അനുസ്മരണം നടത്തി

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സെയ്ത് ഉമ്മര്‍ ബാഫഖി തങ്ങള്‍, പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണം നടത്തി. മണ്ഡലം ജന:സെക്രട്ടറി ടി.കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം.കെ. അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. കെ.എം കുഞ്ഞമ്മദ് മദനി, പി.കെ.കെ. അബ്ദുല്ല, ...

ഉന്നത വിജയികള്‍ക്ക് ആദരം നല്‍കി എം.എസ്.എഫ് നൊച്ചാട് ശാഖ

പേരാമ്പ്ര: നൊച്ചാട് പ്രദേശത്ത് നിന്നും എസ്.എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും എം.എസ്.എഫ് നൊച്ചാട് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വീട്ടില്‍ എത്തി ആദരിച്ചു. നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പി.സി മുഹമ്മദ് സിറാജ് ഉദ്ഘാടനം ചെയ്തു. വി.പി ജാബിര്‍ അലി അധ്യക്ഷത വഹിച്ചു. ടി....


പേരാമ്പ്ര സുഭിക്ഷയില്‍ സര്‍ജിക്കല്‍ മാസ്‌ക് നിര്‍മ്മാണ യൂണിറ്റ് മന്ത്രി വീണ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര: സുഭിക്ഷയുടെ രണ്ടാംഘട്ട വികസനത്തിന്റെ ഭാഗമായി പേരാമ്പ്രയില്‍ ആരംഭിച്ച ത്രീലയര്‍ സര്‍ജിക്കല്‍ മാസ്‌ക് നിര്‍മ്മാണ യൂണിറ്റിന്റെ ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണ ജോര്‍ജ്ജ് നിര്‍വഹിച്ചു. കോവിഡ് പ്രതിസന്ധിയില്‍ മാസ്‌ക് നിര്‍മ്മാണമെന്ന സുഭിക്ഷയുടെ പദ്ധതി അത്യാവശ്യവും പ്രാധാന്യമര്‍ഹിക്കുന്നതുമാണെന്ന് മന്ത്രി പറഞ്ഞു. കോവിഡ് പ്രതിരോധത്തില്‍...

കൂരാച്ചുണ്ടിലെ പുതുവികസനങ്ങള്‍ക്ക് നാടിനൊപ്പം സച്ചിന്‍ ദേവ്

കൂരാച്ചുണ്ട് : കൂരാച്ചുണ്ടിലെ വികസന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്ത് യുവ എംഎല്‍എ സച്ചില്‍ദേവ്. മലയോര ഗ്രാമപഞ്ചായത്തായ കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തില്‍ നടന്ന നിങ്ങളോടൊപ്പം എംഎല്‍എ പരിപാടിയില്‍ വിവിധ ആവശ്യങ്ങളാണ് ഉയര്‍ന്നു വന്നത്. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തില്‍ നിന്ന് 167 പരാതികളും, നിവേദനങ്ങളും സ്വീകരിച്ചു. വര്‍ഷങ്ങളായി കെഎസ്ഇബിയ...

ചലച്ചിത്ര നാടക നടന്‍ പപ്പന്‍ മുണ്ടോത്ത് അന്തരിച്ചു

ഉള്ള്യേരി : ചലച്ചിത്ര നാടക നടനും ചിത്രകാരനുമായ പപ്പന്‍ മുണ്ടോത്ത് (76) അന്തരിച്ചു. ആയിരക്കണക്കിന് വേദികളില്‍ നൂറുകണക്കിന് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയ കലാകാരനായ പപ്പന്‍ മുണ്ടോത്ത്, അര്‍ഹത, സന്ദേശം, അപാരത, പാരലല്‍ കോളെജ്, ചാര്‍ലി ചാപ്ലിന്‍, ഫാഷന്‍ പരേഡ്, ഓമന സ്വപ്നങ്ങള്‍, സുഖവാസം തുടങ്ങി 22 ല്‍ പരം ചലച്ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്....

