പേരാമ്പ്ര: വെള്ളിയൂര്‍ നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളുടെ റാഗിങ് 2 വിദ്യാര്‍ഥികള്‍ക്ക് പരുക്ക്. 5 പേര്‍ക്ക് സസ്‌പെന്‍ഷന്‍. സാരമായി പരുക്കേറ്റ വിദ്യാര്‍ഥികളെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്ലസ് വണ്‍ വിദ്യാര്‍ഥികളായ മെഹബിന്‍, അബിന്‍ രാജ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.
പരുക്കേറ്റ വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നല്‍കിയ പരാതി പേരാമ്പ്ര പൊലീസിനു കൈമാറി. മെഹബിനെ സ്‌കൂള്‍ ശുചിമുറിയില്‍ വച്ചും അബിന്‍ രാജിനെ പുറത്തു വെച്ചുമാണു ആക്രമിച്ചതെന്നും ഒരു കാരണവും ഇല്ലാതെ ആണ് മര്‍ദ്ദനം എന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.

അബിന്‍ രാജിന് തലയ്ക്കും കഴുത്തിനും ചെവിക്കും, മെഹബിന് മുഖത്തും ചെവിക്കും ആണ് പരുക്കു പറ്റിയത്. സംഭവത്തില്‍ പേരാമ്പ്ര പൊലീസ് കേസെടുത്തു. ആരോപണ വിധേയരായ 5 വിദ്യാര്‍ഥികളെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി പ്രിന്‍സിപ്പല്‍ അറിയിച്ചു.
Ragging of Plus Two students; 2 students injured at velliyur