News Section: localnews
ആര്. ശങ്കര്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി യോഗം കോളജ് നാക് അംഗീകാരത്തിന്റെ നിറവിലേക്ക്
കൊയിലാണ്ടി: ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റഞ്ചില്‍ എസ്എന്‍ഡിപി യോഗം മാനേജ്മെന്റിന്റെ കീഴില്‍ കൊല്ലം കുന്ന്യോറ മലയില്‍ സ്ഥാപിതമായ ആര്.ശങ്കര്‍ മെമ്മോറിയല്‍ എസ്എന്‍ഡിപി യോഗം കോളേജില്‍ നാക് അംഗീകാരത്തിനുള്ള പിയര്‍ ടീം വിസിറ്റ് മാര്‍ച്ച് ഒന്ന്, രണ്ട് തീയതികളില്‍ നടക്കുന്നു. കൊയിലാണ്ടിയിലെ ഏക എയ്ഡഡ് കോളേജായ ഇവിടെ ഇന്ന് ആറ് ബിരുദ കോഴ്സുകളും...
ആണ്ടിപ്പണിക്കര്‍ അനുസ്മരണം
ആവള: പ്രമുഖ തെയ്യം കലാകാരനും പി.കെ. കാളന് പുരസ്കാര ജേതാവുമായ സി.കെ. ആണ്ടിപ്പണിക്കരെ മാനവ കലാവേദിയുടെ ആഭിമുഖ്യത്തില്‍ അനുസ്മരിച്ചു. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി. രാധ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യ്തു. കലാവേദി പ്രസിഡണ്ട് എം.പി. ശ്രീധരന് അദ്ധ്യക്ഷത വഹിച്ചു. ഫോക്ലോര് അക്കാദമി അവാര്‍ഡ് ജേതാവ് നാണു പാട്ടുപുര അനുസ്മരണ പ്രഭ...
ആവടുക്ക പടശേഖരം ഇനി നെല്സമ്യദ്ധിയിലേക്ക്
ചങ്ങരോത്ത്: ആവടുക്ക പടശേഖരത്തില്‍ മലബാര്‍ പ്രത്യേക ദൗത്യ സംഘത്തിന്റെ നേതൃത്തിന്റെ 30 എക്കര്‍ സ്ഥലത്ത് തരിശൂ നെല്‍കൃഷി നടീല്‍ ഉദ്ഘാടനം സംഘടിപ്പിച്ചു. കേരള സംസ്ഥാന യന്ത്രവല്‍കരണ മിഷന് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ നേതൃത്തില്‍ നിറവ് ചങ്ങാരോത്ത് ജനകീയസൂത്രണ പദ്ധതിയുമായി സംയോജിപ്പിച്ചാണ് ക്യഷി നടത്തുന്നത്. പെരുവണ്ണാമൂഴി കൃഷി വിജ്ഞാ...
കാരയാട് തറമ്മലാങ്ങാടിയിലെ ഇനാരി പാത്ത അന്തരിച്ചു
മേപ്പയ്യൂര്‍: അരിക്കുളം കാരയാട് തറമ്മലാങ്ങാടിയിലെ ഇനാരി പരേതനായ മൊയ്തിയുടെ ഭാര്യ പാത്ത (80) അന്തരിച്ചു. മക്കള്‍: ബഷീര്‍, കുഞ്ഞിപ്പാത്തു, കുഞ്ഞികദിശ, സുബൈദ. മരുമക്കള്‍: നടുവിലെടുത്ത് മൊയ്തി(എലങ്കമല്‍),ആലിക്കുട്ടി തെരുവത്ത്കുളങ്ങര(ഒമാന്‍), ആലിക്കോയ കുന്നത്ത്കാട്ടില്‍(സൗദി), നസീമ പെരുവീട്ടില്‍(കാവുന്തറ).
കൂട്ടാലിട -നടുവണ്ണൂര്‍ റോഡ് നവീകരണം; കോണ്‍ഗ്രസ് പ്രതിഷേധ ധര്‍ണ്ണ നാളെ
കൂട്ടാലിട : ഒന്നര വര്‍ഷമായിട്ടും പൂര്‍ത്തീകരിക്കാത്ത കൂട്ടാലിട -നടുവണ്ണൂര്‍ റോഡ് പണി ഉടന്‍ പൂര്‍ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നാളെ പ്രതിഷേധ ധര്‍ണ്ണ നടത്തും. വൈകുന്നേരം 3 മണിക്ക് കോട്ടൂര്‍ ബസ്റ്റോപ്പിന് സമീപത്താണ് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിക്കുന്നത്. കെപിസിസി ജനറല്‍ സെക്രട്ടറി കെ. ബാലകൃഷ്ണ കിടാവ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്യും. ...
