത് കടവ് - നിരത്ത് കടവ് റോഡില്‍ നവംബര്‍ ഒന്‍പത് മുതല്‍ ഗതാഗതം നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. നവീകരണ പ്രവൃത്തിയുടെ ഭാഗമായ കലുങ്ക് നിര്‍മ്മാണം നടക്കുന്നതിനാലാണ് നവംബര്‍ ഒന്‍പത് മുതല്‍ പ്രവൃത്തി തീരുന്നതുവരെ ഇതുവഴിയുളള ഗതാഗതം നിരോധിച്ചത്....