News Section: കൂത്താളി

വാഴകൃഷി നശിച്ചു

April 22nd, 2018

പേരാമ്പ്ര : കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ 13 ാം വാര്‍ഡില്‍പെട്ട കല്ലൂര്‍ ഭാഗത്ത് വന്‍ നാശനഷ്ടം. ശക്തമായ കാറ്റില്‍ വാഴകര്‍ഷകനായ നെല്ലിയോട്ട് കണ്ടി ഇബ്രാഹിമിന്റ വീട്ടു വളപ്പിലെ കുലച്ചതും കുലക്കാറായതുമായ നൂറില്‍പരം നേന്ത്ര വാഴകളാണ് നശിച്ചത്. അന്‍പതിനായിരത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.പി. വിജയന്‍, ഗ്രാമപഞ്ചായത്തംഗം എന്‍.കെ. ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തോട്ടം സന്ദര്‍ശിച്ചു.  

Read More »

കല്ലൂര്‍ പുതുക്കുടി മീത്തല്‍ ബിബിന്‍രാജ് അന്തരിച്ചു

April 22nd, 2018

പേരാമ്പ്ര : കല്ലൂര്‍ പുതുക്കുടി മീത്തല്‍ ഭാസ്‌ക്കരന്റെ മകനും ഏഴിമല നാവികസേന ഓഫീസിലെ ക്ലര്‍ക്കുമായ ബിബിന്‍രാജ് (26) നിര്യാതനായി. മാതാവ് നാരായണി. സഹോദരങ്ങള്‍ : ബിജുരാജ്(തലശ്ശേരി നഗരസഭ), ബിനുരാജ്(ചക്കിട്ടപാറ വില്ലേജ് അസിസ്റ്റന്റ്).  

Read More »

കൂത്താളി സര്‍വ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പ്രളയവുമായ് കോണ്‍ഗ്രസ്

April 21st, 2018

പേരാമ്പ്ര : മെയ് ഝന്നിന് നടക്കുന്ന കൂത്താളി സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞടുപ്പ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്ക് കളമൊരുങ്ങുന്നു. യുഡിഎഫ് ഭരണം കയ്യാളി പോന്നിരുന്ന ബാങ്കിന്റെ പതിനൊന്നംഗ ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വ്യക്തമായൊരു പാനല്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞില്ല. പതിനൊന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് പകരം നിലവില്‍ 16 സ്ഥാനാര്‍ത്ഥികളാണ് രംഗത്തുള്ളത്. എല്‍ഡിഎഫ് പത്തംഗ പാനലിനെ മത്സരത്തിനായ് രംഗത്തിറക്കിയിട്ടുമുണ്ട്. ആയിരത്തി ഒരുന്നൂറ്റി അന്‍പതോളം അംഗങ്ങളുള്ള ബാങ്കില്‍ ആയിരത്തോളവും യുഡിഎഫിനെ ...

Read More »

കല്ലൂരിലെ തെരുവത്ത് മൊയ്തീന്‍ ഹാജി അന്തരിച്ചു

April 17th, 2018

പേരാമ്പ്ര: കല്ലൂരിലെ പൗരപ്രമുഖന്‍ തെരുവത്ത് മൊയ്തീന്‍ ഹാജി ( 75)  നിര്യാതനായി. കല്ലൂര്‍ പൊയില്‍ ബദ്രിയ മസ്ജിദ് പ്രസിഡന്റ്, കൈപ്രം പളളി കമ്മറ്റി പ്രവര്‍ത്തക സമിതി അംഗം, കല്ലൂര്‍, കുത്താളി എംയുഎം മദ്രസ കമ്മറ്റി അംഗം, കല്ലൂര്‍ മുസ്ലിം ജമാഅത്ത് പ്രസിഡന്റ്, എസ്ടിയു കല്ലൂര്‍ യൂണിറ്റ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു വരികയായിരുന്നു. ഭാര്യ.ഫാത്തിമ ഹജ്ജുമ്മ, മക്കള്‍.നഫീസ (കോടേരിച്ചാല്‍),, മുഹമ്മദ് (ദുബൈ) അഷറഫ് കല്ലൂര്‍ ( റിയാദ്-പേരാമ്പ്രമണ്ഡലം കെഎംസിസി പ്രസിഡന്റ്), യൂസഫ് (ഐസിഎഫ് ദുബൈ), സക്കീന. മരുമക്കള്‍...

