News Section: പെരുവണ്ണാമുഴി

കേരളപ്പിറവി ദിനത്തില്‍ ചക്കിട്ടപ്പാറയില്‍ യൂത്ത് കോണ്‍ഗ്രസ്സ് രാപ്പകല്‍ സമരം

October 14th, 2017

ചക്കിട്ടപ്പാറയില്‍ യൂത്ത് കോണ്‍ഗ്രസ്സ് രാപ്പകല്‍ സമരം പേരാമ്പ്ര : ഗ്രാമപഞ്ചായത്ത് ഭരണ സമിതി അഴിമതയും സ്വജനപക്ഷപാതവും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് രാപ്പകല്‍ സമരം നടത്താന്‍ മണ്ഡലം യൂത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു. കേരളപ്പിറവി ദിനത്തില്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് സമരം ആരംഭിക്കും. കമ്മ്യൂണിറ്റി ഹാള്‍ നവീകരണം, കുടിവെള്ള പദ്ധതികള്‍ എന്നിവയിലെ അഴിമതി അന്വേഷിക്കുക, ലൈഫ് ഭവന പദ്ധതിയിലെ ക്രമക്കേട് അന്വേഷിക്കുക, പഞ്ചായത്ത് ഫണ്ട് വിതരണത്തില്‍ യു.ഡി്എഫ് മെമ്പര്‍മാരോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക,...

Read More »

കക്കയം ഡാമിനു സമീപം മണ്ണിടിച്ചിൽ വിനോദ സഞ്ചാരികളും ഉദ്യോഗസ്ഥരും ഡാം സൈറ്റിനകത്ത് കുടുങ്ങി.

October 13th, 2017

പേരാമ്പ്ര : കക്കയം ഡാമിനു സമീപം മണ്ണിടിച്ചിൽ. കനത്ത മഴയെ തുടര്‍ന്ന് ഡാമിലേക്കുള്ള വഴിയിലാണ് മണ്ണിടിച്ചിലുണ്ടായത്. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് ഡാം സന്ദര്‍ശിക്കാനെത്തിയ വിനോദ സഞ്ചാരികളും ഉദ്യോഗസ്ഥരും ഡാം സൈറ്റിനകത്ത് കുടുങ്ങി. കക്കയം വനമേഖലയിൽ കനത്ത മഴയെ തുടർന്ന് ഉരുൾപൊട്ടിയത് .വിനോദ സഞ്ചാരികൾ വനമേഖലയിൽ അകപ്പെട്ടത് ഏറെ നേരം ഭീതി പരത്തി. ഇന്ന് വൈകീട്ട് നാല് മണിയോടെയാണ് സംഭവം. കക്കയത്ത് നിന്നും എട്ട് കിലോമീറ്റർ ദുരമുളള കക്കയം വാലിയിലാണ് അപകടമുണ്ടായത്. ടൂറിസ്റ്റ് മേഖലയിലാണ് ഉരുൾപൊട്ടൽ ഉണ്ടായത്.നിരവധി സഞ്ചാ...

Read More »

കൗമാര ജീവിതങ്ങള്‍ നവമാധ്യമങ്ങളില്‍ കുരുങ്ങുന്നു : ആന്‍മേരി കുര്യാക്കോസ്

October 13th, 2017

കൗമാര ജീവിതങ്ങള്‍ നവമാധ്യമങ്ങളില്‍ കുരുങ്ങുന്നു : ആന്‍മേരി കുര്യാക്കോസ് പേരാമ്പ്ര : ഇന്നത്തെ കൗമാര ജീവിതങ്ങള്‍ നവമാധ്യമങ്ങളുടെ കുരുക്കിലാണെന്നും ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് ഇവയെ കൈകാര്യം ചെയ്യാന്‍ യുവതലമുറ തയ്യാറാവണന്നെും പേരാമ്പ്ര മുന്‍സിഫ് മജിസ്‌ട്രേറ്റ് ആന്‍മേരി കുര്യാക്കോസ് അഭിപ്രായപ്പെട്ടു. ഇന്നത്തെ സമൂഹം വിദ്യാഭ്യാസത്തിലും മറ്റ് പലകാര്യങ്ങളിലും മുന്‍ഗണന നല്‍കുന്നത് ആണ്‍കുട്ടികള്‍ക്കാണെന്നും എന്നാല്‍ വരും തലമുറയെ ശരിയായ ദിശയില്‍ വളര്‍ത്തിയെടുക്കുന്നതില്‍ ഇന്നത്തെ യുവതികള്‍ക്ക് മുഖ്യപങ്ക് ...

