News Section: പാലേരി

ഗ്രാമ സുകൃതം നവോത്ഥാന സദസ്

December 20th, 2017

പേരാമ്പ്ര: റീ സെറ്റ് ടാലന്റ്, യുവജനമിഷന്‍, കുടുംബശ്രീ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ 'നല്ല കുടുംബം, നല്ല വിദ്യാഭ്യാസം നല്ല സമൂഹം, എന്ന സന്ദേശമുയര്‍ത്തി ഗ്രാമസുകൃതം നവോത്ഥാന സദസ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 23 ശനിയാഴ്ച കടിയങ്ങാട് നടക്കുന്ന പരിപാടി മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ഇതിന്റെ ഭാഗമായി പ്രൊഫ .ഗോപിനാഥ് മുതുകാട് മോട്ടിവേഷന്‍ പ്രോഗ്രാമും ചിന്ത ജറോം മുഖ്യപ്രഭാഷണവും നടത്തും. ഇ.പി ജയരാജന്‍ എംഎല്‍എ മുഖ്യാതിഥിയായിരിക്കും. ഇ.കെ വിജയന്‍ എംഎല്‍എ, മുന്‍മന്ത്രി പി.ശങ്കരന്‍, പാണക്കാട് സാദിഖ്...

Read More »

ആംബുലന്‍സ് സമര്‍പ്പണം

December 20th, 2017

പേരാമ്പ്ര : പാലേരി, ഇടിവെട്ടി, കന്നാട്ടി, കൂനിയോട്, മഹല്ലുകളുടെ കൂട്ടായ്മ സംയുക്ത മഹല്ല് സമിതിയുടെ ആംബുലന്‍സ് സമര്‍പ്പണം വ്യാഴാഴ്ച്ച വൈകീട്ട് മൂന്ന് മണിക്ക് പാലേരി എച്ച്.എം. മദ്രസ്സ പരിസരത്ത് നടക്കും. സി. എസ്. കെ. തങ്ങള്‍ താക്കോല്‍ദാനം നിര്‍വ്വഹിക്കും. തുറക്കല്‍ അമ്മദ് മുസ്ല്യാര്‍ ഏറ്റുവാങ്ങും. മത- സാമൂഹിക- രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുമെന്ന് കെ. സിദ്ദീഖ് തങ്ങള്‍, എന്‍.സി. അബ്ദുറഹ്മാന്‍ മാസ്റ്റര്‍, കെ.സി. ഇസ്മായില്‍ മാസ്റ്റര്‍, ഒ.ടി. ബഷീര്‍ എന്നിവര്‍ അറിയിച്ചു.

Read More »

മെഗാമെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

December 19th, 2017

പാലേരി : പാറക്കടവ് കാരുണ്യ സ്വയംസഹായ സംഘത്തിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് വാഴയില്‍ മുക്കില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. മലബാര്‍ മെഡിക്കല്‍ കോളേജിന്റെയും ആഞ്ജനേയ ഡന്റല്‍ കോളേജിന്റെയും സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പ് ചങ്ങരോത്ത് ഗ്രാമപഞ്ചായത്തംഗം എം.കെ. ഫാത്തിമ ഉദ്ഘാടനം ചെയ്തു. വി. ഹരീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജീവിതശൈലി രോഗങ്ങളും പ്രതിരോധവും എന്ന വിഷയത്തില്‍ ഡോ: പ്രിന്‍സ് ക്ലാസെടുത്തു. കെ.സി. ബഷീര്‍, മാണിക്കോത്ത് അബ്ദുള്‍റഹീം, കെ. മൂസ്സ, ഇല്ലത്ത് സലാം തുടങ്ങിയവര്‍ പ്രസംഗിച്ചു. ...

