News Section: പെരുവണ്ണാമുഴി

പെരുവണ്ണാമൂഴിയിലെ കാട്ടാനകുട്ടി ചെരിഞ്ഞു

September 30th, 2019

പേരാമ്പ്ര : കഴിഞ്ഞ ദിവസം പേരാമ്പ്ര എസ്റ്റേറ്റില്‍ കാട്ടാന പ്രസവിച്ച ഒരാഴ്ച പ്രായമായ ആനക്കുട്ടി ചെരിഞ്ഞു. പേരാമ്പ്ര എസ്റ്റേറ്റില്‍ റിസര്‍വോയറിനോട് ചേര്‍ന്ന പ്രദേശത്ത് കാട്ടാന പ്രസവിക്കുകയും ആനക്കുട്ടി വെള്ളത്തില്‍ വീഴുകയുമായിരുന്നു. എസ്റ്റേറ്റിലെ തൊഴിലാളികളാണ് കുട്ടിയാനയെ വെള്ളത്തില്‍ നിന്ന് രക്ഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയിട്ടും തള്ള ആന തിരികെ വന്ന് കുട്ടിയെ കാട്ടിലേക്ക് കൂട്ടികൊണ്ടു പോകാത്തതിനെ തുടര്‍ന്ന് ഫോറസ്റ്റ് അധികൃതര്‍ എത്തി ആനക്കുട്ടിയെ പെരുവണ്ണാമൂഴി ഫോറസ്റ്റ് ഓഫീസിലേക്ക് കൊണ്ടു പോയി ചികില്‍സ നട...

Read More »

പെരുവണ്ണാമൂഴിയില്‍ ടണല്‍ നിര്‍മ്മണത്തിനായി പാറപൊട്ടിക്കലിനെതിരെ ജനകീയ പ്രതിരോധ സമിതി പ്രതിഷേധ മാര്‍ച്ചും പൊതുയോഗവും സംഘടിപ്പിച്ചു

September 28th, 2019

പേരാമ്പ്ര : പെരുവണ്ണാമൂഴിയില്‍ നിര്‍മ്മാണമാരംഭിക്കുന്ന മിനി ജലവൈദ്യുത നിലയത്തിയേക്ക് വെള്ളം എത്തിക്കുന്നതാവശ്യമായ ടണല്‍ നിര്‍മ്മണത്തിനായി പാറപൊട്ടിക്കലിനെതിരെ ജനകീയ പ്രതിരോധ സമിതിയുടെ ആഭിമുഖ്യത്തില്‍ പെരുവണ്ണാമൂഴിയില്‍ നടന്ന പ്രതിഷേധ മാര്‍ച്ചും പൊതുയോഗവും സംഘടിപ്പിച്ചു. പാറപൊട്ടിക്കുന്നത് മൂലം സമീപത്തെ വീടുകര്‍ക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന നാശനഷ്ടങ്ങളില പ്രതിധേിച്ചാണ് മാര്‍ച്ചും പൊതുമയാഗവും സംഘടിപ്പിച്ചത്. മിനി ജലവൈദ്യുത പദ്ധതിയുടെ പേരില്‍ അളവില്‍ കൂടുതല്‍ സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് കരാറുകാരനും കെഎസ്ഇ...

Read More »

മുതുകാട് അഗസ്ത്യമല ഉമാമഹേശ്വര ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവം നാളെ മുതല്‍

September 28th, 2019

പേരാമ്പ്ര : പെരുവണ്ണാമൂഴി മുതുകാട് അഗസ്ത്യമല ഉമാമഹേശ്വര ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ നവരാത്രി മഹോത്സവം നാളെ മുതല്‍ ആരംഭിക്കും. നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി വിശേഷാല്‍ പൂജകള്‍, ഗ്രന്ഥം വെപ്പ്, ആയുധപൂജ, വാഹന പൂജ, എഴുത്തിനിരുത്തല്‍ എന്നിവ ഉണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാ തടസം മാറാനും ബുദ്ധിവികാസത്തിനും വേണ്ടി സ്വാരസ്വത ഔഷധ പൂജയും ഔഷധ സേവയും നടത്തുന്നു. 10 ദിവസം പൂജിച്ച ഔഷധം വിജയദശമി ദിവസം ക്ഷേത്രത്തില്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി നല്‍കുന്നു. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് 41 ദിവസം ...

