News Section: പന്തിരിക്കര

വനിത മതിലിനെതിരെ മതേതര മതില്‍

December 14th, 2018

പേരാമ്പ്ര : ജനുവരി ഒന്നിന് നടത്തുന്ന വനിത മതിലിനെതിരെ ചങ്ങരോത്ത് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മതേതര മതില്‍ സംഘടിപ്പിക്കുന്നു. കോണ്‍ഗ്രസ് ജന്മദിനമായ ഡിസംബര്‍ 28 വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്ക് പന്തിരിക്കരയിലാണ് മതില്‍ ഒരുക്കുന്നത്. മണ്ഡലത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പുറമേ സാമൂഹ്യ സാംസ്‌കാരിക പരിസ്ഥിതി പ്രവര്‍ത്തകരും യുഡിഎഫ് ഘടക കക്ഷി നേതാക്കളും പങ്കെടുക്കും. വനിത മതില്‍ ജനങ്ങളെ ജാതിയമായി വേര്‍തിരിക്കുമെന്നും മതേതര മതില്‍ വന്‍ വിജയമാക്കാനും മണ്ഡലം കമ്മിറ്റി യോഗം തീരുമാനിച്ചു. ...

Read More »

കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എസ്.പി കുഞ്ഞമ്മദിന്റെ ഭാര്യ പന്തിരിക്കര സ്രാമ്പി പറമ്പില്‍ കുഞ്ഞാമി അന്തരിച്ചു

December 1st, 2018

പേരാമ്പ്ര: കോഴിക്കോട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എസ്.പി കുഞ്ഞമ്മദിന്റെ ഭാര്യ പന്തിരിക്കര സ്രാമ്പി പറമ്പില്‍ കുഞ്ഞാമി (53) അന്തരിച്ചു. ഖബറടക്കം ഇന്ന് വൈകിട്ട് 6.30 ന് ആവടുക്ക ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍. മക്കള്‍: ഷഹന, ശിഹാബ് (കുവൈറ്റ്), തസ്‌ലീന. മരുമക്കള്‍: സാദിഖ് ഓമശ്ശേരി, ഹൈറിയ എരവട്ടൂര്‍, നൗഷാദ് പേരാമ്പ്ര. പിതാവ്: പരേതനായ മൂസ ഹാജി. മാതാവ്: കുഞ്ഞയിശ ഹജ്ജുമ്മ. സഹോദരങ്ങള്‍: പാത്തു, ഖദീജ, ഹലീമ, മറിയം, ആസ്യ, യൂസുഫ്, അലി സി.പി, ജമീല, പരേതനായ കുഞ്ഞമ്മദ്കുട്ടി.

Read More »

ക്ഷീരസംഘം ഉദ്ഘാടനം ചെയ്തു

November 1st, 2018

പേരാമ്പ്ര : പന്തിരിക്കര ആവടുക്ക ക്ഷീരോത്പാദക സഹകരണ സംഘം പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എ.സി. സതി ഉദ്ഘാടനം ചെയ്തു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈലജ ചെറുവോട്ട് അധ്യക്ഷത വഹിച്ചു. പി.സി. കുഞ്ഞിക്കണ്ണന്‍, കെ.പി. ജയേഷ്, കെ.കെ.  ലീല,  ഉണ്ണിവേങ്ങേരി, സുരേന്ദ്രന്‍ മുന്നുറ്റന്‍ കണ്ടി, വി.പി. ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. സദാനന്ദന്‍ നന്ദിയും പറഞ്ഞു.

Read More »

