world

ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചതായി ഡോണൾഡ് ട്രംപ്

ലോകാരോഗ്യ സംഘടനയുമായുള്ള ബന്ധം അമേരിക്ക അവസാനിപ്പിച്ചതായി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. കൊവിഡ് 19 വൈറസ് പ്രതിരോധിക്കുന്നതിൽ സംഘടന പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് ട്രംപിൻ്റെ നടപടി. ലോകാരോഗ്യ സംഘടനക്കുള്ള ധനസഹായം നിർത്തുന്നു എന്നറിയിച്ചതിനു പിന്നാലെയാണ് ട്രംപിൻ്റെ പുതിയ നീക്കം. “ലോകാരോഗ്യസംഘടന പരിഷ്​കാരങ്ങൾ നടപ്പാക്കാത്ത സാഹചര്യത്തിൽ അവരുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയാണ്. ലോകം ആവശ്യപ്പെടുന്ന രീതിയിൽ പ്രവർത്തിക്കുന്നതിൽ ലോകാരോഗ്യസംഘടന പരാജയപ്പെട്ടു. ചൈനയിൽ നിന്ന്​ വൈറസിനെ കുറിച...

Read More »

ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷം കടന്നു

ലോകത്താകമാനം കൊവിഡ് ബാധിതരുടെ എണ്ണം 53 ലക്ഷം കടന്നു. ഇപ്പോഴും ലോകത്ത് ഏറ്റവുമധികം കൊവിഡ് രോഗികളുള്ള രാജ്യമായി അമേരിക്ക തന്നെ തുടരുകയാണ്. 16.45 ലക്ഷം രോഗികളാണ് ഇവിടെ മാത്രമുള്ളത്. എന്നാല്‍, എല്ലാവരേയും ആശങ്കപ്പെടുത്തി രണ്ടാമത്തെ രാജ്യമായി ബ്രസീല്‍ എത്തിയിരിക്കുകയാണ്. 3.40 ലക്ഷം രോഗികളാണ് ബ്രസീലി‍ല്‍ ഉണ്ടായിരിക്കുന്നത്. മരണനിരക്ക് കുറവാണെങ്കിലും റഷ്യയിലായിരുന്നു കൂടുതല്‍ രോഗികളുണ്ടായിരുന്നത്. ഇത്രയും കാലം രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്ത് ഉണ്ടായിരുന്നത് റഷ്യയായിരുന്നു. വെള്ളിയാഴ്ച ലോകത്താകമാ...

Read More »

പാക്‌ വിമാനപകടം ; മരിച്ചവരുടെ എണ്ണം 97 ആ​യി

പാകിസ്താനില്‍ ഇന്നലെയുണ്ടായ വിമാന അപകടത്തില്‍ മരിച്ചവരുടെ എണ്ണം 97 ആ​യി. അപകടത്തില്‍ അതീവ ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ ചികിത്സയിലാണ്. സാങ്കേതിക പ്രശ്നങ്ങളാകാം അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പാക് പ്രധാനമന്ത്രി ഇംറാന്‍ഖാന്‍ ഖാന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ പികെ 8303 വിമാനം ഇന്നലെ വൈകുന്നേരം മൂന്ന് മണിയോടെയാണ് തകര്‍ന്ന് വീണത്. ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് സര്‍വീസ് നടത്തിയ വിമാനത്തിലുണ്ടായിരുന്ന 92 പേര്‍ മരിച്ചതായാണ് പാക് ആരോഗ്യ വകുപ...

Read More »

ചൈനയെ ഭീതിയിലാഴ്ത്തി വീണ്ടും കോ​വി​ഡ് ; പുതുതായി 34 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ചൈനയില്‍ പുതുതായി 34 കൊവിഡ് 19 കേസുകള്‍ സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഏപ്രില്‍ 28ന് ശേഷം ആദ്യമായാണ് ചൈനയില്‍ ഇത്രയധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായി കരുതുന്ന വുഹാനിലും ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചവരില്‍ 20 പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. രോഗം സ്ഥിരീകരിച്ച 14 പേരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമായിരുന്നു. ഇന്നലെ ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷനാണ് വാര്‍ത്താ പുറത്ത് വിട്ടത്. കഴിഞ്ഞ വ്യാഴാഴ്ച രാജ്യത്തെ എല്ലാ പ്രദേശങ്ങളെ...

