News Section: പേരാമ്പ്ര

മേപ്പാടിയില്‍ ബൈക്കും ടിപ്പറും കൂട്ടിയിടിച്ചു പേരാമ്പ്ര സ്വദേശിയായ യുവാവ് മരിച്ചു

November 19th, 2019

പേരാമ്പ്ര : മേപ്പാടിയില്‍ ബൈക്കും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പേരാമ്പ്ര സ്വദേശിയായ ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. സഹയാത്രികനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയൂര്‍ സ്വദേശി നൊച്ചാട് കൃഷിഭവന് സമീപം നെല്ലിയുള്ള കണ്ടി ഗഫൂറിന്റെ മകന്‍ നിസാം (22) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് ഒരുമണിയോടെ വയനാട് മേപ്പാടി - ചുണ്ടേല്‍ റൂട്ടില്‍ അഞ്ചല്‍കാരന്‍ വളവിലാണ് അപകടം. എതിരെ വന്ന ടിപ്പര്‍ ലോറി ബൈക്കിലിടിക്കുകയായിരുന്നു. ഇരുവരെയും ഉടന്‍ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കി...

Read More »

കൂത്താളിയില്‍ സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റി പ്രവര്‍ത്തനമാരംഭിച്ചു

November 19th, 2019

പേരാമ്പ്ര : കൂത്താളിയില്‍ സുരക്ഷ പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റി പ്രവര്‍ത്തനമാരംഭിച്ചു. മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. അസ്സന്‍കുട്ടി അധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം എ.കെ. ബാലന്‍, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഇ.പി. കാര്‍ത്ത്യായനി, ഗ്രാമപഞ്ചായത്ത് അംഗം ഷിജു പുല്ല്യോട്ട്, എന്‍.പി. ബാബു, കെ. നാരായണന്‍, പി.എം. രാഘവന്‍, എ. ബാലചന്ദ്രന്‍, കെ.എം. ഗോവിന്ദന്‍, ശശി കിഴക്കന്‍ പേരാമ്പ്ര, ദിനേശ് കാപ്പുക്കര, അജയ...

Read More »

ഓപ്പണ്‍ സ്‌കൂള്‍ ക്ലാസ് ഈ മാസം 23 ന്

November 19th, 2019

പേരാമ്പ്ര : നൊച്ചാട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കേന്ദ്രമായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഓപ്പണ്‍ സ്‌കൂള്‍ +1, +2 വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓറിയെന്റേഷന്‍ ക്ലാസ്സ് ഈ മാസം 23 ന് രാവിലെ 9 മണിക്ക് ആരംഭിക്കും. എല്ലാ വിദ്യാര്‍ത്ഥികളും പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.

Read More »

മുതുകാട് മഹല്ല് നബിദിനാഘോഷം സമാപിച്ചു

November 19th, 2019

പേരാമ്പ്ര : മുതുകാട് മസ്ജിദുന്നൂ റുസ്സലാം മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച നബിദിനാഘോഷവും സ്വലാത്ത് വാര്‍ഷികവും മതവിജ്ഞാന സദസും സമാപിച്ചു. സമാപന സമ്മേളനം മഹല്ല് ഖത്തീബ് മുഹമ്മദ് അസ്ഹരി ഉസ്താദ് ഉദ്ഘാടനം ചെയ്തു. സയ്യിദ് അബ്ദുല്‍ അസീസ് ഷാമില്‍ ഇര്‍ഫാനി ആട്ടീരി തങ്ങള്‍ അധ്യക്ഷത വഹിച്ചു. പി.കെ. കുഞ്ഞബ്ദുള്ള, കെ.സി. ആഷിഖ്, ഫാഈസ് സഖാഫി, അബ്ദുല്ല മുസ്ലിയാര്‍, ടി.കെ. ശിഹാബ് തുടങ്ങിയവര്‍ സംസാരിച്ചു.