മലയോര ഗ്രാമത്തിന്റെ മലയാള സിനിമ സ്വപ്നമായി ജിന്റോ തോമസ്
പേരാമ്പ്ര : ആദിവാസി സമൂഹത്തിന്റെ പച്ചയായ ജീവിത യാഥാര്‍ത്ഥ്യങ്ങളുമായി ജിന്റോ തോമസ് മലയാള സിനിമയിലേക്ക്. ചക്കിട്ടപ്പാറ സ്വദേശിയായ ജിന്റോ തോമസ് നിരവധി കായിക പ്രതിഭകളാല്‍ സമ്പന്നമായ മലയോര ഗ്രാമത്തിന്റെ സിനിമ സ്വപ്നമായി മാറുകയാണ്. കാടകലം എന്ന സിനിമയുടെ ഇരട്ട തിരക്കഥാകൃത്തുക്കളില്‍ ഒരാളായാണ് ജിന്റോ തോമസ് സിനിമ മേഖലയിലേക്ക് ചുവടുവയ്ക്കുന്നത്...
പേരാമ്പ്രയില്‍ മറ്റൊരു വ്യാപാരി സംഘടനക്ക് കൂടി തുടക്കമായി
പേരാമ്പ്ര : പേരാമ്പ്രയില്‍ മറ്റൊരു വ്യാപാരി സംഘടനക്ക് കൂടി തുടക്കമായി. ഭാരതീയ വ്യാപാരി വ്യവസായി സംഘത്തിന്റെ യൂണിറ്റ് പേരാമ്പ്രയില്‍ പ്രവര്‍ത്തനമാരംഭിച്ചു. ധര്മ്മാധിഷ്ഠിത വ്യാപാരം ന്യായാധിഷ്ഠിത ലാദാര്ത്ഥം എന്ന മുദാവാക്യം സാക്ഷാത് ക്കാരിക്കുന്നതിനു വേണ്ടിയാണ് ഭാരതീയ വ്യാപാരി വ്യവസായി സംഘം രൂപീകരിച്ചത്. കേരളത്തില്‍ വ്യാപാരി വ്...
ഉക്കാരന്ചാലില് മാധവി അമ്മ അന്തരിച്ചു
പേരാമ്പ്ര : കവുങ്ങുള്ളചാലില് ഉക്കാരന്ചാലില് മാധവി അമ്മ(78) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ രാമകുറുപ്പ്. മക്കള്‍ കമല, ലീല, കെ.സി ബാബു(എഎസ്ഐ കൂരച്ചുണ്ട് പൊലീസ് സ്റ്റേഷന്). മരുമക്കള്‍ കുഞ്ഞിരാമന് നായര്‍(പൈതോത്ത്), രാമചന്ദ്രന് നായര്‍(വയനാട്), ശാന്ത(കന്നാട്ടി). സഹോദരങ്ങള്‍ ചിന്നക്കുറുപ്പ് കോറോത്ത്, നാരായണക്കുറുപ്പ് കോറോത്ത്.
ഈ റോഡിന്റെ അവസ്ഥയ്ക്ക് ഇനി എങ്കിലും പരിഹാരമുണ്ടാകുമോ???
കൂട്ടാലിട : കൂട്ടാലിട - നടുവണ്ണൂര്‍ റോഡ് പണി ഇഴഞ്ഞു നീങ്ങുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. റോഡ് പണി പൂര്‍ത്തീകരിക്കാത്തത് കൊണ്ട് റോഡിനെ ആശ്രയിക്കുന്ന രോഗികളടക്കമുളള യാത്രക്കാര്‍ ദുരിതത്തിലാണ്. റോഡ് പണി ആരംഭിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും പ്രവൃത്തി മന്ദഗതിയിലാണ്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടര്‍ന്ന് കഴിഞ്ഞ ജനുവരിയില്‍ റോഡ് പണി പൂര്...
കോവിഡ് കാലത്ത് നേത്ര പരിശോധനയും കൗണ്‍സിലിംഗുമായി എഐഎസ്എഫ്
പേരാമ്പ്ര : ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ വിരസതക്ക് ശേഷം വാര്‍ഷിക പരീക്ഷയെ നേരിടുന്ന ഹൈസ്കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്കായ് നേത്ര പരിശോധനയും കൗണ്‍സിലിംഗ് ക്ലാസ്സും സംഘടിപ്പിച്ചു. എഐഎസ്എഫ് പേരാമ്പ്ര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പേരാമ്പ്ര സൈമണ്‍സ് കാണാശുപത്രിയുടെ സഹകരണത്തോടെ ആവള മഠത്തില്‍ മുക്ക് ജിഎംഎല്പിയില് വച്ചാണ് സൗജന്യ ...