കൂത്താളിയിലും കോവിഡ് മരണം

കൂത്താളി: രണ്ടേ ആറില്‍ പുള്ളുവന്‍ തറ നടുവിലക്കണ്ടി മീത്തല്‍ പരേതനായ കണ്ണന്റെ മകന്‍ ഗോപി (44) കോവിഡ് ബാധിച്ച് മരിച്ചു. മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാതാവ് പരേതയായ പറായി. സഹോദരങ്ങള്‍: സത്യന്‍ (വിമുക്ത ഭടന്‍ ), വത്സല, രാഗിണി, ഇന്ദിര.  

കൂത്താളിയിലെ വടക്കെപ്പറമ്പില്‍ അപ്പു നായര്‍ അന്തരിച്ചു

പേരാമ്പ്ര: കൂത്താളിയിലെ വടക്കെപ്പറമ്പില്‍ അപ്പു നായര്‍ (92) അന്തരിച്ചു. ഭാര്യ നാരായണി അമ്മ മക്കള്‍ ലീല, ഭാസ്‌കരന്‍, ചന്ദ്രന്‍. മരുമക്കള്‍ വി.കെ. രാഘവന്‍ നായര്‍ പത്മജ (ചേനോളി), ചന്ദ്രിക (ആശാരിമുക്ക് എഡിഎസ് മെമ്പര്‍ 4-ാം വാര്‍ഡ്). സഹോദരങ്ങള്‍ മാധവന്‍ നായര്‍, അമ്മു അമ്മ (നടുവണ്ണൂര്‍), മാധവി അമ്മ (കക്കഞ്ചേരി), പരേതരായ കൃഷ്ണന്‍കുട്ടി നായര...


കണ്ണിപ്പൊയില്‍ കെ. കുഞ്ഞാലി അന്തരിച്ചു

  പേരാമ്പ്ര: അടുക്കത്ത് എം.എ.എം.യു.പി സ്‌കൂള്‍ റിട്ട. അധ്യാപകനും മുസ്ലിം ലീഗ് നേതാവും കല്ലൂര്‍ - കൂത്താളി മസ്ജിദുല്‍ ബിലാല്‍ ജുമാ മസ്ജിദ് മഹല്ല് കമ്മറ്റി പ്രസിഡണ്ടുമായ മുരികുത്തിയിലെ കണ്ണിപ്പൊയില്‍ കെ. കുഞ്ഞാലി (67) അന്തരിച്ചു. കൂത്താളി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട്, കൂത്താളി പഞ്ചായത്ത് യു.ഡി.എഫ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ...

പുതുമയാര്‍ന്ന ആശയങ്ങളുമായി അക്ഷരങ്ങള്‍ക്കൊപ്പം അനാമിക തന്റെ ജൈത്രയാത്ര തുടരുകയാണ്

പേരാമ്പ്ര: ബാല്യം അക്ഷരങ്ങള്‍ക്കൊപ്പം ആഘോഷിച്ച് കൊണ്ട് പുതിയ ചിന്തയുടെ വഴിത്താരകള്‍ തേടി ഒരു കുഞ്ഞു പ്രതിഭ. വ്യത്യസ്യമായ പലവിധ കാര്യങ്ങള്‍ ചെയ്ത് അനാമിക ചന്ദ്രന്‍ വീണ്ടും ഇതാ ഒരു നാടിനെയും നാട്ടുകാരെയും വിസ്മയിപ്പിച്ചുകൊണ്ട് തന്റെ ജൈത്രയാത്ര തുടരുന്നു. കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പിന്‍ കീഴിലുള്ള ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓണ്‍ലൈനായി ...

കോവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ഹെല്‍പ്പ്ഡസ്‌ക്കുമായി ഡിവൈഎഫ്‌ഐ

പേരാമ്പ്ര: ഡിവൈഎഫ്‌ഐ യുടെ നേതൃത്വത്തില്‍ കോവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ഹെല്‍പ്പ് ഡസ്‌ക്ക് ആരംഭിച്ചു. ഒരോ യൂണിറ്റ് കേന്ദ്രങ്ങളിലും ആരംഭിക്കുന്ന ഹെല്‍പ്പ് ഡസ്‌ക്കിന്റെ പേരാമ്പ്ര ബ്ലോക്ക് തല ഉദ്ഘാടനം സംസ്ഥാന ട്രഷറര്‍ എസ്.കെ സജീഷ് ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ഈസ്റ്റ് മേഖലയിലെ ഉണ്ണിക്കുന്ന് യൂണിറ്റില്‍ വെച്ച് നടന്ന പരിപാടിയില്‍ ബ്ലോക്ക് സ...

