---
title: "അവസാനം യന്ത്രം ചതിച്ചു; വോട്ടിംഗ് തടസ്സപ്പെട്ടു"
english_title: "Finally the machine cheated; Voting was interrupted"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/201400/finally-the-machine-cheated-voting-was-interrupted"
published_at: "2024-04-26T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/662bb521888a2_1_aq.JPG"
keywords: []
---

# അവസാനം യന്ത്രം ചതിച്ചു; വോട്ടിംഗ് തടസ്സപ്പെട്ടു

> **Lead Summary:** ** പേരാമ്പ്ര : **കൂത്താളി കല്ലൂരിൽ പോളിംഗിൻ്റെ അവസാന സമയം യന്ത്രം ചതിച്ചതോടെ വോട്ടിംഗ് തടസ്സപ്പെട്ടു. കല്ലൂർ കൂത്താളി എഎംഎൽപി സ്കൂളിലെ 46-ാം നമ്പർ ബൂത്തിലാണ് വോട്ടിൻ്റെ സമയം അവസാനിക്കാറായതോടെ വോട്ടിംഗ് യന്ത്രം തകരാറിലാവുകയായിരുന്നു.

## Article Content

** പേരാമ്പ്ര : **കൂത്താളി കല്ലൂരിൽ പോളിംഗിൻ്റെ അവസാന സമയം യന്ത്രം ചതിച്ചതോടെ വോട്ടിംഗ് തടസ്സപ്പെട്ടു. കല്ലൂർ കൂത്താളി എഎംഎൽപി സ്കൂളിലെ 46-ാം നമ്പർ ബൂത്തിലാണ് വോട്ടിൻ്റെ സമയം അവസാനിക്കാറായതോടെ വോട്ടിംഗ് യന്ത്രം തകരാറിലാവുകയായിരുന്നു.

വോട്ടിൻ്റെ നിശ്ചിത സമയമായ 6 മണി ആയതോടെ ക്യൂവിൽ ഉണ്ടായിരുന്നവർക്ക് ടോക്കൺ നൽകിയിരുന്നു. ഈ സമയത്താണ് മെഷീൻ പണിമുടക്കുന്നത്.

കാലത്ത് മുതൽ പോളിംഗ് ഇഴഞ്ഞ് നീങ്ങുകയായിരുന്നു. യന്ത്രം തകരാറിലാവുന്ന സമയത്ത് 160 ആളുകൾ വോട്ടു ചെയ്യാനായി ടോക്കണും വാങ്ങി വരിനിൽക്കുന്നുണ്ടായിരുന്നു.

ജില്ല മജിസ്ട്രേറ്റും ടെക്ക് നിക്കൽ ടീമും സ്ഥലത്തെത്തി യന്ത്രം പരിശോധിച്ചു. യന്ത്രത്തിൻ്റെ തകരാർ പരിഹരിക്കാൻ കഴിയാത്തതിനാൽ പുതിയ യന്ത്രം സ്ഥാപിച്ച് വോട്ടിംഗ് പൂർത്തീകരിക്കാനുള്ള നീക്കത്തിലാണ് അധികൃതർ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/201400/finally-the-machine-cheated-voting-was-interrupted)