പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷന്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര : പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേഷന്‍ കെട്ടിടം ഉദ്ഘാടനം ചെയ്തു. ഒരു കോടിയോളം രൂപ വകയിരുത്തി പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.രാജു ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള മലബാര്‍ വന്യജീവി സങ്കേതവും പശ്ചിമഘട്ടത്തിലെ മറ്റ് അതിലോല പ്രദേശങ്ങളും ഉള്‍പ്പെടുന്നതാണ് പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്റ്റേ...

പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്‌റ്റേഷന്‍ കെട്ടിടോദ്ഘാടനം ഇന്ന്

പേരാമ്പ്ര : പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്‌റ്റേഷന്‍ കെട്ടിടോദ്ഘാടനം ഇന്ന് നടക്കും. അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള മലബാര്‍ വന്യജീവി സങ്കേതവും പശ്ചിമഘട്ടത്തിലെ മറ്റ് അതിലോല പ്രദേശങ്ങളും ഉള്‍പ്പെടുന്നതാണ് പെരുവണ്ണാമൂഴി ഫോറസ്റ്റ് സ്‌റ്റേഷന്റെ കീഴിലുള്ള വനഭൂവിഭാഗങ്ങള്‍. പ്രസ്തുത വനഭൂമികളും അതുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥകളും വന്യജീവി സമ്പത്തും...


മുതുകാട് നിന്ന് 40 ലിറ്റര്‍ നാടന്‍ വാഷ് പിടിച്ചെടുത്തു

പേരാമ്പ്ര : മുതുകാട് ചെക്കോട്ടക്കൊല്ലിയിലെ പീരാക്കുന്നില്‍ നിന്ന് 40 ലിറ്റര്‍ നാടന്‍ വാഷ് പിടിച്ചെടുത്തു. പെരുവണ്ണാമൂഴി പൊലീസാണ് നാടന്‍ വാഷ് പിടിച്ചെടുത്തത്. പെട്രോളിങിനിടയില്‍ ലഭിച്ച വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലാണ് റബര്‍ തോട്ടത്തില്‍ രണ്ട് ക്യാനില്‍ സൂക്ഷിച്ചിരുന്ന നാടന്‍ വാഷ് കണ്ടെത്തിയത്. വാഷ് നിര്‍മ്മിക്കാനുപയോഗിക്കുന്ന ഉപ...

കോണ്‍ഗ്രസ് നേതാവ്‌ സി.എം.ഗോവിന്ദന്‍ അന്തരിച്ചു

പെരുവണ്ണാമൂഴി: ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായിരുന്ന പന്നിക്കോട്ടൂര്‍ ചിറയമ്പാടത്ത് സി.എം.ഗോവിന്ദന്‍ (80) അന്തരിച്ചു. ഭാര്യ: പരേതയായ തങ്കമ്മ. മക്കള്‍: സി.ജി. ജയന്‍ (മാനേജര്‍, കേരള ഗ്രാമീണ്‍ ബാങ്ക് കാരപറമ്പ്), സാജന്‍ (കോഫി ഗ്രോവ് റിസോര്‍ട്ട് വയനാട്), സതീഷ് (ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ മേപ്പയ്യൂര്‍ പി.എച്ച്....

പെരുവണ്ണാമൂഴിയിലെ കൂട് മത്സ്യക്കൃഷി ഉദ്ഘാടനം നാളെ

പെരുവണ്ണാമൂഴി : പെരുവണ്ണാമൂഴി ഡാം റിസര്‍വോയറിലെ കൂട് മത്സ്യക്കൃഷിയുടെ ഉദ്ഘാടനം നാളെ. കുറ്റ്യാടി ജലസേചന പദ്ധതിയുടെ പെരുവണ്ണാമൂഴി റിസര്‍വോയറില്‍ 4.10 കോടി ചെലവിലാണ് കൂട് മത്സ്യകൃഷി നടപ്പാക്കുന്നത്. ശുദ്ധജല മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നതും പ്രദേശവാസികള്‍ക്ക് തൊഴിലവസരം നല്‍കുന്നതുമാണ് പദ്ധതി. ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍...

