News Section: പെരുവണ്ണാമുഴി

നീട്ടുപാറയില്‍ 20 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും പിടികൂടി

March 29th, 2020

പേരാമ്പ്ര : മലയോര മേഖലകളില്‍ വ്യാജവാറ്റ് വീണ്ടും സജിവമാകുന്നു. പെരുവണ്ണാമൂഴി പൊലീസ് പട്ടാണിപ്പാറ നീട്ടുപാറ പ്രദേശത്ത് നടത്തിയ റെയ്ഡില്‍ വ്യാജമദ്യ ഉല്പാദന കേന്ദ്രം കണ്ടെത്തി. ഇവിടെ കരിങ്കല്‍ ക്വാറിയോട് ചേര്‍ന്ന ആള്‍ താമസമില്ലാത്ത പറമ്പില്‍ നിന്നും 20 ലിറ്റര്‍ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി. നീട്ടുപാറ കേന്ദ്രവ്യാപകമായി വ്യാജമദ്യം വില്‍പന നടത്തുന്നു എന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നീട്ടുപാറ പെരുവണ്ണാമൂഴി പൊലീസ് ഇന്‍സ്പക്ടര്‍ പി, രാജേഷിന്റെയും സബ്ബ് ഇന്‍സ്‌പെക്ടര്‍ എ.കെ ഹസ്സന്റെയും നേതൃത്വത്തിലാണ് ...

Read More »

ലോക് ഡൗണ്‍; നിയമ ലംഘനത്തിന് 21 പേര്‍ക്കെതിരെ കേസെടുത്തു

March 25th, 2020

പേരാമ്പ്ര : രാജ്യമാകെ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാതെ വാഹനങ്ങളുമായി അനാവശ്യമായി റോഡില്‍ ചുറ്റികറങ്ങിയതിന് 21 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സ്വകാര്യ വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവരെ പൊലീസ് പരിശോധനക്ക് ശേഷമാണ് പോവാന്‍ അനുവദിക്കുന്നത്. അല്ലാത്തവരെ തിരിച്ചയക്കുകയും ചെയ്തു. സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കാതെ നിയമ ലംഘനം നടത്തിയതിന് പേരാമ്പ്ര പൊലീസ് 6 കേസും, കൂരാച്ചുണ്ട്. പെരുവണ്ണാമൂഴി പൊലീസുകള്‍ 4 വീതം കേസുകളും, മേപ്പയ്യൂര്‍ പൊലീസ് 7 കേസും രജിസ്റ്റര്‍ ചെയ്തു. ...

Read More »

പെരുവണ്ണാമൂഴിയില്‍ ജാഗ്രതാ നിര്‍ദ്ദേശം ലംഘിച്ച ആള്‍ക്കെതിരെ കേസെടുത്തു

March 23rd, 2020

പേരാമ്പ്ര : ഗാര്‍ഹിക നിരീക്ഷണത്തിലായിരുന്ന പെരുവണ്ണാമൂഴി സ്വദേശിക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശം ലംഘിച്ചതിന് കേസെടുത്തു. പെരുവണ്ണാമൂഴി പൊന്‍മലപ്പാറ സ്വദേശിക്കെതിരെയാണ് പെരുവണ്ണാമൂഴി പൊലീസ് കേസെടുത്തത്. കാസര്‍കോട് നിന്നും കഴിഞ്ഞ ദിവസം നാട്ടിലെത്തിയ ഇയാളോട് വീട്ടിനകത്ത് തന്നെ കഴിയണമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയതാണ്. നാട്ടിലെത്തിയിട്ട് ഒരാഴ്ചപോലുമാകാതെ ഇയാള്‍ പുറത്തിറങ്ങി നടന്നതോടെ നാട്ടുകാര്‍ ആരോഗ്യവകുപ്പ് അധികൃതരോട് വിവരമറിയിക്കുകയായിരുന്നു. ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയി...

