News Section: പേരാമ്പ്ര

ജൈവ പച്ചക്കറി നടീല്‍ ഉത്സവം

January 3rd, 2018

പേരാമ്പ്ര : കായണ്ണ ഗ്രാമവികസന തൊഴിലാളി ക്ഷേമസഹകരണ സംഘത്തിന്റെ ജൈവപച്ചക്കറി വ്യാപന പദ്ധതിതുടെ നടീല്‍ ഉത്സവം സംഘം പ്രസിഡന്റ് എം. ഋഷികേശന്‍ ഉദ്ഘാടനം ചെയ്തു. ജനശ്രീ സുസ്ഥിര വികസന മിഷന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പി.സി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. എ.എം. സുനില്‍കുമാര്‍, ബിന്ദു ബാലകൃഷ്ണന്‍, പി.സി. മനു, ലക്ഷ്മി എളമ്പിലായി, മോഹനന്‍ പൂളച്ചാലില്‍ എന്നിവര്‍ പ്രസംഗിച്ചു.

Read More »

പേരാമ്പ്രയില്‍ റോട്ടറി എക്‌സ്‌പോ വെള്ളിയാഴ്ച മുതല്‍

January 2nd, 2018

പേരാമ്പ്ര : അംഗപരിമിതര്‍ക്കും ആലംബഹീനര്‍ക്കും സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ പേരാമ്പ്ര റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന റോട്ടറി എക്‌സ്‌പോ 2018 ന് വെള്ളിയാഴ്ച പേരാമ്പ്ര എല്‍ഐസിക്കു സമീപം തുടക്കമാവും. പേരാമ്പ്രയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു പ്രദര്‍ശനമൊരുക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. പത്തു ദിവസം നീണ്ടു നില്‍ക്കുന്ന പ്രദര്‍ശനത്തില്‍ അമ്യൂസ്‌മെന്റ് പാര്‍ക്ക്, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ പവലിയനുകള്‍, വിപണന സ്റ്റാളുകള്‍, കുടുംബശ്രീ മിഷന്റെ വിപുലമായ ഭക്ഷണശാല, പ്രമുഖ വാഹന നിര്‍മ്മ...

Read More »

വാളൂര്‍ നടുക്കണ്ടി പാറയിലെ വിയ്യൂര്‍ക്കണ്ടി ഓമനഅമ്മ അന്തരിച്ചു

January 2nd, 2018

പേരാമ്പ്ര: വാളൂര്‍ നടുക്കണ്ടി പാറയിലെ വിയ്യൂര്‍ക്കണ്ടി ഓമനഅമ്മ (79) നിര്യാതയായി. സംസ്‌കാരം ഇന്നു രാവിലെ 11ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ കുഞ്ഞികൃഷ്ണന്‍ നായര്‍ മക്കള്‍: രവീന്ദ്രന്‍ (കായണ്ണ), സുരേഷ് വാളൂര്‍, രാജീവന്‍ (എ വണ്‍ ബേക്കറി കായണ്ണ), പരേതനായ വത്സന്‍. മരുമക്കള്‍: ശാന്ത, ഉഷ, അനിത, ബിന്ദു.

Read More »

സ്‌കൂള്‍ കുടിവെള്ള പദ്ധതി ഉദ്ഘാടനം

January 1st, 2018

പേരാമ്പ്ര : പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായിരുന്ന കെ.രവീന്ദ്രന്‍ നമ്പ്യാരുടെ സ്മരണക്കായി മകളും അധ്യാപികയുമായ പി.ആര്‍. രജിത അതേ വിദ്യാലയത്തില്‍ കുടിവെള്ള പദ്ധതി നടപ്പാക്കി. ചൂട് വെള്ളവും, തണുപ്പ് വെള്ളവും ലഭിക്കുന്ന തരത്തിലുള്ള രീതിയിലാണ് പദ്ധതി ഒരുക്കിയിരിക്കുന്നത്. കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം സ്‌കൂള്‍ മാനേജര്‍ എ.കെ. കരുണാകരന്‍ നായര്‍ നിര്‍വ്വഹിച്ചു. പി.ടി.എ പ്രസിഡന്റ് പരാണ്ടി മനോജ് അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ സൊസൈറ്റി പ്രസിഡന്റു വി.രാമചന്ദ്രന്‍ നായര്‍, മൂന്‍ മാനേജര്‍ കെ.ടി.ബാലകൃഷ്ണന്‍ നാ...

