News Section: obitury

കാരങ്കോട്ട് രാജന്‍മാസ്റ്റര്‍ അന്തരിച്ചു

May 25th, 2018

പേരാമ്പ്ര : നടുവണ്ണൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുന്‍ കായികാധ്യാപകന്‍ കടിയങ്ങാട് പാലത്തിന് സമീപം കാരങ്കോട്ട് രാജന്‍ (61) നിര്യാതനായി. പിണറായി എകെജി മെമ്മോറിയല്‍ ഗവ. ഹൈസ്‌ക്കൂള്‍, ചെറുകുന്ന് ഗവ. ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളിലും കായികാധ്യാപകനായി ജോലിചെയ്തിട്ടുണ്ട്. പാലേരി വടക്കുമ്പാട് കാരങ്കോട്ട് പരേതരായ കോമപ്പന്‍ നായരുടെയും മാധവി അമ്മയുടെയും മകനാണ്. ഭാര്യ ഷര്‍മ്മിള. മക്കള്‍ അമൃത (ചിറക്കൊല്ലി), അമല്‍രാജ്. മരുമകന്‍ ശ്യാംജിത്ത് ചിറക്കൊല്ലി. സഹോദരങ്ങള്‍ ശ്രീധരന്‍ കുളിര്‍മ(വടക്കുമ്പാട്), വത്സല(മുതുവണ്ണാച്ച), വിജ...

Read More »

പുതിയോട്ടില്‍ സുധീര്‍ നിവാസില്‍ ദാമോദരന്‍ നമ്പ്യാര്‍ അന്തരിച്ചു

May 17th, 2018

പേരാമ്പ്ര : പുതിയോട്ടില്‍ സുധീര്‍ നിവാസില്‍ ദാമോദരന്‍ നമ്പ്യാര്‍ (78) നിര്യതനായി. ഭാര്യ : സുശീല. മക്കള്‍ : രശ്മി, രാജേഷ്(റിട്ട. എയര്‍ഫോഴ്‌സ്). സഹോദരങ്ങള്‍ : മീനാക്ഷി അമ്മ, കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, രാധഅമ്മ, പരേതരായ നാരായണന്‍ നമ്പ്യാര്‍, കുഞ്ഞിഅമ്മ, അമ്മാളുഅമ്മ, നാരായണിഅമ്മ, കല്യാണി അമ്മ, കുഞ്ഞിരാമന്‍ നമ്പ്യാര്‍, ഗംഗാധരന്‍ നമ്പ്യാര്‍. സഞ്ചയനം ശനിയാഴ്ച.

Read More »

വെള്ളിയൂര്‍ എടവലത്ത് കണ്ടി രാജന്റെ ഭാര്യ നാരായണി (49) അന്തരിച്ചു

May 17th, 2018

പേരാമ്പ്ര : വെള്ളിയൂര്‍ എടവലത്ത് കണ്ടി രാജന്റെ ഭാര്യ നാരായണി (49) നിര്യാതയായി. മക്കള്‍ : രനീഷ്, രഞ്ജിത്ത്. മരുമകള്‍ ആരതി.

Read More »

വാഹനാപകടത്തില്‍ പരിക്കേറ്റ മുസ്‌ലിം ലീഗ് നേതാവ് മരിച്ചു.

May 8th, 2018

പേരാമ്പ്ര : കഴിഞ്ഞ ദിവസം പേരാമ്പ്രയില്‍ വെച്ച് വാഹനാപകടത്തില്‍ പരിക്കേറ്റ കൂത്താളി ശാഖ മുസ്ലിം ലീഗ് പ്രസിഡണ്ടും പേരാമ്പ്ര മണ്ഡലം ലീഗ് കൗണ്‍സിലറുമായ പുളിക്കൂല്‍ റഷീദ് (56) അന്തരിച്ചു. ഏപ്രല്‍ 27 ന് പഴയ സംസ്ഥാന പാതയില്‍ എല്‍ഐസിക്ക് സമീപമായിരുന്നു അപകടം. റഷീദ് ഓടിച്ച സ്‌കൂട്ടറില്‍ മിനിലോറി ഇടിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ വെച്ചാണ് മരിച്ചത്. മയ്യിത്ത് നമസ്‌കാരം നാളെ ബുധനാഴ്ച ഉച്ചക്ക് 12 മണിക്ക് കൂത്താളി ഉമറുല്‍ ഫാറൂഖ് ജുമാമസ്ജിദില്‍. ഭാര്യ: നബീസ....

