ഒളിമ്പിക്സ് പുരുഷ ഹോക്കി ; സെമിഫൈനലിൽ ഇന്ത്യയ്ക്ക് തോൽവി.

ഒളിമ്പിക്സ് പുരുഷ ഹോക്കി സെമിഫൈനലിൽ ഇന്ത്യയ്ക്ക് തോൽവി. ബെൽജിയത്തിനെതിരെയാണ് ഇന്ത്യ പൊരുതി തോറ്റത്. 5-2 ആണ് സ്കോർ. ആവേശകരമായ മത്സരത്തിൽ ആദ്യം പിന്നിൽ നിന്ന ഇന്ത്യ ശക്തമായ തിരിച്ചുവരവ് നടത്തിയിരുന്നു. ഹർമൻപ്രീത് സിം​ഗും മൻദീപ് സിം​ഗുമാണ് ഇന്ത്യയ്ക്ക് വേണ്ടി ​ഗോളുകൾ നേടിയത്. എന്നാൽ ബെൽജിയത്തിന്റെ അലക്സാണ്ടർ ഹെൻഡ്രിക്ക് ​ഗോൾ അടിച്ച് ടീമിനെ സമനിലയിൽ എത്തിച്ചു. പിന്നീട് വീണ്ടും കളി അവസാന ക്വാർട്ടറിലേക്ക് കടന്നപ്പോൾ അലക്സാണ്ടർ ഹെൻഡ്രിക്ക് തന്നെ വീണ്ടും മൂന്ന് ​ഗോൾ അടിച്ച് ബെൽജിയത്തിന്റെ സ്കോർ നാല് ...Read More »

ചെന്നൈ സൂപ്പർ കിംഗ്സ് അടുത്ത ആഴ്ച യുഎഇയിലേക്ക്

ഐപിഎൽ രണ്ടാം പാദത്തിനായി ചെന്നൈ സൂപ്പർ കിംഗ്സ് അടുത്ത ആഴ്ച യുഎഇയിലേക്ക് തിരിക്കും. അടുത്ത ആഴ്ചയുടെ അവസാന ദിവസങ്ങളിലാവും ധോണിയും സംഘവും യുഎഇയിലേക്ക് തിരിക്കുക. ഫ്രാഞ്ചൈസി സിഇഓ കാശി വിശ്വനാഥനാണ് ഇക്കാര്യം അറിയിച്ചത്. യുഐയിലെത്തി ലീഗ് മുന്നൊരുക്കങ്ങൾ ആരംഭിക്കാൻ ബിസിസിഐ ഫ്രാഞ്ചൈസികൾക്ക് അനുമതി നൽകിയിട്ടുണ്ടെന്നാണ് വിവരം. സെപ്തംബർ 19 മുതലാണ് ഐപിഎൽ മത്സരങ്ങൾ ആരംഭിക്കുക. ഓഗസ്റ്റ് 10നു ശേഷം ടീമുകൾക്ക് യുഎഇയിലെത്താമെന്നാണ് ബിസിസിഐയുടെ നിർദ്ദേശം. ഓഗസ്റ്റ് 14നോ 15നോ ടീം അവിടെയെത്തുമെന്ന് കാശി വിശ്വനാഥൻ ...Read More »

ചരിത്രം കുറിച്ച് ഹോക്കി വനിതാ ടീം ; ഇന്ത്യ സെമിയിൽ

ടോക്യോ : ടോക്യോ ഒളിമ്പിക്സിൽ ചരിത്രം കുറിച്ച് വനിതാ ടീം. ഹോക്കിയിൽ ഇന്ത്യ സെമിയിൽ കടന്നു. ചരിത്രത്തിൽ ആദ്യമായാണ് വനിതാ ഹോക്കി ടീം സെമിയിൽ പ്രവേശിക്കുന്നത്. എതിരില്ലാത്ത ഒരു ​ഗോളിനാണ് ഇന്ത്യ സെമി തൊട്ടത്. ​ഗുർജിത് കൗറാണ് ഇന്ത്യയ്ക്കായി ​ഗോൾ നേടിയത്. ഓസ്ട്രേലിയയെ തോൽപ്പിച്ചുകൊണ്ടായിരുന്നു ഇന്ത്യയുടെ ചരിത്ര നേട്ടം.Read More »


