News Section: localnews

മെഗാമെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

December 19th, 2017

പാലേരി : പാറക്കടവ് കാരുണ്യ സ്വയംസഹായ സംഘത്തിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് വാഴയില്‍ മുക്കില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മലബാര്‍ മെഡിക്കല്‍ കോളേജിന്റെയും ആഞ്ജനേയ ഡന്റല്‍ കോളേജിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പ് ചങ്ങരോത്ത് ഗ്രാമപഞ്ചായത്തംഗം എം.കെ. ഫാത്തിമ ഉദ്ഘാടനം ചെയ്തു. വി. ഹരീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജീവിതശൈലി രോഗങ്ങളും പ്രതിരോധവും എന്ന വിഷയത്തില്‍ ഡോ: പ്രിന്‍സ് ക്ലാസെടുത്തു. കെ.സി. ബഷീര്‍, മാണിക്കോത്ത് അബ്ദുള്‍റഹീം, കെ. മൂസ്സ, ഇല്ലത്ത് സലാം തുടങ്ങിയവര്‍ പ്രസംഗിച്ചു. ...

Read More »

ശിവരാത്രി ആഘോഷ കമ്മിറ്റി രൂപവത്കരിച്ചു

December 19th, 2017

പേരാമ്പ്ര : മരുതേരി ചെറുകാശി ശിവക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ശിവരാത്രി ഉത്സവത്തിന് ആഘോഷ കമ്മിറ്റി രൂപവത്കരിച്ചു. ഫെബ്രുവരി എട്ട് മുതല്‍ 15വരെയാണ് ആഘോഷം. യോഗത്തില്‍ ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് രാജന്‍ മരുതേരി അധ്യക്ഷ്യം വഹിച്ചു.കെ കുഞ്ഞികൃഷ്ണന്‍, പി.ഇ. രവീന്ദ്രന്‍, വി.കെ രമേശന്‍, കെ. സജീഷ്, ഇ കെ. കുമാരന്‍, കെ.കെ. ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: സതീഷ് നാട്യശ്രീ(ചെയര്‍മാന്‍),പി.ഇ. രവീന്ദ്രന്‍, വി.കെ. രമേശന്‍,കെ.കെ. ഗോപാലന്‍(വൈസ് ചെയര്‍മാന്‍)സി.എം. രാഗേഷ്(ജനറല്‍ കണ്‍വീനര്‍), ടി. നിജീഷ്, എന്‍.കെ. ഷിനോജ്...

Read More »

സപ്തദിന സഹവാസക്യാമ്പ്

December 19th, 2017

പേരാമ്പ്ര : പേരാമ്പ്ര സില്‍വര്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് എന്‍.എസ്.എസ് യൂണിറ്റിന്റെ ഈ വര്‍ഷത്തെ സപ്തദിന സഹവാസക്യാമ്പ് പേരാമ്പ്ര ഗ്രാമപഞ്ചയത്തിലെ പുറ്റംപൊയില്‍ വെച്ച് നടക്കും. ഡിസംബര്‍ 22 മുതല്‍ 28വരെയാണ് അവധിക്കാല ക്യാമ്പ് നടത്തപ്പെടുന്നത്. ക്യമ്പിന്റെ സുഗമമായ നടത്തിപ്പിനായ് നാട്ടുകാരും ജനപ്രതിനിധികളും ഉള്‍പ്പെടുന്ന സ്വാഗതസംഘം രൂപീകരിച്ചു. പുറ്റംപൊയില്‍ വൃന്ദാവന്‍ എയുപി സ്‌കൂളില്‍ വെച്ചു നടന്ന സ്വാഗതസംഘം രൂപീകരണ യോഗം ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ വി. ആസീസ് മാത്യു ...