Read More »

ലോകത്താകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം മുപ്പത്തിയൊന്‍പതുലക്ഷം കഴിഞ്ഞു

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 39 ലക്ഷം കടന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,70,000 പിന്നിട്ടു. അമേരിക്കയിൽ ഇന്നലെയും രണ്ടായിരത്തിലധികം മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണസംഖ്യ എഴുപത്തിയാറായിരം കടന്നു. റഷ്യയിലും ബ്രിട്ടണിലും ബ്രസീലിലും സ്ഥിതി രൂക്ഷമാണ്. ബ്രിട്ടണിൽ 24 മണിക്കൂറിനിടെ 539 പേരാണ് മരിച്ചത്. രാജ്യത്തെ മരണസംഖ്യ 30615 ആയി. ഫ്രാൻസിൽ മരണസംഖ്യ 25987 ആയി. ജർമനിയിൽ 7392 പേർ മരിച്ചു. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന് ഇവിടെ ക്ലിക്ക് ചെയ്യുക ഇന്ത്യയിൽ … Continue ...

Read More »

കൊറോണയ്‌ക്കെതിരെ വാക്‌സിൻ കണ്ടെത്തിയതായി ഇറ്റലി

കൊറോണയ്‌ക്കെതിരെ വാക്‌സിൻ കണ്ടെത്തിയെന്ന അവകാശവാദവുമായി ഇറ്റലി. പുതുതായി വികസിപ്പിച്ച വാക്‌സിൻ എലികളിൽ പരീക്ഷിച്ച് വിജയിച്ചെന്ന് വാക്‌സിൻ വികസിപ്പിച്ച ‘ടാകിസ്’ സ്ഥാപനത്തിന്റെ സിഇഒ ല്യൂഗി ഔറിസിചിയോ പറഞ്ഞു. വാക്‌സിൻ വികസിപ്പിച്ചെന്ന ഇസ്രയേലിന്റെ പ്രഖ്യാപനത്തിനു തൊട്ടു പിന്നാലെയാണ് ഇറ്റലിയും രംഗത്തെത്തിയിരിക്കുന്നത്. ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക കോശങ്ങളിൽ വാക്‌സിൻ ആന്റിബോഡികൾ നിർമിച്ച് കൊറോണ വൈറസിനെ നിർവീര്യമാക്കിയെന്നും ഇവർ അവകാശപ്പെടുന്നു. റോമിലെ സ്പല്ലാൻ...

Read More »

കൊവിഡ് 19 ; വിവാദ പരാമര്‍ശവുമായി ഡോണൾഡ് ട്രംപ് രംഗത്ത്

കൊറോണ വൈറസ് ബാധയിൽ അമേരിക്കയിൽ ഒരു ലക്ഷത്തോളം പേർക്ക് ജീവൻ നഷ്ടമാകുമെന്ന് പ്രസി‍ഡന്റ് ഡോണൾഡ് ട്രംപ്. ഞായറാഴ്ചയാണ് ട്രംപ് ഇത്തരത്തിൽ പ്രസ്താവന നടത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയും ട്രംപ് സമാനമായ പ്രസ്താവന നടത്തിയിരുന്നു. കൊവിഡ് ബാധിച്ച് ഒരു ലക്ഷത്തിൽ താഴെ അമേരിക്കക്കാർ മരിക്കുമെന്നായിരുന്നു ട്രംപ് പറഞ്ഞത്. കൊവിഡ് ബാധയിൽ 75,800 മുതൽ 100,000 വരെ ആളുകളെ തങ്ങൾക്ക് നഷ്ടമാകും. അതൊരു ഭയാനകമായ കാര്യമാണ്. എന്നാൽ അതാണ് വാസ്തവം. വർഷാവസാനത്തോടെ കൊറോണയ്ക്കെതിരെ വാക്സിൻ വികസിപ്പിക്കുമെന്ന് തനിക്ക് വിശ്വാസമു...

