ഭിന്നശേഷിക്കാര്‍ക്കുള്ള വ്യക്തിഗത പദ്ധതികളില്‍ അപേക്ഷ ക്ഷണിച്ചു

കോഴിക്കോട് : സംസ്ഥാന സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പ് വഴി ഭിന്നശേഷിക്കാര്‍ക്കായി നടപ്പിലാക്കി വരുന്ന വിവിധ വ്യക്തിഗത പദ്ധതികളില്‍ അപേക്ഷ ക്ഷണിച്ചു. വിദ്യാകിരണം, വിദ്യാജ്യോതി, മാതൃജ്യോതി, വിദൂര വിദ്യാഭ്യാസ ധനസഹായം, ഭിന്നശേഷി സ്‌കോളര്‍ഷിപ്പ്, സ്വാശ്രയ, പരിരക്ഷ, വിജയാമൃതം, സഹചാരി തുടങ്ങിയ പദ്ധതികളിലാണ് അപേക്ഷ ക്ഷണിച്ചത്. മാനദണ്ഡങ്ങള്‍, വ...

ഓണക്കാലത്തെ വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും; പൊതുവിപണിയില്‍ പരിശോധന നടത്തി

പേരാമ്പ്ര: ഓണക്കാലത്ത് പൊതുവിപണിയില്‍ ഉണ്ടായേക്കാവുന്ന അനിയന്ത്രിതമായ വിലക്കയറ്റവും പൂഴ്ത്തിവയ്പ്പും തടയുന്നതിനായി കോഴിക്കോട് ജില്ലാ സപ്ലൈ ഓഫീസറുടെ നിര്‍ദ്ദേശപ്രകാരം വിവിധ വകുപ്പുകളുടെ സംയുക്ത സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന നടത്തി. കൊയിലാണ്ടി താലൂക്കിലെ ഉള്ള്യേരി, ബാലുശേരി ഭാഗങ്ങളിലെ പച്ചക്കറി, പലവ്യഞ്ജന, സൂപ്പര്‍ മാര്‍ക്കറ്റുകളിലും ബേക്കറ...


വാക്‌സിന്‍ എടുക്കാതെ വാക്‌സിന്‍ എടുത്തെന്ന് സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി പരാതി

  പേരാമ്പ്ര: വാക്‌സിന്‍ എടുക്കാന്‍ എത്തിയ വീട്ടമ്മയ്ക്ക് വാക്‌സിന്‍ കിട്ടിയില്ലെങ്കിലും സര്‍ട്ടിഫിക്കറ്റ് ലഭിച്ചതായി പരാതി. കോഴിക്കോട് കിണാശ്ശേരിയില്‍ നിന്നും വാക്‌സിന്‍ ചെയ്യാന്‍ ചങ്ങരോത്ത് പിഎച്ച്‌സിയില്‍ എത്തിയ നദീറ എന്ന വീട്ടമ്മക്കാണ് വാക്‌സിന്‍ എടുക്കാതെ വാക്‌സിന്‍ സ്വീകരിച്ചു എന്ന് ഫോണില്‍ മെസേജ് വന്നത്. ഓണ്‍ലൈന്‍ ബുക്കിങ്ങ്...

ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ പോത്തിനെ അതിസാഹസികമായി രക്ഷപ്പെടുത്തി പേരാമ്പ്ര ഫയര്‍ഫോഴ്‌സ് ടീം

മേപ്പയ്യൂര്‍: ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ പോത്തിനെ രക്ഷപ്പെടുത്തി. കായലാട് നെല്ലിയുള്ളതില്‍ ചന്ദ്രന്റെ വീട്ടിലായിരുന്നു സംഭവം. 25 അടിയോളം താഴ്ചയുള്ളതും 8 അടിയോളം വെള്ളമുള്ളതുമായ കിണറില്‍ വീണ പോത്തിനെയാണ് പേരാമ്പ്ര ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തിയത്. സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യു ഓഫീസര്‍ കെ.ദിലീപിന്റെ നേതൃത്വത്തില്‍ സ്ഥല...

അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സേര്‍ച്ച് സ്‌കോളര്‍ഷിപ്പ് പദ്ധതി 2021-22 അപേക്ഷകള്‍ ക്ഷണിച്ചു

പേരാമ്പ്ര: അയ്യങ്കാളി മെമ്മോറിയല്‍ ടാലന്റ് സെര്‍ച്ച് & ഡവലപ്‌മെന്റ് സ്‌കോളര്‍ഷിപ്പിന് അര്‍ഹരായ പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്ന് അപേക്ഷകള്‍ ക്ഷണിക്കുന്നു. സര്‍ക്കാര്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ 2020-21 വര്‍ഷം 4-ാം ക്ലാസിലും, 7-ാം ക്ലാസിലും പഠിച്ച് വാര്‍ഷാന്ത പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും C+ ഗ്രേഡ് എങ്കിലും ലഭിച്ച പട്ടികജാ...

