News Section: കായണ്ണ

ആദിത്യയുടെ മരണം കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കണം ആക്ഷന്‍ കമ്മിറ്റി

July 17th, 2019

പേരാമ്പ്ര: യുവതി ഭര്‍തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവം പ്രതികള്‍ക്കെതിരെ കര്‍ശന നടപടി എടുക്കണമെന്ന് ബന്ധുക്കളും ആക്ഷന്‍ കമ്മിറ്റിയും വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. വാളൂര്‍ ആയോളി മോഹന്‍ദാസിന്റെ മകള്‍ ആദിത്യ (20)യെ ജൂണ്‍ 20നാണ് ഭര്‍തൃവീട്ടിലെ ജനലില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ബന്ധുക്കളും തുടര്‍ന്ന് ആക്ഷന്‍ കമ്മിറ്റിയും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഭര്‍തൃവീട്ടില്‍ യുവതി ക്രൂരമായ ശാരീരിക- മാനസിക പീഢനങ്ങള്‍ അനുഭവിച്ചതായും കാണിച്ച് പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ മരണം നട...

Read More »

കായണ്ണ ക്ഷേത്രത്തിലെ മോഷണം പ്രതി കസ്റ്റഡിയില്‍

July 13th, 2019

പേരാമ്പ്ര : കഴിഞ്ഞ ദിവസം കായണ്ണ ക്ഷേത്രത്തില്‍ മോഷണം നടത്തിയ പ്രതി കസ്റ്റഡിയില്‍. കൂട്ടാലിട സ്വദേശി താനിക്കോത്ത് മീത്തല്‍ സതീശ(28)നെ പേരാമ്പ്ര പൊലീസ് ഇന്‍സ്പക്ടര്‍ കെ.കെ. ബിജു അറസ്റ്റ് ചെയ്യുകയായിരുന്നു. വാളൂര്‍ ഭജന മഠത്തിന് സമീപമുള്ള ഇടവഴിയില്‍ വെച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ക്ഷേത്രത്തിലെത്തി ഭണ്ഡാരങ്ങള്‍ തകര്‍ത്താണ് മോഷണം നടത്തിയത്. ഇതിന്റെ ദൃശ്യങ്ങള്‍ ക്ഷേത്രത്തിലെ സിസി ടിവിയില്‍ പതിഞ്ഞിരുന്നു. അതാണ് പ്രതിയെ പെട്ടന്ന് പിടികൂടാന്‍ സഹായകമായതെന്ന് പൊലീസ് പറഞ്ഞു. പ്രതിയ...

Read More »

കായണ്ണ ക്ഷേത്രത്തില്‍ മോഷണം

July 12th, 2019

പേരാമ്പ്ര : കായണ്ണ ഭഗവതി ക്ഷേത്രത്തില്‍ ഇന്നലെ രാത്രി മോഷണം നടന്നു. ക്ഷേത്രത്തിനു മുറ്റത്തുള്ള ഭണ്ഡാരവും റോഡരികിലുള്ള ഭണ്ഡാരവും കുത്തി തുറന്ന് മോഷണം നടത്തിയ നിലയിലാണുള്ളത്. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ ക്ഷേത്രത്തിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. രാത്രി 1 മണിക്ക് ശേഷമാണ് മെലിഞ്ഞ് നീണ്ട ചെറുപ്പക്കാരന്‍ പാരയുമായി ക്ഷേത്രത്തിലെത്തുന്നതും ഭണ്ഡാരം പൊളിക്കുന്നതും ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. പാന്റും കോട്ടും ധരിച്ചെത്തിയ യുവാവിന്റെ കൈവശം ബാഗുമുള്ളതായി ദൃശ്യങ്ങളില്‍ കാണാമെന്നുണ്ടെങ്കിലും ആളെ വ്യക്തമല്ല. പേരാമ്പ്ര ...