പ്രഗതി മഞ്ഞളിന്റെ വിളവെടുപ്പുത്സവം നടത്തി

പെരുവണ്ണാമുഴി : കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വിത്തുല്പാദനത്തിനായി കൃഷി ചെയ്ത അത്യുല്‍പ്പാദന ശേഷിയുള്ള പ്രഗതി മഞ്ഞളിന്റെ വിളവെടുപ്പുത്സവം നടത്തി. ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ വിളവെടുപ്പുത്സവം ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഉയര്‍ന്ന ഉത്പാദന ശേഷിയും കുര്‍കുമിന്റെ അളവും ഉള്ള ഈ ഇനം ആറു മാസത്തിനുള്ളില്‍ വിളവെടുക്കാന്‍ സാധിക്കും...

ഐടിഐ പ്രവേശനം

കൊയിലാണ്ടി: ഗവ. ഐ.ടി.ഐ യില്‍ വിവിധ ട്രെയ്ഡുകളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. 180നും അതിനുമുകളിലും ഇന്റെക്സ് മാര്‍ക്കുള്ള അപേക്ഷകര്‍ 10/02/2021 നു രാവിലെ 11മണിക്ക് ഐടിഐ കൊയിലാണ്ടിയില്‍ എത്തിച്ചേരണമെന്ന് അറിയിക്കുന്നു. PH. 7012948198

നിര്‍ധന യുവാവ് ചികിത്സാ സഹായം തേടുന്നു

പെരുവണ്ണാമൂഴി : ഗുരുതര രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന നിര്‍ധന യുവാവ് ചികിത്സ സഹായം തേടുന്നു. പന്നിക്കോട്ടൂര്‍ കോളനിയിലെ പൊതുരാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവ പ്രവര്‍ത്തകനും കഴിഞ്ഞ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡ് സ്ഥാനാര്‍ത്ഥിയുമായ ബിനോയി കുരിയാടി ഗുരുതര രോഗം ബാധിച്ച് ചികിത്സയിലാണ...

വേനല്‍ക്കാല പച്ചക്കറികൃഷിയില്‍ ഏകദിന പരിശീലനം

പെരുവണ്ണാമുഴി: പെരുവണ്ണാമുഴി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വേനല്‍ക്കാല പച്ചക്കറികൃഷിയില്‍ ഏകദിന പരിശീലനം നടത്തുന്നു. ദേശീയ ഉദ്യാന മേളയോടനുബന്ധിച്ചാണ് ഈ മാസം 8ന് രാവിലെ പത്ത് മണി മുതല്‍ പരിശീലനം സംഘടിപ്പിക്കുന്നത്. ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോര്‍ട്ടികള്‍ച്ചറല്‍ റിസര്‍ച്ചാണ് പരിശീലനത്തിന് ന...

പുഴക്ക് നടുവിലെ തുരുത്തില്‍ അകപ്പെട്ട ദമ്പതികളെ അഗ്‌നി രക്ഷാ സേന രക്ഷപ്പെടുത്തി

പേരാമ്പ്ര : കുറ്റ്യാടി പുഴയില്‍ പെരുവണ്ണാമൂഴിക്കടുത്ത പറമ്പലില്‍ മീന്‍ തുള്ളിപ്പാറയില്‍ പുഴക്ക് നടുവിലെ തുരുത്തില്‍ അകപ്പെട്ട ദമ്പതികളെ അഗ്‌നി രക്ഷാ സേന സാഹസികമായി രക്ഷപ്പെടുത്തി. മലപ്പുറം കോട്ടക്കലില്‍ നിന്ന് വന്ന വിനോദയാത്രാ സംഘത്തിലെ ഷബീറലിയും ഭാര്യ ജുമൈലത്തുമാണ് തുരുത്തില്‍ അകപ്പെട്ടത്. പുഴയില്‍ വെള്ളം വളരെ കുറഞ്ഞ സമയത്ത് ഇരുവരും പുഴയ...