സമ്പൂര്‍ണ്ണ ഹോം ലൈബ്രറി ഉദ്ഘാടനം ചെയ്തു

കായണ്ണ : മാട്ടനോട് എയുപി സ്‌കൂളില്‍ സമ്പൂര്‍ണ്ണ ഹോം ലൈബ്രറി ആരംഭിച്ചു. വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിലാണ് സമ്പൂര്‍ണ്ണ ഹോം ലൈബ്രറി ആരംഭിച്ചത്. അധ്യാപകനും എഴുത്തുകാരനും 2017ലെ മൂടാടി ദാമോദരന്‍ പുരസ്‌കാര ജേതാവുമായ ടി. റെജി ഉദ്ഘാടനം നിര്‍വ്വഹിച്ചു. അദ്ദേഹത്തിന്റെ 'ചില നേര്‍ത്ത ഞരക്കങ്ങള്‍' എന്ന കൃതി ഗൃഹ ലൈബ്രറിയിലേക്ക് നല്‍കിക്കൊണ...

സുഗതകുമാരി ടീച്ചറുടെ ജന്മദിനത്തില്‍ കായണ്ണ മാട്ടനോട് എയുപി സ്‌ക്കൂളില്‍ വൃക്ഷതൈ നട്ട് സ്മരണാഞ്ജലി

പേരാമ്പ്ര : അന്തരിച്ച പ്രശസ്ത കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായിരുന്ന സുഗതകുമാരി ടീച്ചറുടെ ജന്മദിനത്തില്‍ നല്ലൊരു നാളേക്കായ് ടീച്ചറുടെ സ്മരണാര്‍ത്ഥം ഒരുതൈ നട്ടു. സുഗതകുമാരി ടീച്ചര്‍ അവസാന നാളുകളില്‍ കൊതിച്ചത് തനിക്ക് വേണ്ടത് ഒരാല്‍മരം മാത്രമാണ്, പഴങ്ങളും പക്ഷികളുമുള്ള ഒരാല്‍മരം, നാടിന് തണലേകുന്ന ഒന്നും എഴുതിവെക്കാത്ത ഒരു ആല്‍മരം. ...


കായണ്ണ ചാരുപറമ്പില്‍ ക്ഷേത്ര ഉത്സവത്തിന് കൊടിയേറി

പേരാമ്പ്ര : കയണ്ണ ചന്ദനത്തില്‍ ചാരുപറമ്പില്‍ ഭഗവതി ക്ഷേത്ര മുത്തപ്പന്‍ മഠപ്പുര ഉത്സവത്തിന് കൊടിയേറി. ജനുവരി 21 മുതല്‍ 28 വരെയാണ് ഉത്സവം നടക്കുക. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ക്ഷേത്ര ചടങ്ങുകള്‍ മാത്രമാണ് നടത്തുന്നത്. ഗുരുതി, കലശം, കൊടുക്ക, വിശേഷാല്‍ പൂജകള്‍ എന്നിവ ഉണ്ടായിരിക്കും. 24 ഞായറാഴ്ച രാവിലെ സര്‍വ്വശ്വര്യ പൂജയും ചാരുപറമ്പില്‍ അമ...

ക്രൈംബ്രാഞ്ച് റിട്ട. എഎസ്‌ഐ കോട്ടൂര്‍ കിഴക്കെ വരപ്പുറത്തു കണ്ടി കെ.വി. ഗോപാലന്‍ നായര്‍ അന്തരിച്ചു

പേരാമ്പ്ര : ക്രൈംബ്രാഞ്ച് റിട്ട. എഎസ്‌ഐ കോട്ടൂര്‍ കിഴക്കെ വരപ്പുറത്തു കണ്ടി കെ.വി. ഗോപാലന്‍ നായര്‍ (70) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ പി.ടി. വത്സല (റിട്ട പ്രധാനാധ്യാപിക കോട്ടൂര്‍ എയുപി സ്‌കൂള്‍). മക്കള്‍ ശ്രീജിത്ത് (യു.എ.ഇ), ശ്രീകാന്ത് (ഐ.ടി. എറണാകുളം). മരുമക്കള്‍ ലിഷ (പാലക്കാട്), മഞ്ജു (പറവൂര്‍). ...

റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്ത് ജെപി 77 വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു

പേരാമ്പ്ര : കായണ്ണ ഗ്രാമപഞ്ചായത്തില്‍ ആദ്യമായി ബിജെപിയുടെ ജനപ്രതിനിധിയായ ജെപി 77 എന്ന ജയപ്രകാശ് കായണ്ണ ഗ്രാമപഞ്ചായത്തംഗമായി ചുമതലയേറ്റതിന്റെ പിറ്റേന്ന് തന്നെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. കാരക്കുളങ്ങരച്ചാലില്‍ കള്ളംകൊത്തിപ്പാറ റോഡ് നിര്‍മ്മാണമാണ് 7ാം വാര്‍ഡ് മെമ്പറായ ജയപ്രകാശ് ഉദ്ഘാടനം ചെയ്തത...

