കോവിഡ് രോഗികള്‍ക്ക് സഹായവുമായി ഗ്രാമശ്രീ സ്വയം സഹായ സംഘം

പേരാമ്പ്ര : കോവിഡ് ബാധിതര്‍ക്കാവശ്യമായ ഉപകരണങ്ങള്‍ നല്‍കി വാളൂര്‍ ഗ്രാമശ്രീ സ്വയം സഹായ സംഘം. പള്‍സ് ഓക്‌സിമീറ്റര്‍, ഗ്ലവ്‌സ്, അണുനാശീകരണ ലായനി, ഫോഗ് മിഷ്യന്‍ എന്നിവയാണ് നൊച്ചാട് പഞ്ചായത്തിന് കൈമാറിയത്. കോവിഡ് രോഗികള്‍ക്ക് വളരെ സഹായമാകുന്ന ഈ ഉപകരണങ്ങള്‍ നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരദ പറ്റേരിക്കണ്ടി ഏറ്റുവാങ്ങി. ചടങ്ങില്‍ 7...

കോവിഡ് ബാധിതര്‍ക്കാവശ്യമായ ഉപകരണങ്ങള്‍ നല്‍കി

തുറയൂര്‍: തുറയൂര്‍ കോവിഡ് രണ്ടാം തരംഗത്തില്‍ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തുറയൂര്‍ ഗ്രാമ പഞ്ചായത്തിലെ കോവിഡ് ബാധിതര്‍ക്കാവശ്യമായ ഉപകരണങ്ങള്‍ പയ്യോളി ബസാര്‍ വ്യാപാരി വ്യവസായി ഏകോപന സമിതി നല്‍കി. മെഡിക്കല്‍ ഉപകരണങ്ങളായ ഗ്ലൂക്കോമീറ്റര്‍, എന്‍നയന്റീ ഫൈവ് മാസ്‌ക്, സ്ട്രിപ്പുകള്‍, സ്ഫിഗ് മോ മാനോമീറ്റര്‍ തുടങ്ങിയവയാണ് നല്‍കിയത്. വ്യാപ...


പെട്രോള്‍ വിലവര്‍ദ്ധനവ് മോദിയുടെ കോലം കത്തിച്ചു ജനതാദള്‍- എസ് പ്രതിഷേധിച്ചു

പേരാമ്പ്ര: ദിനംപ്രതി പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു കൊണ്ടിരിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കോലം കത്തിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ജില്ലാ പ്രസിഡണ്ട് കെ. ലോഹ്യയുടെ നേതൃത്വത്തില്‍ ജനതാദള്‍ എസ് പ്രവര്‍ത്തകര്‍ പ്രതിഷേധ സമരം നടത്തി. കോവിഡും , ലോക് ഡൗണ്‍ മൂലമുള്...

കോവിഡ് പ്രതിരോധത്തിന് നിളയുടെ കൈത്താങ്ങ്

പേരാമ്പ്ര: നാടിനെ കോവിഡ് കാര്‍ന്ന് തിന്നുമ്പോള്‍ കൈത്താങ്ങുമായി നിള പരിസ്ഥിതി സൗഹൃദ സംഘം. അരിക്കുളം ഗ്രാമപഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പള്‍സ് ഓക്‌സിമീറ്റര്‍, പിപിഇ കിറ്റ് ഇവ വാങ്ങുന്നതിലേക്ക് അരിക്കുളം നിള പരിസ്ഥിതി സൗഹൃദ സംഘത്തിന്റെ സംഭാവനയായി പതിനായിരം രൂപ നല്‍കി. സംഘം സെക്രട്ടറി പി.കെ. അന്‍സാരി ഗ്രാമപഞ്ച...

പ്രതീക്ഷകള്‍ അസ്തമിച്ചു; കരുവോട്ചിറ പുഞ്ചകൃഷിനശിച്ചു

പേരാമ്പ്ര: കനത്ത മഴയില്‍ വെള്ളം കയറി കരുവോട്ചിറയില്‍ പുഞ്ചകൃഷി വ്യാപകമായി നശിച്ചു. കരുവോട് പാടശേഖര സമിതി കൃഷിക്കാര്‍ ഏപ്രില്‍ 30 ന് നെല്ല് കൊയ്‌തെടുക്കാന്‍ കഴിയുമായിരുന്നു, ന്യൂനമര്‍ദ്ദമില്ലായിരുന്നെങ്കില്‍ മെയ് 25 ന് വിളവെടുക്കാന്‍ നില്‍ക്കെയാണ് പുഞ്ചയില്‍ വെള്ളം കയറി നശിച്ചത്. മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി രാജന്‍, ബ്ലോക്ക...