Read More »

അജ്മലിന്റെ ദുരൂഹ മരണത്തില്‍ അന്വേഷണം ഇഴയുന്നു

December 17th, 2017

പേരാമ്പ്ര : പേരാമ്പ്ര ചാനിയംകടവ് റോഡിലെ കിഴിഞ്ഞാണ്യം ക്ഷേത്രത്തിനടുത്തുള്ള കുളത്തില്‍ ദുരൂഹ സാഹചര്യത്തില്‍ കാണപ്പെട്ട പാലേരി പാറക്കടവിലെ പുറത്തൂട്ടയില്‍ അജ്മലിന്റെ ദുരൂഹ മരണത്തില്‍ അന്യേഷണം ഇഴയുന്നതായി ആക്ഷന്‍ കമ്മറ്റി ഭാരവാഹികള്‍ കുറ്റപ്പെടുത്തി. സംഭവ ദിവസം രാത്രി അജ്മലും സ്ഥലവാസികളും തമ്മില്‍ അടിപിടി നടന്നതായും അജ്മലിനെ വീട്ടില്‍ നിന്നും കൂട്ടി പോന്ന സുഹൃത്തിനെ കുറിച്ചും പിന്നീട് ഒപ്പം കൂടിയ ബസ് ഡ്രൈവര്‍മാരെ പറ്റിയും യാതൊരു അന്യേഷണവും പോലീസ് നടത്തിയിട്ടില്ല. കേസിലെ നിര്‍ണ്ണായക സാക്ഷികളായ ഇവരെ കസ്റ്റഡിയി...

Read More »

മെഡിക്കൽ കേമ്പ് സംഘടിപ്പിച്ചു

November 28th, 2017

മെഡിക്കൽ കേമ്പ് സംഘടിപ്പിച്ചു പേരാമ്പ്ര : വടക്കുമ്പാട് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്കായ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പ്രോജക്ടിൽ ഉൾപ്പെടുത്തി മെഡിക്കൽ കേമ്പ് സംഘടിപ്പിച്ചു. കൈരളി വൊക്കേഷണൽ ട്രയിനിംഗ് സെന്റർ പേരാമ്പ്ര, യുവ മുതുവണ്ണാച്ച എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച കേമ്പ് ഹെഡ്മിസ്ട്രസ് സി കെ ശോഭന ഉദ്ഘാടനം ചെയ്തു . കൈരളി പ്രിൻസിപ്പൽ കെ.വി.രതീഷ് അദ്ധ്യക്ഷത വഹിച്ചു. വിദ്യാലയത്തിലെ രണ്ടായിരത്തി അഞ്ഞൂറിലധികം വരുന്ന വിദ്യാർത്ഥികളുടെ രക്ത ഗ്രൂപ്പ്   നിർണ്ണയം, കൊളസ്ട്രോൾ, രക്തത്തിലെ വിവിധ...

Read More »

ജലസേചന കുടിവെള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ മന്ത്രി വകുപ്പ് മേധാവികളുടെ യോഗം വിളിച്ചു ചേര്‍ത്തു

November 2nd, 2017

  ജലസേചന കുടിവെള്ള പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യാന്‍ മന്ത്രി വകുപ്പ് മേധാവികളുടെ യോഗം വിളിച്ചു ചേര്‍ത്തു പേരാമ്പ്ര : നിയോജക മണ്ഡലത്തിലെ ജലസേചന കുടിവെള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ വകുപ്പ് മേധാവികളുടെ യോഗം വിളിച്ചു ചേര്‍ത്തു. മേജര്‍ മൈനര്‍ ഇറിഗേഷന്‍, കുറ്റ്യാടി ജലസേചന പദ്ധതി, വാട്ടര്‍ അതോറിട്ടി തുടങ്ങിയ മേഖലയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ കുറ്റമറ്റ രീതിയില്‍ പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് യോഗം വിളിച്ചു ചേര്‍ത്തത്. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമാ...

Read More »

താംബൂല പ്രശ്‌നം നടത്തി

November 2nd, 2017

താംബൂല പ്രശ്‌നം നടത്തി പാലേരി : കന്നാട്ടി ആനോറക്കുന്നുമ്മല്‍ കുളി മുത്തപ്പന്‍ ദേവസ്ഥാനത്ത് താംബൂല പ്രശ്‌നം നടത്തി. പ്രമുഖ ജ്യോതിഷപണ്ഡിതരായ കോട്ടൂര്‍ പ്രസാദ് നമ്പീശന്‍, പ്രകാശ് കെ പണിക്കര്‍ എന്നിവരുടെ നേതൃത്വത്തിലാണ് താംബൂല പ്രശ്‌നം നടത്തുന്നത്. ദേവസ്ഥാനം ഊരാളരും കുടുംബാംഗങ്ങളും നാട്ടുകാരുമുര്‍പ്പെടുന്ന ഭക്തജനങ്ങള്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

Read More »