Read More »

നല്ലാശ്ശേരി ബാലകൃഷ്ണന്‍ നായര്‍ അന്തരിച്ചു

May 8th, 2018

പേരാമ്പ്ര : ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും സിപിഐ(എം) മുന്‍ പേരാമ്പ്ര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗവും റിട്ട. എക്‌സൈസ് ഇന്‍സ്പക്ടറും കലാസാംസ്‌കാരിക പ്രവര്‍ത്തകനും നാടകനടനുമായിരുന്ന കണ്ണിപൊയിലിലെ  നല്ലാശ്ശേരി ബാലകൃഷ്ണന്‍ നായര്‍(73) നിര്യാതനായി. ഭാര്യ ചന്ദ്രമതി അമ്മ. മക്കള്‍ : രതീഷ് കുമാര്‍, സുനില്‍കുമാര്‍(ഗള്‍ഫ്), സുനിത. മരുമക്കള്‍ : ഷൈന, വിചിത്ര, അനില്‍(നടുവണ്ണൂര്‍). സഹോദരങ്ങള്‍ : ചന്ദ്രന്‍ നായര്‍, പങ്കജാക്ഷി അമ്മ, സുമ(നന്മണ്ട). സംസ്‌കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പില്‍.

Read More »

അയല്‍വാസികളായ വീട്ടമ്മമാര്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു

May 7th, 2018

പേരാമ്പ്ര: അയല്‍വാസികളായ വീട്ടമ്മമാര്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ മരിച്ചു. കല്‍പത്തൂര്‍ മമ്മിളിക്കുളം ചുണ്ടക്കാട്ടില്‍ കുഞ്ഞിക്കേളപ്പക്കറുപ്പിന്റെ ഭാര്യ അമ്മാളൂ അമ്മ (78) കോട്ടിലോടുമ്മല്‍ പരേതനായ കുഞ്ഞിക്കണ്ണന്റെ ഭാര്യ കല്യാണി (88) എന്നിവരാണ് മൂന്നു മണിക്കൂര്‍ വ്യത്യാസത്തില്‍ മരണപ്പെട്ടത്. സൗമിനി, സുധ, സുമ, ബിന്ദു, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് അമ്മാളു അമ്മയുടെ മക്കള്‍. മരുമക്കള്‍: രാജന്‍ (അയനിക്കാട്), സുരേഷ് ബാബു (ഓര്‍ക്കാട്ടേരി), വേണുഗോപാല്‍ (പുത്തൂര്‍ വടകര), സബിഷ ( ചെരണ്ടത്തൂര്‍), പരേതനായ ചന്ദ്രന്‍ (മമ്...

Read More »

വാളൂരിലെ പടവെട്ടിയിടത്തില്‍ അബൂബക്കര്‍ ഹാജി അന്തരിച്ചു

May 5th, 2018

പേരാമ്പ്ര: വാളൂരിലെ പടവെട്ടിയിടത്തില്‍ അബൂബക്കര്‍ ഹാജി (90)  നിര്യാതനായി. ഭാര്യ. അയിശു ഹജ്ജുമ്മ. മക്കള്‍: ഹമീദ്, അബ്ദുല്ലത്തീഫ്, സുലൈഖ, റംല, നഫീസ മരുമക്കള്‍: സൗദ, അസ്മ, അബ്ദുറഹ്മാന്‍ (കുരുവട്ടൂര്‍), അബ്ദുള്ള ( മേപ്പയ്യൂര്‍), ഹംസ (പൂനത്ത്). സഹോദരങ്ങള്‍:പാറപ്പുറത്ത് കുഞ്ഞമ്മദ്, മൊയ്തു ഹാജി, അബ്ദുറഹിമാന്‍ ഹാജി, അബ്ദുല്‍ കരീം, ജമാലുദ്ധീന്‍, ആലിക്കുട്ടി, ബിയ്യാത്തു, പരേതയായ ആയിഷ.