Read More »

യേശുദാസിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് നിരാഹാരസത്യാഗ്രഹം നടത്തി

January 1st, 2018

ഗുരുവായൂര്‍ : ഗാനഗന്ധര്‍വ്വന്‍ യേശുദാസിനെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് നിരാഹാരസത്യാഗ്രഹം നടത്തി. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും, ഏകതാ പരിഷത് സംസ്ഥാന കമ്മിറ്റിയംഗവും, മദ്യനിരോധന സമിതി കോഴിക്കോട് ജില്ല കമ്മിറ്റി സെക്രട്ടറിയുമായ പപ്പന്‍ കന്നാട്ടിയാണ് പുതുവര്‍ഷ പുലരിയില്‍ ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ നിരാഹാര സത്യാഗ്രഹം നടത്തിയത്. ഗുരുവായൂര്‍ സത്യാഗ്രഹത്തിന്റെ നേതാക്കളായിരുന്ന കെ. കേളപ്പന്റെ കൊയിലാണ്ടി മുചുകുന്നിലെ ജന്മഗൃഹത്തിലും, എകെജിയുടെ കണ്ണൂര്‍ പയ്യാമ്പലം കടപ്പുറത്തെ സ്മൃതിമണ്...

Read More »

ബിജെപിക്കും ആര്‍എസ്എസിനും മതേതരത്വത്തെ ഭയം-ബിനോയ് വിശ്വം

January 1st, 2018

പേരാമ്പ്ര : ബിജെപിയും ആര്‍എസ്എസും മതേതരത്വ സങ്കല്‍പങ്ങളെ ഭയപ്പെടുകയാണെന്ന് സിപിഐ ദേശീയ എക്‌സിക്യുട്ടീവ് അംഗം ബിനോയ് വിശ്വം പറഞ്ഞു. ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ ( എകെഎസ്ടിയു ) കോഴിക്കോട് ജില്ലാ സമ്മേളനത്തിന്റ ഭാഗമായി പേരാമ്പ്രയില്‍ നടന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ മതേതര മൂല്യങ്ങള്‍ ചോദ്യം ചെയ്യപ്പെടുകയാണ് .ബിജെപിയും ആര്‍എസ്എസും മതേതരത്വത്തെ ചീത്തയായി കാണുന്നു. മതേതരത്വമെന്ന പദം ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ഒരു കേന്ദ്ര മന്ത്രി ത...

Read More »

സമഗ്രമാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായ് സീറോ വേസ്റ്റ് പേരാമ്പ്ര

December 30th, 2017

പേരാമ്പ്ര : ഗ്രാമപഞ്ചായത്തില്‍ പുതുവര്‍ഷം മുതല്‍ സമഗ്രമാലിന്യ നിവാരണ പദ്ധതിക്ക് തുടക്കമാവുന്നു. സംസ്ഥാന സര്‍ക്കാറിന്റെ ഹരിതകേരളം പദ്ധതി കോഴിക്കോട് ജില്ലാ ഭരണ കൂടത്തിന്റെ സീറോ വേസ്റ്റ് പദ്ധതി എന്നിവയുമായി ബന്ധപ്പെടുത്തിയാണ് പേരാമ്പ്ര ഗ്രാമപഞ്ചായത്തില്‍ സീറോ വേസ്റ്റ്് പേരാമ്പ്ര എന്ന പേരില്‍ സമഗ്രമായ മാലിന്യ സംസ്‌കരണ സംവിധാനം ഒരുങ്ങുന്നത്. പൊതു ജനപങ്കാളിത്തത്തോടെയും വ്യാപാരി വ്യവസായി സമൂഹത്തിന്റേയും രാഷ്ട്രീയ കക്ഷി - സാമൂഹ്യ സംഘടനകളുടേയും പങ്കാളിത്തത്തോടെയുളള പദ്ധതിയ്ക്കായി തയ്യാറാക്കിയ കര്‍മ്മ പദ്ധതിക്ക് ഗ്...

