കക്കറമുക്കില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടര്‍ കത്തി നശിച്ചു

പേരാമ്പ്ര: ചെറുവണ്ണൂരിന് സമീപം കക്കറമുക്കില്‍ ഓടിക്കൊണ്ടിരിക്കുന്ന സ്‌കൂട്ടര്‍ കത്തി നശിച്ചു. കക്കറമുക്ക് സ്വദേശി ചാലില്‍ മീത്തല്‍ മമ്മൂട്ടിയുടെ ആക്‌സസ് സ്‌കൂട്ടറിനാണ് യാത്രക്കിടെ തീ പിടിച്ചത്. കുറൂര്‍ക്കടവ് റോഡില്‍ ഇന്ന് രാത്രി 9 മണിയോടെയാണ് സംഭവം. വീട്ടില്‍ നിന്ന് കക്കറമുക്കിലേക്ക് പോകുന്നതിനിടെ വാഹനത്തില്‍ നിന്നും പുക ഉയരുന്നത് കണ്ട് വ...