News Section: കടിയങ്ങാട്

ചങ്ങരോത്ത് റിട്ട. വില്ലേജ് ഓഫീസര്‍ വടക്കെ കോവുമ്മല്‍ വി.കെ. ദാമോദരന്‍ നായര്‍ അന്തരിച്ചു

July 26th, 2019

പേരാമ്പ്ര : ചങ്ങരോത്ത് റിട്ട. വില്ലേജ് ഓഫീസര്‍ കടിയങ്ങാട് മഹിമയില്‍ വടക്കെ കോവുമ്മല്‍ വി.കെ. ദാമോദരന്‍ നായര്‍ (70 ) അന്തരിച്ചു. സംസ്‌കാരം ഞായറാഴ്ച വീട്ടു വളപ്പില്‍. ഭാര്യ: നാരായണി അമ്മ. മക്കള്‍: സീമ (പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷന്‍), സുനില്‍ ( മര്‍ച്ചന്റ് നേവി). മരുമക്കള്‍: മുരളി (കേരള പോലീസ് ), ധന്യ (പുറമേരി). സഹോദരങ്ങള്‍: ബാലന്‍ നായര്‍, ചന്തു നായര്‍, നാരായണന്‍ നായര്‍, പത്മാവതി ( മൊകേരി), പ്രേമ, ബാലാമണി (വേളം, കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്തംഗം).

Read More »

ഡങ്കിപ്പനി മന്ത്രി രാമകൃഷ്ണന്‍ സര്‍വ്വകക്ഷിയോഗം വിളിച്ചു ചേര്‍ത്തു

July 8th, 2019

പേരാമ്പ്ര : ഡങ്കിപ്പനിമൂലം ഒരു മരണം സംഭവിച്ച ചങ്ങരോത്ത് ഗ്രാമപഞ്ചയത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്താന്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗം തിരുമാനിച്ചു. ആശുപത്രിയില്‍ ഡോക്ടറെ നിയമിക്കാനും ചങ്ങരോത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് പ്രത്യേക പരിഗണന നല്‍കുമെന്നും മന്ത്രി യോഗത്തെ അറിയിച്ചു. വാര്‍ഡ് തലത്തില്‍ സര്‍വകക്ഷി യോഗം നടത്താനും തിരുമാനിച്ചു. ഗ്രാമ പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡണ്ട് ഷൈലജ ചെറുവോട്ട്, വൈസ് പ്രസിഡന്റ് മൂസ കോത്തമ്പ്ര, ബ്ലോക്ക് പഞ്ചായത്തം...

Read More »

ലൈഫ് ഭവനപദ്ധതി മൂന്നാം ഘട്ടം ഈ വര്‍ഷം മന്ത്രി ടി.പി. രാമകൃഷ്ണന്‍

July 6th, 2019

പേരാമ്പ്ര : സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് ഭവനപദ്ധതി മൂന്നാം ഘട്ടം ഈ വര്‍ഷ ആരംഭിക്കുമെന്നും സ്വന്തമായി വീടും സ്ഥലവും ഇല്ലാത്തവര്‍ത്തായ് പ്ലാറ്റ് സമുച്ചയങ്ങള്‍ നിര്‍മ്മിച്ചാണ് പദ്ധതി നടപ്പിലാക്കുകയെന്നും മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. പ്രളയത്തില്‍ വീടു നഷ്ടപ്പെട്ട ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കടിയങ്ങാട് മഹിമയില്‍ കൊടുവള്ളിമൂലയില്‍ ജാനകിക്ക് സംസ്ഥാന സഹകരണ വകുപ്പ് കെയര്‍ഹോം പദ്ധതി പ്രകാരം നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനം നിര്‍വ്വഹിച്ച് സംസാരിക്കുയായിരുന്നു അദ്ദേഹം. പേരാമ്പ്ര റീജ്യണ...