Read More »

ആവടുക്കയിലെ പരേതനായ ഇടിയോട്ടില്‍ കുഞ്ഞപ്പ കുറുപ്പിന്റെ ഭാര്യ ജാനകി അമ്മ അന്തരിച്ചു

May 3rd, 2018

പേരാമ്പ്ര: ആവടുക്കയിലെ പരേതനായ ഇടിയോട്ടില്‍ കുഞ്ഞപ്പ കുറുപ്പിന്റെ ഭാര്യ: ജാനകി അമ്മ (93)  നിര്യാതയായി. മക്കള്‍ : കൗമുദി അമ്മ, കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ (ആവടുക്ക), ഭാനുമതി അമ്മ (ൈപതോത്ത്), ഇ. ചന്ദ്രന്‍ നമ്പ്യാര്‍ (ആവടുക്ക), ചന്ദ്രിക, ശൈലജ (ഖത്തര്‍), പ്രകാശന്‍ (ഖത്തര്‍) മനോജ് കുമാര്‍ (ഖത്തര്‍) പരേതരായ മോഹനന്‍ നമ്പ്യാര്‍, പ്രസന്ന. മരുമക്കള്‍: ഗംഗാധരന്‍ നായര്‍ (ബാലുശ്ശേരി), കുടകുത്തിയില്‍ രാധാകൃഷ്ണന്‍ നമ്പ്യാര്‍, കുറുങ്ങോട്ട് ദാമോദരന്‍ നായര്‍, ബാലകൃഷ്ണന്‍ നായര്‍ (ഖത്തര്‍), ഇന്ദിര, വസന്ത, ഉഷ (അങ്കണവാടി വര്‍...

Read More »

പ്ലസ്ടൂ വിദ്യാര്‍ത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

May 2nd, 2018

പേരാമ്പ്ര: ചാലിക്കരയില്‍ പ്ലസ്ടൂ വിദ്യാര്‍ത്ഥി പി.സി. ലിബിനെ (17) മരിച്ചനിലയില്‍ കണ്ടെത്തി. പാറച്ചോട്ടില്‍ പരേതനായ പി.ബാലന്റെ മകനാണ്. കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. നൊച്ചാട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്ലസ്ടൂ വിദ്യാര്‍ത്ഥിയാണ്. മരണ കാരണം വ്യക്തമായിട്ടില്ല. മാതാവ് ലീല, സികെജി കോളേജ് അധ്യാപകന്‍ ലിബീഷ് (35), ലിബിത്ത് (23) എന്നിവര്‍ സഹോദരങ്ങളാണ്. പോസ്റ്റ്മാര്‍ട്ടത്തിനു ശേഷം വീട്ടിലെത്തിച്ച മൃതദേഹം ചൊവ്വാഴ്ച രാത്രി 9 മണിയോടെ വീട്ടുവളപ്പില്‍ സംസ്‌ക്കരിച്ചു.

Read More »

യുവാവിനെ ട്രയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

April 30th, 2018

  പേരാമ്പ്ര : വാല്യക്കോട് വാളേരിക്കണ്ടി മീത്തല്‍ പരേതനായ ഗോപാലന്റെ മകന്‍ സുബീഷി(26)നെ വടകര ചോറോട് റയില്‍വേ ഗെയ്റ്റിന് സമീപം ട്രയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച കാലത്താണ് മൃതദേഹം കണ്ടത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി തൊഴിലാളിയായ സുബീഷ് അവിവാഹിതനാണ്. വടകര ജില്ല ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം വൈകിട്ട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. അമ്മ പരേതയായ ജാനകി. സഹോദരങ്ങള്‍ സുരേഷ്, സുധീഷ്.

Read More »