ഡല്‍ഹിയിലെ ആവേശം ആവളയിലും

പേരാമ്പ്ര : കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇടതുപക്ഷ സംയുക്ത കര്‍ഷക സമരസമിതിയുടെ നേതൃത്വത്തില്‍ ആവളയില്‍ കര്‍ഷക പരേഡ് നടത്തി. ആവള മഠത്തില്‍ മുക്കില്‍ നിന്നാരംഭിച്ച പരേഡ് ചെറുവണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഇ.ടി. രാധ ഫ്‌ലാഗ് ഓഫ് ചെയ്തു. പരേഡിന് ടി.കെ ശശി, കെ. നാരായണക്കുറുപ്പ്, കെ. അപ്പുക്കുട്ടി, വി.കെ. നാരായണന...

ആവളയില്‍ കോവിഡ് ബാധിച്ച് അധ്യാപകന്‍ മരിച്ചു

  പേരാമ്പ്ര (2020 Oct 19): ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ ആവളയിലും കോവിഡ് മരണം. ആവള യുപി സ്‌കൂള്‍ അധ്യാപകനും, കോണ്‍ഗ്രസ്സ് നേതാവും കലാസാംസ്‌കാരിക പ്രവര്‍ത്തകനുമായ ആവളയിലെ രവി അരീക്കല്‍ (47) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട ഇദ്ദേഹത്തെ കൊറോണ ബാധിച്ച...


ആവളയിലെ തെരുവ്വിളക്കുകള്‍ നിശ്ചലം

പേരാമ്പ്ര (08 Octo 2020): തെരുവ് വിളക്കുകള്‍കൂട്ടത്തോടെ കണ്ണടച്ചതോടെ ആവള ടൗണും പരിസരപ്രദേശങ്ങളും ഇരുട്ടിലായി. ലൈറ്റുകള്‍ തകരാറിലായിട്ട് മാസങ്ങളായി. രാത്രികാലങ്ങളില്‍ പ്രദേശവാസികള്‍ വളരെ പ്രയാസം അനുഭവിക്കുകയാണ്. ലൈറ്റിന്റെ അഭാവം ഇവിടെ കളവ് പെരുകാനും കാരണമാവുന്നു. പലതവണ പഞ്ചായത്തിലും മറ്റ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പെടുത്തിയെ...

തെയ്യം കലാകാരന്‍ ആവള മലയില്‍ പീടികയില്‍ ആണ്ടി പണിക്കര്‍ അന്തരിച്ചു

പേരാമ്പ്ര (2020 Aug 29): പ്രമുഖ തെയ്യം കലാകാരന്‍ ആവള മലയില്‍ പീടികയില്‍ ആണ്ടി പണിക്കര്‍ (93) അന്തരിച്ചു. തെയ്യം കലയുടേയും ചെണ്ടവാദ്യമേളങ്ങളുടെ അസ്ഥാന കുലപതിയും പഴയ കാല കമ്മ്യൂണിസ്റ്റുമാണ്. മലബാറിലെ ഒട്ടനവധി ക്ഷേത്രോത്സവങ്ങളില്‍ കെട്ടിയാടുന്നതിന് നേതൃത്വം കൊടുത്ത ആണ്ടി പണിക്കര്‍ക്ക് നാട്ടില്‍ നിന്നും മറുനാട്ടില്‍ നിന്നും ഒട്ടനവധി വേദികളില...

സെക്രട്ടറിയേറ്റിലെ തീപിടുത്തം; ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി

പേരാമ്പ്ര (2020 Aug 25): ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലെ തീപിടുത്തത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടും തിരുവനന്തപുരത്ത് പ്രതിഷേധിച്ച ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ.സുരേന്ദ്രനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചും ബിജെപി പ്രവര്‍ത്തകര്‍ ആവളയില്‍ പ്രതിഷേധ പ്രകടനം നടത്തി. കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ.കെ. രജീഷ്, ...