Read More »

ജില്ലാ കൃഷിഫാമിലെ പരിച്ചുവിട്ട തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്

March 19th, 2020

പേരാമ്പ്ര : പെരുവണ്ണാമൂഴി കൂവ്വപൊയിലില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കൃഷി ഫാമില്‍ നിന്നും പിരിച്ചുവിട്ട തൊഴിലാളികള്‍ പ്രക്ഷോഭത്തിലേക്ക്. ഇവിടെ കാഷ്യല്‍ തൊഴിലാളികളായി കഴിഞ്ഞ 10 വര്‍ഷക്കാലമായി ജോലി ചെയ്തു പോന്ന 68 തൊഴിലാളികളെയാണ് പിരിച്ചുവിട്ടത്. 127 തൊഴിലാളികള്‍ ഉണ്ടായിരുന്നതില്‍ 59 പേരെ സ്ഥിരപ്പെടുത്തുകയും ചെയ്തു. വര്‍ഷങ്ങളായി ജോലി ചെയ്ത് പോന്നവര്‍ക്ക് യാതൊരു പരിഗണയും നല്‍കാതെ പ്രായം പരിധിയാക്കി നിശ്ചയിച്ചാണ് തൊഴിലാളികളെ സ്ഥിരപ്പെടുത്തിയതെന്നും തൊഴിലാളികള്‍ പറഞ്ഞു. മാത്രവുമല്ല സ്ഥിരപ്പെടുത്താത്ത തൊഴിലാളികള്...

Read More »

കാവുന്തറയില്‍ മരച്ചീനി പ്രദര്‍ശന കൃഷി വിളവെടുപ്പുത്സവം സംഘടിപ്പിച്ചു

March 6th, 2020

പേരാമ്പ്ര : പെരുവണ്ണാമുഴി കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും കാവുന്തറ സര്‍വീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഗ്രാമീണ ഫാര്‍മേഴ്‌സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ കാവുന്തറയില്‍ ശ്രീപവിത്ര എന്ന മരച്ചീനിയുടെ പ്രദര്‍ശനകൃഷി വിളവെടുപ്പുത്സവം സംഘടിപ്പിച്ചു. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. ഷൈമ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ഡോ. പി.എസ്. മനോജ്, ശശി കോലാത്ത് എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ കര്‍ഷകരും വിദ്യാര്‍ത്ഥികളും ഉള്‍പ്പെടെ മുപ്പതോളം പേര്‍ പങ്കെടുത്തു. തിരുവനന്തപുരത്തുള്ള കേന്ദ്ര കിഴങ്ങുവര്‍ഗ്ഗ ഗവേഷണ സ്ഥ...

Read More »

സേവ ധാര്‍മിക് ദേശീയപുരസ്‌ക്കാരം എം.എ. ജോണ്‍സന്

February 25th, 2020

പേരാമ്പ്ര : ഹൈദരബാദ് ലതരാജ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ സേവ ധാര്‍മിക് ദേശീയ പുരസ്‌ക്കാരം കോഴിക്കോട് പെരുവണ്ണാമൂഴി സ്വദേശിയായ എം.എ. ജോണ്‍സന്. നിസാമാബാദ് ലക്ഷമി കല്യാണ മണ്ഡപത്തില്‍ നടന്ന ചടങ്ങില്‍ കെ. പ്രദീപ് ചന്ദ്ര ഐഎഎസില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. എല്‍ഇഡിയെ വെളിച്ചത്തിനായി ഉപയോഗിക്കാമെന്ന് കണ്ടുപിടിച്ച പെരുവണ്ണാമൂഴി സ്വദേശിയായ മഠത്തിനകത്ത് ജോണ്‍സന്‍ പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളിലും സജീവമാണ്. ഭൂമിയിലെ ഇ- മാലിന്യങ്ങള്‍ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സത്‌വ എന്‍വിറോന്‍മെന്റല്‍ ഓര്‍ഗ...

Read More »

പെരുവണ്ണാമൂഴിയെ സുന്ദരിയാക്കാന്‍ വന്‍ പദ്ധതികള്‍

February 12th, 2020

പേരാമ്പ്ര : പെരുവണ്ണാമൂഴിയില്‍ വികസനത്തിന്റെ പുതിയ ഷട്ടറുകള്‍ തുറന്ന് സര്‍ക്കാരും ടൂറിസം വകുപ്പും. മലബാറിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ പെരുവണ്ണാമൂഴിയിലേക്ക് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായി പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയാണ് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍.സ്ഥലം മോടിപിടിപ്പിക്കാനാണ് ആദ്യനീക്കം. പെരുവണ്ണാമൂഴിയെ സുന്ദരിയാക്കാന്‍ മൂന്ന് കോടിയുടെ പദ്ധതിയാണ് ഡിടിപിസി വിഭാവനം ചെയ്തിരിക്കുന്നത്. തിരുവനന്തപുരം ആസ്ഥാനമായുള്ള കേരള ഇറിഗേഷന്‍ ഇന്‍ഫ്രാ സ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പറേഷനാണ് നിര്‍മാണ ചുമത...