Read More »

ജപ്പാന്‍ കുടിവെള്ള പദ്ധതി: അവലോകന യോഗം പെരുവണ്ണാമൂഴിയില്‍ നടത്തി

September 24th, 2019

പേരാമ്പ്ര : 2015ല്‍ കമ്മീഷന്‍ ചെയ്ത ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനം സംബന്ധിച്ച അവലോകനം പെരുവണ്ണാമൂഴി പ്ലാന്റ് ഓഫീസില്‍ നടത്തി. ജൈക്കയുടെ അഡീഷണല്‍ ചീഫ് ഡവലപ്പ്‌മെന്റ് സ്‌പെഷലിസ്റ്റ് വിനീത് എസ് സരിന്‍, പ്രൊജക്ട് ഓഫീസര്‍ മന്‍ഡ്രാന ഗോള, പ്രോഗ്രാം സ്‌പെഷ്യലിസ്റ്റ് കൗരി ഹോണ്ട എന്നിവരും കേരള വാട്ടര്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പി.പി. സുരേഷ് കുമാര്‍, എക്‌സി.എഞ്ചി.പി. ജമാല്‍, അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍മാരായ ടി.കെ. ബിനു, സി. ജിതേഷ്, കെ. നാരായണന്‍, അസി.എഞ്ചി. മാരായ പി. നിധിന്‍, രൂപേഷ് എന്നിവര്...

Read More »

പെരുവണ്ണാമൂഴി കെവികെയുടെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്കായി മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നു

September 23rd, 2019

പേരാമ്പ്ര : പെരുവണ്ണാമൂഴി കെവികെയുടെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്കായി മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നു. തെങ്ങു കൃഷി, സുഗന്ധ വിളകള്‍, പച്ചക്കറികള്‍, ഫലവൃക്ഷങ്ങള്‍, മൃഗസംരക്ഷണം എന്നിവയിലാണ് പരിശീലനം സംഘടിപ്പിക്കുന്നത്. ഈ മാസം 25ന് തെങ്ങു കൃഷിയുമായി ബന്ധപ്പെട്ട കൃഷിക്കാരുടെയും ശാസ്ത്രഞ്ജരുടെയും മുഖാമുഖം പരിപാടി നടുവണ്ണൂരില്‍ വെച്ച് നടത്തപ്പെടും. സുഗന്ധ വിളകള്‍, പച്ചക്കറികള്‍, ഫലവൃക്ഷങ്ങള്‍, മൃഗസംരക്ഷണം എന്നീ മേഖലകളുമായി ബന്ധപ്പെട്ട മുഖാമുഖം 26ന് കെവികെയില്‍ വെച്ചും നടത്തും. സിപിസിആര്‍ കാര്‍ഗോഡിലേയും ഐഐഎസ്ആര...

Read More »

പ്രദേശവാസികള്‍ക്ക് ഭീഷണിയായി നീട്ടുപാറ കരിങ്കല്‍ ക്വാറി ഖനനം

September 22nd, 2019

പേരാമ്പ്ര : ചങ്ങരോത്ത് പഞ്ചായത്തിലെ പട്ടാണിപ്പാറ നരിമഞ്ചക്കല്‍ കോളനിക്ക് സമീപം നീട്ടുപാറ ഭാഗത്തെ 25ഓളം വീടുകള്‍ക്ക് കരിങ്കല്‍ ക്വാറി ഖനനം ഭീഷണിയാവുന്നു. ഏത് സമയവും മറ്റൊരു കരിഞ്ചോലയും പൂത്തുമലയും ആവര്‍ത്തിക്കുമെന്ന ഭയത്തോടെയാണ് ഈ പ്രദേശത്തുകാര്‍ അന്തിയുറങ്ങുന്നത്. ചെങ്കുത്തായ മലയിലാണ് ഇവിടെ ക്വാറി പ്രവര്‍ത്തിക്കുന്നത്. ഇതിന് താഴെയായി ഇരുപതോളം വീടുകളില്‍ ആള്‍താമസമുണ്ട്. അഞ്ചോളം വീട്ടുകാര്‍ ഭീതിമൂലം വീടൊഴിഞ്ഞ് പോവുകയും ചെയ്തു. അതിവര്‍ഷമുണ്ടാവുമ്പോള്‍ ഭീതിയോടെയാണ് കഴിയുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ...

Read More »

കൃഷിവിജ്ഞാന്‍ കേന്ദ്ര പെരുവണ്ണാമൂഴിയില്‍ സുസ്ഥിര കൃഷി സംബന്ധിച്ച സെമിനാര്‍ സംഘടിപ്പിച്ചു.

September 12th, 2019

പേരാമ്പ്ര: പെരുവണ്ണാമൂഴിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ചിലെ കൃഷി വിജ്ഞാന്‍ കേന്ദ്രം സുസ്ഥിര കൃഷി എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ സംഘടിപ്പിച്ചത്. കോഴിക്കോട് ജില്ലയിലെ സുസ്ഥിര കൃഷിയുടെ വലിയ തോതിലുള്ള പൊരുത്തപ്പെടുത്തലിനായി വിജയകരമായ കാര്‍ഷിക രീതികളുള്ള പ്രാധാന്യം, അവസരങ്ങള്‍, അനുയോജ്യമായ പഴം, സുഗന്ധവ്യഞ്ജനങ്ങള്‍, കിഴങ്ങുവര്‍ഗ്ഗങ്ങള്‍, മത്സ്യം, മൃഗ പരിപാലനം എന്നിവയെ സംബന്ധിച്ച് കെവികെ ഹെഡ് ഡോ. പി. രതാകൃഷ്ണന്‍ വിശദീകരിച്ചു. വേളം, വടകര, കടിയങ്ങാട്, നരിക്കുനി, കോഴിക്കോട് പ്രദേശത്തെ...

