ചരമം കല്ലിങ്കല്‍ ബാലന്‍

  ബാലന്‍ പാലേരി: വടക്കുമ്പാട് കല്ലിങ്കല്‍ ബാലന്‍(72) അന്തരിച്ചു. ഭാര്യ: കല്ല്യാണി. മക്കള്‍: ബിന്ദു, ബിജു, ബൈജു. മരുമക്കള്‍: രാജന്‍,ഷീലജ. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, ലീല, മീനാക്ഷി.

പി. എസ്. സി. ബുള്ളറ്റിൻ പ്രകാശനം ചെയ്തു.

പി. എസ്. സി. ബുള്ളറ്റിൻ പ്രകാശനം ചെയ്തു. പേരാമ്പ്ര: പി. എസ്. സി പഠിതാക്കൾക്കായി പേരാമ്പ്ര എയിം കോച്ചിംഗ് സെന്റർ പി. എസ്. സി മാസാന്ത  ബുള്ളറ്റിൻ പുറത്തിറക്കി.  മാഗസിന്റെ പ്രകാശനം തൊഴിൽ എക്സൈസ് വകുപ്പു മന്ത്രി ടി. പി. രാമകൃഷ്ണൻ നിർവ്വഹിച്ചു.  എം. വി. ഗോവിന്ദൻ മാസ്റ്റർ ഏറ്റുവാങ്ങി.  എല്ലാമാസവും ആദ്യത്തെ ആഴ്ച്ച ബുള്ളറ്റിൻ ...


കോഴിക്കോട് റവന്യു ജില്ല കലോത്സവം പേരാമ്പ്രയിൽ.

കോഴിക്കോട് റവന്യു ജില്ല കലോത്സവം പേരാമ്പ്രയിൽ. പേരാമ്പ്ര : റവന്യു ജില്ലാ സ്ക്കൂൾ കലോത്സവം ഡിസംബർ 5മുതൽ 8 വരെ പേരാമ്പ്ര ഹയർ സെക്കണ്ടി സ്ക്കൂളിൽ വെച്ച് നടക്കുന്നു. ഹയർ സെക്കണ്ടറി, ഹൈസ്ക്കൂൾ, പ്രൈമറി വിഭാഗങ്ങളിലായി 10000 ത്തോളം വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കും. കലോത്സവത്തിന്റെ സ്വാഗത സംഘം രൂപീകരണം ഒക്ടോ: 19 ന് 2 ...

നാടക പ്രതിഭ അവാര്‍ഡ് മുഹമ്മദ്‌പേരാമ്പ്രക്ക്

നാടക പ്രതിഭ അവാര്‍ഡ് മുഹമ്മദ്‌പേരാമ്പ്രക്ക് പേരാമ്പ്ര : അഖില മലയാളി മഹിള അസോസിയേഷന്‍ ചെന്നൈ നാടക കൂട്ടായ്മ ഏര്‍പ്പെടുത്തിയ കാവാലം നാരായണപ്പണിക്കര്‍ സമ്ാരക നാടക പ്രതിഭ അവാര്‍ഡ് പേമുഖ സിനിമ നാടക നടനായ മുഹമ്മദ് പേരാമ്പ്രക്ക്. ഒക്‌ടോബര്‍ 29 ന് ചെന്നൈ കേരള സമാജത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും. സംവിധായകന്‍ രവിഗുപ്തന്‍, ...

കടിയങ്ങാട് പെരുവണ്ണാമൂഴി റോഡില്‍ കടപുഴകി വീണ മരം വാഹനങ്ങള്‍ക്ക് ഭീഷണിയാവുന്നു

റോഡില്‍ കടപുഴകി വീണ മരം വാഹനങ്ങള്‍ക്ക് ഭീഷണിയാവുന്നു   പേരാമ്പ്ര : കടിയങ്ങാട് പെരുവണ്ണാമൂഴി റോഡില്‍ കഴിഞ്ഞ ദിവസം കടപുഴകി വീണ വന്‍ തണല്‍മരം വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും ഭീഷണിയാവുന്നു. മല്‍പാട് കണ്ടി ഭാഗത്ത് ഞായറാഴ്ച രാത്രി മരം കടപുഴകി വീണതിനെ തുടര്‍ന്ന് ഈ പാതയില്‍ ഗതാഗതവും വൈദ്യുതബന്ധവും തടസപെട്ടിരുന്നു. പോലീസ്, വൈദ്യുതി വക...

