News Section: പാലേരി

ഡിവൈഎഫ്‌ഐ പാലേരി സംഘടിപ്പിച്ച സോഫ്റ്റ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റ്: യുവ ചരത്തിപ്പാറ ജേതാക്കളായി

September 17th, 2019

പേരാമ്പ്ര : ഡിവൈഎഫ്‌ഐ പാലേരി മേഖലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ മേഖല സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച സോഫ്റ്റ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ യുവ ചരത്തിപ്പാറ ജേതാക്കളായി. റെഡ് വിങ്ങ് വടക്കുമ്പാടിനെയാണ് യുവ ചരത്തിപ്പാറ പരാജയപ്പെടുത്തിയത്. കിംഗ്‌സ് XI കന്നാട്ടി, മഹാത്മ ചെറിയ കുമ്പളം, വാരിയേഴ്‌സ് കുന്നശ്ശേരി, സര്‍ഗ്ഗ കന്നാട്ടി, ചങ്ങരോത്ത് സര്‍വ്വീസ് സഹകരണ ബാങ്ക്, വിന്നേഴ്‌സ് ചെറിയ കുമ്പളം എന്നിവരാണ് മത്സരിച്ച മറ്റ് ടീമുകള്‍. വിജയികള്‍ക്ക് ഡിവൈഎഫ്‌ഐ പേരാമ്പ്ര ബ്ലോക്ക് പ്രസിഡന്റ് പി.എസ്. പ്രവീണ്‍, സ...

Read More »

പാലേരി കന്നാട്ടിയിലെ എടച്ചേരി ചാലില്‍ ഇ.സി. ദാമോദരന്‍ നമ്പ്യാര്‍ അന്തരിച്ചു

September 14th, 2019

പേരാമ്പ്ര : പാലേരി കന്നാട്ടിയിലെ എടച്ചേരി ചാലില്‍ ഇ.സി. ദാമോദരന്‍ നമ്പ്യാര്‍ (73) അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: കാര്‍ത്ത്യായനി അമ്മ. മക്കള്‍: ഗീത, നിഷ. മരുമക്കള്‍: പ്രകാശന്‍ കല്ലോട്, രാജന്‍ ചെറുകാട്. സഹോദരങ്ങള്‍: ജാനകി, ലീല പരേതയായ കമല, പത്മിനി.

Read More »

ടി.പി രാജീവന്റെ മാതാവ് ദേവി അമ്മ അന്തരിച്ചു

September 6th, 2019

  പേരാമ്പ്ര : പ്രമുഖ സാഹിത്യകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ടി.പി രാജീവന്റെ മാതാവും പാലേരി തച്ചംപൊയില്‍ പരേതനായ രാഘവന്‍ മാസ്റ്ററുടെ ഭാര്യയുമായ ദേവി അമ്മ (79) അന്തരിച്ചു. സംസ്‌കാരം ഇന്ന് വൈകിട്ട് 5 മണിക്ക് നരയംകുളം രാമവനം വീട്ടുവളപ്പില്‍. മകള്‍ രേണുക ലക്ഷ്മി. മരുമക്കള്‍: പി.ആര്‍ സാധന (റിട്ട. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി), എ.കെ മോഹനന്‍ (കാലാവസ്ഥ വകുപ്പ്).

Read More »

കുട്ടി ഓണപ്പൊട്ടന് കിട്ടിയ ദക്ഷിണ ദുരിതാശ്വാസ നിധിയിലേക്ക്

September 3rd, 2019

പേരാമ്പ്ര : വടക്കുമ്പാട് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഓണാഘോഷ പരിപാടിയില്‍ ഓണപ്പൊട്ടന്റെ വേഷം ധരിച്ച് സഹപാഠികളുടെയും അധ്യാപകരുടെയും മനം കവര്‍ന്ന കുട്ടി ഓണപ്പൊട്ടന്‍ തനിക്ക് ലഭിച്ച ദക്ഷിണതുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി മാതൃകയായി. വിദ്യാലയത്തിലെ ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥി രഹിന്‍ രാജീവ് മുതുവണ്ണാച്ചയാണ് തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. വിദ്യാലയത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചപ്പോള്‍ രഹിന്‍ ഓണപൊട്ടന്റെ വേഷം കെട്ടാന്‍ തയ്യാറായി മുേന്നാട്ട് വരുകയായിരുന്നു. ഓണപ്പൊട്ടനായി വേഷമിട്ട രഹിന്റെ പിത...