വയലാര്‍ അനുസ്മരണവും സംഗീത നിശയും

October 30th, 2018

പേരാമ്പ്ര : പട്ടാണിപ്പാറ നവീന ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ വയലാര്‍ അനുസ്മരണവും ശബ്ദമിശ്രണത്തില്‍ ദേശീയചലച്ചിത്ര പുരസ്‌കാരം നേടിയ പട്ടാണിപ്പാറ സ്വദേശിയായ സനല്‍ ജോര്‍ജ്ജിന് സ്വീകരണവും നല്‍കി. താലൂക് ലൈബ്രറി കൗണ്‍സില്‍ ജോ. സെക്രട്ടറി കെ.ടി.ബി. കല്പത്തൂര്‍ വയലാര്‍ അനുസ്മരണ പ്രഭാഷണംനടത്തി. കെ.ജി.രാമനാരായണന്‍, വി.എന്‍.വിജയന്‍, കഥാകൃത്ത് ബിന്‍ സി ജെയിംസ്, സുരേന്ദ്രന്‍ മുന്നൂറ്റന്‍ കണ്ടി, വി.വി.കുഞ്ഞിക്കണ്ണന്‍, ദിനേശ് കുമാര്‍, വിജയന്‍ ഏ.കെ എന്നിവര്‍ സംസാരിച്ചു.വയലാര്‍ കവിതകളെയും ഗാനങ്ങളെയും കോര്‍ത്തിണക്കി ആര്‍ക്...

Read More »

ആശാകിരണം വളന്റിയര്‍മാര്‍ക്ക് പരിശീലനം സംഘടിപ്പിച്ചു

October 24th, 2018

പേരാമ്പ്ര : കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ പിടിപെട്ട സഹപാഠികര്‍ക്കും മാതാപിതാക്കള്‍ക്കും കൈത്താങ്ങാവുന്നതിനായ് പടത്തുകടവ് ഹോളീഫാമിലി യുപി സ്‌കൂളില്‍ രുപീകരിച്ച ആശാകിരണം വളണ്ടിയര്‍മാര്‍ക്ക് പരീശീലന പരിപാടി സംഘടിപ്പിച്ചു. തെരഞ്ഞെടുത്ത 60 വളണ്ടിയര്‍മാര്‍ക്കായ് നടത്തുന്ന പരിപാടി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.കെ. സുനീഷ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ആന്റണി ചെന്നിക്കര അധ്യക്ഷത വഹിച്ചു. ചങ്ങരോത്ത് ഗ്രാമപഞ്ചായത്തംഗം കെ.കെ. ലീല, പെരുവണ്ണാമൂഴി കൃഷി വിഞ്ജാനകേന്ദ്രം പ്രതിനിധി പി.എസ്. മനോജ...

Read More »

ലഹരിക്കെതിരെ ജാഗ്രതാ സായാഹ്നം

October 3rd, 2018

പന്തിരിക്കര : ചങ്ങരോത്ത് ഗ്രാമപഞ്ചായത്തിലെ പന്തിരിക്കരയിലും പരിസരങ്ങളിലും വ്യാപകമായി നടക്കുന്ന മയക്ക് മരുന്ന് കഞ്ചാവ് വില്പനക്കെതിരെയും ഉപയോഗത്തിനെതിരെയും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജാഗ്രതാ സായാഹ്നം സംഘടിപ്പിച്ചു. കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് ഇയ്യാച്ചേരി കുഞ്ഞിക്യഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് ഇ.ടി. സരിഷ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി സത്യന്‍ കടിയങ്ങാട്, ഇ.വി. രാമചന്ദ്രന്‍, ബ്ലോക്ക് പ്രസിഡന്റ് രാജന്‍ മരുതേരി, എന്‍.വി. വിജയന്‍, ജിതേഷ്...

Read More »

ദേശീയ അവാര്‍ഡ് ജേതാവ് സനല്‍ ജോര്‍ജിന് സ്വീകരണം

September 19th, 2018

പേരാമ്പ്ര : സിനിമയിലെ ശബ്ദലേഖനത്തിന് ഈ വര്‍ഷത്തെ ദേശീയ അവാര്‍ഡ് നേടിയ പേരാമ്പ്രയക്കടുത്ത് കൂവപ്പൊയിലിലെ സനല്‍ ജോര്‍ജിന് ജന്മനാടിന്റെ ആദരം. വോക്കിങ്ങ് വിത്ത് ദി വിന്റ് എന്ന ഫിലിമിചിത്രത്തിലെ ശബ്ദലേഖനത്തിനാണ് ദേശീയ അവാര്‍ഡ് ലഭിച്ചത്. പടത്തു കടവ് ഹോളിഫാമിലി ഹൈസ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥിയായ അദ്ദേഹത്തെ സ്‌കൂളിലൊരുക്കിയ അനുമോദന യോഗത്തില്‍ ചിത്രകാരനും പരിസ്ഥിതി പ്രവര്‍ത്തകനുമായ ശ്രീനി പാലേരി ചടങ്ങ് ഉദ്ഘാടനം ചെയ്ത് പൊന്നാടയണിയിച്ച് ആദരിച്ചു. ഹിന്ദിയിലും ഇംഗ്ലീഷിലുമായി ധാരാളം സിനിമകള്‍ക്ക് സനല്‍ ജോര്‍ജ് ശബദല...