ചരിത്രമെഴുതി സിന്ധു ; ടോക്യോയില്‍ വെങ്കലം

ടോക്യോ : രണ്ട് ഒളിംപിക്‌സ് മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമായി പി വി സിന്ധു. ടോക്യോയില്‍ വെങ്കലം നേടിയതോടെയാണ് സിന്ധു നേട്ടത്തിനുടമയായത്. റിയൊ ഒളിംപിക്‌സില്‍ സിന്ധു വെങ്കലം നേടിയിരുന്നു. ടോക്യോയില്‍ മൂന്നാം സ്ഥാനക്കാരെ തിരഞ്ഞെടുക്കാനുള്ള മത്സരത്തില്‍ ചൈനയുടെ ഹെ ബിംഗ്ജാവോയെയാണ് സിന്ധു തോല്‍പ്പിച്ചത്. നേരിട്ടുള്ള ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ ജയം. സ്‌കോര്‍ 21-13, 21-15. നേരത്തെ, സെമിയില്‍ തായ് സു-യിംഗിനോട് പരാജയപ്പെട്ടതോടെ സിന്ധുവിന് മൂന്നാം സ്ഥാനക്കാര്‍ക്കുള്ള മത്സരം കളിക്കേണ്...Read More »

ടോക്കിയോ ഒളിംപിക്‌സ് ; 100 മീറ്റര്‍ പുരുഷ ഫൈനല്‍ വൈകിട്ട്

ടോക്ക്യോ : ലോകത്തെ ഏറ്റവും വേഗമേറിയ പുരുഷ താരത്തെ ഇന്നറിയാം. 100 മീറ്റര്‍ പുരുഷ ഫൈനല്‍ വൈകിട്ട് 6.20നാണ്. ഇതിന് മുൻപ് മൂന്ന് സെമിഫൈനലുകൾ നടക്കും. 24 താരങ്ങളാണ് സെമിയിൽ മത്സരിക്കുന്നത്. ഓരോ സെമിയിലെയും ആദ്യ രണ്ട് സ്ഥാനക്കാരും മൂന്ന് സെമിയിലേയും മികച്ച രണ്ട് രണ്ടാം സ്ഥാനക്കാരും ഫൈനലിലേക്ക് മുന്നേറും. തന്റെ പിൻഗാമിയാവും എന്ന് ഉസൈൻ ബോൾട്ട് പ്രവചിച്ച അമേരിക്കയുടെ ട്രൈവോൺ ബ്രോംവെൽ, ജമൈക്കയുടെ യോഹാൻ ബ്ലേക്ക്, കാനഡയുടെ ആന്ദ്രേ ഡി ഗ്രാസ്, ദക്ഷിണാഫ്രിക്കയുടെ അകാനി സിംബൈൻ തുടങ്ങിയവരെല്ലാം സെമിയിലേക്ക് [...Read More »

ടോക്ക്യോ ഒളിംപിക്സ് ; പി വി സിന്ധുവിന് സെമിയില്‍ തോല്‍വി

ടോക്ക്യോ ഒളിംപിക്സില്‍ ബാഡ്മിന്റനില്‍  പി വി സിന്ധുവിന് സെമിയില്‍ തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകളിലായിരുന്നു സിന്ധുവിനെതിരെ തായിയുടെ വിജയം. ആദ്യ ഗെയിമില്‍ ഒപ്പത്തിനൊപ്പം നടന്ന പോരാട്ടത്തിനൊടുവില്‍ തായി ഗെയിം സ്വന്തമാക്കിയപ്പോള്‍ രണ്ടാം ഗെയിമില്‍ സിന്ധുവിനെക്കാള്‍ മികച്ച പ്രകടനമാണ് ചൈനീസ് തായ്പേയ് താരം നടത്തിയത്. 18-21, 12-21 എന്ന സ്കോറിനാണ് സിന്ധു പിന്നില്‍ പോയത്. ആദ്യ ഗെയിമില്‍ സിന്ധു 5-2ന്റെ ലീഡ് നേടി. സിന്ധു 8-4ന്റെ ലീഡ് നേടിയെങ്കിലും ആദ്യ ബ്രേക്കിന് പോകുമ്ബോള്‍ സിന്...Read More »

ഒളിംപിക് ടെന്നിസ് സിംഗിള്‍സ് ; വെങ്കല മെഡല്‍ പോരാട്ടത്തില്‍ നൊവാക് ജോക്കോവിച്ചിന് തോല്‍വി

