Tech
ഫേസ്ബുക്കിന് പണികൊടുത്ത് ഫേഷ്യൽ റെക്കഗ്നിഷൻ ; 65 കോടി ഡോളർ നഷ്ടപരിഹാരം നല്കാൻ കോടതിയുടെ ഉത്തരവ്
ഫേസ്ബുക്കിന് പണികൊടുത്ത് ഫേഷ്യൽ റെക്കഗ്നിഷൻ . ഉപയോക്താക്കളുടെ അനുമതിയില്ലാതെ ഫോട്ടോ ഫേസ് ടാഗിങിനും മറ്റ് ബയോമെട്രിക് വിവരങ്ങളും ഉപയോഗിച്ചതിന് 65 കോടി ഡോളർ നഷ്ടപരിഹാരം നല്കാൻ യു.എസ് ഫെഡറൽ കോടതിയുടെ ഉത്തരവ്. ഉപയോക്താക്കൾ അപ്ലോഡ് ചെയ്യുന്ന ചിത്രങ്ങളിലെ മുഖങ്ങൾ അനുമതിയില്ലാതെ ഫേഷ്യൽ റെക്കഗ്നിഷൻ സങ്കേതികവിദ്യ ഉപയോഗിച്ച് സ്കാൻ ചെയ്ത ശേഖരിച്ചുവെന്നാണ് പരാതിയിലെ ആരോപണം. 2015 ൽ ഇല്ലിനോയ്സിൽ ഫയൽ ചെയ്ത കേസിലാണ് ജില്ലാ ജഡ്ജി അജെയിംസ് ഡൊണാറ്റോയുടെ വിധിവന്നിരിക്കുന്നത്. കേസ് കൊടുത്ത ഇല്ലിനോയിസിലെ 16 ലക്ഷ...Read More »
വിഡിയോകള്‍ മ്യൂട്ട് ചെയ്യുന്നതിനുള്ള സംവിധാനം അവതരിപ്പിച്ച് വാട്സ്ആപ്പ്
വിഡിയോകള്‍ മ്യൂട്ട് ചെയ്യുന്നതിനുള്ള സംവിധാനം അവതരിപ്പിച്ച് വാട്സ്ആപ്പ്. ആന്‍ഡ്രോയിഡ് ഫോണുകളിലാണ് ഈ സൗകര്യം നിലവില്‍ ലഭ്യമാവുക. ട്വിറ്ററിലൂടെയാണ് വാട്സ്ആപ്പ് ഇക്കാര്യം അറിയിച്ചത്. വാട്സ്ആപ്പ് ബീറ്റാ ട്രാക്കറായ വാബീറ്റാഇന്‍ഫോ ആണ് പുതിയ മാറ്റം ആദ്യം കണ്ടെത്തിയത്. വാട്സ്ആപ്പിന്റെ വരാനിരിക്കുന്നതും വന്നതുമായി പുതിയ ഫീച്ചറുകളെ ട്രാക്ക് ചെയ്യുന്ന പ്ലാറ്റ്ഫോമാണ് വാബീറ്റാഇന്‍ഫോ. വിഡിയോകള്‍ വാട്സ്ആപ്പ് സ്റ്റാറ്റസായി ചേര്‍ക്കുന്നതിന് മുന്‍പോ ആര്‍ക്കെങ്കിലും അയക്കുന്നതിന് മുന്‍പോ അവ മ്യൂട്ട് ചെയ്...Read More »
നിരവധി ചാനലുകള്‍ നീക്കം ചെയ്യ്തു ; പൈറസിക്കെതിരെ നിലപാട് കടുപ്പിച്ച് ടെലഗ്രാം
പൈറസിക്കെതിരെ നിലപാട് കടുപ്പിച്ച് ടെലഗ്രാം. പൈറേറ്റഡ് സിനിമകളും വെബ് സീരീസുകളും മറ്റും പോസ്റ്റ് ചെയ്തിരുന്ന നിരവധി ചാനലുകളാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ടെലഗ്രാം നീക്കം ചെയ്തത്. ഒട്ടേറെ ഉപഭോക്താക്കളാണ് ചാനൽ നീക്കം ചെയ്യുന്നതിനെപ്പറ്റി സമൂഹമാധ്യങ്ങളിലൂടെ അറിയിച്ചത്. ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പ് എന്നതിനുപരി ഒരു സിനിമാ ലൈബ്രറി എന്ന നിലയിലാണ് ടെലഗ്രാം ഉപയോഗിക്കപ്പെട്ടിരുന്നത്. 2 ജിബി വരെ സൈസിലുള്ള ഫയലുകൾ പങ്കുവെക്കാൻ കഴിയും എന്നതാണ് ടെലഗ്രാമിനെ ജനകീയമാക്കിയത്. സിനിമാ പ്രേമികൾക്കിടയിൽ ഏറെ പ്രീതി നേ...Read More »
വാട്സപ്പിന് ഇന്ത്യൻ ബദലുമായി കേന്ദ്രസര്‍ക്കാര്‍