Read More »

ചതയദിനാഘോഷവും ഓഫീസ് ഉദ്ഘാടനവും

September 12th, 2019

പേരാമ്പ്ര : ശ്രീനാരായണ ഗുരുവിന്റെ 165 ാമത് ജയന്തി ആഘോഷമായ ചതയദിനാഘോഷവും കൂവ്വപ്പൊയില്‍ ശ്രീനാരായണ സാംസ്‌കാരിക കേന്ദ്രം ഓഫീസ് ഉദ്ഘാടനവും നാളെ. പരിപാടിയുടെ ഭാഗമായി ഗുരുസ്മരണ, ഓഫീസ് ഉദ്ഘാടനം, ചതയദിന ഘോഷയാത്ര എന്നിവ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഘോഷയാത്ര പട്ടാണിപ്പാറയില്‍ നിന്ന്് പുറപ്പെട്ടു കൂവ്വപൊയില്‍ പിണ്ഡപ്പാറ ശിവക്ഷേത്ര പരിസരത്ത് സമാപിക്കും.

Read More »

കനത്ത മഴ: കുറ്റ്യാടി പ്രധാന കനാല്‍ തകര്‍ന്നു

August 11th, 2019

പേരാമ്പ്ര : കനത്ത മഴയില്‍ കുറ്റ്യാടി ജലസേചന പദ്ധതിയുടെ പ്രധാന കനാലിന്റെ പാര്‍ശ്വം തകര്‍ന്നു. പെരുവണ്ണാമൂഴിയില്‍ നിന്നു ഒരു കിലോമീറ്റര്‍ അകലെ കൂവപ്പൊയിലിലാണ് കനാല്‍ വശം ഇടിഞ്ഞു വീണത്. നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന പെരുവണ്ണാമൂഴി - കടിയങ്ങാട് റോഡിനോട് േചര്‍ന്നാണ് കനാല്‍ ഇടിഞ്ഞത്. റോഡിന്റെ ഒരു വശം തോടാണ്. ഇതിലെ ജലം ഒഴുകിപ്പോകുന്നത് റോഡിന്റെയും കനാലിന്റെയും അടിയിലൂടെ സ്ഥാപിച്ച ചെറു പൈപ്പിലൂടെയാണ്. കനത്ത മഴയില്‍ വെള്ളം പൈപ്പിലൂടെ വെള്ളം ഒഴുകി പോകാത്തതാണ് കനാല്‍ വശം തകര്‍ന്നു വീഴാന്‍ കാരണമെന്നു നാട്ടുകാര്‍...

Read More »

അപകടത്തില്‍ പരുക്കേറ്റ് തളര്‍ന്നുകിടക്കുന്ന പന്നിേക്കാട്ടൂരിലെ വിനോദന് ആശുപത്രിയില്‍ പോവാന്‍ വീട്ടിലേക്ക് റോഡ് നിര്‍മ്മിച്ചു നല്‍കി ജനമൈത്രി പൊലീസ്

August 7th, 2019

പേരാമ്പ്ര : ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ പന്നിക്കോട്ടൂര്‍ ഹരിജന്‍ േകാളനിയിലെ കെ.പി.കെ. വിനോദന്‍ (42) അപകടത്തെ തുടര്‍ന്ന് തളര്‍ന്ന് കിടപ്പിലായിട്ട് എട്ട് വര്‍ഷേത്താളമായി. ബംഗലുരു ശ്രീ രാജീവ് ഗാന്ധി(എസ്ആര്‍ജി) ഡന്റല്‍ കോളെജ്, മലബാര്‍ ഡന്റല്‍ കോളെജ്, മാഹി ഡന്റല്‍ േകാളെജ് തുടങ്ങി ഇന്ത്യക്കത്തും പുറത്തുമായി നിരവധി ഡന്റല്‍ കോളെജുകളില്‍ പ്രവര്‍ത്തിച്ച് നല്ല രീതിയില്‍ ജീവിതം മുന്നോട്ട് കൊണ്ടു പോകുന്നതിനിടയിലാണ് വിനോദിന്റെ ജീവിതം മാറ്റി മറച്ച അപകടം സംഭവിക്കുന്നത്. 2011 ഡിസംബര്‍ 4 ന് ജന്മനാടായ മൂടാടിക്കടുത്ത് കൊല്...

Read More »