News Section: മേപ്പയ്യൂര്‍

എംഎസ്എഫ് പ്രതിഷേധ കൂട്ടായ്മയും, കണ്‍വെന്‍ഷനും സംഘടിപ്പിച്ചു

November 5th, 2019

പേരാമ്പ്ര : വാളയാറില്‍ കൊല ചെയ്യപ്പെട്ട പെണ്‍കുട്ടികള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് എംഎസ്എഫ് മേപ്പയ്യൂര്‍ ടൗണ്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മയും, കണ്‍വെന്‍ഷനും നടത്തി. മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ് ലിം ലീഗ് സെക്രട്ടറി മുജീബ് കോമത്ത് ഉദ്ഘാടനം ചെയ്തു. എംഎസ് ഷിബില്‍ അബ്ദുല്ല അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് എംഎസ്എഫ് ജനറല്‍ സെക്രട്ടറി എം.കെ. ഫസലുറഹ്മാന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.ടി. മുഹമ്മദ് ഫര്‍ഹാന്‍, ടി.കെ. മുഹമ്മദ് ഷാദി, പി.കെ. റിഷാദ് എന്നിവര്‍ സംസാരിച്ചു. ഭാരഭാഹികളായി കെ.ടി. മുഹമ്...

Read More »

ലോക നിലവാരത്തിലുള്ള റോഡ് നിര്‍മ്മാണത്തിന് പ്രാധാന്യം നല്‍കും .മന്ത്രി ജി സുധാകരന്‍

November 3rd, 2019

പേരാമ്പ്ര : ലോക നിലവാരത്തിലുള്ള റോഡുകളുടെ നിര്‍മ്മാണത്തിനാണ് പ്രാധാന്യം നല്‍കുകയെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു. നവീകരിച്ച പയ്യോളി-പേരാമ്പ്ര റോഡിന്റെ ഉദ്ഘാടനം മേപ്പയ്യൂര്‍ ടൗണില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. പേരാമ്പ്ര മണ്ഡലത്തിന്റെ വികസനത്തിനായ് പൊതുമരാമത്ത് വകുപ്പ് 227 കോടി രൂപയാണ് നല്‍കിയത്. കേരളത്തിന്റെ സമഗ്ര വികസനമാണ് ലക്ഷ്യം വെക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റിക്ക് 2 വര്‍ഷത്തെ റോഡ് നിര്‍മ്മാണ കാലാവധിയാണ് പയ്യോളി - പേരാമ്പ്ര റോഡിനായി നല്‍കിയത്. 20...

Read More »

മേപ്പയ്യൂര്‍ ജിവിഎച്ച്എസ്എസില്‍ മാലിന്യ മുക്ത ക്യാമ്പസ് പ്രഖ്യാപനം നടത്തി

November 2nd, 2019

മേപ്പയ്യൂര്‍ : മേപ്പയ്യൂര്‍ ഗവ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ മാലിന്യ മുക്ത ക്യാമ്പസ് പ്രഖ്യാപനം നടത്തി. പ്രത്യേക അസംബ്ലിയിലും, മുഴുവന്‍ ക്ലാസുകളിലും വിദ്യാര്‍ഥികള്‍ ശുചിത്വ ദീപം തെളിയിച്ചു. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികളും, അധ്യാപക, അനധ്യാപക ജീവനക്കാരും ശുചിത്വ പ്രതിജ്ഞ യെടുത്തു. സ്‌കൂളിലെ മുഴുവന്‍ സേനാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. ഡെപ്യൂട്ടി എച്ച്എം വി.പി. ഉണ്ണിക്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് ഉഷ പഴവീട്ടില്‍, ശുചിത്വമിഷന്‍ കണ്‍വീനര്‍ എം.ടി ബാബു, കെ.എം...

Read More »

പുരോഗമന കലാസാഹിത്യസംഘം ലോഗോ ക്ഷണിച്ചു

November 2nd, 2019

പേരാമ്പ്ര : പുരോഗമന കലാസാഹിത്യസംഘം പേരാമ്പ്ര ഏരിയാ സമ്മേളനം ഈ മാസം 17 ന് മേപ്പയ്യൂരില്‍ വെച്ച് നടക്കും. സമ്മേളനത്തിന്റെ ഭാഗമായി ലോഗോ ക്ഷണിച്ചു. സൃഷ്ടികള്‍ നവംബര്‍ 4 നു മുന്‍പായി 9496728832 വാട്ട്‌സ് അപ്പ് നമ്പറില്‍ അയക്കേണ്ടതാണ്. ഈ മാസം 10 മുതല്‍ 17 വരെ അനുബന്ധ പരിപാടികളും നടക്കും.

Read More »

സിപിഐ(എം) നേതൃത്വത്തില്‍ റോഡ് ശുചീകരിച്ചു

October 28th, 2019

പേരാമ്പ്ര : സിപിഐ(എം) കുറുങ്ങോട്ടു താഴ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ റോഡ് ശുചീകരിച്ചു. വെള്ളം കെട്ടി നിന്ന് ദുസ്സഹമായിത്തീര്‍ന്ന കുറുങ്ങോട്ടു താഴ മുതല്‍ വടക്കൊടക്കാട്ട് വരെയുള്ള റോഡാണ് ശുചീകരിച്ചത്. റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്നത് കാരണം വീട്ടിലേക്ക് നടന്നു പോകാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു ഉണ്ടായിരുന്നത്. ബ്രാഞ്ച് സെക്രട്ടറി ഗോപാലന്‍, ആര്‍. ബാലകൃഷ്ണന്‍, ഡി. ശ്രീധരന്‍, ശശി വരവീണ, അശോകന്‍, സുകു, ഷിജിത്ത് കുമാര്‍, രാജന്‍ ഗ്രാന്‍മ, ബാബു എന്നിവര്‍ നേതൃത്വം നല്‍കി.

