കുറ്റ്യാടി ജലസേചന പദ്ധതി വലതുകര കനാല്‍ തുറന്നു

കുറ്റ്യാടി ജലസേചന പദ്ധതി വലതുകര കനാല്‍ തുറന്നു
Feb 6, 2024 10:42 AM | By SUBITHA ANIL

പെരുവണ്ണാമൂഴി : കുറ്റ്യാടി ജലസേചന പദ്ധതി കനാല്‍ ജലവിതരണത്തിനായി തുറന്നു. ഇന്ന് കാലത്ത് 8.30 ഓടെയാണ് തുറന്നത്. ജില്ലയില്‍ വരള്‍ച്ചയും കുടിവെള്ള പ്രശ്‌നവും പരിഹരിക്കുന്ന പ്രധാന പ്രോജക്ട് ആയ കുറ്റ്യാടി ജലസേചന പദ്ധതിയുടെ വലതുകര മെയിന്‍ കനാലിലാണ് ഇന്ന് വെള്ളം തുറന്ന് വിട്ടത്.

പെരുവണ്ണാമൂഴി അണക്കെട്ടില്‍ നിന്നും ആരംഭിക്കുന്ന കനാല്‍ പട്ടാണിപ്പാറ ഭാഗത്ത് വെച്ചാണ് ഇടതുകര, വലതുകര കന്നാലുകളായി പിരിയുന്നത്. ഇടതുകര കനാല്‍ ജില്ലയുടെ തെക്കന്‍ ഭാഗങ്ങളിലും വലതുകര വടക്കന്‍ ഭാഗങ്ങളിലും ജലസേചനത്തിനായി വെള്ളമെത്തിക്കും.

പെരുവണ്ണാമുഴിയിലെ സ്മൃതി മണ്ഡപത്തില്‍ പദ്ധതിക്ക് വേണ്ടി ജീവത്യാഗം ചെയ്തവരെ അനുസ്മരിച്ച് കുറ്റ്യാടി ജലസേചന പദ്ധതി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ യു.കെ ഗിരീഷ് കുമാര്‍ ഷട്ടര്‍ തുറന്ന് കനാലിലേക്ക് വെള്ളം ഒഴുക്കി വിട്ടു.

8 ന് കൊയിലാണ്ടി, കോഴിക്കോട് താലൂക്കിലേക്ക് ജലം എത്തിക്കുന്ന ഇടതുകര കനാലും തുറക്കും. കഴിഞ്ഞവര്‍ഷം ഫെബ്രുവരി 20നാണ് കനാല്‍ തുറന്നത്. കനാല്‍ തുറക്കുന്നതിന്റെ ഭാഗമായി 2.88 കോടി രൂപ ചെലവഴിച്ച് നവീകരണം, ശുചീകരണം, കാടുവെട്ടല്‍, ബലപ്പെടുത്തല്‍ പ്രവൃത്തി പൂര്‍ത്തീകരിച്ചു കഴിഞ്ഞു.

എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ യു.കെ. ഗിരീഷ് കുമാര്‍, അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി.കെ. ബിജു, വി. അരവിന്ദാക്ഷന്‍, എഇ മാരായ പി.വി. അജയ് ചന്ദ്രന്‍, കെ.ടി. അര്‍ജുന്‍, വി.പി. അശ്വിന്‍ ദാസ്, കെ.പി. പ്രമിത, വി.കെ. അശ്വതി, വി.വി. സുഭിക്ഷ, കെഎസ്ഇബി അസി.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍  പി.ടി. പ്രീതി, എഇ ദീപു, സി കുഞ്ഞപ്പന്‍, സബ് എന്‍ജിനീയര്‍മാരായ കെ. സലീം, സി. മധുലാല്‍ എന്നിവര്‍ പങ്കെടുത്തു.

കനാല്‍ തുറന്ന് വിട്ടതിനാല്‍ കനാലിന്റെ ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണം.


KuttIyadi Irrigation Project opened right bank canal

Next TV

Related Stories
പാലയാട് കൃഷ്ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനുത്തോടനുബന്ധിച്ച് സാംസകാരിക സമ്മേളനം നടന്നു

Apr 28, 2024 01:07 PM

പാലയാട് കൃഷ്ണ ക്ഷേത്രത്തില്‍ പ്രതിഷ്ഠാദിനുത്തോടനുബന്ധിച്ച് സാംസകാരിക സമ്മേളനം നടന്നു

പാലയാട് കൃഷ്ണ ക്ഷേത്ര പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് നടന്ന സാംസകാരിക സമ്മേളനം റിട്ടയേര്‍ട്ട് ജില്ലാ ജഡ്ജി സുരേഷ് ഉദ്ഘാടനം ചെയ്തു.വാര്‍ഡ്...

Read More >>
കല്‍ക്കി റിലീസ് തീയതി നീട്ടി ചിത്രം ജൂണ്‍ 27 ന് തിയറ്ററുകളില്‍ എത്തും

Apr 28, 2024 12:48 PM

കല്‍ക്കി റിലീസ് തീയതി നീട്ടി ചിത്രം ജൂണ്‍ 27 ന് തിയറ്ററുകളില്‍ എത്തും

റിബല്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി നാഗ് അശ്വിന്‍ സംവിധാനം ചെയ്യുന്ന 'കല്‍ക്കി 2898 എഡി' എന്ന ബ്രഹ്‌മാണ്ട ചിത്രത്തിന്റെ പുതിയ റിലീസ് തീയതി...

Read More >>
  ജെ.ഇ.ഇ മെയിന്‍ പരീക്ഷയില്‍ കോഴിക്കോട് ആകാശിന് മികച്ച നേട്ടം

Apr 28, 2024 12:17 PM

ജെ.ഇ.ഇ മെയിന്‍ പരീക്ഷയില്‍ കോഴിക്കോട് ആകാശിന് മികച്ച നേട്ടം

ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ (ജെ.ഇ.ഇ) മെയിന്‍ പരീക്ഷയില്‍ ആകാശ് എജ്യുക്കേഷണല്‍ സര്‍വീസസ് ലിമിറ്റഡിലൂടെ (എഇഎസ്എല്‍) പരിശീലനം നേടി മികച്ച...

Read More >>
കെ.വി ദാമോദരന്‍ നായര്‍ അനുസ്മരണം

Apr 28, 2024 10:41 AM

കെ.വി ദാമോദരന്‍ നായര്‍ അനുസ്മരണം

കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡണ്ടും ഗ്രാമ പഞ്ചായത്ത് അംഗവുമായിരുന്ന കെ.വി ദാമോദരന്‍ നായര്‍ ചരമ വാര്‍ഷികം...

Read More >>
നൊച്ചാട് ചാത്തോത്ത് താഴെ സംഘര്‍ഷം

Apr 27, 2024 12:00 PM

നൊച്ചാട് ചാത്തോത്ത് താഴെ സംഘര്‍ഷം

നൊച്ചാട് ചാത്തോത്ത് താഴെ മാവട്ടയില്‍ എല്‍ഡിഎഫ് യുഡിഎഫ് പ്രവര്‍ത്തകർ...

Read More >>
പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം

Apr 26, 2024 07:52 PM

പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം

പേരാമ്പ്ര നിയോജകമണ്ഡലത്തിൽ തിരഞ്ഞെടുപ്പ് പൊതുവേ സമാധാനപരം. രാവിലെ 7മണി മുതൽ ആരംഭിച്ച വോട്ടെടുപ്പിന്...

Read More >>