ടോക്യോ : ഒളിംപിക് ടെന്നിസ് സിംഗിള്‍സില്‍ വെങ്കല മെഡല്‍ പോരാട്ടത്തില്‍ നൊവാക് ജോക്കോവിച്ചിന് തോല്‍വി. സ്പാനിഷ് താരം കരേനൊ ബുസ്റ്റയാണ് സെര്‍ബിയന്‍ താരത്തെ അട്ടിമറിച്ചത്. 6-4 6-7 6-3 എന്ന സ്‌കോറിനായിരുന്നു സ്പാനിഷ് താരത്തിന്റെ ജയം. റിയൊ ഒളിംപിക്‌സിലും മൂന്നാം സ്ഥാനക്കാരായ മത്സരത്തിലാണ് ജോക്കോവിച്ച് പുറത്തായിരുന്നത്. അന്ന് അര്‍ജന്റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പൊട്രൊയാണ് ജോക്കോവിച്ചിനെ തോല്‍പ്പിച്ചത്. ഇത്തവണ സ്പാനിഷ് താരത്തിന്റെ മുന്നിലും തോല്‍വി സമ്മതിച്ചു. ഇന്നലെ സെമിയില്‍ അലക്‌സാണ്ടര്‍ സ...Read More »

ടോക്കിയോ ഒളിംപിക്‌സില്‍ രണ്ടാം മെഡലുറപ്പിച്ച് ഇന്ത്യ.

ടോക്കിയോ : ടോക്കിയോ ഒളിംപിക്‌സില്‍ രണ്ടാം മെഡലുറപ്പിച്ച് ഇന്ത്യ. 69 കിലോ വനിതാ ബോക്‌സിംഗില്‍ ചൈനീസ് ചായ്‌പേയ് താരത്തെ തോല്‍പിച്ച് ലവ്‌ലിന ബോര്‍ഗോഹെയ്‌ന്‍ സെമിയില്‍ പ്രവേശിച്ചു. 23കാരിയായ ലവ്‌ലീന അസം സ്വദേശിയാണ്. ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 2018ലും 2019ലും വെങ്കലം നേടി. ഒളിംപിക്‌സ് ബോക്‌സിംഗില്‍ ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്.Read More »

പൊരുതി തോറ്റു ; മേരി കോം പ്രീ ക്വര്‍ട്ടറില്‍ പുറത്ത്.

ടോക്യോ : വനിതാ ബോക്‌സിങ്ങിലെ 48-51 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ മേരി കോം പ്രീക്വര്‍ട്ടറില്‍ പുറത്ത്. കൊളംബിയന്‍ താരം ഇന്‍ഗ്രിറ്റ് വലന്‍സിയയോടാണ് ഇന്ത്യന്‍ താരം കീഴടങ്ങിയത്. 3-1നാണ് വലന്‍സിയയുടെ ജയം. ആദ്യ റൗണ്ടില്‍ വലന്‍സിയയ്ക്കായിരുന്നു ജയം. രണ്ടാം റൗണ്ടില്‍ ഇന്ത്യന്‍ താരം തിരിച്ചെത്തി. എന്നാല്‍ നിര്‍ണായകമായ മൂന്നാം സെറ്റും ജയവും വലന്‍സിയ സ്വന്തമാക്കി. റിയോ ഒളിംപിക്‌സിലെ വെങ്കല മെഡല്‍ ജേത്രിയാണ് ഇന്‍ഗ്രിറ്റ് വലന്‍സിയ. ഇരുവരും തമ്മില്‍ മൂന്നാം തവണയാണ് റിങ്ങില്‍ ഏറ്റുമുട്ടുന്നത്. ആദ്യ രണ്ടു തവണ...Read More »

മീര ഭായ് ചനുവിന്റെ മെഡലില്‍ മാറ്റമില്ല

ടോക്യോ : വനിതകളുടെ 49 കിലോ ഗ്രാം വിഭാഗം ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ മീരഭായ് ചനു നേടിയ വെള്ളി സ്വര്‍ണമാകില്ല. നേരത്തെ ചാനുവിന് സ്വര്‍ണം ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സ്വര്‍ണം നേടിയ ചൈനയുടെ ഹൗ ഷിഹൂയി ഉത്തേജക മരുന്ന് ഉപയോഗിച്ചെന്നുള്ള തരത്തിലായിരുന്നു വാര്‍ത്ത. ചൈനീസ് താരത്തോട് ടോക്യോയില്‍ തുടരാന്‍ ആവശ്യപ്പെട്ടെന്നും പരിശോധനയില്‍ പരാജയപ്പെട്ടാല്‍ സ്വര്‍ണം നഷ്ടമാകുമെന്നും റിപ്പോര്‍ട്ട് പുറത്തുവന്നു. എന്നാല്‍ ചൈീസ് താരം ഉത്തേജകമൊന്നും ഉപയോഗിച്ചിട്ടില്ലെന്ന വാര്‍ത്...Read More »

More News in sports