വാട്സപ്പിന് ഇന്ത്യൻ ബദലുമായി കേന്ദ്രം. സന്ദേശ് എന്ന് പേരിട്ടിരിക്കുന്ന ഇൻസ്റ്റൻ്റ് മെസേജിംഗ് സംവിധാനമാണ് അണിയറയിൽ ഒരുങ്ങുന്നത്. നിലവിൽ പരീക്ഷണ ഘട്ടത്തിലാണ് സന്ദേശ് ഉള്ളത്. സന്ദേശ് ആപ്പിനെപ്പറ്റി ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും വന്നിട്ടില്ല. എന്നാൽ, സന്ദേശ് വെബ്സൈറ്റ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. നിലവിൽ സർക്കാർ ഉദ്യോഗസ്ഥർക്ക് മാത്രമാണ് സേവനം ഉപയോഗിക്കാനാവുക. ഇൻസ്റ്റൻ്റ് മെസേജിംഗ് ആപ്പുകൾ നൽകുന്ന എല്ലാ സേവനങ്ങളും സന്ദേശ് നൽകുന്നുണ്ട്. ഐടി മന്ത്രാലയത്തിനു കീഴിലുള്ള നാഷണൽ ഇൻഫോമാറ്റിക്സ് സെൻ്റർ ആണ് ...Read More »
ഇന്‍സ്റ്റയിലെ പോസ്റ്റോ, റീല്‍സോ ഡിലീറ്റ് ചെയ്തോ, വിഷമിക്കേണ്ട… റീസന്റ്ലി ഡിലീറ്റഡ് ഫീച്ചര്‍ പരിചയപ്പെടാം
ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റോ, റീല്‍സോ ഡിലീറ്റ് ചെയ്തോ, വിഷമിക്കേണ്ട, പുതിയ ഫീച്ചര്‍ വഴി ഡിലീറ്റ് ചെയ്ത ഉളളടക്കങ്ങള്‍ വീണ്ടും തിരികെ ലഭിക്കുന്നതാണ് റീസന്റ്ലി ഡിലീറ്റഡ് ഫീച്ചര്‍. ഇതുവഴി ഇന്‍സ്റ്റഗ്രാം ഫീഡില്‍ നിന്നും അറിഞ്ഞോ, അറിയാതെയോ നീക്കം ചെയ്ത ഉള്ളടക്കങ്ങള്‍ 30 ദിവസക്കാലം നിലനിര്‍ത്തുകയും അത് പിന്നീട് വേണമെങ്കില്‍ ന്യൂസ് ഫീഡിലേക്ക് തിരികെ കൊണ്ടുവരാനും സാധിക്കും. ഈ 30 ദിവസത്തിന് ശേഷം റീസന്റ്ലി ഡിലീറ്റഡ് സെക്ഷനില്‍ നിന്നും അത് ഇല്ലാതാകും. നമ്മുടെ ഫോണുകളിലും കംപ്യൂട്ടറുകളിലുളള ബിന്നും റീ സ...Read More »
ഇന്ത്യയില്‍ അഞ്ച് ശതമാനം ഉപയോക്താക്കള്‍ വാട്ട്സ്ആപ്പ് ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്.
ന്യൂഡല്‍ഹി : വാട്ട്സ്ആപ്പ് പ്രൈവസി പോളിസി നടപ്പിലാക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യയില്‍ അഞ്ച് ശതമാനം വാട്ട്സ്ആപ്പ് ഉപയോക്താക്കള്‍ ആപ്പ് ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. ഫേസ്ബുക്കുമായി വിവരങ്ങള്‍ പങ്കുവയ്ക്കാം എന്ന പുതിയ പ്രൈവസി നിബന്ധന തല്‍ക്കാലത്തേക്ക് മരവിപ്പിച്ചെങ്കിലും ഇത് നടപ്പിലാക്കാനുള്ള ശ്രമം വലിയ തിരിച്ചടിയാണ് ഫേസ്ബുക്ക് ഉടമസ്ഥതയിലുള്ള ആപ്പിന് ഉണ്ടാക്കിയത് എന്നാണ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം ലോക്കല്‍ സര്‍ക്കിളിന്റെ സര്‍വേ പറയുന്നത്. ഏതാണ്ട് 17,000 പേരാണ് സര്‍വേയില്‍ പങ്കെടുത്തത് എന്‍...Read More »
ന്യൂസ് ഫീഡില്‍ നിര്‍ണായക തീരുമാനവുമായി ഫേസ്ബുക്ക്.