കാരുണ്യത്തിന്റെ നിറകുടമായി കൊയിലാണ്ടിക്കൂട്ടം വനിതാ വിംഗ്

കൊയിലാണ്ടി: കൊയിലാണ്ടിക്കൂട്ടം ദശവാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കൊയിലാണ്ടിക്കൂട്ടം വനിതാ വിംഗിന്റെ പ്രഥമ ചാരിറ്റി ചേമഞ്ചേരിയിലെ നിര്‍ധന കുടുംബത്തിലെ കിടപ്പു രോഗിയായ കുട്ടിക്ക് ഇന്‍സിനേറ്ററും-വീല്‍ ചെയറും നല്‍കി. സ്വന്തമായി വീടോ സ്ഥലമോ ഇല്ലാത്ത ചേമഞ്ചേരി പൂക്കാട് ഭിന്നശേഷിക്കാരനായ കുട്ടിക്ക് ഒരു വര്‍ഷത്തോളം കൊയിലാണ്ടിക്കൂട്ടം ഖത്തര്‍ ചാപ്റ്...

ഒരു വീട് ഒരു കാട് പദ്ധതി

പേരാമ്പ്ര: പ്രിയദര്‍ശിനി എഡ്യുക്കേഷണല്‍ ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ ഇക്കണോമിക് ചാരിറ്റബിള്‍ കൂട്ടായ്മ വെള്ളിയൂരിന്റെ ആഭിമുഖ്യത്തില്‍ ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തില്‍ ഒരു വീട് ഒരു കാട് പദ്ധതിക്ക് തുടക്കമിട്ടു. ഒരു വീട്ടില്‍ ഒരു സെന്റ് സ്ഥലത്തെങ്കിലും അതാത് പ്രദേശത്തെ തനത് മരങ്ങള്‍ ഇട തൂര്‍ന്ന് കാടായി വളരാന്‍ സാഹചര്യമൊരുക്കുന്നതാണ് ഈ പദ്ധതിയ...

പള്‍സ് ഓക്‌സിമീറ്റര്‍ കൈമാറി യങ്‌സ്റ്റേര്‍സ് നരക്കോട് സോഷ്യല്‍ എജ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്

മേപ്പയൂര്‍: കോവിഡിന്റെ രണ്ടാ തരംഗത്തില്‍ കൈത്താങ്ങായി യങ്‌സ്റ്റേര്‍സ് സോഷ്യല്‍ എജ്യുക്കേഷണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നരക്കോട്. മെഡിക്കല്‍ ഉപകരണങ്ങളുടെ ദൗര്‍ബല്യം മറികടക്കാന്‍ മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് 12,13 വാര്‍ഡുകളിലേക്ക് ഒരോ പള്‍സി ഓക്‌സി മീറ്റര്‍ വിതം വൈസ് പ്രസിഡന്റ് എന്‍.പി ശോഭ ട്രസ്റ്റ് ഭാരവാഹികളില്‍ നിന്ന് ഏറ്റുവാങ്ങി. ചടങ്ങില്‍ ജ...

കോവിഡ് പ്രതിസന്ധിയില്‍ സഹായ ഹസ്ഥവുമായി ഹരിത വേദി നൊച്ചാട്

പേരാമ്പ്ര: നാടും നഗരവും കോവിഡ് പ്രതിസന്ധിയില്‍ ഉയലുമ്പോള്‍ നൊച്ചാട് പ്രദേശത്ത് സഹായ ഹസ്ഥവുമായി നൊച്ചാട് ഹരിത വേദി ജിസിസി റിലീഫ് ട്രസ്റ്റ് . വ്യത്യസ്തങ്ങളായ ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഹരിത വേദി കോവിഡ് പ്രതിസന്ധി നേരിടുന്നവര്‍ക്ക് മരുന്ന്, ഭക്ഷണം, ആശുപത്രി സേവനം, കൗണ്‍സിലിങ്, അണു നശീകരണം എന്നിവക്ക് സൗകര്യം ഒരുക്...

അരിക്കുളം, നൊച്ചാട്, കോട്ടൂര്‍ പഞ്ചായത്തുകളില്‍ ടിപിആര്‍ നിരക്ക് മുപ്പതിനു മുകളില്‍

പേരാമ്പ്ര: ജില്ലയില്‍ മെയ് മൂന്നു മുതല്‍ ഏഴുവരെയുള്ള ദിവസങ്ങളിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പരിശോധിക്കുമ്പോള്‍ അരിക്കുളം, നൊച്ചാട്, കോട്ടൂര്‍ അടക്കമുള്ള 28 തദ്ദേശ സ്ഥാപനങ്ങള്‍ മുപ്പത് ശതമാനത്തിനു മുകളില്‍. അരിക്കുളം 38.4%, നൊച്ചാട് 37.6%, കോട്ടൂര്‍ 35.7% എന്നിങ്ങനെയാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഏപ്രില്‍ 12 മുതല്‍ 18 വരെയു...