News Section: കൂത്താളി
കര്‍ഷക കോണ്‍ഗ്രസ് കൂത്താളികൃഷി ഭവന് ധര്‍ണ്ണ നടത്തി
പേരാമ്പ്ര : കൃഷി ഓഫീസറുടെ കര്‍ഷക ദ്രോഹ നടപടികളില്‍ പ്രതിഷേധിച്ച് കൂത്താളി മണ്ഡലം കര്‍ഷക കോണ്‍ഗ്രസ് കൂത്താളി കൃഷി ഭവനു മുന്നില്‍ ധര്‍ണ്ണ നടത്തി. കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിക്കുന്ന നടപടികളില്‍ നിന്നും ഉദ്യോഗസ്ഥര്‍ പിന്തിരിയണമെന്ന് ധര്‍ണ്ണയില്‍ ആവശ്യമുയര്‍ന്നു. കര്‍ഷക കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് ഐപ്പ് വടക്കേതടം ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. ഉമ്മര്‍ തണ്ടോറ അധ്യക്ഷത വഹിച്ചു. ജിതേഷ് മുതുകാട് മുഖ്യ പ്രഭാഷണം നടത്തി. സി.കെ.ബാലന്, പി.സി. കാര്‍ത്ത്യായനി, ചന്ദ്രന് കാളങ്ങാലി, പി.കെ. പ്രകാശന്, ടി.പി. പ്രഭാകരന്, കെ.ക...
Read More »കൂത്താളി കൃഷിഭവന് ധര്‍ണ്ണ നാളെ
പേരാമ്പ്ര : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ കാലത്ത് 10 മണിക്ക് കര്‍ഷക കോണ്‍ഗ്രസ് കൂത്താളി കൃഷി ഭവനു മുന്നില്‍ ധര്‍ണ്ണ നടത്തും. കര്‍ഷകര്‍ക്കും പൊതുജനങ്ങള്‍ക്കും സഹായകമാവേണ്ട കൃഷിഭവനില്‍ നിന്നും കര്‍ഷകര്‍ നേരിടുന്ന ദുരിതങ്ങള്ക്കെതിരെയാണ് കൃഷിഭവന് ധര്‍ണ്ണ സംഘടിപ്പിക്കുന്നതെന്ന് കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് കാളങ്കണ്ടി ചന്ദ്രന്, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് മോഹന്‍ ദാസ് ഓണിയില്‍, ഉമ്മര്‍ തണ്ടോറ എന്നിവര്‍ അറിയിച്ചു.
Read More »ആരോഗ്യ നിധി, വിദ്യാനിധി പദ്ധതികളുമായി കസ്തൂര്‍ബ പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റി പ്രവര്‍ത്തനമാരംഭിച്ചു
പേരാമ്പ്ര : ജീവിത ശൈലീ രോഗങ്ങളും മാറാ രോഗങ്ങളും മൂലം അവശത അനുഭവിക്കുന്നവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും താങ്ങും തണലുമാവാനും പുതിയൊരു കൂട്ടായ്മ പ്രവര്‍ത്തനമാരംഭിച്ചു. കൂത്താളി ഗ്രാമപഞ്ചായത്തിലെ 33ഓളം പെയിന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ കസ്തൂര്‍ബ പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റി ഉദ്ഘാടനം ചെയ്തു. കിഴക്കന്‍ പേരാമ്പ്രയില്‍ നടന്ന ചടങ്ങില്‍ കെ. മുരളീധരന് എംപി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. നിര്‍ധനരായ രോഗികളുടെ മക്കളുടെ വിദ്യാഭ്യാസം നിലച്ച് പോവുന്നത് തടയാന്‍ ആവിഷ്ക്കരിച്ച വിദ്യാനിധി...
Read More »പാചകപ്പുരയും കുടിവെള്ള പദ്ധതിയും ഉദ്ഘാടനം ചെയ്തു
പേരാമ്പ്ര : കൂത്താളി വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂളില്‍ പാചകപ്പുരയും സമ്പൂര്‍ണ്ണ ശുചിത്വ കുടിവെള്ള പദ്ധതിയും ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം എ.കെ. ബാലന് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. കൂത്താളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. പുഷ്പ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പള്‍ ഇന്‍ ചാര്‍ജ് പി.പി. ചന്ദ്രലേഖ, കെ.വി. സൂര്യ, ആര്. സജീവന് വി.കെ. ബാബു എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര് ഇന്‍ ചാര്‍ജ് വി.എം. ഗീത സ്വാഗതവും പി.കെ. ജറീഷ് നന്ദിയും പറഞ്ഞു.
Read More »കൂത്താളി ഫാം വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു) ധര്‍ണ നടത്തി
പേരാമ്പ്ര : കൂത്താളി ഫാം വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു) ആഭിമുഖ്യത്തില്‍ ഫാം ഓഫീസിന് മുന്നില്‍ കൂട്ട ധര്‍ണ നടത്തി. മുഴുവന്‍ തൊഴിലാളികളെയും സ്ഥിരപ്പെടുത്തുക, തൊഴില്‍ ദിനങ്ങള്‍ വര്‍ദ്ധിപ്പിക്കുക, ഫാമിന്റെ സ്ഥലം പൂര്‍ണമായും കൃഷിയോഗ്യമാക്കുക കര്‍ഷകര്‍ക്ക് ആവശ്യമായ വിത്തുകളും നടീല്‍ വസ്തുക്കളും ലഭ്യമാക്കുന്ന പദ്ധതികള്‍ ആവിഷ്കരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം നടത്തിയത്. സിപിഐഎം പേരാമ്പ്ര ഏരിയ സെക്രട്ടറി എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം. ഷാജി അധ്യക്ഷത വഹിച്ചു. യൂണിയന് ജില്ലാ സെക...
Read More »വായന ശാലകളില്‍ ഗ്രന്ഥശാല ദിനാചരണം
പേരാമ്പ്ര : ഗ്രന്ഥശാല ദിനാചരണത്തിന്റെ ഭാഗമായി കൂത്താളി ഇഎംഎസ് ഗ്രന്ഥാലയത്തില്‍ സാംസ്കാരിക പ്രഭാഷണവും അക്ഷരദീപം തെളിയിക്കലും നടന്നു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് കെ.നാരായണന് പതാക ഉയര്‍ത്തി. പ്രശസ്ത കവി രാജീവന് മേപ്പയ്യൂര്‍ സാംസ്ക്കാരിക പ്രഭാഷണം നടത്തി. സി.പി പ്രകാശന് അധ്യക്ഷത വഹിച്ചു. ഡോ: പി. സോമനാഥ് ആദ്യ ദീപം കൊളുത്തി. പരിപാടിയില്‍ ഒ.എം. രാജന്, കെ.എം ബാലകൃഷ്ണന്, പി.എം. രാഘവന് എന്നിവര്‍ മുഖ്യാഥിതികളായി പങ്കെടുത്തു. പി. അച്ചുതന് സ്വാഗതം പറഞ്ഞു. മഞ്ഞക്കുളം വി.പി. കൃഷ്ണന് മാസ്റ്റര്‍ സ്മ...
Read More »ആവടുക്കയില്‍ വിദ്യാര്‍ഥിനി മരിച്ച സംഭവം; ആരോഗ്യ വിഭാഗം പ്രദേശത്തെ വീടുകളില്‍ പരിശോധന നടത്തി
പേരാമ്പ്ര: കൂത്താളി ഗ്രാമപഞ്ചായത്തിലെ ആവടുക്കയില്‍ കഴിഞ്ഞ ദിവസം ഒരു വിദ്യാര്‍ഥിനി മരിച്ചതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വിഭാഗം പ്രദേശത്തെ വീടുകളില്‍ പരിശോധന നടത്തി. ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികളുടേയും കൂത്താളി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടേയും ആശ പ്രവര്‍ത്തകരുടേയും രാഷ്ട്രീയ സാമൂഹ്യ സന്നദ്ധ പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ പ്രദേശത്ത് പനി സര്‍വ്വേയും ക്ലോറിനേഷന് പ്രവര്‍ത്തനങ്ങളും ബോധവല്‍ക്കരണവും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.പി.ഹസ്സന്‍കുട്ടി, വാര്‍ഡുമെംബര്‍ ഇ.വി. മധു, ഹെ...
Read More »കൂത്താളി ഗ്രാമപഞ്ചായത്ത് ഓണസമൃദ്ധി കാര്‍ഷിക വിപണി സംഘടിപ്പിച്ചു

