ചെമ്പനോടയില്‍ ആടുകളെ അഞ്ജാതജീവി കടിച്ചുകൊന്നു

പേരാമ്പ്ര : ചക്കിട്ടപാറ ഗ്രാമപഞ്ചായത്തിലെ ചെമ്പനോടയില്‍ ആടുകളെ അഞ്ജാതജീവി കടിച്ചുകൊന്നു. ഇന്നലെ രാത്രി ഒരു മണിയോടെയാണ് സംഭവം. തേരകത്ത് ചാക്കോയുടെ നാല് ആടുകളെ അക്രമിച്ചതില്‍ മൂന്നെണ്ണം ചാവുകയും ഒന്ന് കഴുത്തിന് കടിയേറ്റ് രക്തം വാര്‍ന്ന നിലയിലുമാണ്. കൂട്ടിനകത്ത് അടച്ചിട്ട തള്ളയാടിനെയും മക്കളെയുമാണ് ജീവി അക്രമിച്ചത്. തള്ളയാടാണ് പരുക്കേറ്റനിലയ...

ചെമ്പനോടയില്‍ ഇറ്റലിയില്‍ നിന്ന് വന്ന യുവതി നിരീക്ഷണത്തില്‍

പേരാമ്പ്ര : ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോടയില്‍ ഇറ്റലിയില്‍ നിന്ന് വന്ന യുവതി ആരോഗ്യ വകുപ്പിന്റെ നിരീക്ഷണത്തില്‍. ഇവര്‍ റോമില്‍ നിന്ന് ഈ മാസം നാലിനാണ്  നാട്ടിലെത്തിയത്. വീട്ടിലുള്ളവരോടും ആളുകളുമായി ഇടപഴകുന്നത് നിയന്ത്രിക്കാന്‍ ആരോഗ്യ വകുപ്പധികൃതരും പൊലീസും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ഞായറാഴ്ച്ച യുവതിയുടെ പിതാവ് പള്ളിയില്‍ പോയത...


ജനങ്ങളുടെ കുടിവെള്ളം മുട്ടിയപ്പോള്‍ പ്രതിഷേധവുമായി ജനപ്രതിനിധികള്‍ വാട്ടര്‍ അതോറിറ്റി ഓഫീസില്‍

പേരാമ്പ്ര : ജനങ്ങളുടെ കുടിവെള്ളം മുട്ടിയപ്പോള്‍ പ്രതിഷേധവുമായി ജനപ്രതിനിധികള്‍ വാട്ടര്‍ അതോറിറ്റി ഓഫീസിലെത്തി. ചക്കിട്ടപാറ പഞ്ചായത്തിലെ രണ്ട്, മൂന്ന് വാര്‍ഡില്‍ പെടുന്ന കുടുംബങ്ങള്‍ക്ക് കുടിവെള്ളം ലഭിക്കാതെ പ്രയാസപ്പെട്ടതിനെ തുടര്‍ന്ന് ഈ വാര്‍ഡുകളിലെ ജനപ്രതിനിധികളാണ്് പ്രതിഷേധവുമായി പേരാമ്പ്രയിലെ വാട്ടര്‍ അതോറിറ്റി ഓഫീസിലെത്തിയത്. ഇവിടുത്...

ചെമ്പനോടയില്‍ കാട്ടാനകൂട്ടം കൃഷി നശിപ്പിച്ചു

പേരാമ്പ്ര : ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ ചെമ്പനോടയില്‍ കാട്ടാനകൂട്ടം കൃഷിയിടത്തിലിറങ്ങി വന്‍തോതില്‍ വിള നശിപ്പിച്ചു. കൃഷിയിടത്തെ സംരംക്ഷിക്കാന്‍ ലക്ഷങ്ങള്‍ വകയിരുത്തി സര്‍ക്കാര്‍ ഫെന്‍സിംഗ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും അതെല്ലാം മറികടന്നാണു വന്യമൃഗങ്ങള്‍ കൃഷിയിടങ്ങളില്‍ ഇറങ്ങി നാശം വരുത്തുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. തേരകം മാത്യുവിന്റെ ...

വിദ്യാര്‍ത്ഥികര്‍ക്ക് സത്യസന്ധതയുടെ പാഠമോതി ജെസിഐ ഹോണസ്റ്റി ഷോപ്പ്

പേരാമ്പ്ര : പണം വാങ്ങാന്‍ ആളില്ലാത്ത സ്‌റ്റേഷനറി കടയില്‍ നിന്ന് നോട്ടുബുക്കും പേനയും പെന്‍സിലുമൊക്കെ ആവശ്യാനുസരണം എടുത്ത് എഴുതി പ്രദര്‍ശിപ്പിച്ചിട്ടുള്ള തുക പെട്ടിയില്‍ നിക്ഷേപിക്കുക. സത്യസന്ധതയുടെയും വിശ്വാസത്തിന്റെയും ഈ പുത്തന്‍ അനുഭവം ലഭിച്ചത് റെയ്മ്ണ്ട് മെമ്മോറിയല്‍ ഹൈസ്‌ക്കൂള്‍ വിദ്യാത്ഥികള്‍ക്കാണ്. കൗതുകത്തോടെയും ഉത്സാഹത്തോടെയും കുട...