Read More »

എന്‍എസ്എസ് ക്യാമ്പുകള്‍ സമാപിച്ചു

December 29th, 2017

  പേരാമ്പ്ര : വടക്കുംമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍എസ്എസ് യൂനിറ്റ് വേളം ചെറുകുന്ന് ഗവ.യുപി സ്‌കൂളില്‍ വെച്ച് നടത്തിയ ക്യാമ്പ് സമാപിച്ചു. ക്യാമ്പില്‍ ബി പോസിറ്റീവ് ബ്ലഡ് ഡൊണേഷന്‍ ഗ്രൂപ്പ് കാലിക്കറ്റും, കൈരളി ബിഎസ്എസ് വിടിസി പേരാമ്പ്ര, പിഎച്ച്‌സി വേളം എന്നിവ സംയുക്തമായി സൗജന്യ രക്ത ഗ്രൂപ്പ് നിര്‍ണയം ,രക്ത സമ്മര്‍ദ്ദ, പ്രമേഹരോഗ പരിശോധനകള്‍ എന്നിവ നടത്തി. കൈരളി പ്രിന്‍സിപ്പാള്‍ കെ.ബി രതീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ. ബാബു രാജന്‍ അദ്ധ്യക്ഷത വഹിച്ചു. എ.ടി. പ്രഭീഷ്, ശ്രീജേഷ് പേരാമ്പ്ര, കെ.കെ. ചന്ദ്ര...

Read More »

ഡയാന ലിസിയെ ആദരിച്ചു.

December 29th, 2017

പേരാമ്പ്ര : ടോപ്പേഴ്‌സ് പി.എസ്്‌സി അക്കാദമി സംഘടിപ്പിച്ച ഏകദിന മത്സരപരീക്ഷ പരിശീലന പരിപാടിയോടനുബന്ധിച്ച് പ്രസിദ്ധ സാമൂഹ്യ പ്രവര്‍ത്തകയായ ഡയാന ലിസിയെ ആദരിച്ചു. പ്രശസ്ത പി.എസ്.സി പരിശീലകനായ വിനോദ് നിലമ്പൂര്‍ ഡയാന ലിസിയെ പൊന്നടയണിച്ച് ആദരിച്ചു. ചടങ്ങില്‍ റവന്യൂ ജില്ല കലോത്സവത്തില്‍ അഷ്ടപദിയില്‍ ഒന്നാം സ്ഥാനം നേടിയ നവ്യലക്ഷ്മിക്ക് ഉപഹാരം നല്‍കി. ഉദ്യോഗാര്‍ത്ഥികള്‍ക്കായ് ജനുവരി ഒന്നിന് കാലത്ത് 9 മണിമുതല്‍ രാത്രി 8 മണിവരെ ചേനോളി റോഡ് ദയ ഓഡിറ്റോറിയത്തില്‍ വെച്ച് സൗജന്യ കണക്ക് പരിശീലനവും നടത്തപ്പെടും.

Read More »

എ.കെ.എസ്.ടി.യു ജില്ല സമ്മേളനം പേരാമ്പ്രയില്‍

December 29th, 2017

പേരാമ്പ്ര : ഓള്‍ കേരള സ്‌ക്കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ കോഴിക്കോട് ജില്ല സമ്മേളനം ജനുവരി 1, 2 തിയ്യതികളില്‍ പേരാമ്പ്രയില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തിന്റെ ആദ്യദിവസമായ ജനുവരി ഒന്നിന് പൊതു വിദ്യാഭ്യാസ സംരക്ഷണ സദസ്സ് പേരാമ്പ്ര മാര്‍ക്ക്റ്റ് പരിസരത്ത് വെച്ച് നടക്കും. സി.പി.ഐ ദേശീയ എക്‌സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. ചൊവ്വാഴ്ച ചേനോളി റോഡ് ദയ ഓഡിറ്റോറിയത്തില്‍ ടി. ഗോപിനാഥന്‍ മാസ്റ്റര്‍ നഗറില്‍ വെച്ചു നടക്കുന്ന പ്രതിനിധി സമ്മേളനം സി.പി.ഐ സംസ്ഥാന കൗണ്‍സില...

Read More »