എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രതികരിക്കാത്തത് എന്തുകൊണ്ടെന്ന് ഷാഫി പറമ്പില്‍

എല്‍ഡിഎഫ് സ്ഥാനാര്‍ഥി പ്രതികരിക്കാത്തത്   എന്തുകൊണ്ടെന്ന് ഷാഫി പറമ്പില്‍
Apr 15, 2024 05:18 PM | By Akhila Krishna

വടകര: വടകരയിലെ സ്ത്രീകളെ സംബന്ധിച്ച് സിപിഎം നേതാവ് പി. ജയരാജന്‍ നടത്തിയ അധിക്ഷേപകരമായ പരാമര്‍ശത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍.

വടകരയിലെ സ്ത്രീകളെ വെണ്ണപ്പാളികള്‍ എന്നണ് പി. ജയരാജന്‍ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിശേഷിപ്പിച്ചത്. തൊഴിലുറപ്പു സ്ത്രീകളെ നിര്‍ബന്ധിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊണ്ടുവരുന്നതു സംബന്ധിച്ച് യുഡിഎഫ് റാലിയില്‍ പങ്കെടുത്ത ചിലര്‍ മുദ്രാവാക്യം വിളിച്ചു.

ഞങ്ങള്‍ അത് അപ്പോള്‍തന്നെ തള്ളിപ്പറഞ്ഞു. തൊഴിലുറപ്പു പദ്ധതി കോണ്‍ഗ്രസ് കൊണ്ടുവന്നതാണ്. സോണിയാഗാന്ധിയുടെയും മന്‍മോഹന്‍ സിങിന്റെയും കോണ്‍ഗ്രസ് സര്‍ക്കാരിന്റെയും സ്വപ്ന പദ്ധതിയാണത്. ഇന്ത്യന്‍ ഗ്രാമങ്ങളിലെ ദാരിദ്ര്യം ഉഛാടനം ചെയ്യാന്‍ രൂപംനല്‍കിയ ഈ പദ്ധതിയെക്കുറിച്ച് ഞങ്ങള്‍ക്ക് എന്നും അഭിമാനം മാത്രമാണുള്ളത്. തൊഴിലുറപ്പു തൊഴിലാളികളുടെ കൂലി 400 രൂപയായി വര്‍ധിപ്പിക്കുമെന്നാണ് കോണ്‍ഗ്രസ് വാഗ്ദാനം. ഇത്തരത്തിലുള്ള ഒരു പദ്ധതിയില്‍ ജോലി ചെയ്യുന്നവരെ ഞങ്ങള്‍ ഒരിക്കലും അധിക്ഷേപിക്കില്ല.

എന്നാല്‍ അന്ന് പ്രകടനത്തില്‍ പങ്കെടുത്തവരെ ചൂണ്ടിക്കാട്ടി വടകരയിലെ മുഴുവന്‍ തൊഴിലെടുക്കുന്ന, സ്വാഭിമാനമുള്ള സ്ത്രീകളെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശമാണ് സിപിഎം നേതാവ് പി. ജയരാജന്‍ നടത്തിയത്. കേട്ടുകേള്‍വിയോ മുദ്രാവാക്യത്തിലെ ഒരു വാക്കോ വാചകമോ അല്ല ്അത്. മറിച്ച് ഒരു മുതിര്‍ന്ന ഉത്തരവാദപ്പെട്ട നേതാവിന്റെ സ്വന്തം അക്കൗണ്ടിലെ ഫെയ്സ്ബുക്ക് പോസ്റ്റാണ്. എന്നിട്ടും വടകരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്തുകൊണ്ടാണ് ഈ വിഷയത്തില്‍ പ്രതികരിക്കാത്തതെന്ന് ഷാഫി പറമ്പില്‍ ചോദിച്ചു.വടകര പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഷാഫി പറമ്പില്‍. പ്രസ്‌ക്ലബ്ബ് പ്രസിഡന്റ് പ്രദീപ് ചോമ്പാല അധ്യക്ഷനായിരുന്നു. രാജീവന്‍ പറമ്പത്ത് സ്വാഗതവും രഗീഷ് വി. നന്ദിയുംപറഞ്ഞു.

Why LDF Candidate Doesn't Respond: Shafi Parambil

Next TV

Related Stories
കൊടും ചൂടും വരള്‍ച്ചയും വാഴക്കൃഷി നശിക്കുന്നതായി പരാതി

Apr 30, 2024 09:25 PM

കൊടും ചൂടും വരള്‍ച്ചയും വാഴക്കൃഷി നശിക്കുന്നതായി പരാതി

കൊടും ചൂടും വരള്‍ച്ചയും വാഴക്കൃഷി നശിക്കുന്നതായി പരാതി. പേരാമ്പ്ര പഞ്ചായത്ത് ഒന്നാം വാര്‍ഡിലെ എടവരാട് പ്രദേശത്താണ് വാഴകൃഷി പൂര്‍ണമായി...

Read More >>
രാസിത്ത് അശോകന്റെ അനുഭവകഥ ഇനി കന്നഡയിലും

Apr 30, 2024 01:34 PM

രാസിത്ത് അശോകന്റെ അനുഭവകഥ ഇനി കന്നഡയിലും

'ഗില്ലന്‍ ബാരി സിന്‍ ഡ്രോം' എന്ന രോഗത്തെ ഇച്ഛാ ശക്തികൊണ്ടും ആത്മസമര്‍പ്പണം കൊണ്ടും അതിജീവിച്ച...

Read More >>
വാര്‍ഷിക ജനറല്‍ ബോഡി യോഗം

Apr 30, 2024 01:20 PM

വാര്‍ഷിക ജനറല്‍ ബോഡി യോഗം

പേരാമ്പ്ര ഉപജില്ലയില്‍ നിന്നും വിരമിച്ച പ്രധാനാധ്യാപകരുടെ കൂട്ടായ്മയായ അര്‍ത്ഥ് പേരാമ്പ്രയുടെ...

Read More >>
സഹില ഇബ്രാഹിമിന് ഇലക്ട്രോണിക്‌സ് വീല്‍ ചെയര്‍ കൈമാറി

Apr 30, 2024 11:29 AM

സഹില ഇബ്രാഹിമിന് ഇലക്ട്രോണിക്‌സ് വീല്‍ ചെയര്‍ കൈമാറി

സഹില ഇബ്രാഹിമിന് ആധുനിക സൗകര്യങ്ങളോട് കൂടിയ ഇലക്ട്രോണിക്‌സ് വീല്‍ ചെയര്‍...

Read More >>
നവതിയുടെ നിറവില്‍ ആണ്ടി പണിക്കര്‍

Apr 30, 2024 10:49 AM

നവതിയുടെ നിറവില്‍ ആണ്ടി പണിക്കര്‍

കോഴിക്കോട് ജില്ലയിലെ അറിയപ്പെടുന്ന ചെണ്ടവാദ്യക്കാരന്‍ പേരാമ്പ്ര - ചേനോളിയിലെ പട്ടോന ആണ്ടി...

Read More >>
വടകരയില്‍ കെ.കെ ശൈലജക്കെതിരായ അധിക്ഷേപം തുടരുന്നു; സിപിഐ (എം)

Apr 29, 2024 11:48 PM

വടകരയില്‍ കെ.കെ ശൈലജക്കെതിരായ അധിക്ഷേപം തുടരുന്നു; സിപിഐ (എം)

വടകര ലോക്‌സഭാ മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി സാമൂഹ്യമാധ്യമങ്ങളിലൂടെ കെ.കെ ശൈലജക്കെതിരായി നടത്തിയ...

Read More >>
News Roundup