News Section: മേപ്പയ്യൂര്‍

സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് സംഘടിപ്പിക്കുന്നു

July 29th, 2019

പേരാമ്പ്ര : മേപ്പയ്യൂര്‍ പഞ്ചായത്ത് പരിധിയിലുള്ള എല്‍പി, യുപി വിഭാഗം വിദ്യാത്ഥികള്‍ക്കായി രാജീവ് ഗാന്ധി സ്റ്റഡി സെന്റര്‍ മേപ്പയൂര്‍ സ്വാതന്ത്യ സമര ചരിത്ര ക്വിസ് നടത്തുന്നു. ആഗസ്ത് 11 ഞായറാഴ്ച 2 മണിക്ക് മേപ്പയ്യൂര്‍ എല്‍പി സ്‌കൂളില്‍ വെച്ചാണ് മത്സരം. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്ന വിദ്യാത്ഥികള്‍ക്ക് ക്യാഷ് പ്രൈസും മൊമന്റോയും നല്‍കുന്നു. ഓരോ വിഭാഗത്തിലും ഒരു വിദ്യാലയത്തില്‍ നിന്ന് രണ്ട് വിദ്യാത്ഥികള്‍ക്ക് പങ്കെടുക്കാവുന്നതാണ്.

Read More »

മേപ്പയ്യൂര്‍ കൂനംവള്ളിക്കാവ് ചേരിക്കുന്നുമ്മല്‍ ലീല

July 28th, 2019

മേപ്പയ്യൂര്‍ : കൂനംവള്ളിക്കാവ് ചേരിക്കുന്നുമ്മല്‍ സി.കെ കുഞ്ഞിരാമന്റെ ഭാര്യ ലീല (66) അന്തരിച്ചു. സംസ്‌ക്കാരം തിങ്കളാഴ്ച്ച കാലത്ത് 9 മണിക്ക് വീട്ടുവളപ്പില്‍. മക്കള്‍ രജിന (സലാല), രഞ്ജിത്ത് (സലാല), രഞ്ജിനി (നട്ടവത്തൂര്‍). മരുമക്കള്‍ അത്തിക്കോട്ട് രാജന്‍ (സലാല), അമ്പിളി (സലാല), ബിജു(നടുവത്തൂര്‍). സഹോദരങ്ങള്‍ നാരായണി (ചക്കിട്ടപാറ), ടി.പി ബാലന്‍ (റിട്ട. അധ്യാപകന്‍ കല്‍പ്പത്തൂര്‍ എയുപി സ്‌ക്കൂള്‍), ശാന്ത (നിടുമ്പൊയില്‍), കമല (ബാലുശ്ശേരി).

Read More »

മേപ്പയ്യൂര്‍ ചങ്ങരം വെള്ളിയിലെ പുതുക്കുടി മീത്തല്‍ രാജന്‍ അന്തരിച്ചു

July 28th, 2019

മേപ്പയ്യൂര്‍: ചങ്ങരം വെള്ളിയിലെ പുതുക്കുടി മീത്തല്‍ രാജന്‍ (52) അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 10 മണിക്ക് തിരുവങ്ങായൂര്‍ പാളപ്പുറം ശ്മശാനത്തില്‍. ഭാര്യ ദേവി നരക്കോട്. സഹോദരങ്ങള്‍ ജാനു, ദേവി, സുരേന്ദ്രന്‍, വത്സല, പരേതനായ രവി.

