News Section: പാലേരി
പുറവൂര് മുസ്ലിംലീഗ് കുടുംബസംഗമവും കോത്തമ്പ്ര അനുസ്മരണവും
പേരാമ്പ്ര: ജനദ്രോഹനടപടികളില്‍ ഒന്നാം സ്ഥാനത്ത്നില്ക്കുന്ന ഇടത്ദുര്ഭരണത്ത നെതിരെവിധിയെഴു താന്‍ ജനങ്ങള്കാത്തി രിക്കുകയാണെന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ്. പുറവൂര് മുസ്ലിംലീഗ് കുടുംബസംഗമവും കോത്തമ്പ്ര കുഞ്ഞമ്മദ്ഹാജി അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ ഭരണം ലഭിക്കില്ലെന്ന് ഉറപ്പായപ്പോള്‍...
കടന്തറപുഴ സംരക്ഷണത്തിന് മുഖ്യ പരിഗണന നല്കി ചക്കിട്ടപാറ പഞ്ചായത്ത് ബജറ്റ്
പേരാമ്പ്ര : ചക്കിട്ടപാറ കടന്തറപുഴ സംരക്ഷണത്തിന് ഒരു കോടി രൂപയുടെ പദ്ധതിയുമായി ചക്കിട്ടപാറ പഞ്ചായത്ത് ബജറ്റ്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുഴത്തീരം ഇടിയുന്നത് മൂലം ചെമ്പനോട മേഖലയില്‍ കര്‍ഷകരുടെ ഭൂമി നഷ്ടമാകുന്നതിന് പരിഹാര മായാണ് 6.5 കിലോമീറ്റര്‍ ദൂരം പുഴത്തീരം കെട്ടിസംരക്ഷിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. ബാംബു കോര്‍പറേഷന്റെ സഹ...
ഊരാളിച്ചാലില് നാരായണി അന്തരിച്ചു
പാലേരി: വടക്കുമ്പാട് ഊരാളിച്ചാലില് തമ്പാന്റെ ഭാര്യ നാരായണി (52) അന്തരിച്ചു. മക്കള്‍: നീനു, നിമിന. മരുമകന്: ഷാജി(വാണിമേല്‍)
കൂനിയോട് ആറാട്ട് മഹോത്സവം മാര്‍ച്ച് ഒന്നിന് ആരംഭിക്കും
പേരാമ്പ്ര: കൂനിയോട് പടിക്കല്‍ ഭഗവതി ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ആറാട്ട് മഹോത്സവം മാര്‍ച്ച് ഒന്നിന് ആരംഭിക്കും. മാര്‍ച്ച് മൂന്നുവരെയാണ് മഹോത്സവം. ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന് നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുക. ഫെബ്രുവരി 25 ന് നടക്കുന്ന കൊടിയേറ്റത്തോടെ ചടങ്ങുകള്‍ക്ക് തുടക്കമാകും. കോവിഡ് മാന...
പാലേരി ഇടിവെട്ടിയില്‍ കുഞ്ഞാമി ഹജ്ജുമ്മ അന്തരിച്ചു
പേരാമ്പ്ര : പാലേരി ഇടിവെട്ടിയില്‍ ഇ.വി.മൊയ്തു ഹാജിയുടെ (മഹല്ല് പ്രസിഡന്റ് ഇടിവെട്ടി) ഭാര്യ കുഞ്ഞാമി ഹജ്ജുമ്മ (63) അന്തരിച്ചു. മയ്യത്ത് സംസ്കാരം ഇന്ന് രാത്രി 12 മണിക്ക് പാലേരി പുത്തന്‍പള്ളി ഖബര്‍സ്ഥാനില്‍. മക്കള്‍ ലത്തീഫ്, അന്‍വര്‍ സാദത്ത്, സാദിന. മരുമക്കള്‍ നദീറ(ദേവര്‍കോവില്‍), നജ്മ (കല്ലാച്ചി), സഹീര്‍ (നാദാപുരം).