ഉന്നത വിജയികള്‍ക്ക് അനുമോദനവുമായി മേപ്പയ്യൂര്‍ ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റി

മേപ്പയ്യൂര്‍: എസ്എസ്എല്‍സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളായ പി.എസ് അവന്തിക, റിസ്ഗര്‍ അമന്‍ പി.മജീദ്, ഡി.എസ് സിദ്ധാര്‍ത്ഥ്, സിദാന്‍ അഹമ്മദ് എരുവാട്ട്, സി.കെ സഹലാ ഫാത്തിമ, റിയാഫാത്തിമ നടുക്കണ്ടി എന്നിവരെ മേപ്പയ്യൂര്‍ ടൗണ്‍ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. ടൗണ്‍ കമ്മറ്റി പ്രസിഡന്റ് ഐ....

കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനാവശ്യമായ സാധങ്ങള്‍ കൈമാറി

കോട്ടൂര്‍: പെരവച്ചേരി ടീം കോവിലകം ക്ലബ് പത്തൊന്‍മ്പതാം വാര്‍ഡ് ആര്‍ആര്‍ട്ടി പ്രവര്‍ത്തനത്തിനാവശ്യമായ ഓക്‌സിമീറ്റര്‍, പിപികിറ്റ്, മാസ്‌ക്ക്, സാനിനെറ്റസര്‍ മുതലായ സാധനങ്ങള്‍ വാര്‍ഡ് മെമ്പര്‍ കെ.പി .മനോനരന് ക്ലബ് വൈസ് പ്രസിഡണ്ട് അഭയ്‌നാഥ് കൈമാറി. സാരംഗ് കൃഷ്ണ, വിഷ്ണു മോഹനന്‍, ടി വൈശാഖ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.  

സംസ്ഥാന പാതയില്‍ കൂത്താളി തെങ്ങ് കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു

പേരാമ്പ്ര: ഉള്ള്യേരി-കുറ്റ്യാടി സംസ്ഥാന പാതയില്‍ കൂത്താളിക്കു സമീപം റോഡിനു കുറുകെ തെങ്ങ് കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ആണ് തെങ്ങ് കടപുഴകി വീണത്. പേരാമ്പ്ര പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു വരികയാണ്.  

അരിക്കുളത്ത് പൊതുഇടം സംരക്ഷിക്കണമെന്ന ഗ്രാമസഭാ പ്രമേയം നടപ്പിലാക്കണം: ബി.ജെ.പി

ചെറുവണ്ണൂര്‍: പൊതുഇടം ഇല്ലാതാക്കികൊണ്ട് മാലിന്യ സംസ്‌കരണ കേന്ദ്രം നിര്‍മ്മിക്കുന്നതിനെ തിരെ ഗ്രാമസഭാ പ്രമേയം തീരുമാനമാക്കി നടപ്പിലാക്കാന്‍ അരിക്കുളം ഗ്രാമപഞ്ചായത്ത് തയ്യാറാവണമെന്ന് ബി.ജെ.പി പേരാമ്പ്ര നിയോജക മണ്ഡലം പ്രസിഡണ്ട് വി.സി.ബിനീഷ്. ഗ്രാമസഭയില്‍ ജനങ്ങള്‍ ഒറ്റക്കെട്ടായി വിയോജിപ്പ് രേഖപ്പെടുത്തുകയും സംഭരണകേന്ദ്ര നിര്‍മ്മാണം ജനവാസ കേന്...

അറബിക് ടാലന്റ് ടെസ്റ്റില്‍ സംസ്ഥാന തല മത്സരത്തില്‍ എപ്ലസ് നേടി റഫാന്‍

പേരാമ്പ്ര: ആലിഫ് അറബിക് ടാലന്റ് ടെസ്റ്റില്‍ സംസ്ഥാന തല മത്സരത്തില്‍ പേരാമ്പ്ര എയുപി സ്‌കൂള്‍ വിദ്യാര്‍ത്ഥി എച്ച്. റഫാന് എപ്ലസ്. പേരാമ്പ്ര എയുപി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് റഫാന്‍. സ്‌കൂള്‍ അധികൃതര്‍ വീട്ടിലെത്തി ആദരിച്ചു. പ്രധാനാധ്യാപിക കെ.പി. മിനി ഉപഹാരം സമര്‍പ്പിച്ചു. സി.പി.എ അസീസ്, ഇ. ഷാഹി, എം.പി. ഹഫ്‌സ തുടങ്ങിയവര്‍ സംബ...