Read More »

കാരയാട് വരിക്കപ്പുറത്ത് കണ്ടി വി.കെ. സദാനന്ദന്‍ അന്തരിച്ചു

July 26th, 2019

പേരാമ്പ്ര : കാരയാട് പരേതനായ വരിക്കപ്പുറത്ത് കണ്ടി കണ്ണന്റെ മകന്‍ വി.കെ.സദാനന്ദന്‍ (52)അന്തരിച്ചു. സി.പി.ഐ കാരയാട് ബ്രാഞ്ച് അംഗമാണ്. സംസ്‌കാരം ഇന്ന് പകല്‍ വീട്ടുവളപ്പില്‍. അമ്മ പരേതയായ കല്ല്യാണി. ഭാര്യ ശ്രീജ. മക്കള്‍: ഹര്‍ഷ, അക്ഷയ. മരുമക്കള്‍: ജിതേഷ് എസ്.കെ.(ഖത്തര്‍), നിധീഷ് (അബുദാബി). സഹോദരങ്ങള്‍: വി.കെ.ബാലന്‍(ഡ്രൈവര്‍), നാരായണി, ലീല, രാഗിണി, പരേതരായ ചിരുതക്കുട്ടി, രാജന്‍.

Read More »

കലാകാരന്മാരുടെ പെന്‍ഷന്‍ വര്‍ദ്ധിപ്പിക്കണം

July 22nd, 2019

പേരാമ്പ്ര : കലാകാരന്മാരുടെ പെന്‍ഷന്‍ 5000 രൂപയാക്കി വര്‍ദ്ധിപ്പിക്കണമെന്ന് മലയാള കലാകാരന്‍മാരുടെ ദേശീയ സംഘടനയായ നന്മയുടെ മേപ്പയ്യൂര്‍ മേഖല സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനം ജില്ലാ ജോയിന്റ് സെക്രട്ടറി മഠത്തില്‍ രാജീവന്‍ ഉദ്ഘാടനം ചെയ്തു. എ.എം. കുഞ്ഞരാമന്‍ അധ്യക്ഷത വഹിച്ചു. സത്യന്‍. വിളയാട്ടൂര്‍, ബാബുരാജ് കല്‍പ്പത്തൂര്‍, വി.ഐ. ഹംസ, മൊയ്തു മാനക്കല്‍, കേളപ്പന്‍ കാര്‍ത്തിക, എം.ടി. ബാബു, എ.പി. ശ്രീജ, കെ.എം. തറമല്‍, ശശി ഗംഗോത്രി, ടി. ദാമോദരന്‍, വി.സി രാജന്‍ എന്നിവര്‍ സംസാരിച്ചു. മേപ്പയ്യൂര്‍ മേഖല ഭാരവാഹികളായി എ...

Read More »

എംഎസ്എഫ് സെക്രട്ടറിയേറ്റ് മാര്‍ച്ചിനു നേരെ ലാത്തിചാര്‍ജ്; വ്യാപക പ്രതിഷേധം

July 18th, 2019

പേരാമ്പ്ര: പിഎസ് സിയേയും യൂണിവേഴ്സിറ്റി പരീക്ഷകളേയും എസ്എഫ്ഐ നേതാക്കള്‍ക്കായി സര്‍ക്കാര്‍ അട്ടിമറിച്ചു എന്നരോപിച്ച് എംഎസ്എഫ് സംസ്ഥാന കമ്മറ്റി നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിനു നേരെ പോലീസ് നടത്തിയ ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ച് മുസ്ലിം ലീഗ് പേരാമ്പ്രയില്‍ പ്രതിഷേധ പ്രകടനം നടത്തി. വിദ്യാര്‍ത്ഥികള്‍ക്കു നേരെ നടത്തിയ ലാത്തിചാര്‍ജില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായാണ് പ്രകടനം. പ്രകടനത്തിന് എസ്.കെ. അസ്സയിനാര്‍, പുതുക്കുടി അബ്ദുറഹിമാന്‍, ഇ.ഷാഹി, പി.വി.നജീര്‍, സി.പി.ഹമീദ്, ...