Read More »

തെങ്ങ് കയറ്റ തൊഴിലാളിയെ രക്ഷിച്ച വി.എം അനീഷിനെ ആദരിച്ചു

November 19th, 2019

പേരാമ്പ്ര : തെങ്ങ് കയറ്റ തൊഴിലാളിയെ രക്ഷിച്ച വി.എം അനീഷിനെ ഡിവൈഎഫ്‌ഐ നൊച്ചാട് മായഞ്ചേരി പൊയില്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ആദരിച്ചു. കഴിഞ്ഞ ദിവസം തെങ്ങില്‍ കയറി കൊണ്ടിരിക്കവേ ക്ഷീണിതനായ തെങ്ങു കയറ്റ തൊഴിലാളിയെയാണ് അപകടത്തില്‍ നിന്നും രക്ഷിച്ചത്. യൂണിറ്റിന്റെ സ്‌നേഹോപഹാരം നൊച്ചാട് വെസ്റ്റ് മേഖല സെക്രട്ടറി എന്‍.പി ഷിജു ചടങ്ങില്‍ വെച്ച് നല്‍കി. പഞ്ചായത്ത് മെമ്പര്‍ വി.കെ അജിത പൊന്നാടയണിയിച്ചു. ചടങ്ങില്‍ സി. ബാലന്‍, കണ്ണദാസ്, ബിനോഷ്, വി.എം സുരേന്ദ്രന്‍, പി. സുരാജ്, ലിപിന്‍ ലാല്‍ എന്നിവര്‍ സംസാരിച്ചു.

Read More »

സംയുക്ത കര്‍ഷക സമര സംഘടന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

November 19th, 2019

പേരാമ്പ്ര : ഒരു വര്‍ഷം മുമ്പ് ചക്കിട്ടപാറ പഞ്ചായത്തിലെ പെരുവണ്ണാമൂഴിയില്‍ രൂപീകരിച്ച സംയുക്ത കര്‍ഷക സമര സംഘടന, കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അത് സര്‍ക്കാര്‍ വകുപ്പുകളില്‍ എത്തിച്ച് പരിഹാരമുണ്ടാക്കാനുള്ള ചുമതല സംയുക്ത കര്‍ഷക സമര സംഘടന ഏറ്റെടുക്കാന്‍ തീരുമാനമായി. ഇതിനായി രാവിലെ 10 മുതല്‍ വൈകീട്ടു 5 വരെ ആധുനിക സംവിധാനങ്ങളോടെ പ്രവര്‍ത്തിക്കുന്ന സ്ഥിരം ഓഫീസ് ചക്കിട്ടപാറയില്‍ ഉടന്‍ തുറക്കും. കാവിലുംപാറ മുതല്‍ പനങ്ങാട് വരെ ആറ് പഞ്ചായത്തുകളില്‍ ഡിസംബര്‍ 15 നുള്ളില്‍ കമ്മിറ്റിക...

Read More »

സംസ്ഥാന യന്ത്രവല്‍ക്കരണ തെങ്ങു കയറ്റ തൊഴിലാളി സമ്മേളനം

November 19th, 2019

പേരാമ്പ്ര : സംസ്ഥാന യന്ത്രവല്‍ക്കരണ തെങ്ങു കയറ്റ തൊഴിലാളി സമ്മേളനം കൊയിലാണ്ടിയിലെ പെരുവട്ടൂര്‍ ഉജ്ജ്വയിനി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. സംസ്ഥാനത്തെ മുഴുവന്‍ യന്ത്ര വല്‍ക്കരണ തൊഴിലാളികളെയും ഒരു കുടകീഴില്‍ കൊണ്ട് വരാനും മുഴുവന്‍ തൊഴിലാളികളെയും ക്ഷേമനിധിയില്‍ ചേര്‍ക്കാനും ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി അവരുടെ ജീവനും തൊഴിലിനും സംരക്ഷണം ഉറപ്പ് വരുത്തണമെന്നും തൊഴിലാളികളെയും സംഘടിത തൊഴിലാളികളായി പ്രഖ്യാപികാണാമെന്നും സമ്മേളനം ആവശ്യപെട്ടു. സിനിമ താരം മണിദാസ് പയ്യോളി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സംസ്ഥാന പ്...

