News Section: കൂത്താളി

കൂത്താളി ആശാരിമുക്ക് – മായഞ്ചേരി റോഡ് ഉദ്ഘാടനം ചെയ്തു

February 2nd, 2020

  പേരാമ്പ്ര : കൂത്താളി ഗ്രാമപഞ്ചായത്ത് 10 ാം വാര്‍ഡിലെ പണിപൂര്‍ത്തീകരിച്ച ആശാരിമുക്ക് - മായഞ്ചേരി റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തു. കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. അസ്സന്‍കുട്ടി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.എം. പുഷ്പ അധ്യക്ഷത വഹിച്ചു. വി. കൃഷ്ണദാസ്, ടി.പി. സരള, കെ. ആശ എന്നിവര്‍ സംസാരിച്ചു. ആഷിഖ് എടവലത്ത് സ്വാഗതവും ജമീല മായഞ്ചേരി നന്ദിയും പറഞ്ഞു. " width="20" height="20">

Read More »

കൂത്താളി ഇഎംഎസ് ഗ്രന്ഥാലയം റിപ്പബ്ലിക് ദിനം ആചരിച്ചു

January 26th, 2020

പേരാമ്പ്ര : കൂത്താളി ഇഎംഎസ് ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനം ആചരിച്ചു. ഗ്രന്ഥാലയം വൈസ് പ്രസിഡണ്ട് പി.പി. ബാലന്‍ ദേശീയ പതാക ഉയര്‍ത്തി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് കെ. നാരായണന്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖത്തിന്റെ കോപ്പി ടി.വി മുരളിക്ക് നല്‍കി കൊണ്ട് ഇന്ത്യന്‍ ഭരണഘടന നേരിടുന്ന വെല്ലുവിളികളെപ്പറ്റി പ്രഭാഷണം നടത്തി. പി.ടി സുനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. പി. അച്ചുതന്‍ സ്വാഗതവും ടി. കൃഷ്ണന്‍കുട്ടി നന്ദിയും പറഞ്ഞു.

Read More »

നവീകരിച്ച മുണ്ടോട്ടില്‍ – ഈരഞ്ഞീമേല്‍ റോഡ് ഉദ്ഘാടനം ചെയ്തു

January 10th, 2020

പേരാമ്പ്ര : കൂത്താളി പഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ ഉള്‍പ്പെട്ട മുണ്ടോട്ടില്‍ - ഈരഞ്ഞീമേല്‍ റോഡ് പണിപൂര്‍ത്തീകരിച്ച് ഗതാഗതത്തിനായ് തുറന്നു കൊടുത്തു. കൂത്താളി പഞ്ചായത്ത് പ്രസിഡന്റ് ഹസ്സന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.വി. മധു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ അനൂപ് കുമാര്‍, ഷിജു പുല്യോട്ട്, വി.കെ ബാബു, പി.ടി. കുമാരന്‍, പി.പി. ഗോപി, പി. കുഞ്ഞസ്സന്‍ എന്നിവര്‍ പ്രസംഗിച്ചു. ഗ്രാമപഞ്ചായത്ത് അംഗം പി. രാധ സ്വാഗതവും കെ.കെ. രാജന്‍ നന്ദിയും പറഞ്ഞു.

Read More »

പൗരത്വഭേദഗതി നിയമം പൗരത്വം ഇല്ലാതാക്കാനുള്ളതല്ല, പൗരത്വം ഇല്ലാത്തവര്‍ക്ക് പൗരത്വം നല്‍കാനുള്ളതാണ്; വത്സന്‍ തില്ലങ്കേരി