Read More »

കാറ്റില്‍ തെങ്ങ് കടപുഴകി വീണ് വിദ്യാര്‍ത്ഥിക്ക് പരിക്ക്

December 19th, 2017

പേരാമ്പ്ര : കാറ്റില്‍ തെങ്ങ് കടപുഴകി വീണ് ബൈക്ക് യാത്രികനായ വിദ്യാര്‍ത്ഥിക്ക് പരിക്ക്. കായണ്ണ മാട്ടനോടിന് സമീപം പള്ളിമുക്കിലാണ് അപകടം. മാതാവിനൊപ്പം സ്‌കൂട്ടറില്‍ ബന്ധു വീട്ടിലേക്ക് പോകുമ്പോള്‍ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. പേരാമ്പ്രയില്‍ നിന്നും ഫയര്‍ഫോഴ്സ് എത്തുന്നതിന് മുമ്പ് ഓടിക്കൂടിയ നാട്ടുകാര്‍ ചേര്‍ന്ന് പരുക്കേറ്റ ഉള്ള്യേരി സ്വദേശിയായ ആകാശ്കൃഷ്ണ (19) നെ പേരാമ്പ്രയിലെ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. തലക്കും കാലിനും പരുക്കേറ്റു, പരുക്ക് സാരമുള്ളതല്ല. അമ്മ പരുക്കേ...

Read More »

വയനാട് ബദല്‍ റോഡ് യാഥാര്‍ത്ഥ്യമാക്കാന്‍ ശ്രദ്ധ ക്ഷണിക്കല്‍ യാത്ര സംഘടിപ്പിച്ചു

December 18th, 2017

പേരാമ്പ്ര : ചുരമില്ലാത്ത വയനാട് റോഡ് എന്നറിയപ്പെടുന്ന പൂഴിത്തോട് പടിഞ്ഞാറത്തറ വയനാട് ബദല്‍ റോഡ് യാഥാര്‍ത്ഥ്യമാക്കുക എന്ന ഉദ്ദേശത്തോടെ വ്യാപാരി വ്യവസായി ഏകോപന സമതി പേരാമ്പ്ര യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശ്രദ്ധ ക്ഷണിക്കല്‍ യാത്ര സംഘടിപ്പിച്ചു. പേരാമ്പ്ര പട്ടണത്തിന്റെയും മലയോര മേഖലയുടെ വികസനത്തില്‍ ഒരു കുതിച്ചു ചാട്ടമാവും പ്രസ്തുത റോഡ് യാഥാര്‍ത്ഥ്യമായാല്‍. തിങ്കളാഴ്ച വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ നിര്‍ദ്ദിഷ്ട പാതയിലൂടെ കാല്‍ നടയാത്രയായി പൂഴിത്തോട് നിന്നും പടിഞ്ഞാറത്തറക്ക് ശ്രദ്ധ ക്...

Read More »

 ആത്മന മനോജിന് സ്വീകരണം നൽകി 

December 18th, 2017

പേരാമ്പ്ര : ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം മിമിക്രിയിൽ ജേതാവായ നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിലെ ആത്മന മനോജിന് ചാലിക്കര അംഹാസ് സ്വീകരണം നൽകി. നൊച്ചാട് ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വി. എം. മനോജ് ഉദ്ഘാടനം ചെയ്തു. എസ്. കെ. ലത്തീഫ് അധ്യക്ഷത വഹിച്ചു. ഡോ: പോക്കർ കുട്ടി ഉപഹാരം നൽകി. സി. ബാലൻ, പി. വിജയൻ, കെ. രാജീവൻ, മുഹമ്മദലി മാസ്റ്റർ, പി. എം. പ്രകാശൻ, കെ. സുരേന്ദ്രൻ, പി. പി. മുഹമ്മദ്, കുഞ്ഞിമൊയ്തി, പി. പി. അബ്ദു റഹ്മാൻ, എൻ. കെ. ഇബ്രാഹിം എന്നിവർ സംസാരിച്ചു.

Read More »

പേരാമ്പ്ര ബ്ലോക്ക് ജീവധാര പദ്ധതി നടപ്പിലാക്കുന്നു.

December 17th, 2017

പേരാമ്പ്ര : ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാരിന്റെ അംഗീകാരം ലഭിച്ച പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വനിതകള്‍ക്കായി 'ജീവധാര 'കാന്‍സര്‍ രോഗനിര്‍ണ്ണയ ക്യാംപ് നടത്തുന്നു. പരിപാടിയുടെ ആദ്യഘട്ടത്തില്‍ പേരാമ്പ്ര, കൂത്താളി പഞ്ചായത്തുകളിലെ 10 കേന്ദ്രങ്ങളില്‍ സ്‌ക്രീനിംഗ് ക്യാംപുകള്‍ നടക്കും. ഇതിന്റെ ഉദ്ഘാടനം ബ്ലോക്ക് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ഇ. പി. കാര്‍ത്ത്യായനി ഉദ്ഘാടനം ചെയ്തു. എം. കെ. സതി അധ്യക്ഷത വഹിച്ചു. വി. കെ. സുനീഷ്, സൈറ ബാനു, ഷൈല ജെയിംസ്, അജിത കുമ്മിണിയോട്ട്, കെ. കെ. മൂസ്സ, സൗ...

