News Section: വെള്ളിയൂര്‍

നൊച്ചാട് പഞ്ചായത്ത് കേരളോത്സവം

October 14th, 2017

കേരളോത്സവം പേരാമ്പ്ര : നൊച്ചാട് ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന്റെ ഭാഗമായുള്ള കലാമത്സരങ്ങൾ ആരംഭിച്ചു. കല്പത്തൂർ എ.യു.പി സ്ക്കൂളിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എം കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി.ബി കല്പത്തൂർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്തംഗങ്ങളായ ഗീത കല്ലായി, കെ.യു ജിതേഷ് , യൂത്ത് കോഡിനേറ്റർ കെ. രബിൻ ചന്ദ്രൻ , പി.പി അബ്ദുൾ സലാം, കെ.പി ഭാസ്ക്കരൻ, ശശികുമാർ അമ്പാളി, എം. ദാമോദരൻ തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്തിലെ വിവിധ ക്ലബംഗങ്ങൾ മത്സര പരിപാടികളിൽ...

Read More »

സി.എച്ച്.കാലത്തിന്റെ വിളക്കുമാടം: കെ.എസ്.മൗലവി

October 14th, 2017

സി.എച്ച്.കാലത്തിന്റെ വിളക്കുമാടം : കെ.എസ്.മൗലവി  പേരാമ്പ്ര : സി.എച്ച്.മുഹമ്മദ്‌ കോയ ഒരു കാലത്തിന്റെ വിളക്കുമാടമായിരുന്നുവെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയഗം കെ.എസ്.മൗലവി പറഞ്ഞു. നൊച്ചാട് പാറച്ചോലയിൽ  ശാഖ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് അനുസ്മരണവും പ്രവർത്തക സംഗമവും ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളപിറവി മുതൽ വിവിധ മന്ത്രിസഭകളിൽ മുഖ്യമന്ത്രി പഥം വരെ കൈകാര്യം ചെയ്ത സി.എച്ച്. അവശത അനുഭവിക്കുന്ന സമൂഹത്തിന് ദീർഘ വീക്ഷണത്തോട് കൂടിയുള്ള പ്രവർത്തനങ്ങളായിരുന്നു നടപ്പിൽ വരു...

Read More »

കൗമാര ജീവിതങ്ങള്‍ നവമാധ്യമങ്ങളില്‍ കുരുങ്ങുന്നു : ആന്‍മേരി കുര്യാക്കോസ്

October 13th, 2017

കൗമാര ജീവിതങ്ങള്‍ നവമാധ്യമങ്ങളില്‍ കുരുങ്ങുന്നു : ആന്‍മേരി കുര്യാക്കോസ് പേരാമ്പ്ര : ഇന്നത്തെ കൗമാര ജീവിതങ്ങള്‍ നവമാധ്യമങ്ങളുടെ കുരുക്കിലാണെന്നും ജീവിതയാഥാര്‍ത്ഥ്യങ്ങള്‍ ഉള്‍ക്കൊണ്ട് ഇവയെ കൈകാര്യം ചെയ്യാന്‍ യുവതലമുറ തയ്യാറാവണന്നെും പേരാമ്പ്ര മുന്‍സിഫ് മജിസ്‌ട്രേറ്റ് ആന്‍മേരി കുര്യാക്കോസ് അഭിപ്രായപ്പെട്ടു. ഇന്നത്തെ സമൂഹം വിദ്യാഭ്യാസത്തിലും മറ്റ് പലകാര്യങ്ങളിലും മുന്‍ഗണന നല്‍കുന്നത് ആണ്‍കുട്ടികള്‍ക്കാണെന്നും എന്നാല്‍ വരും തലമുറയെ ശരിയായ ദിശയില്‍ വളര്‍ത്തിയെടുക്കുന്നതില്‍ ഇന്നത്തെ യുവതികള്‍ക്ക് മുഖ്യപങ്ക് ...

Read More »

പടയൊരുക്കത്തിന് നവംബര്‍ 7 ന് പേരാമ്പ്രയില്‍ സ്വീകരണം

October 12th, 2017

പടയൊരുക്കത്തിന് നവംബര്‍ 7 ന് പേരാമ്പ്രയില്‍ സ്വീകരണം പേരാമ്പ്ര : കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നയങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ജാഥയായ പടയൊരുക്കം നവംബര്‍ 7 ന് പേരാമ്പ്രയില്‍ എത്തിച്ചേരും.   ജാഥയുടെ സ്വീകരണ പരിപാടി വിജയിപ്പിക്കന്നയിനെ കുറിച്ച് ആലോചിക്കുന്നതിനായി ഒക്‌ടോബര്‍ 15 ഞായറാഴ്ച നിയോജകമണ്ഡലം യു.ഡി.എഫ് കമ്മിറ്റി യോഗം ചേരുന്നു. യോഗത്തില്‍ എല്ലാ കമ്മിറ്റിയംഗങ്ങളും മണ്ഡലം പഞ്ചായത്ത് ഭാരവാഹികളും ജനപ്രതിനിധികളും സഹകരണസംഘം പ്രസിഡന്റുമാരും എത്തിച്ചേരണമെന്ന് ന...