January 3rd, 2020

പേരാമ്പ്ര: മതാഠി സ്ഥാനത്തില്‍ അഖണ്ഡ ഭാരതത്തെ ഇന്ത്യയെന്നും പാക്കിസ്ഥാനെന്നും രണ്ടായി വിഭജിച്ച രാഷ്ട്രീയ നേതൃത്വം വോട്ടു ബേങ്ക് ലക്ഷ്യം വെച്ചു കൊണ്ട് പൗരത്വ ഭേദഗതി നിയമത്തെ എതിര്‍ക്കുന്നതെന്ന് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്സ്യന്‍ വത്സന്‍ തില്ലങ്കേരി പറഞ്ഞു. ഇന്ത്യയില്‍ ജനിച്ചു ഇവിടെ ജീവിക്കുന്ന ഒരു ഇന്ത്യക്കാരന്റെയൃം പൗരത്വം ഇല്ലാതാക്കാനുള്ളതല്ല പൗരത്വ ഭേദഗതി നിയമമെന്നും എന്നാല്‍ നിലവില്‍ പൗരത്വം ഇല്ലാത്തവര്‍ക്ക് പൗരത്വം നല്‍കാനാണ് ഈ നിയമമെന്നും അദ്ദേഹം പറഞ്ഞു. 1947 ല്‍ രാജ്യത്തെ വിഭജിച്ച സമയത്ത് ല...

Read More »

ഉദയാ സ്വയംസഹായസംഘം കുടുബസംഗമം നടത്തി

December 27th, 2019

പേരാമ്പ്ര : കൂത്താളി 2/ 6 ഉദയ സ്വയം സഹായ സംഘം കുടുബസംഗമം നടത്തി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മലയാള വിഭാഗം പ്രൊ: പി. സോമനാഥന്‍ ഉദ്ഘാടനം ചെയ്തു. എ.കെ. പ്രേമന്‍ അധ്യക്ഷത വഹിച്ചു. കെ.സി. അച്ചുതന്‍, ഡോ: ജയകൃഷ്ണന്‍, പൊന്നാനി എംഇഎസ് കോളേജ് അസിസ്റ്റന്റ് പ്രൊ. ഏ.കെ. രജീഷ് എന്നിവര്‍ സംസാരിച്ചു. ടി. കൃഷ്ണന്‍കുട്ടി സ്വാഗതവും ഒ.വി. രാജേഷ് നന്ദിയും പറഞ്ഞു.

Read More »

വലയഗ്രഹണ വിസ്മയം കാണാന്‍ ആബാലവൃദ്ധം ജനങ്ങളുമെത്തി

December 26th, 2019

പേരാമ്പ്ര : വലയഗ്രഹണം നീരീക്ഷിക്കാന്‍ നാടിന്റെ എല്ലാ ഭാഗത്തും ശാസ്ത്ര സാംസ്‌കാരിക സംഘടനകള്‍ സൗകര്യമൊരുക്കയതോടെ ഗ്രഹണം കാണാന്‍ എല്ലായിടത്തും നുറുകണക്കിന് ആശുകള്‍ എത്തിച്ചേര്‍ന്നു. കാലത്ത് മുതല്‍ വിവിധ ഭാഗങ്ങളില്‍ നിന്നും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് ഓരോ നിരീക്ഷണ കേന്ദ്രത്തിലും എത്തിച്ചേര്‍ന്നത്. തെളിഞ്ഞ ആകാശമായതിനാല്‍ ഈ ആകാശ വിസ്മയം വ്യക്തതയോടെ കാണാന്‍ കഴിഞ്ഞു. പേരാമ്പ്ര പട്ടണത്തോട് ചേര്‍ന്ന് കിടക്കുന്നതും പ്രദേശത്തെ ഏറ്റവും ഉയരത്തിലുള്ള സ്ഥലമുമായ ചേര്‍മലയുടെ മുകളിലൊരുക്കിയ നിര...

Read More »

കുഴിമണ്ണില്‍ – മുണ്ടയില്‍താഴെ തോട് ശുചീകരിച്ചു

December 23rd, 2019

പേരാമ്പ്ര : ഹരിത കേരള മിഷന്റെ ഭാഗമായി നടത്തുന്ന ഇനി ഞാന്‍ ഒഴുകട്ടെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൂത്താളി ഗ്രാമപഞ്ചായത്തിലെ കുഴിമണ്ണില്‍ - മുണ്ടയില്‍താഴെ തോട് ജനകീയ പങ്കാളിത്തത്തോടെ ശുചീകരിച്ചു. 8, 9, 10 വാര്‍ഡുകളില്‍കൂടെ ഒഴുകുന്ന തോടിന് ഏകദേശം 2 കിലോമീറ്ററോളം ദൂരമുണ്ട്. തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധസംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, സില്‍വര്‍ കോളെജ് എന്‍എസ്എസ് വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത് അംഗം എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. അ...