ചെമ്പനോടയിലെ കുംബ്ലാനിക്കല്‍ കെ.ജെ ഡൊമിനിക്ക് (കൊച്ചേട്ടന്‍) അന്തരിച്ചു

പേരാമ്പ്ര : ക്രൈസ്തവ സംഘടനകളുടെ ഭാരവാഹിയായിരുന്ന ചെമ്പനോടയിലെ കുംബ്ലാനിക്കല്‍ കെ.ജെ ഡൊമിനിക്ക് (കൊച്ചേട്ടന്‍-74) അന്തരിച്ചു. സംസ്‌കാരം ഇന്നു കാലത്ത് 9.30 ന് ചെമ്പനോട സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയില്‍. ഭാര്യ: ചിന്നമ്മ (കുളത്തുവയല്‍ നടയ്ക്കല്‍ കുടുംബാഗം). മക്കള്‍: മനോജ്, ഷിജോ. മരുമകള്‍: മേഴ്‌സി പാട്ടശ്ശേരി.

ക്ലീന്‍ കേരളയുടെ ഭാഗമായി ചെമ്പനോടയില്‍ സ്‌കൂള്‍ പരിസരവും റോഡ് പരിസരവും ശുചീകരിച്ചു

പേരാമ്പ്ര : ക്ലീന്‍ കേരളയുടെ ഭാഗമായി ചെമ്പനോട മോണ്‍. റെയ്മണ്ട് മെമ്മോറിയല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍ പരിസരവും റോഡ് പരിസരവും ശുചീകരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സില്‍വി അഗസ്റ്റിന്‍,  ,മാനേജര്‍ സിസ്റ്റര്‍ സന്ധ്യ േജാസ്, ചിത്രമോഹന്‍ ദാസ്, വി.പി. റജി, ജിന്‍സി സജി, സിസ്റ്റര്‍ ദിവ്യജ്യോതി, ഷാലോം സബാസ്റ്റ്യന്‍, സജീഷ് പുത...

അമ്മിയാം മണ്ണില്‍ കര പുഴയെടുക്കുന്നു; ഭീതിയോടെ ജനങ്ങള്‍

പേരാമ്പ്ര : ചെമ്പനോട അമ്മിയാം മണ്ണില്‍ കടന്തറ പുഴയുടെ കര പുഴയെടുക്കുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കനത്ത മഴയും വയനാടന്‍ മലനിലകളില്‍ ഉള്‍ക്കാടുകളില്‍ ഉരുള്‍പൊട്ടലുകള്‍ സംഭവിച്ചതും കാരണം കടന്തറ പുഴ നിറഞ്ഞൊഴുകിയതോടെ ചെമ്പനോട അമ്മിയാംമണ്ണില്‍ തീരം വന്‍തോതില്‍ ഇടിഞ്ഞ് പുഴയിലേക്ക് പതിച്ചു. ചെമ്പനോട -അമ്മിയാംമണ്ണ് -വണ്ണാത്തിച്ചിറ റോഡ് ആരംഭിക്ക...

മലവെള്ളപ്പാച്ചില്‍ മാത്യു പുഴക്ക് നടുവില്‍ കുടുങ്ങിയത് മണിക്കൂറുകള്‍

പേരാമ്പ്ര: പുഴക്ക് നടുവിലെ തുരുത്തില്‍ കെട്ടിയ പശുവിനെ അഴിക്കാന്‍ പോയ ആള്‍ മലവെള്ളപ്പാച്ചിലില്‍ അഞ്ചര മണിക്കൂറോളം തുരുത്തില്‍ കുടുങ്ങി. ചെമ്പനോട മേലേ അങ്ങാടിക്ക് സമീപം കടന്തറ പുഴയിലാണ് സംഭവം. ചെമ്പനോട അമ്മ്യാം മണ്ണില്‍ മൂലതൊട്ടിയില്‍ മാത്യൂ (55) ആണ് കുടുങ്ങിയത്. കിഴക്കരക്കാട്ട് തുരുത്തില്‍ വൈകിട്ട് അഞ്ച് മണിയോടെ പശുവിനെ അഴിക്കാനായി പോയപ്പ...

ചെമ്പനോടയില്‍ കാറ്റില്‍ മരം വീണു വീടു തകര്‍ന്നു

പേരാമ്പ്ര : ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ ചെമ്പനോട താമരമുക്കില്‍ കാറ്റില്‍ മരം പൊട്ടിവീണു വീടു തകര്‍ന്നു. അമ്പാട്ടു പടിയിലെ ജോയി അമ്പാട്ടിന്റെ വീടാണ് പ്ലാവ് ഒടിഞ്ഞു വീണു തകര്‍ന്നത്. ഇന്ന് വൈകിട്ട് മൂന്നു മണിയോടെ കനത്ത മഴക്കിടെയുണ്ടായ കനത്ത കാറ്റിലാണ് മരം വീടിനു മീതെ പതിച്ചത്. ആസ്ബബറ്റോസ് ഷീറ്റു മേഞ്ഞ മേല്‍ക്കൂരയുടെ ഭാഗവും ശുചി മുറിയും പാ...