Read More »

പി. എസ്. സി. ബുള്ളറ്റിൻ പ്രകാശനം ചെയ്തു.

October 12th, 2017

പി. എസ്. സി. ബുള്ളറ്റിൻ പ്രകാശനം ചെയ്തു. പേരാമ്പ്ര: പി. എസ്. സി പഠിതാക്കൾക്കായി പേരാമ്പ്ര എയിം കോച്ചിംഗ് സെന്റർ പി. എസ്. സി മാസാന്ത  ബുള്ളറ്റിൻ പുറത്തിറക്കി.  മാഗസിന്റെ പ്രകാശനം തൊഴിൽ എക്സൈസ് വകുപ്പു മന്ത്രി ടി. പി. രാമകൃഷ്ണൻ നിർവ്വഹിച്ചു.  എം. വി. ഗോവിന്ദൻ മാസ്റ്റർ ഏറ്റുവാങ്ങി.  എല്ലാമാസവും ആദ്യത്തെ ആഴ്ച്ച ബുള്ളറ്റിൻ പുറത്തിറക്കുമെന്ന് എയിം മാനേജിംഗ് ഡയറക്ടർ പി. കെ. ഷിനോജ് അറിയിച്ചു.  എസ്. ബി.  കൃഷ്ണജ,  വിപിൻ കായണ്ണ, നിഖിൽ വിനായക് കൂത്താളി, സലീഷ് വാളൂർ, ശ്രീനാഥ് ആയഞ്ചേരി ,ഷിജിൽ കെ. കട...

Read More »

ആയുർവേദാശുപത്രിയിൽ രോഗികൾ വലയുന്നു

October 12th, 2017

പേരാമ്പ്ര: ജില്ലയിലെ കിടത്തി ചികിതസ സൗകര്യമുളള ആയുർവേദആശുപത്രിയിൽ രോഗികൾക്ക് തികഞ്ഞ അവഗണന. നൊച്ചാട് പഞ്ചായത്തിലെ ചാത്തോത്ത് താഴ- ഹെൽത്ത് സെന്റർ ഭാഗത്ത് പ്രവർത്തിച്ചു വരുന്ന ആയുർവേദാശുപത്രിയിൽ ദിനേന നൂറ് കണക്കിന് രോഗികൾ ചികിത്സ തേടി വരുന്നുണ്ട്. ഡോക്ടറുടെ സേവനം കൃത്യമായി ഉണ്ടാവുന്നുണ്ടെങ്കിലും ആവശ്യത്തിന് മരുന്നും ഫാർമസിസ്റ്റും ഇവിടെ ഇല്ല. ആശുപത്രിയിൽ ആവശ്യത്തിന് സ്റ്റാഫ് ഇല്ലാത്തതും ആശുപത്രിയുടെതായനിലവാരമില്ലാത്ത അവസ്ഥയും വാരിവിതറിയ രീതിയിൽ അങ്ങിങ്ങ് സൂക്ഷിച്ച ഫർണീച്ചറുകളും ഇവിടെ നിത്യ കാഴ്ചകളാണ്. രോഗികൾക്ക് വ...

Read More »

ബാംഗ്ലൂരിൽ നിന്നും പേരാമ്പ്ര വഴി കെ.എസ് . ആർ.ടി.സി സർവീസ്

October 12th, 2017

ബാംഗ്ലൂരിൽ നിന്നും പേരാമ്പ്ര വഴി കെ.എസ് . ആർ.ടി.സി സർവീസ് തുടങ്ങി പേരാമ്പ്ര : ബാംഗ്ലൂരിൽ നിന്ന് മാനന്തവാടി, തൊട്ടിൽ പാലം, കുറ്റ്യാടി പേരാമ്പ്ര  വഴി കോഴിക്കോട്ടേക്ക് കെ എസ് ആർ ടി സി ബസ് സർവീസിന് തുടക്കമായി. വൈകീട്ട് 7 മണിക്ക് ബാംഗ്ലൂരിൽ നിന്ന് പുറപ്പെടുന്ന സെമിസ്ലീപ്പർ സൂപ്പർഫാസ്റ്റ് പുലർച്ചെ 3 .30 ന് പേരാമ്പ്രയിലെത്തും. കോഴിക്കോട് നിന്ന് കർണ്ണാടകയിലേക്ക് പുതുതായി ആരംഭിക്കുന്ന ഒമ്പത് സർവീസുകളിൽ ആദ്യത്തെതാണ് ഇത്. പേരാമ്പ്ര കുറ്റ്യാടി വഴി ബാംഗ്ലൂർ ബസ് സർവീസ് ആരംഭിക്കണമെന്നാവശ്യപ്പെട്ട് മുല്ല ...

