News Section: localnews

ചെങ്ങോടുമലയിലെ മരംമുറിക്കല്‍ തടഞ്ഞു

December 19th, 2018

  പേരാമ്പ്ര : ചെങ്ങോടുമലയില്‍ നിന്നും അനധികൃതമായി മരം മുറിക്കുന്നത് കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് അധികൃതരും സിപിഎം പ്രവര്‍ത്തകരും േചര്‍ന്ന് തടഞ്ഞു. നാല് ഏക്കറോളം സ്ഥലത്തെ മുഴുവന്‍ മരങ്ങളും ചൊവ്വാഴ്ച്ച മുറിച്ചുമാറ്റിയിരുന്നു. ബുധനാഴ്ച്ചയും മരം മുറിക്കാനുള്ള നീക്കം നടത്തുമ്പോഴാണ് തടഞ്ഞത്. മലബാര്‍ വന്യജീവി സങ്കേതത്തില്‍ നിന്നും എട്ടുകിലോ മീറ്റര്‍ ദൂരം മാത്രമുള്ള ചെങ്ങോടുമലയില്‍ ചന്ദനം, തേക്ക്, ഇരൂള്‍ ഉള്‍പ്പെടെയുള്ള മരങ്ങളും വംശനാശ ഭീഷണി നേരിടുന്ന നിരവധി ജന്തുക്കളും അധിവസിക്കുന്നു. ക്വാറി കമ്പനി മരം മുറി...

Read More »

മണ്ടയുള്ളതില്‍ സുമേഷ് ചികിത്സാ സഹായ ഫണ്ട് കൈമാറി

December 19th, 2018

പേരാമ്പ്ര : തലച്ചോറില്‍ അണുബാധയേറ്റ് വൈക്കം ഇന്തോ അമേരിക്കന്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന പാലേരി മണ്ടയുള്ളതില്‍ സുമേഷിന്റെ ചികിത്സാ സഹായാര്‍ഥം കോഴിക്കോട് കുറ്റ്യാടി റൂട്ടില്‍ സര്‍വിസ് നടത്തുന്ന ബസുകള്‍ സമാഹരിച്ച തുക കൈമാറി. പാലേരി ടൗണില്‍ നടന്ന ചടങ്ങില്‍ ചങ്ങരോത്ത് പഞ്ചായത്ത് അംഗം പി. പി നാണു അധ്യക്ഷത വഹിച്ചു. കെകെബിഒസി പ്രസിഡന്റ് വി.പി. ബീരാന്‍കോയ ചികിത്സാ സഹായ കമ്മിറ്റി കണ്‍വീനര്‍ മരുതോളി രാജീവന് 4,40,000 രൂപയുടെ ചെക്ക് കൈമാറി. എക്സിക്യൂട്ടീവ് മെംബര്‍ ടി.പി. മധു, കാര്‍ത്തിക ഹരീഷ് എന്നിവര്...

Read More »

പെരുവണ്ണാമൂഴി പിഎച്ച്‌സിയില്‍ കിടത്തി ചികിത്സ പുനരാരംഭിക്കണം; എകെടിഎ

December 19th, 2018

പേരാമ്പ്ര : മലയോര മേഖലയിലെ ജനങ്ങള്‍ ഏറെ ആശ്രയിക്കുന്ന പെരുവണ്ണാമൂഴി പിഎച്ച്‌സിയില്‍ കിടത്തി ചികിത്സ പുനരാരംഭിക്കണമെന്ന് ഓള്‍ കേരള ടൈലേഴ്‌സ് അേസാസിയേഷന്‍ -എകെടിഎ ചക്കിട്ടപാറ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി എം. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ.കെ. പ്രകാശന്‍ അധ്യക്ഷത വഹിച്ചു. സജന ബാബു സംഘടന റിപ്പോര്‍ട്ടും പി.കെ. വിജയന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. കെ.എം. ശ്രീധരന്‍, പി. വിനോദന്‍, പി. കമല തുടങ്ങിയവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പി.കെ. വിജയന്‍ (പ്രസിഡന്റ്), സി. ഗോപാലന്‍(വൈസ് പ്...