Read More »

പടയൊരുക്കത്തിന് നവംബര്‍ 7 ന് പേരാമ്പ്രയില്‍ സ്വീകരണം

October 12th, 2017

പടയൊരുക്കത്തിന് നവംബര്‍ 7 ന് പേരാമ്പ്രയില്‍ സ്വീകരണം പേരാമ്പ്ര : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ജാഥയായ പടയൊരുക്കം നവംബര്‍ 7 ന് പേരാമ്പ്രയില്‍ എത്തിച്ചേരും.   ജാഥയുടെ സ്വീകരണ പരിപാടി വിജയിപ്പിക്കന്നയിനെ കുറിച്ച് ആലോചിക്കുന്നതിനായി ഒക്‌ടോബര്‍ 15 ഞായറാഴ്ച നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റി യോഗം ചേരുന്നു. യോഗത്തില്‍ എല്ലാ കമ്മിറ്റിയംഗങ്ങളും മണ്ഡലം പഞ്ചായത്ത് ഭാരവാഹികളും ജനപ്രതിനിധികളും സഹകരണസംഘം പ്രസിഡന്റുമാരും എത്തിച്ചേരണമെന്ന് ന...

Read More »

ചരമം കല്ലിങ്കല്‍ ബാലന്‍

October 12th, 2017

  ബാലന്‍ പാലേരി: വടക്കുമ്പാട് കല്ലിങ്കല്‍ ബാലന്‍(72) അന്തരിച്ചു. ഭാര്യ: കല്ല്യാണി. മക്കള്‍: ബിന്ദു, ബിജു, ബൈജു. മരുമക്കള്‍: രാജന്‍,ഷീലജ. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, ലീല, മീനാക്ഷി.

Read More »

പി. എസ്. സി. ബുള്ളറ്റിൻ പ്രകാശനം ചെയ്തു.

October 12th, 2017

പി. എസ്. സി. ബുള്ളറ്റിൻ പ്രകാശനം ചെയ്തു. പേരാമ്പ്ര: പി. എസ്. സി പഠിതാക്കൾക്കായി പേരാമ്പ്ര എയിം കോച്ചിംഗ് സെന്റർ പി. എസ്. സി മാസാന്ത  ബുള്ളറ്റിൻ പുറത്തിറക്കി.  മാഗസിന്റെ പ്രകാശനം തൊഴിൽ എക്സൈസ് വകുപ്പു മന്ത്രി ടി. പി. രാമകൃഷ്ണൻ നിർവ്വഹിച്ചു.  എം. വി. ഗോവിന്ദൻ മാസ്റ്റർ ഏറ്റുവാങ്ങി.  എല്ലാമാസവും ആദ്യത്തെ ആഴ്ച്ച ബുള്ളറ്റിൻ പുറത്തിറക്കുമെന്ന് എയിം മാനേജിംഗ് ഡയറക്ടർ പി. കെ. ഷിനോജ് അറിയിച്ചു.  എസ്. ബി.  കൃഷ്ണജ,  വിപിൻ കായണ്ണ, നിഖിൽ വിനായക് കൂത്താളി, സലീഷ് വാളൂർ, ശ്രീനാഥ് ആയഞ്ചേരി ,ഷിജിൽ കെ. കട...

Read More »

കോഴിക്കോട് റവന്യു ജില്ല കലോത്സവം പേരാമ്പ്രയിൽ.

October 12th, 2017

കോഴിക്കോട് റവന്യു ജില്ല കലോത്സവം പേരാമ്പ്രയിൽ. പേരാമ്പ്ര : റവന്യു ജില്ലാ സ്ക്കൂൾ കലോത്സവം ഡിസംബർ 5മുതൽ 8 വരെ പേരാമ്പ്ര ഹയർ സെക്കണ്ടി സ്ക്കൂളിൽ വെച്ച് നടക്കുന്നു. ഹയർ സെക്കണ്ടറി, ഹൈസ്ക്കൂൾ, പ്രൈമറി വിഭാഗങ്ങളിലായി 10000 ത്തോളം വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കും. കലോത്സവത്തിന്റെ സ്വാഗത സംഘം രൂപീകരണം ഒക്ടോ: 19 ന് 2 മണിക്ക് പേരാമ്പ്ര ഹയർ സെക്കണ്ടറി സ്ക്കൂളിൽ ചേരുന്നു.