Read More »

റോഡ് സുരക്ഷാ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

September 2nd, 2018

പേരാമ്പ്ര : വര്‍ദ്ധിച്ചു വരുന്ന റോഡപകടങ്ങളെ കുറിച്ച് വ്യക്തമായ ധാരണ വിദ്യാര്‍ത്ഥികളില്‍ രൂപീകരിക്കുന്നതിനായി ചങ്ങരോത്ത് ഹോളി ഫാമിലി യുപി സ്‌കൂളില്‍ റോഡ് സുരക്ഷാ ക്ലബ്ബിന് തുടക്കം കുറിച്ചു. റോഡ് നിയമങ്ങള്‍ കൃത്യമായി അനുസരിക്കുന്ന ഇളം തലമുറയെ വാര്‍ത്തെടുക്കാന്‍ കഴിയണമെന്ന് കൊയിലാണ്ടി ജോയ്ന്റ് ആര്‍ടിഒ പി. രാജേഷ് പറഞ്ഞു. ക്ലബ്ബ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എവിഎം വി. സനല്‍ ക്ലാസ്സുകള്‍ക്ക് നേതൃത്വം കൊടുത്തു. സ്‌കൂള്‍ മാനേജര്‍ ഫാ. ആന്റണി ചെന്നിക്കര, പ്രധാനാധ്യാപകന്‍ ടി.ജെ. കുര്യാച്ചന്‍, PT...

Read More »

പനക്കുറ്റിക്കര കരുണാകരന്‍ നായര്‍ അന്തരിച്ചു

August 3rd, 2018

പേരാമ്പ്ര : ചങ്ങരോത്ത് ജാനകിവയല്‍ പനക്കുറ്റിക്കര കരുണാകരന്‍ നായര്‍(68) നിര്യാതനായി. ഭാര്യ വത്സല. മക്കള്‍ : ഷൈജു(മസ്‌ക്കറ്റ്), ലിജു(പാലേരി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്‌മെന്റ് സൊസൈറ്റി), ഷിജിന(കോടേരിച്ചാല്‍). മരുമക്കള്‍: അമൃത കോടേരിച്ചാല്‍(കോഴിക്കോട് മെഡിക്കല്‍ കൊളേജ്), അശ്വതി(കൂട്ടാലിട), രജീഷ് മമ്പാട്ടില്‍ (കോടേരിച്ചാല്‍). സഹോദരങ്ങള്‍ : കല്യാണിഅമ്മ(പൂനൂര്‍), തങ്കംഅമ്മ(ഇരിങ്ങല്‍), കാര്‍ത്ത്യായനിഅമ്മ(ചക്കിട്ടപ്പാറ), ആനന്ദവല്ലിഅമ്മ(ആയഞ്ചേരി), സത്യന്‍(പന്തിരിക്കര), സുഭാഷ്(പന്തിരിക്കര), ഷിബു(പന്തിരിക്കര), പരേതയ...

Read More »

മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു

July 3rd, 2018

പേരാമ്പ്ര : പന്തിരിക്കരയിലെ പരേതനായ എള്ളുപറമ്പില്‍ ഇസ്മായില്‍ന്റെ മകന്‍ മുഹമ്മദ് (48) മഞ്ഞപ്പിത്തം ബാധിച്ച് കോഴിക്കോട്‌സ്വകാര്യ ആശുപത്രിയില്‍ നിര്യാതനായി. മതാവ്: പരേതയായ ആയിഷ. ഭാര്യ: റംല. മക്കള്‍: ഫൈസല്‍(ദുബൈ), ഫാസില്‍, ഹിബ ഫാത്തിമ (ചങ്ങരോത്ത് എംയുപി സ്‌കൂള്‍). സഹോദരങ്ങള്‍: കദീജ, അഷ്‌റഫ്, സിദ്ധിഖ്, മറിയം, ബീവി.

Read More »