News Section: പന്തിരിക്കര
പാര്‍ക്കിംഗ് സൗകര്യം: ഓട്ടോറിക്ഷകള്‍ അനിശ്ചിതകാല സമരത്തില്‍
പേരാമ്പ്ര: പാര്‍ക്കിംഗ് സൗകര്യമൊരുക്കണ മെന്നാവശ്യപ്പെട്ട് പന്തിരിക്കരയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ അനിശ്ചിതകാല സമരത്തില്‍. നിലവിലുണ്ടായിരുന്ന ഓട്ടോസ്റ്റാന്റ് ഹൈക്കോടതി നിര്‍ത്തലാക്കിയതോടെയാണ് ഓട്ടോ തൊഴിലാളികള്‍ സമരത്തിനിറങ്ങേണ്ടി വന്നത്. ഒരു കച്ചവടക്കാരന് നല്കിയ പരാതിയെ തുടര്‍ന്നാണ് ഹൈക്കോടതി ഓട്ടോസ്റ്റാന്റ് മാറ്റാന്‍ ഉത്തരവിട്ടത്. എന്നാല്‍...
ആവടുക്ക പാടശേഖരവും കൃഷിയുടെ സമൃദ്ധിയിലേക്ക്
പേരാമ്പ്ര : നിറവ് പദ്ധതി പ്രകാരം ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ ആവടുക്ക പാടശേഖരം നാല് ഏക്കര്‍ ഭൂമി കൃഷിയോഗ്യമാക്കുന്നതിന്റെ പ്രവൃത്തി ഉദ്ഘാടനം നടത്തി. സംസ്ഥാന കാര്‍ഷിക വികസന-കര്‍ഷകക്ഷേമ വകുപ്പ് കാര്‍ഷിക സേന കേന്ദ്രത്തിന്റെയും കാര്‍ഷിക കര്‍മ്മസേനയുടെയും സഹകരണത്തോടെ സുഭിക്ഷ കേരളം പദ്ധതിയ്ക്ക് കീഴിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പ്രവൃത്തി മന...
കനാലില്‍ പുകയില ഉല്പന്നങ്ങള് നിക്ഷേപിച്ച നിലയില്‍
പേരാമ്പ്ര : പട്ടാണിപ്പാറയില്‍ കനാലില്‍ നിരോധിത പുകയില ഉല്പന്നങ്ങള് നിക്ഷേപിച്ച നിലയില്‍. കുറ്റ്യാടി ജലസേചന പദ്ധതിയുടെ വലതുകര മെയില്‍ കനാലിലാണ് നിരോധിത പുകയില ഉല്പന്നമായ ഹാന്‍സിന്റെ നൂറുകണക്കിന് പാക്കറ്റുകള്‍ നിക്ഷേപിച്ച നിലയില്‍ കണ്ടെത്തിയത്. പട്ടാണിപ്പാറക്കും ലാസ്റ്റ് പന്തിരിക്കരക്കും ഇടയിലുള്ള അരീക്കന്ചാല് റോഡിന് സമീപമാണ് നാട്ടുകാര്‍...
പന്തിരിക്കരയില്‍ വെളിച്ചെണ്ണ മില്ലിലെ കൊപ്ര ചേവിന് തീപിടിച്ചു
പേരാമ്പ്ര: പന്തിരിക്കരയില്‍ വെളിച്ചെണ്ണ മില്ലിലെ കൊപ്ര ചേവിന് തീപിടിച്ചു. പന്തിരിക്കര അങ്ങാടിയില്‍ ബസ് സ്റ്റോപ്പിന് സമീപം പ്രവര്‍ത്തിക്കുന്ന വെളിച്ചംപറമ്പത്ത് അബ്ദുറഹ്മാന്റെ വെളിച്ചെണ്ണ മില്ലിലെ കൊപ്ര ചേവിന് തീപ്പിടിച്ച് തേങ്ങകള്‍ കത്തി നശിച്ചു. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് സംഭവം. മൂവായിരം തേങ്ങയോളം കത്തിയിട്ടുണ്ടെന്നാണ് വിവരം. ഓടുമേഞ...
പടത്തുകടവ് ഇടവക ജൂബിലി ആഘോഷങ്ങള്‍ക്ക് തിരി തെളിഞ്ഞു
പേരാമ്പ്ര: പടത്തുകടവ് ഹോളി ഫാമിലി ഇടവകയുടെ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് തുടക്കമായി. കോഴിക്കോട് ബിഷപ്പ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍ ആഘോഷത്തിന്റെ തിരി തെളിയിച്ചു. വിശ്വാസം, സ്നേഹം, പ്രത്യാശ എന്നിവയിലൂന്നിയാണു പൂര്‍വ്വീകര്‍ ജീവിതത്തെ മുന്നോട്ടു നയിച്ചതെന്നും ഇത് മാതൃകയാക്കി വരും കാല തലമുറക്കു പകര്‍ന്നു നല്കാന് ഇ...
