മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50000 രൂപ നല്‍കി

മേപ്പയ്യൂര്‍: മകളുടെ വിവാഹ ചെലവിലേക്ക് മാറ്റി വെച്ച സംഖ്യയില്‍ നിന്ന് അമ്പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. സിപിഐഎം മേപ്പയൂര്‍ നോര്‍ത്ത് ലോക്കല്‍ കമ്മറ്റി സെക്രട്ടറി പി.പി.രാധാകൃഷ്ണന്റെ മകള്‍ സ്വാതി കൃഷ്ണയും പൊന്നംപറമ്പത്ത് ഖാലിദിന്റെ മകന്‍ അലി അക്ബറും തമ്മിലുള്ള വിവാഹം കൊറോണ വ്യാപനം കാരണം മാറ്റിവെക്കുകയായിരുന...

ലോക് ഡൗണിലും വൈദ്യുതി ലോക്കോ ?

മേപ്പയൂര്‍: മേപ്പയൂര്‍ കെഎസ്ഇബി ഓഫീസിന് കിഴില്‍ ഉള്ള ഉപഭോക്താക്കള്‍ വൈദ്യുതിയുടെ ഒളിച്ചു കളികളാല്‍ പൊറുതിമുട്ടുന്നു. ദിവസവും അനേകം തവണയാണ് വൈദ്യുതി തടസ്സം നേരിട്ടു കൊണ്ടിരിക്കുന്നത്. ഒരു മണിക്കൂറില്‍ അഞ്ചും പത്തു മിനിറ്റ് വെച്ച് നിരവധി തവണയാണ് വൈദ്യുതി തടസ്സം ഉണ്ടാകുന്നത്. മാസങ്ങളായി ഇതേ അവസ്ഥയാണ് ഉപഭോക്താക്കള്‍ നേരിടേണ്ടി വരുന്നത്. മഴ...


കോവിഡ് ബാധിച്ച് വയോധികന്‍ മരിച്ചു

ചെറുവണ്ണൂര്‍: പാമ്പിരിക്കുന്ന് പടിഞ്ഞാറെ കുറിഞ്ഞേരി ഭാസ്വര കെ.പി രാഘവന്‍ നായര്‍ ( 82) (റിട്ട. ബോട്ട് ബില്‍ഡിങ്ങ് യാര്‍ഡ്, ബേപ്പൂര്‍) അന്തരിച്ചു. കോവിഡ് ബാധിതനായി എംഎംസി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറിയാ യിരുന്നു. ദീര്‍ഘകാലം ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്ന പരേതനായ പി.കൃഷ്ണന്‍ നായരുടെ മക...

ഈ തെരുവില്‍ അവര്‍ ഒറ്റക്കാവില്ല

മേപ്പയ്യൂര്‍: ലോക്ഡൗണ്‍ കാലത്ത് പട്ടിണിയായ മേപ്പയ്യൂര്‍ അങ്ങാടിയിലെ തെരുവ് പട്ടികള്‍ക്ക് ഭക്ഷണമെത്തിച്ച് ഡിവൈഫ്‌ഐ ചങ്ങരംവള്ളി നോര്‍ത്ത് യൂണിറ്റ് കമ്മറ്റി പ്രവര്‍ത്തകര്‍ മാത്രകയായി. ജീവനുള്ളവക്കെല്ലാം വിശപ്പ് ഒരു പ്രശ്‌നമാണ് ലോക്കഡൗണ്‍ കാലത്ത് മേപ്പയ്യൂര്‍ അങ്ങാടിയിലെ ഹോട്ടലുകളും കടകളും അടച്ചിടേണ്ടി വന്നപ്പോള്‍ പട്ടിണിയായവരുടെ കൂട്ടത്തില്‍...

കോവിഡ് ഡൊമസ്റ്റിക് കെയര്‍ സെന്ററിന് അവശ്യസാധനങ്ങളുമായി ബ്ലൂമിംഗ് ആര്‍ട്‌സ്

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ഡൊമസ്റ്റിക് കെയര്‍ സെന്ററിന് ബ്ലൂമിoഗ് ആര്‍ട്‌സിന്റെ നേതൃത്വത്തില്‍ അവശ്യ സാധനങ്ങള്‍ കൈമാറി. ബ്ലൂമിംഗ് സെക്രട്ടറി പി.കെ. അബ്ദുറഹ്മാന്‍ കെയര്‍ സെന്റര്‍ കോ- ഓര്‍ഡിനേറ്റര്‍ പി.കെ. ഷിംജിത്തിന് സാധനങ്ങള്‍ കൈമാറി. ബ്ലൂമിംഗ് ജോ.സെക്രട്ടറി എസ്.ബി. നിഷിത് ...