Read More »

പെരുവണ്ണാമൂഴി അണക്കെട്ട് പരിസരം ജനപങ്കാളിത്തത്തോടെ ശുചീകരിക്കുന്നു

February 8th, 2020

പേരാമ്പ്ര : ഒരു കാലത്ത് മലബാറിലെ പ്രധാന വിനോദ സഞ്ചാര ക്രേന്ദ്രമായിരുന്ന പിന്നീട് പ്രൗഢി നഷ്ടപ്പെടുകയും ചെയ്ത പെരുവണ്ണാമൂഴി വിനോദ സഞ്ചാര കേന്ദ്രത്തെ പൂര്‍വ്വ സ്ഥിതിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിന്റെ മുന്നോടിയായി ശുചീകരണം നടത്തി. നിത്യേന നൂറുകണക്കിന് സഞ്ചാരികളും പഠനയാത്രാ സംഘങ്ങളും എത്തിയിരുന്ന ഇവിടം ഇപ്പോള്‍ കാടുകയറി നശിച്ചിരിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് മനോഹരമായ പൂന്തോട്ടവും ബോട്ടുയാത്രയും സമീപത്തെ ഇക്കോടൂറിസം സെന്റര്‍ മുതല വളര്‍ത്തു കേന്ദ്രവുമെല്ലാം സഞ്ചാരികളെ ആകര്‍ഷിച്ചിരുന്നു. മാറിമാറി വന്ന സര്‍ക...

Read More »

പെരുവണ്ണാമൂഴി വിജ്ഞാന കേന്ദ്രത്തില്‍ കാര്‍ഷിക വിഷയങ്ങളില്‍ സൗജന്യ പരിശീലനം

February 5th, 2020

പേരാമ്പ്ര: കോഴിക്കോട് ഭാരതീയ സുഗന്ധവിള ഗവേഷണ സ്ഥാപനത്തിന്റെ കീഴിലുള്ള കൃഷി വിജ്ഞാന കേന്ദ്രം, പെരുവണ്ണാമൂഴിയില്‍ വെച്ച് തെങ്ങിന്റെ ശാസ്ത്രീയ കൃഷി, എന്ന വിഷയത്തില്‍ ഒരു മാസം ദൈര്‍ഘ്യമുള്ള സൗജന്യപരിശീലന പരിപാടി ഫെബ്രുവരി 10 ന് ആരംഭിക്കുന്നു. ചുരുങ്ങിയത് അഞ്ചാം ക്ലാസ് പാസായ 18 വയസ്സ് തികഞ്ഞവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് അഗ്രിക്കള്‍ച്ചര്‍ സ്‌കില്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സര്‍ടിഫിക്കറ്റ് ലഭിക്കും. താല്‍പര്യമുള്ളവര്‍ ഉടന്‍ 9567804551 എന്ന നമ്പരില്‍ ബന്ധപ്പെടുക.

Read More »

പന്നിക്കോട്ടൂരിലെ നൊച്ചിക്കുനി ബബിരാജ് അന്തരിച്ചു.

February 3rd, 2020

aj പേരാമ്പ്ര : പെരുവണ്ണാമൂഴി സുഗന്ധ വി ഗവേഷണ കേന്ദ്രത്തിലെ കോണ്‍ട്രാക്ടര്‍ പന്നിക്കോട്ടൂരിലെ നൊച്ചിക്കുനി ബബിരാജ് (45) അന്തരിച്ചു. സംസ്‌കാരം നാളെ കാലത്ത് 11 മണിക്ക് വീട്ടു വളപ്പില്‍. പരേതനായ ബാലന്റെയും ജാനുവിന്റെയും മകനാണ്‌. ഭാര്യ മേനക. മക്കള്‍ അഭിന, അഖില്‍(ഇരുവരും ചെമ്പനോട സെന്റ് ജോസഫ് ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍ റീന, പരേതനായ ബാബു.

Read More »