Read More »

പാലേരി കടുക്കാം കുഴിയില്‍ (മരക്കാട്ടേരി) നാരായണന്‍ നായര്‍ അന്തരിച്ചു

August 18th, 2019

പേരാമ്പ്ര : പാലേരി കടുക്കാം കുഴിയില്‍ (മരക്കാട്ടേരി) നാരായണന്‍ നായര്‍ (വിമുക്ത ഭടന്‍ ,65) അന്തരിച്ചു. സംസ്‌കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ടു വളപ്പില്‍. ഭാര്യ: രമണി. മക്കള്‍ ഷിനി, ബിനി, ധന്യ. മരുമക്കള്‍: ബിജോയ് ചേളന്നൂര്‍ (ബിസിനസ്), പ്രജി മുചുകന്ന് (ദുബൈ), ബബീഷ് ഊരള്ളൂര്‍ (ആര്‍മി ബാംഗ്ലൂര്‍). സഹോദരങ്ങള്‍: ലക്ഷ്മി, . കമല, ജാനു, ശാന്ത, മനോഹരന്‍, പരേതയായ അമ്മുക്കുട്ടി.

Read More »

ദുരന്ത ബാധിത പ്രദേശങ്ങള്‍ സര്‍വ്വകക്ഷി സംഘം സന്ദര്‍ശിച്ചു

August 13th, 2019

പേരാമ്പ്ര : പ്രളയവും ചുഴലിക്കാറ്റും നാശം വിതച്ച ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ സര്‍വ്വകക്ഷി സംഘം സന്ദര്‍ശിച്ചു. സര്‍വ്വവും നഷ്ടപ്പെട്ട കര്‍ഷകര്‍ക്കും പ്രളയത്തില്‍ വീടുകള്‍ തകര്‍ന്നവര്‍ക്കും പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് സര്‍വ്വ കക്ഷി സംഘം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ് മൂസ്സ േകാത്തമ്പ്ര, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കിഴക്കയില്‍ ബാലന്‍, ഷൈലജ ചെറുവോട്ട്, എന്‍.പി. വിജയന്‍, കെ.കെ. രവി, നസീര്‍ ആനേരി, കെ.വി. രാഘവന്‍, പി.പി. നാണു, ഒ.ടി. ബഷീര്‍, ...

Read More »

പാലേരിയില്‍ ചുഴലികാറ്റ് കനത്ത നാശനഷ്ടം

August 8th, 2019

പേരാമ്പ്ര : പാലേരി ഇടിവെട്ടി ഭാഗത്ത് അല്പ സമയം മുമ്പുണ്ടായ ചുഴലികാറ്റില്‍ മരങ്ങള്‍ കടപുഴകി. 10 മണിയോടെ ആഞ്ഞു വീശിയ ചുഴലിക്കാറ്റാണ് വന്‍ അപകടം ഉണ്ടാക്കിയത്. പ്രദേശത്തെ നിരവധി മരങ്ങള്‍ കടപുഴകി. ചില വീടുകള്‍ തകര്‍ന്നു. തെങ്ങ്, കവുങ്ങ് ഇലഞ്ഞി, പ്ലാവ് തുടങ്ങിയ മരങ്ങളാണ് സെക്കന്റുകള്‍ മാത്രം ആഞ്ഞു വീശിയ കാറ്റില്‍ കടപുഴകിയത്. ചെറിയ പറമ്പില്‍ കുഞ്ഞികൃഷ്ണന്‍ നായര്‍, ഡോ. കെട.പി. ബാലന്‍, നെല്ലിയുള്ളതില്‍ അമ്മത്, മുബാറക്ക്, ഒ.ടി. ബഷീര്‍, ഇടിവെട്ടി സദാനന്ദന്‍, ഇടിവെട്ടി സത്യ, ഇടിവെട്ടി ലത്തീഫ് എന്നിവരുടെ പറമ്പിലെ മരങ്...