Read More »

അവസാനത്തെ കോണ്‍ഗ്രസുകാരന്‍ ജീവനോടെയുള്ള കാലം വരെ പൗരത്വ നിയമ ഭേദഗതിക്കെതിരെ പോരാടും; എന്‍. സുബ്രഹ്മണ്യന്‍

December 20th, 2019

പേരാമ്പ്ര : അവസാനത്തെ കോണ്‍ഗ്രസുകാരന്‍ ജീവനോടെ ഉള്ള കാലം വരെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പോരാട്ടം നടത്തുമെന്നും മതേതരത്വവും ജനാധിപത്യവും കാത്ത് സൂക്ഷിക്കാന്‍ മരണം വരിക്കേണ്ടി വന്നാല്‍ അതിനും കോണ്‍ഗ്രസ് തയ്യറാണെന്നും കെപിസിസി ജനറല്‍ സെ്രകട്ടറി എന്‍. സുബ്രഹ്മണ്യന്‍ പറഞ്ഞു. കൂത്താളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വിളയാട്ടു കണ്ടി മുക്കില്‍ നടത്തിയ നിരാഹാര സമരം ഉദ്ഘാടനം ചെയ്ത് സാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് മോഹന്‍ ദാസ് ഓണിയില്‍ അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറിമാരായ ഇ. അശോകന്‍, നിജേഷ് അരവിന്...

Read More »

കൂത്താളി ഗ്രാമപഞ്ചായത്ത് ഭരണ സമിതി വാര്‍ഷികാഘോഷം

December 15th, 2019

പേരാമ്പ്ര : കൂത്താളി ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ നാലാം വാര്‍ഷികം ആഘോഷിച്ചു. വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിമുക്തി ലഹരി വിരുദ്ധ ബോധവത്ക്കരണം, കാര്‍ഷിക സെമിനാര്‍, പാലിയേറ്റീവ് വളണ്ടിയര്‍ സംഗമവും എകദിന പരിശീലനവും ഐഎസ്ഒ പ്രഖ്യാപനം, എംസിഎഫ് തറക്കല്ലിടല്‍, ലൈഫ് വീടിന്റെ താക്കോല്‍ ദാനം, ഘോഷയാത്ര എന്നിവ നടത്തി. സമാപന സമ്മേളനം ഉദ്ഘാടനവും ലൈഫ് പദ്ധതിയുടെ താക്കോല്‍ ദാനവും മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. അസ്സന്‍കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം എ.കെ. ബ...

Read More »

കൂത്താളി പഞ്ചായത്ത് ഭരണസമിതി വാര്‍ഷിക സമാപനം ശനിയാഴ്ച

December 12th, 2019

പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്ത് ഭരണസമിതി നാലാം വാര്‍ഷികാഘോഷ സമാപനം ശനിയാഴ്ച്ച വൈകീട്ട് 4 മണിക്ക് കൂത്താളി എ. യു. പി സ്‌കൂളില്‍ മന്ത്രി ടി. പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ ലൈഫ് ഭവന പദ്ധതിയില്‍ നിമ്മിച്ച വീടുകളുടെ താക്കോല്‍ദാനവും നടക്കും. ഭരണ നേട്ടങ്ങളുടെ റിപ്പോര്‍ട്ട് സുജാത മനക്കല്‍ പ്രകാശനം ചെയ്യും. പഞ്ചായത്തിന് ലഭിച്ച ഐ. എസ്. ഒ സര്‍ട്ടിഫിക്കേഷന്‍ പ്രഖ്യാപനം പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടര്‍ പി. ജി. പ്രകാശ് നിര്‍വ്വഹിക്കുമെന്ന ഗ്രാമ പഞ്ച...

Read More »