Read More »

കായണ്ണയില്‍ ഞാറ്റുവേലചന്ത ആരംഭിച്ചു

July 5th, 2019

പേരാമ്പ്ര : കായണ്ണ ഗ്രാമ പഞ്ചായത്ത് കൃഷി ഭവന്റെ ആഭിമുഖ്യത്തില്‍ ഞാറ്റുവേലചന്ത ആരംഭിച്ചു. കായണ്ണ് സ്വപ്‌ന നഗരിയില്‍ വെച്ച് നടന്ന് ചടങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്‍. പത്മജ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എ.എം. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.കെ. ബീന പ്രഭ, ബിന്ദു മനോജ്, പി.സി. അസൈനാര്‍ എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ അബ്ദുള്‍ മജീദ് സ്വാഗതവും കൃഷി അസിസ്റ്റന്റ് ഷൈജു നന്ദിയും രേഖപ്പെടുത്തി.

Read More »

കായണ്ണ ജിയുപി സ്‌കൂളില്‍ ലഹരി വിരുദ്ധ ദിനം ആചരിച്ചു

June 27th, 2019

പേരാമ്പ്ര : കായണ്ണ ജിയുപി സ്‌കൂളില്‍ ലോക ലഹരി വിരുദ്ധ ദിനം വ്യത്യസ്ഥ പരിപാടികളോടെ ആചരിച്ചു. രാജ്യത്ത് പിടിമുറുക്കുന്ന ലഹരി മരുന്നും ഉപയോഗവും ഉന്‍മൂലനം ചെയ്യണമെന്ന് ഓര്‍മിപ്പിച്ചു കൊണ്ടുള്ള ബോധവല്‍ക്കരണ ക്ലാസ്സിന്റെ ഉദ്ഘാടനം പ്രധാനാധ്യാപകന്‍ ടി.എം. ശശിധരന്‍ നിര്‍വഹിച്ചു. ആഗോള സമൂഹത്തില്‍ ലഹരി സൃഷ്ടിക്കുന്ന അപകടങ്ങളെക്കുറിച്ച് സ്‌കൂളിലെ അധ്യാപകന്‍ എ.എ. തോമസ് കുട്ടികളില്‍ ബോധവല്‍ക്കരണം നടത്തി. ലഹരിയുടെ ഭവിഷത്തുകളും ക്രൂരതകളും അനാവരണം ചെയ്യുന്ന വിധത്തില്‍ മുദ്രാവാക്യങ്ങളും ചിത്രങ്ങളും ഉള്‍പെടുത്തി വിദ്യാര്‍ത്...

Read More »

കായണ്ണയിലെ കാപ്പുമ്മല്‍ താമസിക്കും ആയാട്ട് കുഞ്ഞിക്കണ്ണന്‍ അന്തരിച്ചു

June 8th, 2019

പേരാമ്പ്ര : കായണ്ണയിലെ കാപ്പുമ്മല്‍ താമസിക്കും ആയാട്ട് കുഞ്ഞിക്കണ്ണന്‍ (64) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് വീട്ടുവളപ്പില്‍. പിതാവ് പരേതനായ ചാത്തന്‍. അമ്മ: പരേതയായ മാത. ഭാര്യ: ദേവി. മക്കള്‍: ബവീണ, ആരതി. മരുമക്കള്‍: സന്തോഷ് (കരുവണ്ണൂര്‍), ഷിബു (ചാലിക്കര). സഹോദരങ്ങള്‍: ചോയിച്ചി, ബാലന്‍, കുഞ്ഞിച്ചെക്കിണി, ജാനകി.

Read More »

അധ്യാപക ഒഴിവിലേക്ക് അഭിമുഖം

June 4th, 2019

പേരാമ്പ്ര : കായണ്ണ ഗവ. യുപി സ്‌കൂളില്‍ നിലവില്‍ ഒഴിവുള്ള ഫുള്‍ടൈം ജൂനിയര്‍ ഹിന്ദി, അറബിക് പ്രൈമറി അധ്യാപകരുടെ തസ്തികകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നതിനുള്ള അഭിമുഖം ഈ മാസം 6ന് ഉച്ചക്ക് 2 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ വെച്ച് നടത്തുന്നു. താല്‍പര്യമുള്ളവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തിച്ചേരേണ്ടതാണെന്ന് പ്രധാനാധ്യാപകന്‍ അറിയിച്ചു.