Read More »

പേരാമ്പ്രയിലെ ബാങ്ക് കവര്‍ച്ച; പ്രതികള്‍ ഉപേക്ഷിച്ച ലോക്കര്‍ കണ്ടെത്തി

December 18th, 2018

പേരാമ്പ്ര : പേരാമ്പ്ര ചേനോളി റോഡില്‍ പ്രവര്‍ത്തിച്ചു വരുന്ന ഭാരത് മൈക്രോ ഫിനാന്‍സ് കമ്പനിയുടെ ലോക്കര്‍ തകര്‍ത്ത് 7.5 ലക്ഷം കവര്‍ന്ന കേസിലെ പ്രതികള്‍ ഉപേക്ഷിച്ച ലോക്കര്‍ കണ്ടെത്തി. മലപ്പുറം ജില്ലയിലെ കീഴ്പറമ്പ് ഗ്രാമപഞ്ചായത്തിലെ എടശ്ശേരി കടവില്‍ പുഴയില്‍ നിന്നാണ് ലോക്കര്‍ കണ്ടെത്തിയത്. ചാലിയാര്‍ പുഴയില്‍ എടശ്ശേരി കടവ് പാലത്തിനടിലാണ് ലോക്കര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. മീഞ്ചന്ത അഗ്നിശമന സേന യൂണിറ്റിലെ സ്‌ക്വൂബ ടീമംഗങ്ങളായ ലീഡിംഗ് ഫയര്‍മാന്‍ ഷിഹാബുദ്ദീന്‍, ഫയര്‍മാന്‍ രതീഷ് എന്നിവര്‍ നടത്തിയ തെരച്ചിലി...

Read More »

ബസുകളിലെ മോഷണം യാത്രക്കാര്‍ ആശങ്കയില്‍

December 18th, 2018

പേരാമ്പ്ര : പേരാമ്പ്ര മേഖലയില്‍ ബസുകളിലും ബസ് സ്റ്റാന്റിലും തുടര്‍ച്ചയായി പോക്കറ്റടി നടക്കുന്നതില്‍ ജനങ്ങള്‍ ആശങ്കയില്‍. ഇന്നലെയും യാത്രക്കാരിയായ വിദ്യാര്‍ത്ഥിനിയുടെ മൊബൈല്‍ ഫോണ്‍ ഉള്ള്യേരിയില്‍ നിന്നും പേരാമ്പ്രയിലേക്കുള്ള യാത്രക്കിടയില്‍ നഷ്ടപ്പെട്ടു. ചേളന്നൂര്‍ എസ്എന്‍ കോളെജ് വിദ്യാര്‍ത്ഥിനി കിഴക്കന്‍ പേരാ്രമ്പയിലെ വെളുത്ത പറമ്പില്‍ ഷസ്്‌ലയുടെ സ്മാര്‍ട്ട് ഫോണാണ് മോഷണം പോയത്. ഉള്ള്യേരിയില്‍ നിന്നും ബസ്‌കയറിയ ഷസ്്‌ല നടുവണ്ണൂരിലെത്തിയപ്പോഴെക്കും ഫോണ്‍ നഷ്ടപ്പെട്ടതായ് അറിഞ്ഞു. പേരാമ്പ്ര പൊലീസില്‍ പരാതി നല്...

Read More »

ഇടതു വലതു മുന്നണികള്‍ ഒന്നിച്ച് മത്സരിക്കണം; വി.വി. രാജന്‍

December 18th, 2018

പേരാമ്പ്ര : ബിജെപിക്കെതിരെ വിശാല സഖ്യത്തിന്റെ പേരില്‍ പിണറായി വിജയനും രാഹുല്‍ ഗാന്ധിയും ഒരു വേദിയില്‍ അണിനിരക്കുന്ന സാഹചര്യത്തില്‍ കേരളത്തിലെ എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികള്‍ പിരിച്ചുവിട്ട് ബിജെപിക്കെതിരെ ഒരു മുന്നണിയായി മല്‍സരിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസ്സും തയ്യാറാകണമെന്ന് ബിജെപി ഉത്തരമേഖല പ്രസിഡന്റ് വി.വി. രാജന്‍ ആവശ്യപ്പെട്ടു. കേരളത്തിന് പുറത്ത് ഒന്നിച്ച് നില്‍ക്കുകയും കേരളത്തില്‍ പരസ്പരം മത്സരിക്കുകയും ചെയ്യുന്ന പാര്‍ട്ടികള്‍ ജനങ്ങളെ വിഢികളാക്കുകയാണ്. ശബരിമല വിഷയത്തില്‍ വിശ്വാസികളില്‍ നിന്ന് ഒറ്റപ്പെട...