Read More »

നാടക പ്രതിഭ അവാര്‍ഡ് മുഹമ്മദ്‌പേരാമ്പ്രക്ക്

October 8th, 2017

നാടക പ്രതിഭ അവാര്‍ഡ് മുഹമ്മദ്‌പേരാമ്പ്രക്ക് പേരാമ്പ്ര : അഖില മലയാളി മഹിള അസോസിയേഷന്‍ ചെന്നൈ നാടക കൂട്ടായ്മ ഏര്‍പ്പെടുത്തിയ കാവാലം നാരായണപ്പണിക്കര്‍ സമ്ാരക നാടക പ്രതിഭ അവാര്‍ഡ് പേമുഖ സിനിമ നാടക നടനായ മുഹമ്മദ് പേരാമ്പ്രക്ക്. ഒക്‌ടോബര്‍ 29 ന് ചെന്നൈ കേരള സമാജത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും. സംവിധായകന്‍ രവിഗുപ്തന്‍, മോഹിനിയാട്ട നര്‍ത്തകി കാവാലത്തിന്റെ പൗത്രി കല്ല്യാണി കൃഷ്ണന്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

Read More »

കടിയങ്ങാട് പെരുവണ്ണാമൂഴി റോഡില്‍ കടപുഴകി വീണ മരം വാഹനങ്ങള്‍ക്ക് ഭീഷണിയാവുന്നു

October 5th, 2017

റോഡില്‍ കടപുഴകി വീണ മരം വാഹനങ്ങള്‍ക്ക് ഭീഷണിയാവുന്നു   പേരാമ്പ്ര : കടിയങ്ങാട് പെരുവണ്ണാമൂഴി റോഡില്‍ കഴിഞ്ഞ ദിവസം കടപുഴകി വീണ വന്‍ തണല്‍മരം വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയാവുന്നു. മല്‍പാട് കണ്ടി ഭാഗത്ത് ഞായറാഴ്ച രാത്രി മരം കടപുഴകി വീണതിനെ തുടര്‍ന്ന് ഈ പാതയില്‍ ഗതാഗതവും വൈദ്യുതബന്ധവും തടസപെട്ടിരുന്നു. പോലീസ്, വൈദ്യുതി വകുപ്പ് , അഗ്‌നിശമന സേനാംഗങ്ങള്‍ എന്നിവര്‍ എത്തി മരത്തിന്റെ ശിഖിരങ്ങള്‍ മുറിച്ചുമാറ്റിയെങ്കിലും വന്‍വേരുകളടങ്ങുന്ന തടിമരം ഇപ്പോഴും റോഡരികില്‍ തന്നെ കിടക്കുകയാണ്. ഇത് എടുത്ത...

Read More »

എം.കെ.ജോസഫ് മാസ്റ്റര്‍ അന്തരിച്ചു

October 5th, 2017

എം.കെ.ജോസഫ് മാസ്റ്റര്‍ പേരാമ്പ്ര : കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍ റിട്ട. പ്രധാനാദ്ധ്യാപകനായിരുന്ന ചക്കിട്ടപാറ പിള്ളപ്പെരുവണ്ണയിലെ മഞ്ഞക്കാട്ടില്‍ എം.കെ.ജോസഫ് മാസ്റ്റര്‍ (78) അന്തരിച്ചു. സംസ്‌കാരം നാളെ (വെള്ളി) ഉച്ചകഴിഞ്ഞ് 3.30 ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍യില്‍. ഭാര്യ: അമ്മിണി ആലക്കോട് ഉറുമ്പില്‍ കുടുംബാംഗം - (റിട്ട. അദ്ധ്യാപിക, സെന്റ് ആന്റണീസ് എല്‍.പി.സ്‌കൂള്‍, ചക്കിട്ടപാറ). മക്കള്‍: ജിബി, ഫാ.ജോബി മഞ്ഞക്കാട്ടില്‍ (ഡോണ്‍ ബോസ്‌കോ സഭാംഗം, ഷില്ലോങ്ങ്), ജിനു (മലയാള മനോരമ കോഴ...

Read More »