മുയിപ്പോത്ത്: മുയിപ്പോത്ത് വിയ്യംചിറ റോഡില്‍ മുയിപ്പോത്ത് ടൗണില്‍ നിന്നും ഏകദേശം 500 മീറ്റര്‍ അകലെ കീരിയോട്ട് താഴെ റോഡിനു തുടക്കത്തില്‍ റോഡിനു കുറുകെ അര മീറ്റര്‍ ആഴത്തില്‍ താര്‍ ഇളകി റോഡ് മുഴുവന്‍ വലിയ കുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്.
ഇരുചക്ര വാഹനങ്ങള്‍ ഈ കുഴിയില്‍ വീണ് ഗുരുതരമായ അപകടം സംഭവിച്ചേക്കാം, മാത്രമല്ല ഒട്ടനവധി സ്‌കൂള്‍ വിദ്യാര്‍ത്ഥികളും കാല്‍നട യാത്രക്കാരും ഇതുമുലം പ്രയാസം അനുഭവിക്കുകയാണ്. മഴക്കാലമായതോടെയാണ് യാത്ര ദുഷ്‌ക്കരമായത്.

ഈ റോഡ് റീടാര്‍ ചെയ്തിട്ട് ഏകദേശം രണ്ടു വര്‍ഷം മാത്രമേ ആയിട്ടുള്ളു ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് പ്രസ്തുത റോഡിന്റെ പ്രവര്‍ത്തി നടന്നിരുന്നത്. ഈ വിഷയത്തില്‍ ബന്ധപ്പെട്ട അധികാരികളുടെ സത്വര ശ്രദ്ധ പതിയണമെന്ന് വയലോരം കൂട്ടായ്മ അധികൃതരോട് ആവശ്യപ്പെട്ടു.
Potholes on the road become dangerous pits at muyippoth