Read More »

സംസ്ഥാനത്ത് കായികരംഗത്ത് അഭൂതപൂര്‍വ്വമായ വളര്‍ച്ച; മന്ത്രി ഇ.പി. ജയരാജന്‍

November 19th, 2019

പേരാമ്പ്ര : കായിക രംഗത്ത് കേരളത്തിന് അഭൂതപൂര്‍വ്വമായ വളര്‍ച്ച കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മന്ത്രി ഇ പി ജയരാജന്‍. മേപ്പയ്യൂര്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്റെറി സ്‌കൂളിലെ സ്പോട്സ് ഫെസിലിറ്റി സെന്റര്‍ നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുക ആയിരുന്നു അദ്ദേഹം. കായികരംഗത്തെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ നിരന്തരം നടക്കുകയാണെന്നും, അതിന്റെ ഭാഗമായാണ് ഇത്തരം പദ്ധതികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കായിക യുവജനകാര്യ വകുപ്പ് എഞ്ചിനിയറിംഗ് വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ കിഫ്ബി പദ്ധ...

Read More »

എന്‍സിസി യൂണിറ്റ് ഉദ്ഘാടനവും ഉപഹാര സമര്‍പ്പണവും

November 19th, 2019

പേരാമ്പ്ര : സികെജിഎം ഗവ. കോളേജില്‍ പുതുതായി അനുവദിച്ച എന്‍സിസി യൂണിറ്റ് ഉദ്ഘാടനവും ഉന്നതവിജയികള്‍ക്കുള്ള ഉപഹാര സമര്‍പ്പണവും മന്ത്രി ടി.പി. രാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. മഹാത്മാഗാന്ധിയുടെ 150 -ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയില്‍ എന്‍.സി.സി. യൂണിറ്റിന്റെ ഉദ്ഘാടനം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അച്ചടക്കവും വ്യക്തിത്വവികാസവും ഉറപ്പുവരുത്തുന്നതിലൂടെ രാഷ്ട്രനിര്‍മ്മാണത്തിനുതകുന്ന വിദ്യാര്‍ത്ഥികളെ വാര്‍ത്തെടുക്കുകയാണ് എന്‍.സി.സി. യുടെ ലക്ഷ്യമെന്നും തന്റെ വിദ്യാര്‍ഥീ ജീവിതത്തില്...

Read More »

നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ മിനി ക്യാമ്പ് സംഘടിപ്പിച്ചു

November 19th, 2019

പേരാമ്പ്ര : നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം ആഭിമുഖ്യത്തില്‍ ദ്വിദിന സഹവാസ മിനി ക്യാമ്പ് സംഘടിപ്പിച്ചു. നാടക നടന്‍ മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസര്‍ പി.സി. മുഹമ്മദ് സിറാജ് അധ്യക്ഷത വഹിച്ചു. പിഎസി അംഗം പി. ശ്രീജിത്ത്, ശ്രീധരന്‍ നൊച്ചാട്, ബി.ആര്‍ പൂജ, വി.എ. അജോ, ഫാത്തിമ ജുനു, വി.കെ. ഇസ്മായില്‍, പി.എം. യൂനുസ്, കെ.വി. അബു, കെ.കെ ഷോബിന്‍, വി.വി സലീല്‍ അഹമ്മദ്, പി.എം. സൗദ, ഉബൈദ് ചെറുവറ്റ, എന്‍.കെ മുഹമ്മദ് സഫ്വാന്‍ എന്നിവര്‍ സംസാരിച്ചു. വ്യത്യസ്ഥ സെഷനുകളില്‍ കെ.എം ന...

Read More »