ചങ്ങരോത്ത് ലൈഫ് മിഷന് പദ്ധതി ഭവനങ്ങളുടെ പൂര്‍ത്തികരണ പ്രഖ്യാപനവും ഗുണഭോക്തൃ സംഗമവും സംഘടിപ്പിച്ചു
പേരാമ്പ്ര : ചങ്ങരോത്ത് ലൈഫ് മിഷന് പദ്ധതി ഭവനങ്ങളുടെ പൂര്‍ത്തികരണ പ്രഖ്യാപനവും ഗുണഭോക്തൃ സംഗമവും സംഘടിപ്പിച്ചു. സംസ്ഥാനത്ത് ലൈഫ് മിഷന് പദ്ധതിയിലൂടെ നിര്‍മ്മിച്ച രണ്ടര ലക്ഷം ഭവനങ്ങളുടെ പൂര്‍ത്തികരണ പ്രഖ്യാപനവും ഗുണഭോക്തൃ സംഗമവും ഉദ്ഘാടനം മുഖ്യമ്രന്തി പിണറായി വിജയന് ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ചു. ചങ്ങരോത്ത് പഞ്ചായത്ത് തല സംഗമം വടക്കുമ്പാ...
സാഹസികതയില്‍ ജോലിയെടുത്ത് തൊഴിലുറപ്പ് വനിതകള്‍
പേരാമ്പ്ര : ഏതു തൊഴിലും തങ്ങള്‍ക്കും അന്യമല്ലെന്ന് തെളിയിച്ച സ്ത്രീകള്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് ജോലിയിലൂടെയും ഏത് ജോലിയിലും തങ്ങള്‍ പിന്നോട്ടല്ലെന്ന് തെളിയിക്കുകയാണ് പാലേരിയിലെ വനിതകള്‍. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ കൈതേരിമുക്ക് ഭാഗത്ത് അതിസാഹസികമായി കയ്യാല നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ടിരി ക്കുകയാണ് ഒരു കൂട്...
കര്‍ഷക സമരത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്ക് പോവുന്ന ഇ.വി. സദാനന്ദന് പാലേരിക്ക് യാത്രയയപ്പ് നല്കി
പേരാമ്പ്ര : ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സമരത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലേക്ക് പോവുന്ന കര്‍ഷക സംഘം പ്രവര്ത്തകന് പേരാമ്പ്രയില്‍ യാത്രയയപ്പ് നല്കി. കര്‍ഷക സംഘം എല്ലാ ഏരിയാ കമ്മറ്റികളില്‍ നിന്നും ഓരോ പ്രതിനിധികളെയാണ് ഡല്‍ഹിക്ക് അയക്കുന്നത്. പേരാമ്പ്രയില്‍ നിന്നും പ്രതിനിധിയായി പോവുന്ന ഇ.വി. സദാന...
ഐഎന്‍എല്‍ നേതാവ് ഒ.ടി. ബഷീര്‍ അന്തരിച്ചു
പേരാമ്പ്ര : ഐഎന്‍എല്‍ സംസ്ഥാന സമിതി അംഗവും, ജില്ല വൈസ് പ്രസിഡന്റുമായ പാലേരിയിലെ ഒന്നാം തരിക്കല്‍ ഒ.ടി. ബഷീര്‍ (55) അന്തരിച്ചു. സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനായ ഇദ്ദേഹം പാലേരി സംയുക്ത മഹല്ല് സമിതി വൈസ് ചെയര്മാന്, ഇടിവെട്ടി മഹല്ല് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുകയായിരുന്നു. മയ്യത്ത് നമസ്ക്കാരം ഇന്ന് ഉച്ചക്ക് 12 മണ...
ജനകീയ പാലിയേറ്റീവ് പ്രവര്‍ത്തനമാരംഭിച്ചു
പേരാമ്പ്ര : പാലേരി കുയിമ്പില്‍ പാലത്ത് ജിവകാരുണ്യ പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ ജനകീയ പാലിയേറ്റീവ് പ്രവര്‍ത്തനമാരംഭിച്ചു. മന്ത്രി ടി.പി. രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു. കെ.കെ. ഇബ്രാഹിമിന് ആദ്യ ഉപകരണം നല്‍കിയാണ് ഉദ്ഘാടനം നടത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ഉണ്ണി വേങ്ങേരി അധ്യക്ഷത വഹിച്ചു. ഡോ. സി.എച്ച് ഇബ്രാഹിം കുട്ടി ആദ്യഫണ്ട് മന്ത്രിക്ക...