News Section: കടിയങ്ങാട്

ചങ്ങരോത്ത്, ചക്കിട്ടപ്പാറ, കൂത്താളി, പേരാമ്പ്ര പഞ്ചായത്തുകളില്‍ ജല വിതരണം തടസപ്പെടും

August 14th, 2019

പേരാമ്പ്ര : ട്രാന്‍ഫോര്‍മറിന്റെ അടിയന്തിര അറ്റകുറ്റ പണി നടക്കുന്നതിനാല്‍ ചങ്ങരോത്ത്, ചക്കിട്ടപ്പാറ, കൂത്താളി, പേരാമ്പ്ര പഞ്ചായത്തുകളില്‍ നാളെയും വെള്ളിയാഴ്ചയും ജല വിതരണം തടസപ്പെടുമെന്ന് ജല അതോറിറ്റി അസി. എഞ്ചിനിയര്‍ അറിയിച്ചു.

Read More »

ദുരന്ത ബാധിത പ്രദേശങ്ങള്‍ സര്‍വ്വകക്ഷി സംഘം സന്ദര്‍ശിച്ചു

August 13th, 2019

പേരാമ്പ്ര : പ്രളയവും ചുഴലിക്കാറ്റും നാശം വിതച്ച ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ സര്‍വ്വകക്ഷി സംഘം സന്ദര്‍ശിച്ചു. സര്‍വ്വവും നഷ്ടപ്പെട്ട കര്‍ഷകര്‍ക്കും പ്രളയത്തില്‍ വീടുകള്‍ തകര്‍ന്നവര്‍ക്കും പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് സര്‍വ്വ കക്ഷി സംഘം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ് മൂസ്സ േകാത്തമ്പ്ര, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കിഴക്കയില്‍ ബാലന്‍, ഷൈലജ ചെറുവോട്ട്, എന്‍.പി. വിജയന്‍, കെ.കെ. രവി, നസീര്‍ ആനേരി, കെ.വി. രാഘവന്‍, പി.പി. നാണു, ഒ.ടി. ബഷീര്‍, ...

Read More »

ചങ്ങരോത്ത് പ്രാഥമികാരോഗ്യ കേന്ദ്രം വെള്ളത്തില്‍

August 10th, 2019

പേരാമ്പ്ര : ചങ്ങരോത്ത് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളും വെള്ളപൊക്ക ഭീഷണിയിലാണ്. ഒട്ടനവധി വീടുകളില്‍ വെള്ളം കയറി. കടിയങ്ങാട് മഹിമ, കടിയങ്ങാട് പാലം, കുളക്കണ്ടം, കുയിമ്പില്‍പാലം, കല്ലൂര്‍, ആവടുക്ക, ചങ്ങരോത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളം കയറി. കടിയങ്ങാട് പാലത്തിന് സമീപം ചങ്ങരോത്ത് പ്രാഥമികാരോഗ്യ കേന്ദ്രം പെന്‍ഷന്‍ ഭവന്‍, കുട്ടികളുടെ പാര്‍ക്ക് എന്നിവിടങ്ങളില്‍ വെള്ളം കയറി. കടയിങ്ങാട് മഹിമ ബസ് സ്റ്റോപ്പിന് സമീപം നിരവധീ വീടുകള്‍ പുഴവെള്ളം കയറി വെള്ളത്തില്‍ മുങ്ങി. പൊട്ടന്‍കുളങ്ങര ഇബ്രാഹീം, സ്നേഹ നിവാസില്‍ ഷാനി...

Read More »

കടിയങ്ങാട് കുഴിച്ചാലില്‍ കെ.സി. കണാരന്‍ അന്തരിച്ചു

July 30th, 2019

പേരാമ്പ്ര : കടിയങ്ങാട് കുഴിച്ചാലില്‍ കെ.സി. കണാരന്‍ (80) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് രാത്രി 10 മണിക്ക് ഏരംതോട്ടത്തിലെ വീട്ടുവളപ്പില്‍. ഭാര്യ: ജാനകി. മക്കള്‍: കെ.സി. ചന്ദ്രന്‍ (സൗദി അറേബ്യ), കെ.സി. ഷാജി (ഡ്രൈവര്‍ ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത്), സുധ, ഷീല. മരുമക്കള്‍: കുഞ്ഞിക്കണാരന്‍, ചന്ദ്രന്‍, സുനിത, ഷൈജ.

Read More »

ചങ്ങരോത്ത് മാലിന്യ മുക്ത മാതൃക ഭവന പദ്ധതിക്ക് തുടക്കമായി

July 29th, 2019

പേരാമ്പ്ര : ചങ്ങരോത്ത് ഗ്രാമപഞ്ചയത്ത് കോഴിക്കോട് നിറവുമായി സഹകരിച്ച് നടപ്പിലാക്കുന്ന മാലിന്യ മുക്ത മാതൃക ഭവന പദ്ധതിക്ക് തുടക്കമായി. പഞ്ചായത്തിലെ മുഴുവന്‍ വീടുകളും മാലിന്യ മുക്തമാക്കുന്നതിന്റെ ഭാഗമായാണ് മാതൃക ഭവനത്തിന്റെ പ്രഖ്യാപനം. പന്തിരിക്കര വലിയപറമ്പില്‍ നടന്ന ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷൈലജ ചെറുവോട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്ഥിര സമിതി ചെയര്‍മാന്‍ ഇ.ടി. സരീഷ്, നിറവ് കോ ഓഡിനേറ്റര്‍ അഞ്ജലി വിജയന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നിറവിന്റെ സഹകരണേത്താടെ വീടുകളിലെ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാല...