Read More »

കായണ്ണ ബസാറിലെ എരമ്പറ്റ ശങ്കരന്‍ അന്തരിച്ചു

May 5th, 2019

പേരാമ്പ്ര: കായണ്ണ ബസാറിലെ എരമ്പറ്റ ശങ്കരന്‍ (65) അന്തരിച്ചു. സംസ്‌ക്കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍: സനല്‍, സ്മിത. മരുമക്കള്‍: ശില്പ(കക്കോടി), ഷാജു (പന്നിയങ്കര). സഹോദരങ്ങള്‍: ചീരു, അമ്മാളു, ചെക്കോട്ടി, ഗോപാലന്‍, ദേവകി, പരേതയായ നാരായണി.

Read More »

ലീഗ് പ്രവര്‍ത്തകരെ തീവ്രവാദികള്‍ എന്ന് വിളിച്ച ലോക്കല്‍ സെക്രട്ടറിക്കെതിരെ വ്യാപക പരാതി

April 22nd, 2019

പേരാമ്പ്ര : കഴിഞ്ഞ ദിവസം കായണ്ണയില്‍ നടന്ന യുഡിവൈഎഫ് റോഡ് ഷോയില്‍ പങ്കെടുത്ത പ്രവര്‍ത്തകരെ തീവ്രവാദികളെന്ന് വിളിച്ച സിപിഎം ലോക്കല്‍ സെക്രട്ടറിക്കെതിരെ വ്യാപക പരാതി. സിപിഎം പൊതു യോഗത്തിനിടെയാണ് ലോക്കല്‍ സെക്രട്ടറിയുടെ പരാമര്‍ശം. സംഭവത്തില്‍ നടപടി ഉണ്ടാകണമെന്ന് യുഡിവൈഎഫ് കായണ്ണ പഞ്ചായത്ത് പ്രവര്‍ത്തകസമിതി യോഗം ആവശ്യപ്പെട്ടു. കായണ്ണയില്‍ പ്രകടനവും നടത്തി. മനു കൃഷ്ണ അധ്യക്ഷത വഹിച്ചു. മുഹമ്മദ് സലീല്‍, രജീഷ്, സി.കെ. അജ്‌നാസ്, സനീഷ്, മുഹമ്മദ് അസ്‌ലം, റിയാസ്, ബിജീഷ്, അഫ്‌സല്‍, സുഹൈല്‍ എന്നിവര്‍ സംസാരിച്ചു.

Read More »

പള്ളിമുറ്റത്ത് ശവസംസ്‌ക്കാരം നടത്തിയതിനെതിരെ പ്രതിഷേധം

April 19th, 2019

പേരാമ്പ്ര : കായണ്ണ കരികണ്ടന്‍ പാറ ക്രൈസ്തവ ദേവാലയത്തില്‍ ശവം മറവു ചെയ്തത് വിവാദമാവുന്നു. കഴിഞ്ഞ ദിവസം ഇടവകയിലെ സ്ത്രീ മരണപ്പെട്ടതിനെ തുടര്‍ന്ന് ഇവരെ പള്ളിമുറ്റത്ത് മറവ് ചെയ്തു. ദേവാലയത്തില്‍ ശവം മറവ് ചെയ്യാന്‍ യാതൊരു അനുമതിയും ഉണ്ടായിരുന്നില്ലെന്നും പള്ളി അധികാരികള്‍ സെമിത്തേരി ആക്കാനുളള ശ്രമമാണെന്നും പ്രദേശത്തെ കുടിവെള്ളത്തിനെ ബാധിക്കുമെന്നും നാട്ടുകാര്‍ പറയുന്നു. ഇതില്‍ പ്രതിഷേധിച്ച് സമീപവാസികള്‍ രാപകല്‍ സമരം ആരംഭിച്ചു. സമരസമിതി പ്രവര്‍ത്തകര്‍ പേരാമ്പ്ര പൊലീസില്‍ പരാതി നല്‍കി. അനധികൃതമായി മറവ് ചെയ്ത ...

Read More »