Read More »

തെറ്റായ ആചാരങ്ങള്‍ തിരുത്തുക തന്നെ വേണം: സി.എന്‍. ചന്ദ്രന്‍

December 18th, 2018

പേരാമ്പ്ര : മാറുന്ന കാലത്തിനനുസരിച്ച് തെറ്റായ ആചാരങ്ങള്‍ തിരുത്തുക തന്നെ വേണമെന്ന് സിപിഐ സംസ്ഥാന എക്‌സിക്യുട്ടിവ് കമ്മിറ്റി അംഗം സി.എന്‍. ചന്ദ്രന്‍ പറഞ്ഞു. സിപിഐ അരിക്കുളം ലോക്കല്‍ കമ്മിറ്റി സംഘടിപ്പിച്ച കുടുംബസദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാറ്റങ്ങളിലൂടെ കടന്നുവന്ന ചരിത്രമാണ് കേരളത്തിന്റേത് വഴി നടക്കുന്നതിനും, മാറുമറക്കുന്നതിനും ആഭരണം ധരിക്കുന്നതിനും ആരാധനാ സ്വാതന്ത്ര്യത്തിനും ഒട്ടേറെ സമരങ്ങളാണ് കേരളത്തില്‍ നടന്നത്. അത്തരം സമരങ്ങളുടെ ഫലമായാണ് നമ്മുടെ നാട് ഇന്ന് ഈ നിലയിലെത്തിച്ചേര്‍...

Read More »

സംസ്ഥാന ശാസ്ത്രമേളയില്‍ പേരാമ്പ്ര ഹയര്‍സെക്കണ്ടറിയിലെ ജേതാക്കള്‍

December 18th, 2018

പേരാമ്പ്ര : സംസ്ഥാന ശാസ്ത്രമേളയില്‍ വ്യക്തിഗത ജേതാക്കളായ പേരാമ്പ്ര ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ 1. അഭിരാമി. ബി.എസ് (എ ഗ്രേഡ് രണ്ടാം സ്ഥാനം, വര്‍ക്ക് എക്‌സ്പീരിയന്‍സ്), 2. ആഷ്ബി ശ്രീജന്‍ (എ ഗ്രേഡ് ഒന്നാം സ്ഥാനം, മാക്ത്‌സ് ഫെയര്‍), 3. മിന്ന (എ ഗ്രേഡ് സാമൂഹ്യ ശാസ്ത്രം പ്രാദേശിക ചരിത്ര രചന), 4. മുഹമ്മദ് ഫര്‍ഹാന്‍ (എ ഗ്രേഡ് മാക്ത്‌സ് ക്വിസ്).

Read More »

ഇഎംഎസ് ഗ്രന്ഥാലയം അഭിമാന സദസ്സ് സഘടിപ്പിച്ചു

December 18th, 2018

പേരാമ്പ്ര : ഇഎംഎസ് ഗ്രന്ഥാലയം വനിതാ വേദിയുടെ ആഭിമുഖ്യത്തില്‍ കൂത്താളിയില്‍ അഭിമാന സദസ്സ് സഘടിപ്പിച്ചു. സി. ലീല ഉദ്ഘാടനം ചെയ്തു. അഡ്വ: വി.കെ. പ്രസന്ന മുഖ്യ പ്രഭാഷണം നടത്തി. പി. നളിനി, പി. അച്ചുതന്‍, സി.പി. പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. കെ.ഒ. ഇന്ദിര സ്വാഗതവും മോളി ഒ.ടി. നന്ദിയും പറഞ്ഞു.

Read More »

നെല്‍കൃഷി ആരംഭിച്ചു

December 18th, 2018

പേരാമ്പ്ര : കൂത്താളി പഞ്ചായത്തിലെ 12ാം വാര്‍ഡില്‍ വനിത കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൂത്താളി വയലില്‍ നെല്‍കൃഷി ചെയ്യുന്നതിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം ഇ.കെ. സുമ നിര്‍വ്വഹിച്ചു. ചടങ്ങില്‍ ലക്ഷ്മി നാരായണന്‍ അധ്യക്ഷത വഹിച്ചു. ഷിനി ബാബു, ബാലന്‍ കാഞ്ഞിരക്കണ്ടി എന്നിവര്‍ സംസാരിച്ചു. കെ. പുഷ്പ സ്വാഗതവും കെ.കെ. ഉഷ നന്ദിയും പറഞ്ഞു.

Read More »