ഗവ. എല്‍പി സ്‌കൂള്‍ വടക്കുമ്പാട് പാലേരി 2021 – 22 അഡ്മിഷന്‍ ആരംഭിച്ചു

പേരാമ്പ്ര: ഗവ. എല്‍പി സ്‌കൂള്‍ വടക്കുമ്പാട് പാലേരി 2021 - 22 അഡ്മിഷന്‍അധ്യായന വര്‍ഷത്തിലേക്കുള്ള പ്രവേശനം ആരംഭിച്ചിരിക്കുന്നു. സബ്ജില്ലയില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ കുട്ടികള്‍ പ്രവേശനം നേടിയ സര്‍ക്കാര്‍ പ്രൈമറി വിദ്യാലയം കൂടിയാണ് ഗവ. എല്‍പി സ്‌കൂള്‍ വടക്കുമ്പാട് പാലേരി. 2019 എല്‍എസ്എസ് പരീക്ഷയില്‍ സബ്ജില്ലയില്‍ 17 കുട്ടികള്‍ മിക...

കോവിഡ് രോഗികള്‍ക്ക് കൈത്താങ്ങായി എന്‍ജിഒ അസോസിയേഷന്‍ ഒരു ലക്ഷം രൂപ നല്‍കി

പേരാമ്പ്ര: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ പൊതുജന സഹായത്തോടെ കൂടുതല്‍ വെന്റിലേറ്ററുകളും ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകളും വാങ്ങാനുള്ള ജില്ല കലക്ടറുടെ അഭ്യര്‍ത്ഥനക്ക് പിന്തുണയുമായി സംഘടനകള്‍ രംഗത്ത് വന്നു. മെഡിക്കല്‍ കോളജില്‍ കോവിഡ് ചികിത്സ ഉപകരണങ്ങള്‍ വാങ്ങാന്‍ എന്‍ജിഒ അസോസിയേഷന്‍ ...

 റോഡായില്ല: കൈതക്കടവ്-കൈതക്കല്‍ മീത്തല്‍ നിവാസികള്‍ പ്രദേശവാസികള്‍ ദുരിതത്തില്‍

പേരാമ്പ്ര: വേളം പഞ്ചായത്ത് 13ആം വാര്‍ഡ് കൈതക്കടവ്-കൈതക്കല്‍ മീത്തല്‍ നിവാസികള്‍ക്ക് റോഡായില്ല രോഗികളും വൃദ്ധരുമടങ്ങുന്ന പ്രദേശവാസികള്‍ ദുരിതത്തില്‍. പ്രദേശവാസികളുടെ നിരന്തര ശ്രമത്തിന്റെ ഭാഗമായി വേളം ഗ്രാമ പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 4 ലക്ഷം രൂപ അനുവദിച്ചിരുന്നങ്കിലും ടെണ്ടര്‍ എടുത്ത കോണ്‍ട്രാക്ടറുടെ അനാസ്ഥമൂലം പ്രവര്...

പേരാമ്പ്ര എയുപി സ്‌കൂളില്‍ 2021-22 വര്‍ഷത്തേക്കുള്ള അഡ്മിഷനും രജിസ്‌ട്രേഷനും ഓണ്‍ലൈനായി ആരംഭിച്ചിരിക്കുന്നു

പേരാമ്പ്ര: പേരാമ്പ്രയുടെ വിദ്യാഭ്യാസപുരോഗതിയില്‍ സുപ്രധാന പങ്ക് വഹിക്കുന്ന, പാഠ്യ-പാഠ്യാനുബന്ധ മേഖലകളില്‍ മികച്ച നിലവാരം പുലര്‍ത്തുന്ന പേരാമ്പ്ര എയുപി സ്‌കൂളില്‍ 2021-22 വര്‍ഷത്തേക്കുള്ള അഡ്മിഷനും രജിസ്‌ട്രേഷനും ഓണ്‍ലൈനായി ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം 20 എല്‍എസ്എസും 20 യുഎസ്എസും നേടി പേരാമ്പ്ര സബ്ജില്ലയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത് അടക്ക...

കൂത്താളിയിലും കോവിഡ് മരണം

കൂത്താളി: രണ്ടേ ആറില്‍ പുള്ളുവന്‍ തറ നടുവിലക്കണ്ടി മീത്തല്‍ പരേതനായ കണ്ണന്റെ മകന്‍ ഗോപി (44) കോവിഡ് ബാധിച്ച് മരിച്ചു. മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മാതാവ് പരേതയായ പറായി. സഹോദരങ്ങള്‍: സത്യന്‍ (വിമുക്ത ഭടന്‍ ), വത്സല, രാഗിണി, ഇന്ദിര.