ന്യൂസ് ഫീഡില്‍ രാഷ്ട്രീയം കുറയ്ക്കാനുള്ള നിര്‍ണായക തീരുമാനവുമായി ഫേസ്ബുക്ക്. ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലൂടെ രാഷ്ട്രീയ വിയോജിപ്പുകളും ഭിന്നതകളും പ്രകടിപ്പിക്കുകയും അഭിപ്രായപ്രകടനങ്ങള്‍ അതിരുകടക്കുകയും ചെയ്യുന്നത് പലപ്പോഴും വിമര്‍ശനങ്ങള്‍ക്ക് കാരണമാകാറുണ്ട്. ഇങ്ങനെ ഉപയോക്താക്കള്ക്കിടയിലുണ്ടാകുന്ന വിദ്വേഷവും അകല്‍ച്ചയും കുറയ്ക്കുന്നതിന്റെ ഭാഗമായി രാഷ്ട്രീയ പോസ്റ്റുകളുടെ റീച്ച് കുറയ്ക്കുമെന്നും അല്‍ഗ...Read More »
സ്വകാര്യതാ നയത്തിൽ മാറ്റം വരുത്തിയ നീക്കം പിൻവലിക്കണമെന്ന് വാട്സപ്പിനു കത്തയച്ച് കേന്ദ്രം.
സ്വകാര്യതാ നയത്തിൽ മാറ്റം വരുത്തിയ നീക്കം പിൻവലിക്കണമെന്ന് വാട്സപ്പിനു കത്തയച്ച് കേന്ദ്രം. ഏകപക്ഷീയമായ മാറ്റമാണ് വരുത്തിയതെന്നും അത് അംഗീകരിക്കാനാവില്ലെന്നും കേന്ദ്ര ഇലക്ട്രോണിക്സ് മന്ത്രാലയം ചൂണ്ടിക്കാട്ടി. വാട്സപ്പ് സിഇഒ വില്‍ കാത്ചാര്‍ട്ടിനാണ് മന്ത്രാലയം കത്തയച്ചത്. ആഗോള തലത്തിൽ തന്നെ ഏറ്റവുമധികം വാട്സപ്പ് ഉപയോക്താക്കൾ ഇന്ത്യയിലാണ്. അതുകൊണ്ട് തന്നെ ഇന്ത്യക്കാരുടെ സ്വകാര്യതയെ മാനിക്കണം. സ്വകാര്യതാ നയത്തിൽ അടുത്തിടെ വരുത്തിയ മാറ്റം ഇന്ത്യക്കാരൻ്റെ നിർണയാവകാശവുമായി ബന്ധപ്പെട്ട് ചോദ്യങ്ങൾ ഉയ...Read More »
പുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യില്ലെന്ന് വാട്സ്ആപ്പ്.
പുതിയ പ്രൈവസി പോളിസി അംഗീകരിക്കാത്തവരുടെ അക്കൗണ്ടുകള്‍ ഫെബ്രുവരി എട്ടിന് ഡിലീറ്റ് ചെയ്യില്ലെന്ന് വാട്സ്ആപ്പ്. മെയ് 15 വരെ പുതിയ സ്വകാര്യതാ നയം നടപ്പാക്കില്ലെന്നാണ് വാട്സ്ആപ്പ് അറിയിച്ചത്. കമ്പനിയുടെ പുതിയ നയം ഉപഭോക്താക്കള്‍ക്കിടയില്‍ ഒട്ടേറെ തെറ്റിദ്ധാരണകള്‍ സൃഷ്ടിച്ചുവെന്നും പുതിയ നയം വ്യക്തമായി മനസിലാക്കി തീരുമാനമെടുക്കാന്‍ ആളുകള്‍ക്ക് സമയം നല്‍കുമെന്നും കമ്പനി വ്യക്തമാക്കി. വ്യക്തികളുടെ സ്വകാര്യ സന്ദേശങ്ങള്‍ കാണാനോ കോളുകള്‍ കേള്‍ക്കാനോ വാട്സ്ആപ്പ് കമ്പനിക്കോ ഫേസ്ബുക്കിനോ കഴിയില്ലെന്നും ...Read More »
ടെലഗ്രാമിൽ സജീവ ഉപയോക്താക്കളുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്.
ഇൻസ്റ്റന്റ് മെസേജിംഗ് സേവനമായ ടെലഗ്രാമിൽ സജീവ ഉപയോക്താക്കളുടെ എണ്ണം വർധിച്ചതായി റിപ്പോർട്ട്. പ്രതിമാസ സജീവ ഉപയോക്താക്കളുടെ എണ്ണം 50 കോടി കവിഞ്ഞതായും കഴിഞ്ഞ 72 മണിക്കൂറിൽ 2.5 കോടി പുതിയ ഉപയോക്താക്കളെ ലഭിച്ചതായും ടെലഗ്രാം സ്ഥാപകൻ പാവെൽ ദുരോവ് പറഞ്ഞു. പുതുതായി എത്തിയ ഉപയോക്താക്കളിൽ 38 ശതമാനം ഏഷ്യയിൽ നിന്നും 27 ശതമാനം യൂറോപ്പിൽ നിന്നും 21 ശതമാനം ലാറ്റിൻ അമേരിക്കയിൽ നിന്നും എട്ട് ശതമാനം മധ്യേഷ്യ, വടക്കേ ആഫ്രിക്ക മേഖലയിൽ നിന്നുള്ളവരാണ്. ഓരോ ദിവസവും 15 […]Read More »