Read More »

തകര്‍ന്ന റോഡ് യുവാക്കള്‍ നവീകരിച്ചു

December 17th, 2017

പേരാമ്പ്ര : ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ മഹിമയെയും കൂത്താളി പഞ്ചായത്തിലെ രണ്ടേയാറിനെയും ബന്ധിപ്പിക്കുന്ന മഹിമ ഏരംതോട്ടം കൂത്താളി റോഡിന്റെ ശോച്യാവസ്ഥ യുവാക്കള്‍ ചേര്‍ന്ന് പരിഹരിച്ചു. മലര്‍വാടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ റോഡിലെ കുണ്ടും കുഴിയും കോണ്‍ക്രീറ്റ് ചെയ്ത് ഗതാഗത യോഗ്യമാക്കുകയായിരുന്നു. പ്രസിഡന്റ് അരുണ്‍ വ്യാസ്, സെക്രട്ടറി പി.എസ്. ദീപക്, ഇ.ടി. ഹരികൃഷ്ണന്‍, ഇ.ടി. അഭിജിത്ത്, വിഷ്ണു മുകുന്ദന്‍, അശ്വിന്‍രാജ്, നിതിന്‍ലാല്‍ എന്നിവര്‍ നേതൃത്വം നല്‍കി

Read More »

അജ്മലിന്റെ ദുരൂഹ മരണത്തില്‍ അന്വേഷണം ഇഴയുന്നു

December 17th, 2017

പേരാമ്പ്ര : പേരാമ്പ്ര ചാനിയംകടവ് റോഡിലെ കിഴിഞ്ഞാണ്യം ക്ഷേത്രത്തിനടുത്തുള്ള കുളത്തില്‍ ദുരൂഹ സാഹചര്യത്തില്‍ കാണപ്പെട്ട പാലേരി പാറക്കടവിലെ പുറത്തൂട്ടയില്‍ അജ്മലിന്റെ ദുരൂഹ മരണത്തില്‍ അന്യേഷണം ഇഴയുന്നതായി ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ കുറ്റപ്പെടുത്തി. സംഭവ ദിവസം രാത്രി അജ്മലും സ്ഥലവാസികളും തമ്മില്‍ അടിപിടി നടന്നതായും അജ്മലിനെ വീട്ടില്‍ നിന്നും കൂട്ടി പോന്ന സുഹൃത്തിനെ കുറിച്ചും പിന്നീട് ഒപ്പം കൂടിയ ബസ് ഡ്രൈവര്‍മാരെ പറ്റിയും യാതൊരു അന്യേഷണവും പോലീസ് നടത്തിയിട്ടില്ല. കേസിലെ നിര്‍ണ്ണായക സാക്ഷികളായ ഇവരെ കസ്റ്റഡിയി...

Read More »

ചുമട്ട് തൊഴിലാളി ഓര്‍ഡിനന്‍സ് പിന്‍വലിക്കണം – വി.കുഞ്ഞാലി

December 17th, 2017

പേരാമ്പ്ര : കേരള ചുമട്ട് തൊഴിലാളി നിയമം അട്ടിമറിച്ചു കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്ന് ജനതാദള്‍ (യു) സംസ്ഥാന ജനറല്‍ സിക്രട്ടറി വി.കുഞ്ഞാലി ആവശ്യപ്പെട്ടു. വ്യവസായ സംരഭകത്വത്തിന്റെ മറവില്‍ തൊഴിലാളി വിരുദ്ധ നടപടി സ്വീകരിച്ചു വരുന്നത് ഇടതു സര്‍ക്കാറിന് ഒരിക്കലും ഭൂഷണമല്ല ഈ നിയമവിരുദ്ധ നടപടിക്കെതിരെ ശക്തമായ പോരാട്ടത്തിന് തൊഴിലാളികള്‍ മുന്നോട്ട് വരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.   പേരാമ്പ്രയില്‍ നടന്ന ചുമട് മസ്ദൂര്‍ സഭ (എച്ച്.എം.എസ് കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘ...

Read More »