രക്തസാക്ഷികള്‍ക്കും മുന്‍ഗാമികള്‍ക്കും പ്രണാമമര്‍പ്പിച്ച് ടി.പി. പത്രിക സമര്‍പ്പിക്കും

പേരാമ്പ്ര : രക്തസാക്ഷികളുടെയും അന്തരിച്ച സിപിഐ എം നേതാക്കളുടെയും സ്മാരകങ്ങളിലെത്തി പ്രണാമമര്‍പ്പിച്ച് പേരാമ്പ്രയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി മന്ത്രി ടി പി രാമകൃഷ്ണന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് കോഴിക്കോടിന് പുറപ്പെട്ടു. കാലത്ത് ഏഴു മണിക്ക് പന്തിരിക്കര ആവടുക്കയില്‍ ആദ്യ കാല പാര്‍ട്ടി നേതാവ് കെ.എം കണ്ണന്‍ മാസ്റ്റര്‍ സ്മാരകത്തില...

തണല്‍വഴികളില്‍ സജീവമാകാന്‍ ഇനി വളയിട്ട കൈകളും

കുറ്റ്യാടി: തണലിന്റെ സ്വപ്ന സമാനമായ മുന്നേറ്റങ്ങളില്‍ ശക്തി പകരാന്‍ തണല്‍ കരുണ വനിതാ സെല്‍ രൂപികരിച്ചു. കുറ്റ്യാടി ഗ്രാമ പഞ്ചായത്ത് പ്രസിണ്ടണ്ട് ഒ.ടി.നഫീസ, ബേ്‌ളാക്ക് മെംബര്‍ വഹീദ പാറേമ്മല്‍ എന്നിവര്‍ പാട്രണ്‍മാരായും സന്ധ്യ കരണ്ടോട് ചെയര്‍പേഴ്‌സണുമായ വനിതാവിങ്ങ് ആണ് രൂപീകരിച്ചത്. ടി.കെ. ജസ്ല റിയാസ്, ആര്‍.സീന, സാജിത പനയുള്ളകണ്ടി, മുംതാസ് ...


പന്നിമുക്ക് പരേതനായ മലയില്‍ കുഞ്ഞിക്കണാരന്റെ ഭാര്യ പെണ്ണൂട്ടി അന്തരിച്ചു

പേരാമ്പ്ര: ചെറുവണ്ണൂര്‍ പന്നിമുക്കിന് സമീപം പരേതനായ മലയില്‍ കുഞ്ഞിക്കണാരന്റെ ഭാര്യ പെണ്ണുട്ടി (83) അന്തരിച്ചു. മക്കള്‍: രാജന്‍ (റിട്ട: പ്രൊഫസര്‍ ,ഗുരുവായൂരപ്പന്‍ കോളേജ്, കോഴിക്കോട്), ഭാസ്‌ക്കരന്‍ (അധ്യാപകന്‍, ഹയര്‍ സെക്കണ്ടറി സ്‌കൂള്‍, മേപ്പയ്യൂര്‍), ബിജു (കെ.ഡ.ബ്‌ളൂ.എ, പുറമേരി ) , ഗീത ( മരുതോങ്കര). മരുമക്കള്‍: ബാലന്‍ കാരങ്കോട്ട്, സിന്ധ...

മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഹൈവേ പദയാത്ര സംഘടിപ്പിച്ചു

പേരാമ്പ്ര: എല്‍ഡിഎഫ് സര്‍ക്കാരിന്റെ യുവജന വഞ്ചനക്കെതിരെ മുസ്ലിം യൂത്ത് ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റിയുടെ  ഹൈവേ പദയാത്ര സംഘടിപ്പിച്ചു. രണ്ട് മേഖലയായി നടന്ന പദയാത്ര പേരാമ്പ്ര ടി ബി പരിസരത്ത് സംഗമിച്ച് ബഹുജന റാലിയായി ചെമ്പ്ര റോഡ് മൈതാനിയില്‍ സമാപിച്ചു. നിയമസഭ തിരെഞ്ഞെടുപ്പ് പ്രചാരണത്തിനു വിളംബരമായി മാറിയ ജാഥയില്‍ നൂറുക്കണക്കിന് യുവജ...

പേരാമ്പ്രയുടെ തുടര്‍വികസനകുതിപ്പിനായി ടി.പി ജനങ്ങളിലേക്ക്

  പേരാമ്പ്ര: പുതിയ കാലത്തിന്റെ വികസനകുതിപ്പില്‍ പുതിയ വസന്തം തീര്‍ത്ത ടി.പി ഇനി ജനങ്ങളിലേക്ക്. പേരാമ്പ്ര മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ടി.പി രാമക്യഷ്ണന്‍ ഇന്ന് തുടക്കം കുറിച്ചു. വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ മണ്ഡലത്തില്‍ നടത്തിയ ഒട്ടനവധി ജനക്ഷേമ പദ്ധതികളാണ് കൈമുതല്‍. മണ്ഡലത്തില്‍ ചരിത്രവിജയം ആവര്‍ത്തിക്കാമെന്ന ആ...