എം.കെ.ജോസഫ് മാസ്റ്റര്‍ അന്തരിച്ചു

എം.കെ.ജോസഫ് മാസ്റ്റര്‍ പേരാമ്പ്ര : കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്‌കൂള്‍ റിട്ട. പ്രധാനാദ്ധ്യാപകനായിരുന്ന ചക്കിട്ടപാറ പിള്ളപ്പെരുവണ്ണയിലെ മഞ്ഞക്കാട്ടില്‍ എം.കെ.ജോസഫ് മാസ്റ്റര്‍ (78) അന്തരിച്ചു. സംസ്‌കാരം നാളെ (വെള്ളി) ഉച്ചകഴിഞ്ഞ് 3.30 ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍യില്‍. ഭാര്യ: അമ്മിണി ആലക്കോട് ഉറുമ്പില്‍ കുടുംബാ...

നാട്ടുകാര്‍ക്കു തണലിനായി കുഞ്ഞിക്കണ്ണന്‍ മരങ്ങള്‍ നടുന്നു. അന്നും ഇന്നും

പേരാമ്പ്ര : ചക്കിട്ടപ്പാറ കോമത്ത്പാറമുക്ക് സ്വദേശി വി.വി.കുഞ്ഞിക്കണ്ണന്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പ്രകൃതി സ്‌നേഹിയായ ഇദ്ദേഹം മരങ്ങള്‍ വെച്ചു പിടിപ്പിക്കുന്നത് പലരും ചെയ്യുന്നതുപോലെ പരസ്യത്തിനു വേണ്ടിയല്ല. അത് കൊണ്ട് തന്നെ കുഞ്ഞിക്കണ്ണന്‍ മരങ്ങള്‍ നടുന്നത് തനിച്ചാണ്. ഇവിടെ ഫേട്ടോക്ക് ഫോസ് ചെയ്യാന്‍ ആള്‍ക്ക...

ചവറംമൂഴി പാലം സ്ഥല പരിശോധന ആരംഭിച്ചു. പ്രതീക്ഷയോടെ നാട്ടുകാര്‍

നാദാപുരം പേരാമ്പ്ര നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിച്ചു കോണ്‍ക്രീറ്റ് പാലം നിര്‍മ്മിക്കുന്ന കുറ്റ്യാടിപ്പുഴയുടെ ചവറംമൂഴിഭാഗത്തു പാറയുടെ ഉറപ്പ്' പരിശോധിക്കാനുള്ള നടപടി യുടെ ഭാഗമായി മണ്ണ് കുഴിച്ചപ്പോള്‍ പേരാമ്പ്ര : പേരാമ്പ്ര നാദാപുരം നിയോജക മണ്ഡലങ്ങളിലെ ചവറംമൂഴിയേയും മരുതോങ്കരയേയും ബന്ധിപ്പിച്ചു ചവറംമൂഴിയില്‍ കുറ്റ്യാടിപ്പുഴക്കു കുറുകെ കോണ്‍ക്രീറ...

മദ്യനയത്തിന് പിന്നിൽ അഞ്ഞൂറു കോടിയുടെ അഴിമതി : എം എം ഹസ്സന്‍

പേരാമ്പ്ര: മദ്യലോബിയ്ക്ക് നല്‍കിയ വാഗ്ദാനം നിറവേറ്റിക്കൊണ്ടുള്ള ഇടതുസര്‍ക്കാറിന്റെ മദ്യനയത്തിന് പിന്നില്‍ വന്‍ അഴിമതിയുണ്ടെന്നും അതന്വേഷിക്കണമെന്നും കെ.പി സി.സി പ്രസിഡന്റ് എം എം ഹസ്സന്‍ ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ മദ്യനയത്തിനെതിരെ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച 24 മണിക്കൂർ ദിനരാത്ര പ്രതിരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മ...

വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ

പേരാമ്പ്ര : ഭർത്തൃമതിയായ 36 കാരിയെ പീഡിപ്പിച്ച കേസിൽ ഭർത്താവിന്റെ സുഹൃത്ത് അറസ്റ്റിൽ.വീരാൻ കുട്ടി, ഫൈസൽ, ഫസൽ എന്നീ പേരുകളിൽ അറിയപ്പെടുന്ന കൊണ്ടോട്ടി പുളിക്കൽ സ്വദേശി കുഞ്ഞാപ്പു (40) ആണ് ഇന്നലെ അറസ്റ്റിലായത്. കൂരാച്ചുണ്ട് സ്വദേശിനിയെ 2017 ജനുവരിയിൽ ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് പീഡിപ്പിച്ചതായി കൂരാച്ചുണ്ട് പോലീസിൽ നൽകിയ പരാതിയിലെ പ്രതിയെ ഇന്...