ചായികുളങ്ങര ഫാത്തിമ അന്തരിച്ചു

പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്ര ചായി കുളങ്ങര പരേതനായ എം.ടി മുഹമ്മദിന്റെ ഭാര്യ ഫാത്തിമ (65)അന്തരിച്ചു. മക്കള്‍: മുനീര്‍ (പേരാമ്പ്ര ഈസ്റ്റ് എല്‍ പി സ്‌കൂള്‍), സുനീര്‍, മൈമൂന. മരുമക്കള്‍: ഫൗസിയ(അടുക്കത്ത് ) , മുനീബ (മഞ്ചേരി ), അബ്ദുല്‍കരീം (പേരാമ്പ്ര ) .

തണ്ടോറപ്പാറ പുലിക്കോട്കണ്ടി പോക്കര്‍ അന്തരിച്ചു

പേരാമ്പ്ര: തണ്ടോറപ്പാറ പുലിക്കോട്കണ്ടി പോക്കര്‍ (76) അന്തരിച്ചു. മയ്യത്ത് നമസ്‌കാരം ഇന്ന് ഉച്ചക്ക് 12 മണിക്ക് തണ്ടോറപ്പാറ ജുമാ മസ്ജിദില്‍. ഭാര്യ പരേതയായ മറിയം. മക്കള്‍ നൗഷാദ്, റംല, നഫീസ(ഒലീവ് പബ്‌ളിക് സ്‌ക്കൂള്‍ പേരാമ്പ്ര). മരുമക്കള്‍ റുഖിയ, കബീര്‍, മശ്ഹൂര്‍.

ആയടത്തില്‍ ഇബ്രാഹിം അന്തരിച്ചു

പേരാമ്പ്ര: കടിയങ്ങാട് രണ്ടേആര്‍ ആയടത്തില്‍ ഇബ്രാഹിം (66) അന്തരിച്ചു. ഭാര്യ: ആയിശ. മക്കള്‍: ഷഫാസ്, ഷിഹാസ്, ഷിജാസ്. മരുമക്കള്‍: അജിന, റമീസ, ഷിഹപര്‍വീണ്‍. സഹോദരങ്ങള്‍: കുഞ്ഞമ്മദ്, അബ്ദുറഹ്മാന്‍, കുഞ്ഞാമി, പാത്തു, ഹലീമ, നഫീസ.

കൂത്താളിയില്‍ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു

പേരാമ്പ്ര : യുവാവ് വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു. കൂത്താളിയിലെ വ്യാപാരിയായിരുന്ന നന്തോത്ത് വിനയന്‍(48) ആണ് മരിച്ചത്. ഇന്ന് കാലത്ത് 8 മണിയോടെ വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതനായ കണരന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ പുഷ്പ. മക്കള്‍ ആദിഷ് വിനായക്( പ്ലസ...

കല്ലൂര്‍ക്കാവ് വിഷു വിളക്ക് ആറാട്ട് മഹോത്സവത്തിന് തുടക്കമായി

പേരാമ്പ്ര : ഉത്തര മലബാറിലെ പ്രസിദ്ധ നാഗക്ഷേത്രമായ കല്ലൂര്‍ പാമ്പൂരി കരുവന്‍ ഭഗവതി ക്ഷേത്രത്തിലെ കല്ലൂര്‍ക്കാവ് വിഷുവിളക്ക് ആറാട്ട് മഹോത്സവത്തിന് തുടക്കമായി. ഇന്നലെ നട്ടത്തിറയോടെ ആറാട്ട് മഹോത്സവത്തിന്റെ ചടങ്ങുകള്‍ക്ക് തുടക്കമായി. കോവിഡ് മാനദണ്ഡങ്ങള്‍ പ്രകാരം ഇത്തവണത്തെ ഉത്സവത്തിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. നാടിന്റെ നാനാഭാഗങ...