Read More »

ആേരാഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കാന്‍ അവസരം

April 12th, 2018

പേരാമ്പ്ര :ആര്‍എസ്ബിബൈ ആേരാഗ്യ ഇന്‍ഷൂറന്‍സ് പുതുക്കുമ്പോള്‍ സാങ്കേതിക തടസ്സം മൂലം പുതുക്കാന്‍ കഴിയാത്ത കൂത്താളി ഗ്രാമ പഞ്ചായത്തിലെ കുടുംബങ്ങളുടെ ഇന്‍ഷൂറന്‍സ് പുതുക്കല്‍ ഏപ്രില്‍ 17 ചൊവ്വാഴ്ച കൂത്താളി ഗ്രാമപഞ്ചായത്ത് ഹാളില്‍ വെച്ച് നടത്തപ്പെടുന്നതാണെന്ന് സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ അറിയിച്ചു. റേഷന്‍കാര്‍ഡ്, നിലവിലുള്ള ഇന്‍ഷൂര്‍കാര്‍ഡ്, 30 രൂപ എന്നിവ സഹിതം എത്തിച്ചേരേണ്ടതാണ്.

Read More »

വര്‍ണ്ണാഭമായ പേരാമ്പ്ര ഫെസ്റ്റിന്; ഇന്ന് തിരശ്ശീല വീഴും

April 12th, 2018

പേരാമ്പ്ര: വര്‍ണ്ണാഭമായ പേരാമ്പ്ര ഫെസ്റ്റിന് ഇന്ന് തിരശ്ശീലവീഴും.ഒരാഴ്ച്ചക്കാലത്തിലതികും പേരാമ്പ്രയുടെ  മണ്ണില്‍ ആഘോഷത്തിന്റെ നവ്യാനുഭവം തീര്‍ത്താണ് ഫെസ്റ്റിന് സമാപനം കുറിക്കുന്നത്.പേരാമ്പ്ര നിയോജക മണ്ഡലത്തിന്റെ ചരിത്രത്തില്‍ തന്നെ പുത്തന്‍ ഏടായും,വികസനത്തിന്റെ  മുന്നോരുക്കമായും ഇതിനോടകും ഫെസ്റ്റ് മാറികഴിഞ്ഞു. പ്രധാന വേദിയിൽ നടക്കുന്ന സമാപന സമ്മേളനം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും.തുടർന്ന്  കേരള വികസനം എന്ന വിഷയത്തിൽ ഉച്ചയ്ക്കു നടക്കുന്ന സെമിനാറിൽ വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ...

Read More »

കൂത്താളി കൈത്തറി നെയ്ത്ത് സഹകരണ സംഘം നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം ചെയ്തു

April 8th, 2018

പേരാമ്പ്ര : സംസ്ഥാന സര്‍ക്കാറിന്റെ ധനസഹായത്തോടു കൂടി കൂത്താളി കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിന്റെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. അസ്സന്‍കുട്ടി നിര്‍വ്വഹിച്ചു. സംഘം പ്രസിഡണ്ട് കെ.സി. രാജന്‍ അദ്ധ്യക്ഷത വഹിച്ചു. സംഘം സിക്രട്ടറി ടി.കെ. അനൂപ് റിപ്പോട്ട് അവതരിപ്പിച്ചു. കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ സൈമണ്‍ സക്കറിയാസില്‍ നിന്നും കെഡിസി ബാങ്ക് പേരാമ്പ്ര ബ്രാഞ്ച് മാനേജര്‍ കെ.സി. ബാലരാജന്‍ ആദ്യവില്പന ഏറ്റുവാങ്ങി. ഉപജില്ലാ വ്യവസായ ഓഫീസര്‍ പി. ശശികുമാര്‍, ജൂനിയര...