കീഴരിയൂര്‍ നടേരി ഏരത്ത് ഇ. ഉമ്മര്‍ അന്തരിച്ചു

മേപ്പയ്യൂര്‍: കീഴരിയൂര്‍ നടേരി ഏരത്ത് ഇ. ഉമ്മര്‍ മ(84) അന്തരിച്ചു. 34 വര്‍ഷത്തെ സര്‍വീസ് കാലയളവില്‍ 30 വര്‍ഷം ജെഡിറ്റി ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അദ്ധ്യാപകനായും 4 വര്‍ഷം മുക്കം മുസ്‌ലിം ഓര്‍ഫനേജ് ഹൈസ്‌ക്കൂളില്‍ പ്രധാന അദ്ധ്യാപകനായും സേവനമനുഷ്ടിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗിന്റെ നിയന്ത്രണത്തിലുള്ള അദ്ധ്യാപക സംഘടനയായ കേരള സ്‌ക്കൂള്‍ ടീ...

കാരയാട് പൊന്നന്‍ച്ചാലില്‍ കിഴക്കയില്‍ ഗോവിന്ദന്‍ അന്തരിച്ചു

കാരയാട് : പൊന്നന്‍ച്ചാലില്‍ കിഴക്കയില്‍ ഗോവിന്ദന്‍ (85) അന്തരിച്ചു. ഭാര്യ പരേതയായ മാത, മക്കള്‍ ശാന്ത, മോഹനന്‍, ഷാജീവന്‍. മരുമക്കള്‍ ചന്ദ്രന്‍ (അഞ്ചാംപീടിക), ദേവി (പാലേരി), ഉഷ (മേപ്പയൂര്‍). സഹോദരങ്ങള്‍ മാണികം, ശങ്കരന്‍, പരേതയായ കല്യാണി.  

പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ടൗണ്‍ മുസ്ലിംലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു. കമ്മറ്റി പ്രസിഡന്റ് ഐ.ടി. അബ്ദുല്‍ സലാം ഗ്രാമപഞ്ചായത്തംഗം റാബിയ എടത്തിക്കണ്ടിക്ക് കിറ്റ് നല്‍കി നിര്‍വ്വഹിച്ചു. മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിംലീഗ് സെക്രട്ടറി മുജീബ് കോമത്ത്, മേപ്പാട്ട് പി.കെ. അബ്ദുല്ല, ഷര്‍മിന കോമത്ത്, പി.കെ. അഷറഫ്,...

വ്യാജചാരായം വില്‍പ്പന നടത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടി

മേപ്പയൂര്‍: നിടുംപൊയിലില്‍ വാറ്റു ചാരായം വില്‍പ്പന നടത്തിയ യുവാവിനെ പേരാമ്പ്ര എക്‌സൈസ് സംഘം പിടികൂടി. മദ്യശാലകള്‍ അടഞ്ഞു കിടക്കുന്ന സമയത്ത് ചാരായം വാറ്റി വില്‍പ്പന നടത്തുകയായിരുന്ന കൊഴുക്കല്ലൂര്‍ വില്ലേജിലെ നിടുംപൊയില്‍ ദേശത്ത് പരേതനായ ചാലില്‍ പുറായില്‍ സി.പി. ശ്രീധരന്റെ മകന്‍ ശ്രീജിത്തിനെയാണ് പേരാമ്പ്ര എക്‌സൈസ് സംഘം പിടികൂടി കേസെടുത്തത്...

മേപ്പയ്യൂര്‍ വിളയാട്ടൂരിലെ വലിയ ഇയ്യക്കുന്നത്ത് ചിരുത അന്തരിച്ചു.

മേപ്പയ്യൂര്‍: വിളയാട്ടൂരിലെ വലിയ ഇയ്യക്കുന്നത്ത് ചിരുത(82) അന്തരിച്ചു. ഭര്‍ത്താവ് പരേതനായ കുഞ്ഞിരാമന്‍. മക്കള്‍ ശാന്ത, ഗീത, ശൈല, രാജന്‍, സുനില്‍. മരുമക്കള്‍ വേണു, ഈശ്വരന്‍, രമേശന്‍, അഖില, ഷിജിന. സഹോദരങ്ങള്‍ ചേക്കോട്ടി, കേളപ്പന്‍, ഗോപാലന്‍, ബാലകൃഷ്ണന്‍, കല്യാണി പരേതരായ കുഞ്ഞിരാമന്‍ അമ്മാളു.