ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ ഡ്രൈവര്‍ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത് വ്യാജരേഖ

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ ഡ്രൈവര്‍ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത് വ്യാജരേഖ
Nov 27, 2023 09:04 PM | By RANJU GAAYAS

 ചെറുവണ്ണൂര്‍: ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ ഡ്രൈവര്‍ നിയമനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ വ്യാജരേഖ സമര്‍പ്പിച്ചതായി പരാതി. ഗ്രാമപഞ്ചായത്തില്‍ ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ താല്‍ക്കാലിക ഡ്രൈവര്‍ക്ക് അനുകൂലമായ വിധിക്കെതിരെയാണ് ഭരണസമിതി വ്യാജരേഖ സമര്‍പ്പിച്ച് റിട്ട് അപ്പീല്‍ ഫയല്‍ ചെയ്തത്.

പി.എസ്.സി സ്ഥിരം നിയമനം വരുന്നത് വരെ നിലവിലെ ഡ്രൈവറെ പിരിച്ചു വിടരുത് എന്നാണ് ഹൈക്കോടതിയുടെ നിലവിലെ വിധി. ഈ വിധിക്കെതിരെ അപ്പീല്‍ പോവാന്‍ 14 - 09-23 ലെ ഭരണ സമിതിയാണ് തീരുമാനിക്കുന്നത്.

ഈ ഭരണ സമിതിയില്‍ 15 ഭരണസമിതി അംഗങ്ങളില്‍ 7 അംഗങ്ങള്‍ വിയോജനകുറിപ്പ് രേഖപ്പെടുത്തുകയും സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന വി.വി.രാജീവന്‍ അപ്പീല്‍ പോവുന്നത് ഒഴിവാക്കണമെന്ന് അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.

എന്നാല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിട്ട് അപ്പീലില്‍ 09-08-23 ന് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ നിന്നും വിടുതല്‍ ചെയ്ത സെക്രട്ടറിയുടെ ചുമതലയുണ്ടായിരുന്ന സന്ദീപ് ഒപ്പിട്ട സത്യവാങ്ങ്മൂലമാണ് സമര്‍പ്പിച്ചത്.

08_08-23 ന് സത്യവാങ്ങ്മൂലത്തില്‍ സന്ദീപ് ഒപ്പുവെച്ചു എന്നാണ് അഡ്വ: സി.വല്‍സലന്‍ കൗണ്ടര്‍സൈന്‍ ചെയ്തിരിക്കുന്നത്. 14-09-23 ന് എടുത്ത ഭരണ സമിതി തീരുമാനപ്രകാരം സമര്‍പ്പിച്ച റിട്ട് അപ്പീലില്‍ 09-08-23 ന് തന്റെ കള്ള ഒപ്പാണ് രേഖപ്പെടുത്തിയത് എന്നും ഇത് വ്യാജരേഖയാണ് എന്നും കാണിച്ച് സന്ദീപ് നല്‍കിയ സത്യവാങ്ങ്മൂലം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.

വ്യാജരേഖയുമായി ബന്ധപ്പെട്ട് നിലവിലെ ഡ്രൈവര്‍ കെ.എം ദിജേഷും ഒന്‍പതാം വാര്‍ഡ് മെമ്പറും മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ബിജുവും മുഖ്യമന്ത്രിക്കും, തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിക്കും, തദ്ദേശ സ്വയം ഭരണവകുപ്പ് സെക്രട്ടറിക്കും, പഞ്ചായത്ത് ഡയരക്ടര്‍ക്കും , പഞ്ചായത്ത് ഡപ്യൂട്ടി ഡയരക്ടര്‍ക്കും നല്‍കിയ പരാതിയില്‍ വകുപ്പ് തല അന്വേഷണം നടന്നുവരികയാണ്.

A forged document was submitted in the High Court regarding the appointment of a driver in Cheruvannur Gram Panchayat

Next TV

Related Stories
പാലയാട് കൃഷ്ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനുത്തോടനുബന്ധിച്ച് സാംസകാരിക സമ്മേളനം നടന്നു

Apr 28, 2024 01:07 PM

പാലയാട് കൃഷ്ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനുത്തോടനുബന്ധിച്ച് സാംസകാരിക സമ്മേളനം നടന്നു

പാലയാട് കൃഷ്ണ ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് നടന്ന സാംസകാരിക സമ്മേളനം റിട്ടയേര്‍ട്ട് ജില്ലാ ജഡ്ജി സുരേഷ് ഉദ്ഘാടനം ചെയ്തു.വാര്‍ഡ്...

Read More >>
കല്‍ക്കി റിലീസ് തീയതി നീട്ടി ചിത്രം ജൂണ്‍ 27 ന് തിയറ്ററുകളില്‍ എത്തും

Apr 28, 2024 12:48 PM

കല്‍ക്കി റിലീസ് തീയതി നീട്ടി ചിത്രം ജൂണ്‍ 27 ന് തിയറ്ററുകളില്‍ എത്തും

റിബല്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന 'കല്‍ക്കി 2898 എഡി' എന്ന ബ്രഹ്‌മാണ്ട ചിത്രത്തിന്റെ പുതിയ റിലീസ് തീയതി...

Read More >>
  ജെ.ഇ.ഇ മെയിന്‍ പരീക്ഷയില്‍ കോഴിക്കോട് ആകാശിന് മികച്ച നേട്ടം

Apr 28, 2024 12:17 PM

ജെ.ഇ.ഇ മെയിന്‍ പരീക്ഷയില്‍ കോഴിക്കോട് ആകാശിന് മികച്ച നേട്ടം

ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെ.ഇ.ഇ) മെയിന്‍ പരീക്ഷയില്‍ ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡിലൂടെ (എഇഎസ്എല്‍) പരിശീലനം നേടി മികച്ച...

Read More >>
കെ.വി ദാമോദരന്‍ നായര്‍ അനുസ്മരണം

Apr 28, 2024 10:41 AM

കെ.വി ദാമോദരന്‍ നായര്‍ അനുസ്മരണം

കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡണ്ടും ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്ന കെ.വി ദാമോദരന്‍ നായര്‍ ചരമ വാര്‍ഷികം...

Read More >>
നൊച്ചാട് ചാത്തോത്ത് താഴെ സംഘര്‍ഷം

Apr 27, 2024 12:00 PM

നൊച്ചാട് ചാത്തോത്ത് താഴെ സംഘര്‍ഷം

നൊച്ചാട് ചാത്തോത്ത് താഴെ മാവട്ടയില്‍ എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകർ...

Read More >>
പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം

Apr 26, 2024 07:52 PM

പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം

പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം. രാവിലെ 7മണി മുതൽ ആരംഭിച്ച വോട്ടെടുപ്പിന്...

Read More >>
Top Stories