Read More »

ചാവട്ട് ശാഖ മുസ്‌ലിം ലീഗ് സംഗമവും പി. സിറാജ് അനുസ്മരണവും

July 16th, 2019

പേരാമ്പ്ര : ചാവട്ട് ശാഖ മുസ്‌ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മുസ് ലിം ലീഗ് സംഗമവും പി. സിറാജ് അനുസ്മരണവും നടത്തി. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക സൗധത്തില്‍ ചേര്‍ന്ന അനുസ്മരണ സംഗമം യു.കെ. അബ്ദുള്ള ഉദ്ഘാടനം ചെയ്തു. മേപ്പാട്ട് അബ്ദുല്‍ റസാക്ക് അധ്യക്ഷത വഹിച്ചു. മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ് ലിം ലീഗ് പ്രസിഡന്റ് വി. മുജീബ് അനുസ്മരണ പ്രഭാഷണം നടത്തി. ഫൈസല്‍ ചാവട്ട്, എം.കെ ഫസലു റഹ്മാന്‍, എം.പി. ആഷിദ് എന്നിവര്‍ സംസാരിച്ചു. സി.എം. അമ്മദ് സ്വാഗതവും കിഴക്കയില്‍ അമ്മദ് നന്ദിയും പറഞ്ഞു.

Read More »

എംഎസ്എഫ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റി ചലോ മീറ്റും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു

July 14th, 2019

പേരാമ്പ്ര : എംഎസ്എഫ് മേപ്പയ്യൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചലോ മീറ്റും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. ജൂലൈ പതിനേഴിന് തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചലോ സെക്രട്ടറിയേറ്റിന്റെ പ്രചരണാര്‍ത്ഥം പഞ്ചായത്തില്‍ നിന്നും പരമാവധി പ്രവര്‍ത്തകരുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനും ശാഖാ ശാസ്തീകരണത്തിന്റെയും ഭാഗമായി ചലോ മീറ്റ് സംഘടിപ്പിച്ചു. അതോടനുബന്ധിച്ച് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന അക്രമ സംഭവങ്ങളില്‍ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. എസ്എഫ്‌ഐക്ക് ഒത്താശ ചെയ്യുന്ന ഏറാന്‍മൂ...

Read More »

കീഴ്പ്പയ്യൂര്‍ തട്ടാറമ്പത്ത് വിജയന്‍ അന്തരിച്ചു

July 13th, 2019

മേപ്പയ്യൂര്‍ : കീഴ്പ്പയ്യൂര്‍ തട്ടാറമ്പത്ത് വിജയന്‍ (57) അന്തരിച്ചു. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പില്‍. ഭാര്യ ഗീത. സഹോദരങ്ങള്‍ ശ്രീധരന്‍(റിട്ട. എഎസ്‌ഐ), രാധാമണി(മേഞ്ഞാണ്യം), ദാക്ഷായണി(എരവട്ടൂര്‍), വത്സല(തോടന്നൂര്‍).

Read More »

മേപ്പയ്യൂരിലെ അനധികൃത സാമ്പത്തിക ഇടപാട് അന്വേഷിക്കണം

July 12th, 2019

പേരാമ്പ്ര : മേപ്പയ്യൂര്‍ കേന്ദ്രീകരിച്ച് നടക്കുന്ന അനധികൃത സാമ്പത്തിക ഇടപാടിനെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സര്‍വകക്ഷി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന സര്‍വ കക്ഷി യോഗത്തില്‍ പ്രസിഡന്റ് പി.കെ. റീന അധ്യക്ഷത വഹിച്ചു. നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ പി.എം. ഹംസയുടെ ആത്മഹത്യ തട്ടിപ്പിന്റെ ആഴം അളക്കുന്നതാണ്. പ്രലോഭനത്തില്‍ കുടുക്കി ഭീമമായ തുകയാണ് ഹംസയില്‍ നിന്നും ഈടാക്കിയത്. ഒരു കോടി 40 ലക്ഷത്തോളം രൂപ ഹംസയില്‍ നിന്നും ഈടാക്കിയതായാണ് വിവരം. സ്ഥലം വാങ്ങി ക...

Read More »