പേരാമ്പ്ര : കൂത്താളി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഓണസമൃദ്ധി കാര്‍ഷിക വിപണി സംഘടിപ്പിച്ചു. വിഷ രഹിത പഴങ്ങളും പച്ചക്കറികളും ലഭ്യമാക്കുകയാണ് വിപണിയുടെ ലക്ഷ്യം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. അസ്സന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കൂത്തളി ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഇ.വി. മധു അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ സി. മുജീബ്, കൃഷി അസിസ്റ്റന്റ് ലീല, കര്‍മസേന സെക്രട്ടറി രാജന് എന്നിവര്‍ സംസാരിച്ചു.
Read More »കിടപ്പ് രോഗികളുടെ കുടുംബങ്ങള്‍ക്ക് ഓണകിറ്റും ഓണക്കോടി വിതരണം ചെയ്തു

പേരാമ്പ്ര : കൂത്താളി ഗ്രാമപഞ്ചായത്തും പാലിയേറ്റീവും സംയുക്തമായി കിടപ്പ് രോഗികളുടെ കുടുംബങ്ങള്‍ക്ക് ഓണകിറ്റും ഓണക്കോടിയും വിതരണം ചെയ്തു. കൂത്താളി വിളയാട്ട്കണ്ടിമുക്ക് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നടന്ന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. അസന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഇ.വി. മധു അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി.കെ. സാവിത്രി, ഇ.ടി. സത്യന്, ഇ.പി. സുരേന്ദ്രന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ് കുമാര്‍, ടി.വി. മുരളി, ഇ.പി. രവി, പി. സജീഷ്, എ.എം. മനു, എ.ജി. സ...
Read More »കൂത്താളി കുടുംബശ്രീ സിഡിഎസ് ഓണം വിപണനമേള ആരംഭിച്ചു

പേരാമ്പ്ര : കൂത്താളി ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സിഡിഎസ് ഓണാഘോഷത്തിന്റെ ഭാഗമായി ഓണം വിപണന മേളയും ഘോഷയാത്രയും സംഘടിപ്പിച്ചു. വിപണന മേളയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. അസ്സന്‍കുട്ടി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഇ.കെ. സുമ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന വേളയില്‍ അഗതിരഹിത കേരളം പദ്ധതി ഗുണഭോക്താക്കള്‍ക്കുള്ള ഭക്ഷണകിറ്റ് വിതരണോദ്ഘാടനം വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഇ.വി. മധു നിര്‍വ്വഹിച്ചു. വിവിധ സംരംഭങ്ങള്‍ക്കുള്ള സിഇഎഫ് ചെക്ക് വിതരണവും നടന്നു. അംഗങ്ങളാ...
Read More »