Read More »

തരിപ്പിലോട് പുതിയ പറമ്പില്‍ ഗംഗാധരന്‍ നായര്‍ അന്തരിച്ചു.

August 4th, 2019

പേരാമ്പ്ര : പാലേരി തരിപ്പിലോട് പുതിയ പറമ്പില്‍ ഗംഗാധരന്‍ നായര്‍ (69) അന്തരിച്ചു. സംസ്‌കാരം ഇന്ന്(തിങ്കള്‍) രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ പരേതയായ മീനാക്ഷി. മക്കള്‍ ജയരാജ് (എക്‌സൈസ്, നാദാപുരം) ജയശ്രീ. മരുമക്കള്‍ സ്വപ്‌ന(കൂനിയോട്), പ്രേമാനന്ദ് (മാവിന്‍ ചുവട്, പ്രീമിയം ഫെലോ അലോയ് ലിമിറ്റഡ്, എറണാകുളം). സഹോദരങ്ങള്‍ പത്മനാഭന്‍ നായര്‍(റിട്ട. വ്യവസായ കേന്ദ്രം മാനേജള്‍), രാഘവന്‍ നായര്‍(എഞ്ചിനിയര്‍), രാജന്‍ നായര്‍, വിജയന്‍ നായര്‍(റിട്ട. സര്‍വ്വയര്‍), സുധാകരന്‍(റിട്ട. മാസ് മീഡിയ ഓഫീസര്‍, ആരോഗ്യവകുപ്പ് കോഴിേക...

Read More »

വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ‘സൂരജ്’ പദ്ധതി ആരംഭിച്ചു

July 29th, 2019

പേരാമ്പ്ര : ഹിന്ദി പഠനം എളുപ്പമാക്കുവാന്‍ വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ 'സൂരജ്' പദ്ധതി ആരംഭിച്ചു. യുപി വിഭാഗത്തില്‍ നടപ്പാക്കുന്ന പദ്ധതി ടി.പി. കരുണാകരന്‍ ഉദ്ഘാടനം ചെയ്തു. വി. അനില്‍ അധ്യക്ഷത വഹിച്ചു. എം.എം. ബാബു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ്സെടുത്തു. പി.എം. കുമാരന്‍, വി.വി. കാര്‍ത്തിക, കെ.പി. രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. അധ്യാപകരായ കെ. സജിനി, കെ.ടി. രനീഷ്, എന്‍.കെ. സുരേഷ്, ടി. സാബിത്ത് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു കെ.എം. സുരേഷ് സ്വാഗതവും പി. പ്രജിഷ നന്ദിയും പറഞ്ഞു. പരിപാടിയില്‍ വിദ്യ...

Read More »

ഡിവൈഎഫ്‌ഐ വടക്കുമ്പാട് സ്‌കൂള്‍ പരിസരം ശുചീകരിച്ചു

July 28th, 2019

പേരാമ്പ്ര : ഡിവൈഎഫ്‌ഐ വടക്കുമ്പാട് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടക്കുമ്പാട് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പരിസരത്ത് ശുചീകരണ പ്രവര്‍ത്തനം നടത്തി. ബാലസംഘം എസ്എഫ്‌ഐ അംഗങ്ങള്‍ക്ക് റെഡ്‌വിംഗ്‌സ് വടക്കുമ്പാടിന്റെ ജെഴ്സി വിതരണം ചെയ്യുകയും ചെയ്തു. യൂണിറ്റ് സെക്രട്ടറി ബിബിന്‍ പുത്തൂര്‍, പ്രസിഡന്റ് രസിന്‍ രാജ്, പാലേരി മേഖല സെക്രട്ടറി എം. സുജീഷ്, സുമേഷ്, അഖില്‍ കുമാര്‍, യു.സി. അഖില്‍, ആഷിക്, നിഖില്‍ പുത്തൂര്‍, ദിപില്‍കുമാര്‍, അഞ്ജു ദാസ്, സന.എസ്.പ്രകാശ്, റിച്ചിന്‍, ഹെബിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Read More »