ചെറിയകുമ്പളം വടക്കയില്‍ സൂപ്പി ഹാജി അന്തരിച്ചു

പാലേരി: ചെറിയകുമ്പളം വടക്കയില്‍ സൂപ്പി ഹാജി (72) അന്തരിച്ചു. പൊതുമരാമത്ത് കോണ്‍ട്രാക്ടറായിരുന്നു. പഴയ കാല കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനാണ്. ഭാര്യ: മറിയം. മക്കള്‍: ഖമറുന്നിസ, നൗഷാദ് ,നൗഫല്‍. മരുമക്കള്‍: കെ.വി ഹുസൈന്‍(മാങ്കാവ്), റജീന ( ചെറിയ കുമ്പളം), ആയിഷ (അടുക്കത്ത് ). സഹോദരങ്ങള്‍: അബ്ദുറഹിമാന്‍, അബ്ദുല്‍ കരീം, അഷ്‌റഫ്, ഫൈസല്‍, സിറാജ്, അസ്മ, ...

തിങ്കളാഴ്ച്ച ജില്ലയിലെ റേഷന്‍ കടകള്‍ അടച്ചിട്ട് പ്രതിഷേധം

പേരാമ്പ്ര: പാലേരിയിലെ റേഷന്‍ ഷാപ്പ് ഉടമ കന്നാട്ടി സ്വദേശി മാണിക്കാം കണ്ടി കരുണാകരന്‍ അത്മഹത്യ ചെയ്ത സംഭവത്തിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണ മെന്നു ആവശ്യപ്പെട്ടു തിങ്കളാഴ്ച്ച ജില്ലയിലെ മുഴുവന്‍ റേഷന്‍ കടകളും അടച്ചിടുമെന്ന് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍. റേഷനിങ്ങ് ഇന്‍സ്‌പെക്ടറുടെ പരിശോധനയില്‍ കടയിലെ സ്റ്റോക്കില്‍ കുറവ...

റേഷന്‍ വ്യാപാരി ആത്മഹത്യ ചെയ്ത നിലയില്‍

പേരാമ്പ്ര: പാലേരിയില്‍ റേഷന്‍ വ്യാപാരി ആത്മഹത്യ ചെയ്ത നിലയില്‍. പാലേരി ടൗണിലെ എആര്‍ഡി 294 നമ്പര്‍ റേഷന്‍ ഷാപ്പ് ഉടമ കന്നാട്ടി സ്വദേശി മാണിക്കാം കണ്ടി കരുണാകരന്‍(61) ആണ് മരിച്ചത്. സ്വന്തം ഷാപ്പിനകത്ത് തൂങ്ങി മരിക്കുകയായിരുന്നു. പൊതുവിതരണ വകുപ്പ് ജീവനക്കാരുടെ പീഡനമാണ് വ്യാപാരിയുടെ മരണത്തിന് പിന്നിലെന്ന് റേഷന്‍ വ്യാപാരികള്‍ ആരോപിച്ചു. ഭാര...

പുറവൂര്‍ മുസ്ലിംലീഗ് കുടുംബസംഗമവും കോത്തമ്പ്ര അനുസ്മരണവും

പേരാമ്പ്ര: ജനദ്രോഹനടപടികളില്‍ ഒന്നാം സ്ഥാനത്ത്‌നില്‍ക്കുന്ന ഇടത്ദുര്‍ഭരണത്ത നെതിരെവിധിയെഴു താന്‍ ജനങ്ങള്‍കാത്തി രിക്കുകയാണെന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ്. പുറവൂര്‍ മുസ്ലിംലീഗ് കുടുംബസംഗമവും കോത്തമ്പ്ര കുഞ്ഞമ്മദ്ഹാജി അനുസ്മരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടര്‍ ഭരണം ലഭിക്കില്ലെന്ന് ഉറപ്പായപ്പോള്‍...

കടന്തറപുഴ സംരക്ഷണത്തിന് മുഖ്യ പരിഗണന നല്‍കി ചക്കിട്ടപാറ പഞ്ചായത്ത് ബജറ്റ്

പേരാമ്പ്ര : ചക്കിട്ടപാറ കടന്തറപുഴ സംരക്ഷണത്തിന് ഒരു കോടി രൂപയുടെ പദ്ധതിയുമായി ചക്കിട്ടപാറ പഞ്ചായത്ത് ബജറ്റ്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുഴത്തീരം ഇടിയുന്നത് മൂലം ചെമ്പനോട മേഖലയില്‍ കര്‍ഷകരുടെ ഭൂമി നഷ്ടമാകുന്നതിന് പരിഹാര മായാണ് 6.5 കിലോമീറ്റര്‍ ദൂരം പുഴത്തീരം കെട്ടിസംരക്ഷിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. ബാംബു കോര്‍പറേഷന്റെ സഹ...