കായണ്ണ ധന്യ ഫ്‌ളോര്‍ മില്‍ ഉടമ മാണിക്കോത്ത് ശ്രീധരന്‍ അന്തരിച്ചു

പേരാമ്പ്ര : കായണ്ണ ധന്യ ഫ്‌ളോര്‍ മില്‍ ഉടമ കായണ്ണ മാണിക്കോത്ത് ശ്രീധരന്‍ (60) അന്തരിച്ചു. ഭാര്യ ശോഭന. മക്കള്‍ ശ്രീരാജ് (ഫ്‌ളോര്‍ മില്‍ കായണ്ണ), ശ്രീധന്യ, ശ്രീരഞ്ജ് (ദുബായ്). മരുമക്കള്‍ ആതിര (അമ്പലപ്പാട്), പ്രേംദേവ് കൊടോളി (നടുവത്തൂര് ), കാവ്യ (കിഴക്കന്‍ പേരാമ്പ്ര). സഹോദരങ്ങള്‍ രവി മാണിക്കോത്ത്, സുരേഷ്, ശ്രീജ, പരേതനായ വേങ്ങോട്ട് ബാലചന്ദ്രന്‍.

കായണ്ണ പഞ്ചായത്ത് വിജയികള്‍

കായണ്ണ പഞ്ചായത്ത് വിജയികള്‍ 1. സുലൈഖ ചോയിക്കണ്ടി (യുഡിഎഫ് 14), 2. പി.സി.ബഷീര്‍ (യുഡിഎഫ്) 138, 3. കെ.കെ.നാരായണന്‍ (എല്‍ഡിഎഫ് 75), 4. കെ.വി.ബിന്‍ഷ (എല്‍ഡിഎഫ് 197), 5. വി.പി.ഗീത (എല്‍ഡിഎഫ് 92). 6. ഷിജു പൂവ്വത്താം കുന്നുമ്മല്‍ (എല്‍ഡിഎഫ് 339) .7. ജയപ്രകാശ് കായണ്ണ (എന്‍.ഡി.എ 11), 8. സി.കെ.ശശി (എല്‍ഡിഎഫ് 73), 9. ബിജി സുനില്‍ കുമാര്‍ (എല്‍ഡിഎഫ് ...

കായണ്ണയില്‍ താമര വിരിയിച്ച് ജെപി 77

പേരാമ്പ്ര : കായണ്ണ ഗ്രാമപഞ്ചായത്തില്‍ താമര വിരിയിച്ച് എന്‍ഡിഎയിലെ ജെപി 77 എന്ന ജയ പ്രകാശ് കായണ്ണ് ചരിത്രം കുറ്ച്ചിരിക്കുന്നു. ശക്തമായ ത്രികോണ മത്സരത്തില്‍ എല്‍ഡിഎഫിലെ ഗോപി മാസ്റ്ററെ 11 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജെപി പഞ്ചായത്ത് ഭരണസമിതിയിലേക്ക്് നടന്നു കയറിയത്. 2015 ല്‍ ല്‍രുമുന്നണികള്‍ക്കും വെല്ലുവിളിയായി മത്സര രംഗത്തുണ്ടായിരു...

കായണ്ണയില്‍ ആദ്യ റീണ്ട് പൂര്‍ത്തിയായപ്പോള്‍ എല്‍ഡിഎഫ് 3, യുഡിഎഫ് 2

പേരാമ്പ്ര : കായണ്ണ ഗ്രാമപഞ്ചായത്തിലെ ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ എല്‍ഡിഎഫ് 3, യുഡിഎഫ് 2 സീറ്റുകള്‍ കരസ്ഥമാക്കി. വാര്‍ഡ് ഒന്നില്‍ യുഡിഎഫിലെ സുബൈദ ചോയിക്കണ്ടി, വാര്‍ഡ് 2 ല്‍ യുഡിഎഫിലെ പി.പി ബഷീര്‍, വാര്‍ഡ് മൂന്നില്‍ എല്‍ഡിഎഫിലെ കെ.കെ. നാരായണന്‍, വാര്‍ഡ് 4 ല്‍ എല്‍ഡിഎഫിലെ ബേബി ബിന്‍ഷ, വാര്‍ഡ് 6 ല്‍ എല്‍ഡിഎഫിലെ ബുജു പൂവ്വത്താ...

കര്‍ഷക ബില്‍ പിന്‍വലിക്കണം; കിസാന്‍ കോണ്‍ഗ്രസ് ധര്‍ണ നടത്തി

പേരാമ്പ്ര (2020 Nov 04) : കേന്ദ്ര സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ പാസാക്കിയ കര്‍ഷക ബില്‍ കുത്തകള്‍ക്കു കൊള്ള ലാഭം കൊയ്യുന്നതിനു വേണ്ടി ആണെന്നും കര്‍ഷകരെ കൂട്ട ആത്മഹത്യയിലേക്ക് നയിക്കുന്ന ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തെ എല്ലാ കിസാന്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി കളുടെയും ആഭിമുഖ്യത്തില്‍ നടത്തുന്ന ധര്‍ണ്ണ നടത്തി. ധര്‍ണ്ണയുടെക...