ചക്കിട്ടപ്പാറയിലെ വീടാക്രമണം; ബി.ജെ.പി പ്രതിഷേധ ധര്‍ണ്ണ നടത്തി
പേരാമ്പ്ര : ചക്കിട്ടപ്പാറ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്ന ശേഷം നടന്ന വീടാക്രമണവും ബോംബ് സ്ഫോടനവും നടത്തിയ പ്രതികളെ സംരക്ഷിക്കുകയാണന്ന് ആരോപിച്ച് ബിജെപി പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. ഡിസംബര്‍ 16ന് നടന്ന ബോംബാക്രമണ കേസിലെ പ്രതികളെ തിരിച്ചറിഞ്ഞിട്ടും പ്രതികളെ കസ്റ്...
വീടിന് നേരെ ബോംബേറ്; സമഗ്രമായ അന്വേഷണം വേണം: യുഡിഎഫ്
പേരാമ്പ്ര : ചങ്ങരോത്ത് പഞ്ചായത്തിലെ ഏഴാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ നടന്ന ബോബെറിലേ ദുരുഹത മാറ്റണമെന്നും ഇതേ കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നും യുഡിഎഫ് ചങ്ങരോത്ത് മണ്ഡലം ഇലക്ഷന് കമ്മറ്റി ആവശ്യപ്പട്ടു. സംഭവ സ്ഥലം സന്ദര്‍ശിച്ച ഇലക്ഷന് കമ്മറ്റി ചെയര്മാന് അസീസ് ഫൈസി, കണ്‍വീനര്‍ പ്രകാശന് കന്നാട്ടി, യൂത്ത് കോണ്‍ഗ്രസ്...
ചങ്ങരോത്ത് വനിത സ്ഥാനാര്‍ത്ഥിയുടെ വീടിന് നേരെ ബോംബാക്രമണം
പേരാമ്പ്ര : ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ 7 ാം വാര്‍ഡ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടാണിപ്പാറയിലെ മാവുള്ള കുന്നുമ്മല്‍ ഷൈലജയുടെ വീടിന് നേരെ ബോംബാക്രമണം. ഇന്ന് പുലര്‍ച്ചെ 2.5 നാണ് അക്രമണം നടന്നത്. ഉഗ്ര ശബ്ദത്തോടെയുള്ളയുള്ള സ്ഫോടനത്തില്‍ വീടിന്റെ ജനലുകളും വാതിലും തകര്‍ന്നു. ഈ സമയം ഷൈലജയും ഭര്‍ത്താവും പരുക്കേറ്റ് ചികിത്സയിലുള്ള മകനും മകളും ...
ആവടുക്ക എല്‍പി സ്കൂള്‍ ഓണ്‍ ലൈന്‍ സ്കൂള്‍ കലോത്സവം
പേരാമ്പ്ര : ആവടുക്ക എല്‍പി സ്കൂളിലെ 2020-21 അധ്യയന വര്‍ഷത്തെ ഓണ്‍ലൈന്‍ സ്കൂള്‍ കലോത്സവം സംഘടിപ്പിച്ചു. കവിയും എഴുത്തുകാരനും വാഗ്മിയുമായ രമേഷ് കാവില്‍ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അഞ്ജന അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മാനേജര്‍ എം.കെ. സുരേന്ദ്രന്, റിട്ട. പ്രധാനാധ്യാപകന് വി.പി. സോമന്, വി.പി. ഇബ്രാഹിം, എന്‍. വിശ്വന്, ഷീജ ബിജു, ടി.പി. ഗ...
കുടിവെള്ള പൈപ്പ് പൊട്ടി നന്നാക്കാന്‍ നടപടിയില്ല.
പന്തിരിക്കര: പെരുവണ്ണാമൂഴി പന്തിരിക്കര കാക്കാട് റോഡിന് മുന്‍വശത്തായി വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകാന്‍ തുടങ്ങിയിട്ട് നാളുകളേറയായിട്ടും നന്നാക്കാന്‍ നടപടി എടുത്തില്ലെന്ന് വ്യാപക പരാതി. കാലപ്പഴക്കം ചെന്ന സിമിന്റ് പൈപ്പിലുടെയാണ് കുടിവെള്ളം കടന്നുപോകുന്നത് ഇവ പൂര്‍ണ്ണ മാറ്റി ജി.ഐ. പൈപ്പോ, കാസ്റ്റ് അയേണ്‍ ...