Read More »

കൊറോണ വൈറസ് ഉത്ഭവിച്ചത് ചൈനയിലെ വുഹാൻ ലാബിൽ നിന്നാണെന്ന് ആരോപിച്ച് മൈക്ക് പോംപിയോ.

കൊറോണ വൈറസ് ഉത്ഭവിച്ചത് ചൈനയിലെ വുഹാൻ ലാബിൽ നിന്നാണെന്ന് ആരോപിച്ച് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. എബിസി ന്യൂസിനോടായിരുന്നു പോംപിയോയുടെ പ്രതികരണം. വൈറസിന്റെ ഉറവിടം വുഹാൻ ലാബാണെന്നതിന് തെളിവുകൾ നിരവധിയാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ചൈന മനഃപൂർവം വൈറസ് പുറത്തുവിട്ടതാണോ എന്ന ചോദ്യത്തിന് അദ്ദേഹം ഉത്തരം നൽകിയില്ല. 35 ലക്ഷം പേരെ ബാധിക്കുകയും 2,40,000 ലേറെ പേരുടെ ജീവൻ കവർന്നെടുക്കുകയും ചെയ്ത കൊറോണ വൈറസ് ചൈനയുടെ സൃഷ്ടിയാണെന്ന് നേരത്തെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആരോപിച്ചിരുന്നു. …...

Read More »

പഞ്ചവര്‍ണ്ണ തത്തകള്‍ കൂട്ടത്തോടെ ചത്തുവീഴുന്നു ; കൊറോണക്ക് സമാനമായ വൈറസെന്ന് സംശയം

ഓസ്ട്രേലിയയില്‍ പറന്നുകൊണ്ടിരിക്കുന്നതിനിടയില്‍ കുഴഞ്ഞ് വീണ് മരിക്കുന്ന പഞ്ചവര്‍ണ തത്തകളുടെ എണ്ണം വര്‍ധിക്കുന്നു. കൂട്ടമായി പറക്കുന്നവ പെട്ടന്നാണ് പരസ്പരം കൊത്ത്കൂടി നിലത്തേക്ക് വീണ് ശ്വാസം മുട്ടി ചാവുന്നത്.  ഒന്നും രണ്ടുമല്ല നൂറ് കണക്കിന് തത്തകളാണ് ഇത്തരത്തില്‍ ചത്തിട്ടുള്ളത്. കൊറോണ വൈറസിന് സമാനമായ വൈറസാണ് ഇത്തരത്തില്‍ പഞ്ചനവര്‍ണതത്തയുടെ ജീവനെടുക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഏതാനും ദിവസങ്ങളായി ഓസ്ട്രേലിയയിലെ ബ്രിസേബേനിലാണ് ഈ വിചിത്ര പ്രതിഭാസം അരങ്ങേറുന്നത്. പറക്കുന്നതിനിടയില്‍ ചലനം നില...

Read More »

2020 ഏറ്റവും ചൂടുകൂടിയ വര്‍ഷമാകാന്‍ സാധ്യതയെന്ന് പുതിയ പഠനം

2020 ഏറ്റവും ചൂടേറിയ വര്‍ഷമാകാന്‍ 75% സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ -നോവ (NOAA)- കീഴിലുള്ള നാഷണല്‍ സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ ഇന്‍ഫാര്‍മേഷന്‍ നടത്തിയ പഠനത്തിലാണ് ഈ വിവരം. ആഗോള താപനില സമയ-ശ്രേണി മാസംതോറും എത്രമാത്രം വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയ സിമുലേഷനുകളാണ് ഈ കണക്കുകൂട്ടലിനു വേണ്ടി നോവ ഉപയോഗിച്ചത്. നിലവിലെ വ്യതിചലനങ്ങളെയും ചരിത്രപരമായ ആഗോള വാര്‍ഷിക താപനില രേഖകളെയും അടിസ്ഥാനമാ...

Read More »

More News in world