Read More »

പേരാമ്പ്ര ഫെസ്റ്റ് വേദികളിൽ ഇന്ന് 

April 7th, 2018

   പേരാമ്പ്ര:പേരാമ്പ്ര മാർക്കറ്റിങ് സൊസൈറ്റി ഗൗണ്ടിൽ രാവിലെ 10 മണിക്ക് സംയോജിത കൃഷി പേരാമ്പ്രയുടെ സാധ്യതകൾ എന്ന വിഷയത്തിൽ സെമിനാർ നടന്നു. എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണൻ സെമിനാർഉൽഘാടനം ചെയ്തു. വിഷയാവതരണം ഡോക്ടർ ടി പി ജയകുമാർ, ഡോക്ടർ ടി പി സേതുമാധവൻ,പി എൻ ജയശ്രീ,വിഷയാവതരണം നടത്തി. ഇതിന്റെ ഭാഗമായി രാവിലെ 10 മണിക്ക്‌ സെന്റ് ഫ്രാൻസിസ് സ്കൂളിൽ അലോപ്പതി മെഡിക്കൽ ക്യാമ്പ് നടന്നു. പ്രധാന വേദിയിൽ രാവിലെ 10 മാണി മുതൽ ടാക്സി സ്റ്റാൻഡിൽ പുസ്തകമേള.വൈകുന്നേരം 6.30  (സീഡ് ഫാം ...

Read More »

ജെസിഐ  പന്തിരിക്കര ചാപ്റ്ററിന് തുടക്കം;നിശബ്ദ സേവന പ്രവർത്തകരെ ആദരിച്ചു

April 5th, 2018

പന്തിരിക്കര: നിശബ്ദ സേവന പ്രവർത്തകരെ ആദരിച്ച് കൊണ്ട് ജെസിഐ  പന്തിരിക്കര ചാപ്റ്ററിന് തുടക്കം.നിശബ്ദമായി സേവന പ്രവർത്തനത്തിലേർപ്പെട്ട ഒമ്പതോളം പേരെ ചടങ്ങിൽ ആദരിച്ചു. ശാരീരിക അവശതകൾ വകവെക്കാതെ കഠിനാധ്വാനം ചെയ്തു ജീവിക്കുന്ന ഹസ്സൻകുയ്യണ്ടത്തിൽ,സൈനുദ്ദീൻ, ടി.പി റോഡിന്റെ വശങ്ങളിൽ നൂറുകണക്കിനു മരങ്ങൾ വെച്ചുപിടിപ്പിച്ച എം.സി.ബാലൻ, മുപ്പതു വർഷമായി ശുചീകരണ പ്രവർത്തന രംഗത്തു പ്രവർത്തിക്കുന്ന ലീല പന്തിരിക്കര മീത്തൽ, പാലിയേറ്റീവ് രംഗത്തു പ്രവർത്തിക്കുന്ന ജോൺ മാസ്റ്റർ, അരനൂറ്റാണ്ടിലധികമായി കളരി മർമ്മ ചികിൽസ നടത്തുന്ന ഹം...

Read More »

പേരാമ്പ്രയുടെ മണ്ണില്‍ ഇനി ഉത്സവരാവ്; മിഴിവേകാന്‍ ഒരുങ്ങി സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗം

April 4th, 2018

സാമൂഹിക-സാംസ്‌കാരിക രംഗത്ത് വികസനത്തിന്റെ അത്യാധുനിക വിപ്ലവം സൃഷ്ടിക്കുകാന്‍ ഒരുങ്ങുകയാണ് പേരാമ്പ്രയുടെ മണ്ണ്. പേരാമ്പ്ര മണ്ഡലം വികസന മിഷന്റെ നേതൃത്വത്തില്‍ ഏപ്രില്‍ 5 മുതല്‍ ആരംഭിക്കുന്ന ഫെസ്റ്റ് പേരാമ്പ്രയുടെ ചരിത്രത്തിലെ പൊന്‍തൂവലാകും. ഏപ്രില്‍ 12 വരെ നീണ്ടുനില്‍ക്കുന്ന ആരോഗ്യ-കാര്‍ഷിക-വിദ്യാഭ്യാസ-വ്യാവസായിക പ്രദര്‍ശനവിപണനമേള വികസനമുന്നേറ്റത്തിന്റെ പുത്തന്‍ അനുഭവമാവും കാണികള്‍ക്ക് സമ്മാനിക്കുക. സമഗ്രവികസനം ലക്ഷ്യമാക്കുമ്പോള്‍ പൂവണിയുന്നത് ഒരു ജനതയുടെ സ്വപ്‌നങ്ങളാണ്.തൊഴില്‍രഹിതരായ യുവതി,യുവാക്കളെ യോ...

Read More »