Read More »

ചങ്ങരോത്ത് റിട്ട. വില്ലേജ് ഓഫീസര്‍ വടക്കെ കോവുമ്മല്‍ വി.കെ. ദാമോദരന്‍ നായര്‍ അന്തരിച്ചു

July 26th, 2019

പേരാമ്പ്ര : ചങ്ങരോത്ത് റിട്ട. വില്ലേജ് ഓഫീസര്‍ കടിയങ്ങാട് മഹിമയില്‍ വടക്കെ കോവുമ്മല്‍ വി.കെ. ദാമോദരന്‍ നായര്‍ (70 ) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച വീട്ടു വളപ്പില്‍. ഭാര്യ: നാരായണി അമ്മ. മക്കള്‍: സീമ (പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷന്‍), സുനില്‍ ( മര്‍ച്ചന്റ് നേവി). മരുമക്കള്‍: മുരളി (കേരള പോലീസ് ), ധന്യ (പുറമേരി). സഹോദരങ്ങള്‍: ബാലന്‍ നായര്‍, ചന്തു നായര്‍, നാരായണന്‍ നായര്‍, പത്മാവതി ( മൊകേരി), പ്രേമ, ബാലാമണി (വേളം, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തംഗം).

Read More »

ഡങ്കിപ്പനി മന്ത്രി രാമകൃഷ്ണന്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ത്തു

July 8th, 2019

പേരാമ്പ്ര : ഡങ്കിപ്പനിമൂലം ഒരു മരണം സംഭവിച്ച ചങ്ങരോത്ത് ഗ്രാമപഞ്ചയത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗം തിരുമാനിച്ചു. ആശുപത്രിയില്‍ ഡോക്ടറെ നിയമിക്കാനും ചങ്ങരോത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് പ്രത്യേക പരിഗണന നല്‍കുമെന്നും മന്ത്രി യോഗത്തെ അറിയിച്ചു. വാര്‍ഡ് തലത്തില്‍ സര്‍വകക്ഷി യോഗം നടത്താനും തിരുമാനിച്ചു. ഗ്രാമ പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡണ്ട് ഷൈലജ ചെറുവോട്ട്, വൈസ് പ്രസിഡന്റ് മൂസ കോത്തമ്പ്ര, ബ്ലോക്ക് പഞ്ചായത്തം...

Read More »

ലൈഫ് ഭവനപദ്ധതി മൂന്നാം ഘട്ടം ഈ വര്‍ഷം മന്ത്രി ടി.പി. രാമകൃഷ്ണന്‍

July 6th, 2019

പേരാമ്പ്ര : സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് ഭവനപദ്ധതി മൂന്നാം ഘട്ടം ഈ വര്‍ഷ ആരംഭിക്കുമെന്നും സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തവര്‍ത്തായ് പ്ലാറ്റ് സമുച്ചയങ്ങള്‍ നിര്‍മ്മിച്ചാണ് പദ്ധതി നടപ്പിലാക്കുകയെന്നും മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. പ്രളയത്തില്‍ വീടു നഷ്ടപ്പെട്ട ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കടിയങ്ങാട് മഹിമയില്‍ കൊടുവള്ളിമൂലയില്‍ ജാനകിക്ക് സംസ്ഥാന സഹകരണ വകുപ്പ് കെയര്‍ഹോം പദ്ധതി പ്രകാരം നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം നിര്‍വ്വഹിച്ച് സംസാരിക്കുയായിരുന്നു അദ്ദേഹം. പേരാമ്പ്ര റീജ്യണ...

Read More »

പ്രളയ ദുരിതാശ്വാസം: കെയര്‍ഹോം വീടിന്റെ താക്കോല്‍ദാനം നാളെ

July 5th, 2019

പേരാമ്പ്ര : പേരാമ്പ്ര റീജ്യനല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് കേരള സര്‍ക്കാരിന്റെ കെയര്‍ ഹോം പദ്ധതി പ്രകാരം ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പ്രളയ ബാധിക കുടുംബത്തിന് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം നാളെ നടക്കും. രാവിലെ 9 മണിക്ക് കടിയങ്ങാട് മഹിമയിലെ വീട്ടില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ താക്കോല്‍ദാനം നിര്‍വ്വഹിക്കും. 775000 രൂപയാണ് വീടിന് ചെലവ്. മാര്‍ച്ചില്‍ നിര്‍മാണം തുടങ്ങിയ വീട് മൂന്നര മാസം കൊണ്ട് പണി പൂര്‍ത്തീകരിച്ചു. അഞ്ച് ലക്ഷം രൂപ സഹകരണ വകുപ്പ് വിഹിതവും ശേഷിച്ച തുക പേരാമ്പ്...

Read More »

കള്ള് ഷാപ്പ് ജനവാസ കേന്ദ്രത്തിലേക്ക് മാറ്റാന്‍ അനുവദിക്കില്ല; സമര സമിതി

July 4th, 2019

പേരാമ്പ്ര : ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കടിയങ്ങാട് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കള്ള് ഷാപ്പ് കടിയങ്ങാട് പാലത്തിന് സമീപത്തേക്ക് മാറ്റാന്‍ അനുവദിക്കില്ലെന്ന് കള്ള് ഷാപ്പ് വിരുദ്ധ സമരസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രം, പെന്‍ഷന്‍ ഭവന്‍ കുട്ടികളുടെ പാര്‍ക്ക്, അതുപോലെ തന്നെ പ്രദേശത്തെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗിക്കുന്ന കുളിക്കടവ് എന്നിവക്ക് സമീപത്താണ് ഷാപ്പിനായ് കെട്ടിടം നിര്‍മ്മിച്ചത്. ഗ്രാമപഞ്ചായത്തില്‍ ബേക്കറി ആവശ്യാര്‍ത്ഥം എന്നു കാണിച്ചാണ് ലൈസന്‍സി...

Read More »