Read More »

മേപ്പയ്യൂരില്‍ യൂത്ത് ലീഗ് പ്രതിഷേധ പ്രകടനം നടത്തി

October 26th, 2019

പേരാമ്പ്ര : താനൂരിലെ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാക്കിനെ വെട്ടി കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. മുഹമ്മദ് എരവത്ത്, കെ. ലബീബ് അഷ് റഫ്, ഫൈസല്‍ ചാവട്ട്, അജിനാസ് കാരയില്‍, മുഹമ്മദ് മണപ്പുറം, പി.ടി. ഷാഫി, എം പി.ആഷിദ്, എം.കെ ഫസലുറഹ്മാന്‍, കെ.എം ഫര്‍സീന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Read More »

കേരഗ്രാമം പദ്ധതി: കമ്മിറ്റി രൂപികരിച്ചു

October 25th, 2019

പേരാമ്പ്ര : സംസ്ഥാന സര്‍ക്കാരിന്റെ കേരഗ്രാമം പദ്ധതിയുടെ നടപ്പിലാക്കുന്നതിന്റെ ഭാഗമായി മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ കമ്മറ്റി രൂപികരിച്ചു. കൃഷി അസിസ്റ്റന്റ് എം. റെനീഷ് ഉദ്ഘാനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ഷര്‍മിന കോമത്ത് അധ്യക്ഷത വഹിച്ചു. വികസന സമിതി കണ്‍വീനര്‍ സി.എം. ബാബു, കെ.പി. രാമചന്ദ്രന്‍, മുജീബ് കോമത്ത്, കൂവല ശ്രീധരന്‍, ഇ.എം ശങ്കരന്‍, എം.എം. ഗീത, സാവിത്രി ബാലന്‍, വി.കെ. ബാബുരാജ്, കെ.പി. രവി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി കൂവല ശ്രീധരന്‍ (ചെയര്‍മാന്‍), ഇ.എം. ശങ്കരന്‍ (വൈസ് ചെയര്‍...

Read More »

കേര കര്‍ഷക കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

October 24th, 2019

പേരാമ്പ്ര : സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ ഭാഗമായി മേപ്പയൂര്‍ ഗ്രാമപഞ്ചായത്തിലെ കീഴ്പയൂരില്‍ കേരകര്‍ഷരുടെ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. മേപ്പയൂര്‍ കൃഷി ഓഫീസര്‍ സ്മിത നന്ദിനി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം പി.എം പവിത്രന്‍ അധ്യക്ഷത വഹിച്ചു. കെ. കുഞ്ഞികൃഷ്ണന്‍ നായര്‍, ടി.ഒ ശങ്കരന്‍, എ.എം. മൂസ, കീഴ്‌പ്പോട്ട് മൊയ്തി, പി. മധു, എന്‍.കെ. കുഞ്ഞിരാമന്‍, കമ്മന ഇസ്മയില്‍, കെ.കെ. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് കണ്‍വീനര്‍ എടയിലാട്ട് ഉണ്ണികൃഷ്ണന്‍ സ്വാഗതവും പുറക്കല്‍ സൂപ്പി നന്ദ...

Read More »

കീഴരിയൂര്‍ പഞ്ചായത്ത് ബാലകലോത്സവവും അറബി സാഹിത്യോത്സവവും

October 24th, 2019

പേരാമ്പ്ര : കീഴരിയൂര്‍ പഞ്ചായത്ത്തല ബാലകലോത്സവവും അറബി സാഹിത്യോത്സവവും കീഴരിയൂര്‍ വെസ്റ്റ് എംഎല്‍പി സ്‌കൂളില്‍ വെച്ച് നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഗോപാലന്‍ നായര്‍ മേള ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാബിറ നടുക്കണ്ടി അധ്യക്ഷത വഹിച്ചു. രാജേഷ് കീഴരിയൂര്‍, കെ. കാര്‍ത്ത്യായനി, അബ്ദുള്‍ ജബ്ബാര്‍, സുരേഷ് കുമാര്‍, സുരേഷ് ബാബു, കെ. മോഹനന്‍, എ. ജാഫര്‍, കെ.പി. പ്രമോദ്, ടി.പി. സഫീറ, സതീരത്‌നം, ടി.പി. അബു എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം ബ്ലോക്ക് വൈസ് പ്ര...

Read More »

ഒരു ജനതയെ മുഴുവന്‍ ഭയപ്പെടുത്തി അധികനാള്‍ അധികാരത്തില്‍ തുടരാന്‍ കഴിയില്ല: ടി.ടി. ഇസ്മായില്‍

October 22nd, 2019

പേരാമ്പ്ര : ഒരു ജനതയെ മുഴുവന്‍ ഭയപ്പെടുത്തിയും എതിര്‍ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്തും അധികനാള്‍ അധികാരത്തില്‍ തുടരാന്‍ മോദി സര്‍ക്കാറിനാവില്ലായെന്ന് മുന്‍ പിഎസ്സി ബോര്‍ഡ് അംഗം ടി.ടി. ഇസ്മായില്‍ അഭിപ്രായപ്പെട്ടു. പൗരത്വ റജിസ്‌ട്രേഷന്‍ ലിസ്റ്റും സാംസ്‌കാരിക-സാമൂഹിക-മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരേയുള്ള കള്ളക്കേസുകളും ഭയപ്പെടുത്തലിന്റെ ഭാഗമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് പ്രതിനിധി സമ്മേളനവും കൗണ്‍സില്‍ മീറ്റും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഹമ്മദ് എരവത...

Read More »