റോഡ്പരിഷ്കരണപ്രവർത്തികൾ രണ്ടാഴ്ചക്കകം ആരംഭിക്കും:മന്ത്രി

October 30th, 2017

റോഡ്പരിഷ്കരണപ്രവർത്തികൾ രണ്ടാഴ്ചക്കകം ആരംഭിക്കും:മന്ത്രി  പേരാമ്പ്ര: പേരാമ്പ്ര പയ്യോളി, പേരാമ്പ്ര ചാനിയം കടവ് റോഡുകളുടെ  പരിഷ്കരണ പ്രവർത്തികൾ രണ്ടാഴ്ചക്കുള്ളിൽ ആരംഭിക്കുമെന്ന്  മന്ത്രി ടി പി രാമകൃഷ്ണണൻ.     327 ലക്ഷം രൂപ ചിലവിൽ പൊതുമരാമത്ത് നടപ്പാക്കുന്ന കൽപത്തൂർ വായനശാല - വെള്ളിയൂർ-കാപ്പുമ്മൽ റോഡിന്റേയും, മൂന്ന് കോടി രൂപ വിനിയോഗിച്ച് പൂർത്തിയാക്കുന്ന ചക്കിട്ടപാറ - നരി നട - കൂരാച്ചുണ്ട് റോഡിന്റെയും നവീകരണ പ്രവർത്തികൾ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.     പേരാമ്പ്ര ബൈപ്പാസ് നിർമ്മാണവുമായ...

Read More »

പേരാമ്പ്ര ബൈപ്പാസ്; ഒളിച്ചുകളി അവസാനിപ്പിക്കണം: മുസ്‌ലിം ലീഗ്

October 30th, 2017

പേരാമ്പ്ര ബൈപ്പാസ്; ഒളിച്ചുകളി അവസാനിപ്പിക്കണം: മുസ്‌ലിം ലീഗ് പേരാമ്പ്ര: അനുദിനം പേരാമ്പ്ര ടൗണിലെ ഗതാഗതക്കുരുക്ക് രൂക്ഷമാകുമ്പോളും ബൈപ്പാസ് നിർമ്മിക്കുന്ന കാര്യത്തിൽ ജനങ്ങളുടെ മുന്നിൽ വ്യക്തത വരുത്താതെ സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി ടി പി രാമകൃഷ്ണൻ ഒളിച്ചുകളിക്കുകയാണെന്ന് പേരാമ്പ്ര നിയോജക മണ്ഡലം മുസ്‌ലിം ലീഗ് പ്രവർത്തക സമിതി യോഗം കുറ്റപ്പെടുത്തി. എൽ.ഐ.സി ഓഫീസ് മുതൽ യതീംഖാന വരെയുള്ള ദൂരത്തിൽ ഇഴഞ്ഞ് നീങ്ങിയല്ലാതെ ഒരു വാഹനങ്ങൾക്കും കടന്ന് പോവാൻ സാധ്യമല്ല. ആംബുലൻസ് ഉൾപ്പെടെ ഗതാഗത കുരുക്കിൽ പെട്ട് പോയ ...

Read More »

വടക്കുമ്പാട് വഞ്ചിപ്പാറ ഗോപുരത്തിലിടം റോഡ് ഗതാഗതയോഗ്യമാക്കണം

October 18th, 2017

വടക്കുമ്പാട് വഞ്ചിപ്പാറ ഗോപുരത്തിലിടം റോഡ് ഗതാഗതയോഗ്യമാക്കണം പേരാമ്പ്ര : ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ വടക്കുമ്പാട് വഞ്ചിപ്പാറ ഗോപുരത്തിലിടം റോഡ് ഗതാഗതയോഗ്യമാക്കണമെന്നും തരിപ്പിലോട് പൊതുവിതരണ കേന്ദ്രം അനുവദിക്കണമെന്നും സിപിഐ പാലേരി ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. സി എച്ച് കുമാരന്‍ പതാക ഉയര്‍ത്തി. മഹിള മണ്ഡലം സെക്രട്ടറി ടി ഭാരതി ഉദ്ഘാടനം ചെയ്തു. വി എം പ്രേമന്‍ അധ്യക്ഷത വഹിച്ചു. കെ കെ ഭാസ്‌ക്കരന്‍, ഒ ടി രാജന്‍, സുനില്‍ കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി പി ശിവദാസന്‍ (സെക്രട്ടറി), എന്‍ കെ പ്രേമന്...

Read More »