Read More »

പ്രളയ ദുരിതാശ്വാസം: കെയര്‍ഹോം വീടിന്റെ താക്കോല്‍ദാനം നാളെ

July 5th, 2019

പേരാമ്പ്ര : പേരാമ്പ്ര റീജ്യനല്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് കേരള സര്‍ക്കാരിന്റെ കെയര്‍ ഹോം പദ്ധതി പ്രകാരം ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പ്രളയ ബാധിക കുടുംബത്തിന് നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ദാനം നാളെ നടക്കും. രാവിലെ 9 മണിക്ക് കടിയങ്ങാട് മഹിമയിലെ വീട്ടില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ താക്കോല്‍ദാനം നിര്‍വ്വഹിക്കും. 775000 രൂപയാണ് വീടിന് ചെലവ്. മാര്‍ച്ചില്‍ നിര്‍മാണം തുടങ്ങിയ വീട് മൂന്നര മാസം കൊണ്ട് പണി പൂര്‍ത്തീകരിച്ചു. അഞ്ച് ലക്ഷം രൂപ സഹകരണ വകുപ്പ് വിഹിതവും ശേഷിച്ച തുക പേരാമ്പ്...

Read More »

കള്ള് ഷാപ്പ് ജനവാസ കേന്ദ്രത്തിലേക്ക് മാറ്റാന്‍ അനുവദിക്കില്ല; സമര സമിതി

July 4th, 2019

പേരാമ്പ്ര : ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ കടിയങ്ങാട് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന കള്ള് ഷാപ്പ് കടിയങ്ങാട് പാലത്തിന് സമീപത്തേക്ക് മാറ്റാന്‍ അനുവദിക്കില്ലെന്ന് കള്ള് ഷാപ്പ് വിരുദ്ധ സമരസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രാഥമിക ആരോഗ്യ കേന്ദ്രം, പെന്‍ഷന്‍ ഭവന്‍ കുട്ടികളുടെ പാര്‍ക്ക്, അതുപോലെ തന്നെ പ്രദേശത്തെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗിക്കുന്ന കുളിക്കടവ് എന്നിവക്ക് സമീപത്താണ് ഷാപ്പിനായ് കെട്ടിടം നിര്‍മ്മിച്ചത്. ഗ്രാമപഞ്ചായത്തില്‍ ബേക്കറി ആവശ്യാര്‍ത്ഥം എന്നു കാണിച്ചാണ് ലൈസന്‍സി...

Read More »

പെട്രോള്‍ പമ്പിനെതിരെ സമര സമിതി

July 2nd, 2019

പേരാമ്പ്ര : നാട്ടുകാര്‍ നടത്തുന്ന സമരത്തെ അവഗണിച്ച് പെട്രോള്‍ പമ്പ് അനുവദിക്കാനുള്ള നീക്കത്തിനെ ചെറുക്കുമെന്ന് സമര സമിതി നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കുറ്റ്യാടി പേരാമ്പ്ര പാതയില്‍ കടിയങ്ങാട് പുതുതായി ആരംഭിക്കാനിരിക്കുന്ന പെട്രോള്‍ പമ്പിനെതിരെയാണ് പ്രദേശ വാസികള്‍ രംഗത്തെത്തിയത്. റൂറല്‍ പൊലീസ് സൂപ്രണ്ടും സംസ്ഥാന മനുഷ്യാവകാശ കമ്മീഷനും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സമയത്ത് ഉദ്യോഗസ്ഥരെ കബളിപ്പിച്ച് അനുമതി വാങ്ങിയെടുക്കുകയായിരുന്നെന്നും സമര സമിതി നേതാക്കള...

Read More »

കള്ള് ഷാപ്പിനെതിരെ സമരപ്രഖ്യാപന സമ്മേളനം നടത്തി

June 28th, 2019

പേരാമ്പ്ര : ചങ്ങരോത്ത് പഞ്ചായത്തിലെ കടിയങ്ങാട് പാലത്തിനടുത്ത് സര്‍ക്കാര്‍ ആശുപത്രി, കുട്ടികളുടെ പാര്‍ക്ക്, ജനവാസ കേന്ദ്രം ഇതൊന്നും പരിഗണിക്കാതെ പുതുതായി തുടങ്ങാനിരിക്കുന്ന കള്ള് ഷാപ്പിനെതിരെ സമരപ്രഖ്യാപന സമ്മേളനം നടത്തി. വിദ്യാര്‍ത്ഥികളിലും യുവാക്കളിലും ലഹരി പ്രത്യേകിച്ച് കഞ്ചാവ് ഉപയോഗം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ കുറ്റവാളികള്‍ക്ക് ശിക്ഷ കുറഞ്ഞതും കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ വന്ന മാറ്റങ്ങളും കക്ഷി രാഷ്ട്രീയ നേതാക്കള്‍, ഭരണാധികാരികള്‍ ഈ കാര്യം ഗൗരവപൂര്‍വ്വം പരിഗണിക്കേണ്ടതാണെന്നും യോഗം ആവശ്യപ്പെട...