Read More »

കോഴിക്കോട് റവന്യു ജില്ല കലോത്സവം പേരാമ്പ്രയിൽ.

October 12th, 2017

കോഴിക്കോട് റവന്യു ജില്ല കലോത്സവം പേരാമ്പ്രയിൽ. പേരാമ്പ്ര : റവന്യു ജില്ലാ സ്ക്കൂൾ കലോത്സവം ഡിസംബർ 5മുതൽ 8 വരെ പേരാമ്പ്ര ഹയർ സെക്കണ്ടി സ്ക്കൂളിൽ വെച്ച് നടക്കുന്നു. ഹയർ സെക്കണ്ടറി, ഹൈസ്ക്കൂൾ, പ്രൈമറി വിഭാഗങ്ങളിലായി 10000 ത്തോളം വിദ്യാർത്ഥികൾ മേളയിൽ പങ്കെടുക്കും. കലോത്സവത്തിന്റെ സ്വാഗത സംഘം രൂപീകരണം ഒക്ടോ: 19 ന് 2 മണിക്ക് പേരാമ്പ്ര ഹയർ സെക്കണ്ടറി സ്ക്കൂളിൽ ചേരുന്നു.

Read More »

നാടക പ്രതിഭ അവാര്‍ഡ് മുഹമ്മദ്‌പേരാമ്പ്രക്ക്

October 8th, 2017

നാടക പ്രതിഭ അവാര്‍ഡ് മുഹമ്മദ്‌പേരാമ്പ്രക്ക് പേരാമ്പ്ര : അഖില മലയാളി മഹിള അസോസിയേഷന്‍ ചെന്നൈ നാടക കൂട്ടായ്മ ഏര്‍പ്പെടുത്തിയ കാവാലം നാരായണപ്പണിക്കര്‍ സമ്ാരക നാടക പ്രതിഭ അവാര്‍ഡ് പേമുഖ സിനിമ നാടക നടനായ മുഹമ്മദ് പേരാമ്പ്രക്ക്. ഒക്‌ടോബര്‍ 29 ന് ചെന്നൈ കേരള സമാജത്തില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് വിതരണം ചെയ്യും. സംവിധായകന്‍ രവിഗുപ്തന്‍, മോഹിനിയാട്ട നര്‍ത്തകി കാവാലത്തിന്റെ പൗത്രി കല്ല്യാണി കൃഷ്ണന്‍ തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും.

Read More »

നാട്ടുകാര്‍ക്കു തണലിനായി കുഞ്ഞിക്കണ്ണന്‍ മരങ്ങള്‍ നടുന്നു. അന്നും ഇന്നും

August 5th, 2017

പേരാമ്പ്ര : ചക്കിട്ടപ്പാറ കോമത്ത്പാറമുക്ക് സ്വദേശി വി.വി.കുഞ്ഞിക്കണ്ണന്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. പ്രകൃതി സ്‌നേഹിയായ ഇദ്ദേഹം മരങ്ങള്‍ വെച്ചു പിടിപ്പിക്കുന്നത് പലരും ചെയ്യുന്നതുപോലെ പരസ്യത്തിനു വേണ്ടിയല്ല. അത് കൊണ്ട് തന്നെ കുഞ്ഞിക്കണ്ണന്‍ മരങ്ങള്‍ നടുന്നത് തനിച്ചാണ്. ഇവിടെ ഫേട്ടോക്ക് ഫോസ് ചെയ്യാന്‍ ആള്‍ക്കൂട്ടമോ മിന്നിമറയുന്ന കൃാമറകണ്ണുകളോ ഉണ്ടാവാറില്ല. മരങ്ങളോടുള്ള ഇഷ്ടം മൂലമാണ് വനവത്കരണത്തിലേര്‍പ്പെടുന്നതെന്ന് ഇദ്ദേഹം പറയുന്നു. ചക്കിട്ടപാറ നരിനട റൂട്ടിലെ കോമത്ത് പാറ മുക്...

Read More »