യുവാവ് തോട്ടില്‍ മുങ്ങി മരിച്ചു

പേരാമ്പ്ര (2020 Aug 08): ആവള കൂട്ടോത്ത് കാരയില്‍ താഴയില്‍ യുവാവ് തോട്ടില്‍ മുങ്ങി മരിച്ചു. ചെറുവണ്ണൂര്‍ ഓട്ടുവയലില്‍ പരേതനായ ചെക്കോട്ടി മാസ്റ്ററുടെ മകന്‍ ശ്രീകുമാര്‍(44) ആണ് മരിച്ചത്. പേരാമ്പ്രയിലെ സ്വകാര്യ ബസ് ജീവനക്കാരനാണ്. സുഹൃത്തുക്കളോടൊപ്പം നിറഞ്ഞൊഴുകുന്ന വയലിലൂടെ ഫൈബര്‍ ചങ്ങാടത്തില്‍ തുഴഞ്ഞു പോവുമ്പോള്‍ വയലിനു നടുവിലെ തോടിനു കുറുകെയ...

കര്‍ഷകരുടെ സ്വപ്നങ്ങളില്‍ കരിവീഴ്ത്തി ആവള പ്രദേശത്ത് കുലകള്‍ക്ക് രോഗം; വാഴകര്‍ഷകര്‍ പ്രതിസന്ധിയില്‍

പേരാമ്പ്ര (2020 July 29): ആവള ഭാഗത്ത് നേന്ത്രവാഴക്കുലകളില്‍ രോഗം വ്യാപിച്ചത് വാഴകര്‍ഷകരെ പ്രതിസന്ധിയിലാക്കി. കുലകളില്‍ മുഴുവനായി കറുപ്പുനിറത്തിലുളള പാടുകള്‍ പിടിപെടുന്നതാണ് രോഗം. ഇത്മൂലം കുലകള്‍ വിപണനം നടത്താന്‍ പറ്റാതെ കര്‍ഷകര്‍ വിഷമിക്കുകയാണ്. കായയുടെ നിറവ്യത്യാസം കാരണം ആളുകള്‍ കായവാങ്ങുന്നില്ല, ഇതിനാല്‍ തന്നെ കര്‍ഷകരില്‍ നിന്ന് കുലകള്‍...

കോവിഡ് പ്രതിരോധ സന്ദേശ യാത്ര നടത്തി

പേരാമ്പ്ര(2020-July-25): കേരള ശാസത്രസാഹിത്യ പരിഷത്ത് ആവള യൂണിറ്റിന്റെ നേതൃത്വത്തില്‍ കോവിഡ് പ്രതിരോധ സന്ദേശ യാത്ര സംഘടിപ്പിച്ചു. കോവിഡ് നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടാണ് സന്ദേശ യാത്ര സംഘടിപ്പിച്ചത്. മഠത്തില്‍ മുക്കില്‍ നിന്നും മൂന്ന് സ്‌ക്വോഡുകളായിത്തിരിഞ്ഞാണ് യാത്ര ആരംഭിച്ചത്. പന്നിമുക്ക് ഭാഗത്തേക്കുള്ള യാത്രയില്‍ റിട്ടേര്‍ഡ് ഹെല്...

സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ബിജെപി ആവളയില്‍ ദീപപ്രോജ്വലനം നടത്തി

പേരാമ്പ്ര (June 20): ചൈനീസ് ആക്രമത്തില്‍ വിരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് ബിജെപി പ്രവര്‍ത്തകര്‍ ആവളയില്‍ ദീപപ്രോജ്വലനം നടത്തി. അതിര്‍ത്തിയില്‍ ശത്രുവിനെതിരെ പടപൊരുതുന്ന സൈനികര്‍ക്ക് അറിവാദ്യമര്‍പ്പിച്ചും, സൈനികരുടെ ജീവത്യാഗം വേറുതേ ആവില്ലെന്ന് പ്രഖ്യാപിച്ച പ്രധാനമന്ത്രിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചുമാണ് പരിപാടി നടത്...

പെട്രോളിയം വില വര്‍ദ്ധനവ്; എഐവൈഎഫ് പ്രധിഷേധ സംഗമം സംഘടിപ്പിച്ചു

പേരാമ്പ്ര (June 17): പെട്രോളിയം വില വര്‍ദ്ധനവ് പിന്‍വലിക്കുക കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു എഐവൈഎഫ് പ്രധിഷേധ സംഗമം നടത്തി. എഐവൈഎഫ് നടത്തുന്ന ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി ആവള മഠത്തില്‍ മുക്കിലാണ് പ്രധിഷേധ സംഗമം സംഘടിപ്പിച്ചത്. സിപിഐ ലോക്കല്‍ സെക്രട്ടറി കൊയിലോത്ത് ഗംഗാധരന്‍ ഉദ്ഘാടനം...