Read More »

കേരള പഞ്ചായത്ത് എംബ്ലോയീസ് ഓര്‍ഗനൈസേഷന്‍ സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ആരംഭിച്ചു

June 25th, 2019

പേരാമ്പ്ര : കേരള പഞ്ചായത്ത് എംബ്ലോയീസ് ഓര്‍ഗനൈസേഷന്‍ സംസ്ഥാനതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തില്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ. ബാബു മെമ്പര്‍ഷിപ്പ് ഇന്ദിരക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് കെ.കെ. അബ്ദുള്‍ ലത്തീഫ് അധ്യക്ഷത വഹിച്ചു. ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡന്റ് ശൈലജ ചെറുവോട്ട്, ഇ.ടി. സരീഷ്, എന്‍.പി. വിജയന്‍, കെ.കെ. ലീല, കെപിഇഒ സംസ്ഥാന സെക്രട്ടറി ആര്‍. ശ്രീകുമാര്‍, സംസ്ഥാന സമിതി അംഗം കെ. ഷമില്‍ എന്നിവര്‍ സംസാരിച്ചു. ഫസലു റഹ്മാന്‍ നന്ദി പറഞ്ഞു.

Read More »

ചങ്ങരോത്ത് ഒരാള്‍ക്ക് ഡെങ്കിപനി

June 17th, 2019

പേരാമ്പ്ര: ചങ്ങരോത്ത് ഗ്രാമ പഞ്ചായത്തിലെ ഒരാള്‍ക്ക് ഡെങ്കിപനി. അഞ്ച് പേര്‍ ഡെങ്കിപനി രോഗലക്ഷണങ്ങളോടെ ചികിത്സ തേടിയിട്ടുണ്ട്. ഡെപ്യൂട്ടി ഡിഎംഒ ആശ, ടെക്നിക്കല്‍ അസിസ്റ്റന്റ് കെ.ടി. മോഹനന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ചങ്ങരോത്ത് പി.എച്ച്.സി. ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ കൊതുകുകളെ നശിപ്പിക്കാനായി സ്പ്രേയിംഗ്, ഫോഗിംഗ് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തി. മെഡിക്കല്‍ ക്യാമ്പും നടത്തി. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വീടുകളില...

Read More »

പ്രായമായ അമ്മയെയും കാഴ്ചക്കുറവുള്ള മകനെയും കൊണ്ട് ശോഭനക്ക് ഈ മഴക്കാലവും ചോര്‍ന്നൊലിക്കുന്ന ഷെഡില്‍ കഴച്ചു കൂട്ടണം

June 14th, 2019

പേരാമ്പ്ര: കടിയങ്ങാട് പച്ചിലക്കാട് നടുവിലക്കണ്ടി മീത്തല്‍ ശോഭനക്ക് പ്രായമായ അമ്മയെയും കാഴ്ചക്കുറവുള്ള മകനെയും കൊണ്ട് ഈ മഴക്കാലവും ചോര്‍ന്നൊലിക്കുന്ന ഷെഡില്‍ കഴച്ചു കൂട്ടണം. പ്രായമായ അമ്മ ജാനകിക്കും കാഴ്ചക്കുറവുള്ള മകന്‍ ആദര്‍ശിനുമൊപ്പം മഴയത്ത് കഴിയുന്നത് താര്‍പായയും പഴയ സാരിയും കൊണ്ടുണ്ടാക്കിയ ഷെഡില്‍. ലൈഫ് പദ്ധതിയില്‍ പുതിയ വീട് നിര്‍മ്മിക്കാന്‍ നാല് ലക്ഷം രൂപ പഞ്ചായത്തില്‍ നിന്ന് അനുവദിച്ചപ്പോള്‍ പഴയ മണ്‍കട്ടകൊണ്ടുള്ള വീട് പൊളിച്ചു മാറ്റുകയായിരുന്നു. ലൈഫ് പദ്ധതിയുടെ ഒന്നാം ഗഡുവായ 2 ലക്ഷം കിട്ടിയതനുസരിച്...

Read More »